അഹ്മദുൽ കബീർ രിഫാഈ (റ) 26, 27
💧Part : 26💧
ശൈഖ് ഉമറുൽ ഫാറൂസി (റ) വിനോട് ശൈഖ് രിഫാഈ (റ) പറഞ്ഞു : നീ വിവിധ രാജ്യങ്ങളിൽ പോയി മതപ്രബോധന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, ജനസഹസ്രങ്ങൾ നിന്റെ ഉപദേശങ്ങൾക്കായി ഉറക്കമിളച്ചിരിക്കുകയും ചെയ്യുന്ന ഒരവസരം വരും. അന്ന് നീ എന്നെ ഓർക്കുക...
പിൽക്കാലത്ത് ശൈഖ് ഉമർ (റ) പ്രബോധനാർത്ഥം വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. മഹാനവർകളുടെ വേദികളിൽ ജനലക്ഷങ്ങൾ സംഗമിച്ചു. പ്രഭാഷണങ്ങൾ പലപ്പോഴും സുബ്ഹി വരെ നീളാറുണ്ടായിരുന്നു. എന്നിട്ടുപോലും സദസ്സ് സമാധാനപരമായി പ്രസംഗം ശ്രവിച്ചുകൊണ്ടിരുന്നു...
അപ്പോൾ ശൈഖ് ഉമറുൽ ഫാറൂസി (റ) വിന് ശൈഖ് രിഫാഈ (റ) പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. ശൈഖ് (റ) തന്നെ ഓർക്കാൻ കൽപ്പിച്ച സമയമാണിതെന്നും അദ്ദേഹത്തിന് മനസ്സിലായി. ശൈഖ് ഉമറുൽ ഫാറൂസി (റ) തന്റെ സദസ്സിന് സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്മദുൽ കബീറുർരിഫാഈ (റ) വിനെ കുറിച്ചും അവിടുത്തെ മഹനീയ ജീവിതത്തെ കുറിച്ചും വിശദീകരിച്ചു കൊടുത്തു. ശൈഖ് രിഫാഈ (റ) മുൻകൂട്ടി നടത്തിയ ഈ പ്രവചനവും ശൈഖ് ഉമറുൽ ഫാറൂസി (റ) പരാമർശിച്ചു. ഇത്രയും പറഞ്ഞപ്പോൾ അതിൽ നിന്ന് പ്രചോദിതനായി ധാരാളം പേർ പരിശുദ്ധ ഇസ്‌ലാമിലേക്ക് കടന്നു വരികയുണ്ടായി... അൽ ഹംദുലില്ലാഹ്...
ശൈഖ് ജൗഹറുൽ യമാനി (റ) പറയുന്നു : ഇബാദത്തിന് വേണ്ടി ശൈഖ് രിഫാഈ (റ) അവിടുത്തെ പർണശാലയിൽ പ്രത്യേകമായ ഒരു ഖുബ്ബ നിർമ്മിച്ചിരുന്നു. അതിൽ മിഹ്റാബുണ്ടാക്കുന്ന സമയത്ത് അത് നിർമ്മിച്ചിരുന്ന ജോലിക്കാരന് മിഹ്റാബ് ഖിബ്‌ലയിലേക്ക് അഭിമുഖമായി തന്നെയാണോ എന്ന സംശയം തോന്നി. അയാൾ ശൈഖ് രിഫാഈ (റ) വിനോട് പറഞ്ഞു : ഓ ശൈഖ് തങ്ങളേ, ഈ മിഹ്റാബ് ഖിബ്‌ലയുടെ ഭാഗത്തേക്കല്ല എന്നാണ് മനസ്സിലാകുന്നത്...
ഉടനെ ശൈഖ് രിഫാഈ (റ) മിഹ്റാബിലേക്ക് ഒന്ന് നോക്കി. എന്നിട്ട് ജോലിക്കാരനോട് പറഞ്ഞു : എന്റെ അരികിലേക്ക് വരൂ. അയാൾ ശൈഖ് (റ) വിന്റെ സമീപത്തെത്തിയപ്പോൾ ശൈഖ് (റ) പറഞ്ഞു : അങ്ങോട്ട് നോക്കൂ... അയാൾ നോക്കുമ്പോൾ വിശുദ്ധ കഅ്ബാ ശരീഫ് തന്റെ കൺമുമ്പിൽ കാണുന്നു. മിഹ്റാബ് കഅ്ബയുടെ നേരെയാണ് നിൽക്കുന്നത്. ഒരൽപം പോലും വ്യതിയാനമില്ല. ഈ രംഗം കണ്ട ആ ജോലിക്കാരൻ അപ്പോൾ തന്നെ ശൈഖ് (റ) വിന്റെ കാൽക്കൽ വീണ് അവിടുത്തെ കാലുകൾ ചുംബിച്ചു പശ്ചാത്തപിച്ചു...
[അർറൗളുന്നളീർ : 17]
*... പ്രഭാഷണങ്ങളിലൂടെ ...*
ജനസഹസ്രങ്ങളെ പിടിച്ചിരുത്തിയിരുന്ന ശൈഖ് രിഫാഈ (റ) വിന്റെ പ്രഭാഷണങ്ങൾ അമൂല്യ ജ്ഞാനങ്ങൾ കൊണ്ടനുഗ്രഹീതമായിരുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശൈഖ് രിഫാഈ (റ) നടത്തിയ പ്രഭാഷണങ്ങൾ ശൈഖ് (റ) വിന്റെ ശിഷ്യ പ്രമുഖരിലൊരാളായ ശറഫുദ്ദീൻ ബിൻ അബ്ദുസ്സമീഉൽ ഹാശിമി അൽ വാസിത്വി (റ) തന്റെ അൽബുർഹാനുൽ മുഅയ്യദ് എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട് ഏതാനും ഭാഗങ്ങൾ...👇🏻👇🏻👇🏻
സ്നേഹിതന്മാരേ, അല്ലാഹുﷻവിന്റെ മാർഗ്ഗം ഉദ്ദേശിക്കുന്നവർക്കുള്ള പ്രഥമ കാൽവെപ്പ് ഭൗതിക പരിത്യാഗമാണ്. ഭൗതിക വിരക്തിയുടെ അടിത്തറ ഭയഭക്തിയാണ്. ഇവ ലഭിക്കുന്നത് ദ്വിലോകങ്ങളുടെയും നേതാവായ മുഹമ്മദുർറസൂലുല്ലാഹി ﷺ യെ അനുധാവനം ചെയ്യുന്നതിലൂടെയാണ്.
നമ്മുടെ കർമ്മങ്ങൾ നന്മയാകുന്നതും തിന്മയാകുന്നതുമെല്ലാം ഉദ്ദേശ്യത്തിന്റെ (നിയ്യത്ത്) അടിസ്ഥാനത്തിലാണ്.
അല്ലാഹുﷻവിന് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് നല്ല നിയ്യത്ത് ഉണ്ടായിരിക്കണം. നിഖില ചലനങ്ങളിലും നിശ്ചതയിലും അല്ലാഹുﷻവിനെ നാം ഭയപ്പെടേണ്ടതുണ്ട്...
സഹോദരങ്ങളേ, ഭൗതികതയെ കുറിച്ച് ഞാൻ നിങ്ങളെ ഭയപ്പെടുത്തി അറിയിക്കുന്നു. അശ്രദ്ധ നാം കൈവെടിയുക. ഭൗതിക സുഖങ്ങൾ ഒഴിവാക്കി പരമോന്നതനായ അല്ലാഹുﷻവിനെ തേടുക. സൃഷ്ടികളെ ഒഴിവാക്കുന്നവന് സൃഷ്ടാവിനെ കണ്ടെത്താൻ കഴിയും. നിങ്ങൾ ഇഛിക്കുന്നതിനെ ഒഴിവാക്കുന്നതാണ് അഭികാമ്യം. നിങ്ങളുടെ ലക്ഷ്യം ഏകീകരിക്കുക. അല്ലാഹുﷻവിന്റെ ഏകത്വം (തൗഹീദ്) എന്ന ആ ലക്ഷ്യത്തിൽ ഊന്നി പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ ഉദ്ദിഷ്ട കാര്യങ്ങൾ സഫലമാകും...
അല്ലാഹുﷻവിനെ വരിച്ചവന് എല്ലാം നേടാൻ കഴിയും. അല്ലാഹുﷻവിനെ തിരസ്കരിച്ചവന് എല്ലാം നഷ്ടവുമായിരിക്കും...
💧Part : 27💧
സുഹൃത്തുക്കളെ.., അല്ലാഹുﷻവിനെ സ്മരിക്കുന്നവർ അവന്റെ ആളുകളാണ്. അവർ അവന്റെ പ്രകാശത്തിന്മേലാണ്. അവർക്ക് മനഃസമാധാനമുണ്ട്. ശത്രുവിൽ നിന്ന് സംരക്ഷണമുണ്ട്. അല്ലാഹുﷻവിനെ സ്മരിക്കൽ ആത്മാവിന്റെ ഭക്ഷണമാണ്. അവനെ പുകഴ്ത്തൽ ആത്മാവിന്റെ പാനീയവുമാണ്. നിങ്ങൾ സംതൃപ്തി ലഭിക്കാത്ത കാര്യങ്ങളിൽ മുഴുകി സമയം നഷ്ടമാക്കരുത്. നിങ്ങളുടെ ഓരോ ശ്വാസവും എണ്ണപ്പെടുന്നുണ്ട്. സമയവും ഹൃദയവും നിങ്ങൾ സൂക്ഷിക്കുക. അവ രണ്ടും വളരെ വിലപ്പെട്ടതാണ്. തിന്മകൾ ഹൃദയത്തെ കറുപ്പിക്കുകയും അന്ധമാക്കുകയും ചെയ്യും...
സഹോദരങ്ങളേ, നിങ്ങളിൽ പണ്ഡിതന്മാരും മഹോന്നതരുമുണ്ട്. നിങ്ങളിൽ പലർക്കും പ്രഭാഷണവേദികളും ദർസുകളുമുണ്ട്. നിങ്ങൾ ജനങ്ങൾക്ക് മത കാര്യങ്ങൾ അഭ്യസിപ്പിക്കാറും അവരെ ബോധവൽക്കരിക്കാറുമുണ്ട്. നിങ്ങൾ അരിപ്പ പോലെയാകരുത്. നല്ല പൊടി അതിന്റെ ദ്വാരത്തിലൂടെ പുറത്തു പോകും. അതിൽ ശേഷിക്കുന്നതോ അൽപം നുറുങ്ങുകൾ മാത്രവും..! അതുപോലെ നിങ്ങൾ ജനങ്ങൾക്ക് നല്ല ജ്ഞാനങ്ങൾ പകർന്നു നൽകുന്നു. അതേ സമയം നിങ്ങളുടെ ഹൃദയത്തിൽ നികൃതികൾ നിറഞ്ഞു നിൽക്കുന്നു. നിങ്ങൾ ജനങ്ങളോട് നന്മ കൊണ്ട് കൽപ്പിക്കുകയും നിങ്ങളുടെ ശരീരത്തെ മറക്കുകയുമാണോ എന്ന ഖുർആനിക വചനം നിങ്ങൾ ചിന്തിക്കുക..!
ആധ്യാത്മിക പുരുഷന്മാരെ ബഹുമാനിക്കുന്നതു പോലെ പണ്ഡിതന്മാരെയും നിങ്ങൾ മാനിക്കുക. അവർ ശരീഅത്തിന്റെ അനന്തരക്കാരാണ്. മതവിധികളുടെ വാഹകരുമാണ്. ശറഇന്നെതിരായ ഒരു പ്രവർത്തനവും ഫലം ചെയ്യില്ല. ശരീഅത്തില്ലാത്ത ത്വരീഖത്തുകൾ അഞ്ഞൂറ് വർഷം ആരാധിച്ചാലും അത് അവനിലേക്ക് തന്നെ മടക്കപ്പെടുന്നത് മാത്രമായിരിക്കും ഫലം. അവനെ അല്ലാഹു ﷻ മുഖവിലക്കെടുക്കില്ല. പണ്ഡിതന്മാരോടുള്ള ബാധ്യത വിസ്മരിക്കപ്പെടുന്നത് നിങ്ങൾ സൂക്ഷിക്കുക. അവരെ കുറിച്ച് സദ്ഭാവന വെച്ചു പുലർത്തുക. പഠിച്ചതനുസരിച്ച് പ്രവർത്തിക്കുന്ന ഭയഭക്തിയുള്ള പണ്ഡിതർ തന്നെയാണ് യഥാർത്ഥ ഔലിയാക്കൾ. അറിവുള്ള കാര്യങ്ങൾ പ്രവർത്തിക്കുന്നവന് അറിവില്ലാത്ത കാര്യങ്ങൾ അനന്തരമായി നൽകുമെന്ന് ഹബീബായ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരക്കാരാണെന്നും നബി ﷺ അരുളിയിട്ടുണ്ട്...
സഹോദരങ്ങളേ, നിങ്ങൾ പണ്ഡിതന്മാരോടും ദീക്ഷകവര്യരോടും സഹവസിക്കുക. സഹവാസത്തിലൂടെ നിരവധി മാറ്റങ്ങൾ വരുത്താൻ സാധിക്കും. എട്ടു വിഭാഗങ്ങളോട് സഹവസിക്കുന്നവർക്ക് അല്ലാഹുﷻ8 കാര്യങ്ങൾ വർദ്ധിപ്പിച്ചു കൊടുക്കും എന്ന് ഹദീസിൽ വന്നിട്ടുണ്ട്...
▪️ഭരണാധികാരികളോട് സഹവസിക്കുന്നവർക്ക് അഹങ്കാരവും ഹൃദയകാഠിന്യവും വർദ്ധിക്കും.
▪️പണക്കാരോട് സഹവസിക്കുന്നവന് ദൗതികതയോടും ഭൗതിക വസ്തുക്കളോടും ആഗ്രഹം വർദ്ധിക്കും.
▪️സാധുക്കളോട് സഹവസിക്കുന്നവന് കിട്ടിയതു കൊണ്ട് തൃപ്തിപ്പെടാനുള്ള കഴിവ് അല്ലാഹു ﷻ വർദ്ധിപ്പിച്ചു നൽകും.
▪️കുട്ടികളോട് സഹവസിക്കുന്നവർക്ക് അല്ലാഹു ﷻ കളിയും വിനോദവും വർദ്ധിപ്പിച്ചു കൊടുക്കും.
▪️സ്ത്രീകളോട് സഹവസിക്കുന്നവർക്ക് അജ്ഞതയും വികാരവും വർദ്ധിപ്പിക്കും.
▪️മഹാന്മാരോട് സഹവസിക്കുന്നവർക്ക് അല്ലാഹുﷻവിന് വഴിപ്പെടുന്നതിലുള്ള ആഗ്രഹം അവൻ വർദ്ധിപ്പിക്കും.
▪️പണ്ഡിതന്മാരോട് സഹവസിക്കുന്നവർക്ക് അറിവും സൂക്ഷ്മതയും വർദ്ധിപ്പിച്ചു കൊടുക്കും.
▪️തെമ്മാടികളോട് സഹവസിക്കുന്നവർക്ക് പാപവും തൗബ പിന്തിച്ചിടാനുള്ള മാനസികാവസ്ഥയും വർദ്ധിപ്പിക്കും.
സഹോദരങ്ങളേ, അല്ലാഹുﷻവിലേക്കുള്ള സഞ്ചാരം പരദേശത്തേക്കുള്ള സഞ്ചാരം പോലെയാണ്. കയറ്റവും ഇറക്കവും താഴ്ന്ന കുന്നിൻ പ്രദേശങ്ങളും താണ്ടേണ്ടി വരും. നേർക്കുനേർ ഉള്ളതും വളഞ്ഞതുമായ വഴികൾ പിന്നീടേണ്ടി വരും. പർവ്വതങ്ങളും താഴ് വരകളും മരുഭൂമികളും ജനസാന്ദ്ര പ്രദേശങ്ങളും കടന്നു പോയിട്ടാവും അവന്റെ ഉദ്ദിഷ്ട സ്ഥലം പ്രാപിക്കുക. ഈ പ്രയാണത്തിൽ വഴിമധ്യേ യാത്ര അവസാനിപ്പിച്ചാൽ ലക്ഷ്യസ്ഥാനത്തെത്താനാവില്ല. അതുപോലെ പ്രതികൂലാനുകൂല സാഹചര്യങ്ങൾ ഇടവിട്ട് അനുഭവപ്പെടുമ്പോഴും അവ തരണം ചെയ്യുന്നവനേ ലക്ഷ്യം എത്തിപ്പിടിക്കാൻ കഴിയൂ.
തുടരും

Comments
Post a Comment