അഹ്മദുൽ കബീർ രിഫാഈ (റ) 20, 21
💧Part : 20💧
ഇബ്നുൽ (റ) വിനെ ഉദ്ധരിച്ച് ഇമാം ഖാസിമു ബ്നുൽ ഹാജ് (റ) ഉമ്മുൽ ബറാഹീൻ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു : ഞങ്ങളുടെ കൂട്ടത്തിൽ ശൈഖ് അബ്ദുറഹ്മാൻ ത്വഫ്സൂൻജി (റ) വിന്റെ ശിഷ്യന്മാരിൽ പെട്ട ഒരു സ്വാലിഹായ മനുഷ്യൻ ഉണ്ടായിരുന്നു. ഭൗതിക പരിത്യാഗിയും, ആരാധനാ നിർഭരമായ ജീവിതത്തിനുടമയും, അതീവ സൂക്ഷ്മതയുള്ളയാളുമായിരുന്നു അദ്ദേഹം...
അദ്ദേഹം ഒരു നാൾ ഞങ്ങളോട് പറഞ്ഞു : ഇന്നലെ രാത്രി ഞാൻ അത്ഭുതകരമായ ഒരു സ്വപ്നം കണ്ടു. എങ്കിൽ അതു വിശദീകരിക്കണമെന്നായി ഞങ്ങൾ. അദ്ദേഹം വിശദീകരിക്കാൻ തുടങ്ങി...
ഒരുപാട് വാഹനങ്ങൾ നമ്മുടെ ഗ്രാമത്തിലേക്ക് വരുന്നത് ഞാൻ കണ്ടു. ഓരോ വാഹനത്തിലും ഓരോ പതാകയുണ്ട്. വാഹനങ്ങൾ ഗ്രാമത്തിലെത്തി നിന്നു. അതിൽ നിന്ന് ചിലയാളുകൾ ഇറങ്ങി വന്നു. അവരിൽ ചിലർ ഗ്രാമവാസികളിൽ നിന്ന് ഒന്നോ രണ്ടോ ആളുകളെ വീതം തങ്ങളുടെ വാഹനത്തിൽ കയറ്റി. വേറെ ചിലർ അഞ്ച് ആളുകളെ വീതം കയറ്റി. മറ്റു ചിലർ പത്ത്, വേറേ ചിലയാളുകൾ ഇരുപത് എന്നിങ്ങനെ കുറേ ആളുകളെ താന്താങ്ങളുടെ വാഹനങ്ങളിൽ കയറ്റി അവർ പോയി. പിന്നീടും ഓരോ വാഹനങ്ങൾ വരികയും ഇതേ പ്രക്രിയ ആവർത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവസാനം ഒരു വലിയ വാഹനം വന്നു...
വളരെ വിശാലവും നയന മനോഹരവുമായിരുന്നു ആ വാഹനം. മറ്റു വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി അതിൽ രണ്ട് പതാകകളുണ്ട്. വാഹനത്തിന്റെ മുൻവശത്തായി ഒരു മഹാൻ ഇരിപ്പുണ്ട്. മഹാനവർകൾ കാൽമുട്ടിൽ തല വെച്ചാണിരിക്കുന്നത്. തല ഉയർത്തുന്നേയില്ല. എല്ലാ വാഹനങ്ങളും പോയ്ക്കഴിഞ്ഞപ്പോൾ മഹാനവർകളുടെ വാഹനം മുന്നോട്ട് വന്നു. അതിൽ നിന്നു കുറേപേർ ഇറങ്ങി വന്ന് ഗ്രാമത്തിലുള്ള വലിയവരെയും ചെറിയവരെയും പുരുഷന്മാരേയും സ്ത്രീകളെയും തുടങ്ങി എല്ലാവരെയും ആ വാഹനത്തിലേക്ക് കയറ്റി. എത്രയാളുകൾ കയറിയിട്ടും ആ വാഹനം നിറഞ്ഞില്ല. ആ വാഹനം നമ്മുടെ ഗ്രാമം വിട്ടു. അടുത്ത ഗ്രാമം ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി...
ഈ ദ്യശ്യങ്ങളെല്ലാം കണ്ടു നിന്ന എനിക്ക് വല്ലാത്ത പരിഭ്രമം തോന്നി. ഞാൻ അടുത്തുണ്ടായിരുന്ന ഒരാളോട് വിവരങ്ങൾ തിരക്കി. നിങ്ങൾ അവരെയൊന്നും അറിയില്ലേ എന്നു അയാൾ എന്നോട് ചോദിച്ചു... അറിയില്ലെന്ന് പറഞ്ഞപ്പോൾ അയാൾ വിശദീകരിക്കാൻ തുടങ്ങി. ചെറിയ വാഹനങ്ങളിൽ വന്നവർ വിവിധ മശാഇഖുമാരാണ്. അവർ തങ്ങളുടെ ശിഷ്യന്മാരെ കൂട്ടാൻ വന്നതാണ്. വലിയ വാഹനം ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) വിന്റെതാണ്. മറ്റുള്ള മശാഇഖുമാരെല്ലാം തങ്ങളുദ്ദേശിച്ചവരെ മാത്രം കൊണ്ടു പോയപ്പോൾ ശൈഖ് (റ) ഗ്രാമത്തിൽ ശേഷിച്ച മുഴുവൻ മനുഷ്യരെയും ജീവികളെയും കൊണ്ടുപോയി. എല്ലാ ന്യൂനർക്കും പൂർത്തീകരണമാണ് ഞാൻ എന്നു ശൈഖ് (റ) പറഞ്ഞത് താങ്കൾ കേട്ടിട്ടില്ലേ...
[ഖിലാദത്തുൽ ജവാഹിർ]
ശൈഖ് രിഫാഈ (റ) ബസ്വറയിലെ സമുദ്ര തീരത്തു കൂടി നടന്നു പോകുമ്പോൾ മത്സ്യങ്ങൾ അവിടുത്തെ കണ്ട് തുള്ളിച്ചാടുമായിരുന്നത്രെ... ഒരു സിംഹം ശൈഖ് (റ) വുമായി സംസാരിച്ചിട്ടുള്ളതായി ശൈഖ് ഹസനു ന്നഖീബ് എന്ന രിഫാഈ (റ) വിന്റെ ശിഷ്യനെ ഉദ്ധരിച്ച് ഖിലാദത്തുൽ ജവാഹിറിൽ രേഖപ്പെടുത്തിയിട്ടുണ്ട്...
യാ ശൈഖ് തങ്ങളുടെ പർണശാലയിൽ ഹൗളിലേക്കുള്ള വെള്ളം വലിച്ചിരുന്ന കാളയെ ഈ സിംഹം കൊന്നു തിന്നുകയായിരുന്നുവെന്ന് വിവരണത്തിൽ കാണുന്നു. കാളയെ നോക്കിയിരുന്നയാൾ ഓടി രക്ഷപ്പെട്ട് ശൈഖ് (റ) വിനോട് കാര്യം പറഞ്ഞു. അവസാനം ശൈഖ് തങ്ങളുടെ കൽപ്പന പ്രകാരം കാള ചെയ്തിരുന്ന ജോലി സിംഹം ഏറ്റെടുത്തുവെന്നും തുടർന്ന് രേഖപ്പെടുത്തിയിട്ടുണ്ട്...
[ഖിലാദത്ത് : 93]
💧Part : 21💧
ശൈഖ് അബൂ യൂസുഫ് ബദ്റാൻ ബ്നു മൻസ്വൂറുൽ അൻസാരി (റ) പറയുന്നു : ശൈഖ് തഖിയുദ്ദീൻ അലിയ്യുബ്നുൽ മുബാറക് (റ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ശൈഖ് അഹ്മദ് (റ) ഒരിക്കൽ കടൽത്തീരത്ത് ഇരുന്നു. ശിഷ്യന്മാർ ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ ശൈഖ് തങ്ങൾ പറഞ്ഞു : നമുക്ക് ഇപ്പോൾ ചുട്ട മത്സ്യം കിട്ടിയിരുന്നെങ്കിൽ..?
ശൈഖ് (റ) ഇത് ഉരുവിടേണ്ട താമസം. വിവിധ മത്സ്യങ്ങൾ സമുദ്രത്തിൽ നിന്ന് കരയിലേക്ക് എടുത്തുചാടി. മുമ്പൊന്നും കാണാത്ത വിധം മത്സ്യങ്ങളാണ് തീരത്തോട് അടുത്തു വന്നത്. ശൈഖ് തങ്ങൾ പറഞ്ഞു : ഈ മത്സ്യങ്ങളെല്ലാം ഞാൻ അവയെ ഭുജിക്കണമെന്നാണ് എന്നോട് ആവശ്യപ്പെടുന്നത്..!
ശൈഖ് (റ) വിന്റെ കൂടെയുണ്ടായിരുന്നവർ കുറേ മത്സ്യങ്ങളെ പിടിച്ചു. അവ ചുട്ടെടുത്തു. അവർ വേണ്ടുവോളം ഭക്ഷിച്ചു. പാത്രത്തിൽ കുറേ തലയും മുള്ളും വാലും മാത്രം ശേഷിച്ചു. അങ്ങനെയിരിക്കവെ ഒരാൾ ശൈഖ് തങ്ങളോട് ചോദിച്ചു : അല്ലാഹുﷻവിന്റെ സ്ഥിര സാമീപ്യം നേടിയ ആളുടെ പ്രത്യേകതയെന്താണ്..?
അല്ലാഹുﷻവിന്റെ സൃഷ്ടികളിൽ കൈകാര്യ കർത്തൃത്വത്തിന് അവസരം നൽകുക എന്നതാണത്. ശൈഖ് (റ) പ്രത്യുത്തരം നൽകി. അയാൾ അതിനൊരു ദൃഷ്ടാന്തം ആവശ്യപ്പെട്ടു. ശൈഖ് തങ്ങൾ മത്സ്യാവശിഷ്ടങ്ങളിലേക്ക് കൈ ചൂണ്ടി പറഞ്ഞു : "മീനുകളേ, അല്ലാഹുﷻവിന്റെ അനുമതി പ്രകാരം നിങ്ങൾ എഴുന്നേറ്റ് പോകുക " ഉടനെ തന്നെ മത്സ്യങ്ങളെല്ലാം പൂർവ്വാവസ്ഥ പ്രാപിച്ച് സമുദ്രത്തിലേക്ക് ചാടി അവ വെള്ളത്തിൽ മറഞ്ഞു...
[അൽ ബുർഹാനുൽ മുഅയ്യദ് : 10]
... നേർ സാക്ഷ്യങ്ങൾ ...
സമകാലീനരും പിൻഗാമികളുമായ ധാരാളം മഹാരഥന്മാർ സുൽത്വാനുൽ ആരിഫീൻ തങ്ങളുടെ മാഹാത്മ്യങ്ങൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ശൈഖ് (റ) വിന്റെ കാലക്കാരനായ ശൈഖ് അബ്ദുസ്സമീഅ് ഹാശിമി അൽ വാസിത്വി (റ) പറയുന്നു : സയ്യിദ് അഹ്മദ് (റ) അല്ലാഹുﷻവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒരു ദൃഷ്ടാന്തവും ഹബീബായ നബി ﷺ തങ്ങളുടെ മുഅ്ജിസത്തുകളിൽ പെട്ട ഒരു മുഅ്ജിസത്തുമായിരുന്നു. വിശുദ്ധ ഖുർആനും തിരു സുന്നത്തുമായിരുന്നു മഹാനവർകളുടെ മാർഗ്ഗം. വാചകങ്ങൾക്കപ്പുറം പ്രവർത്തന പഥത്തിൽ കൊണ്ടുവരുന്ന ആളായിരുന്നു ശൈഖ് (റ). അവരെ കണ്ടാൽ മുൻഗാമികളെ മുഴുവൻ കണ്ടതുപോലെയായി...
[അൽ മആരിഫുൽ മുഹമ്മദിയ്യ]
ശൈഖ് അബൂ ഷുജാഅ് ശാഫിഈ (റ) പറയുന്നു : ശൈഖ് (റ) ഉയർന്ന ദൃഷ്ടാന്തവും ഉയർന്ന പർവ്വതവുമായിരുന്നു. കർമ്മ ശാസ്ത്രത്തിലും ഹദീസിലും തഫ്സീറിലും വലിയ വിജ്ഞാനിയായിരുന്നു...
അല്ലാമാ താജുദ്ദീനുസ്സുബ്കി (റ) പറയുന്നു : ഭൗതിക പരിത്യാഗിയായ ശൈഖ് അഹ്മദ് (റ) അല്ലാഹുﷻവിന്റെ ആരിഫീങ്ങളായ ഔലിയാക്കളിൽ ഒരാളും, കഠിനാദ്ധ്വാനം ചെയ്ത മഹാന്മാരിൽ ഒരു വ്യക്തിയുമാണ്. മഹത്തായ കറാമത്തുകൾ അവരിൽ നിന്ന് ഉണ്ടായിട്ടുണ്ട്...
[ഖിലാദത്ത്]
അല്ലാമാ അബ്ദുൽ വഹാബുശ്ശഅ്റാനി (റ) പറയുന്നു : അധ്യാത്മജ്ഞാനത്തിന്റെ നേതൃത്വം ശൈഖ് രിഫാഈ (റ) വിലാണ് എത്തിച്ചേർന്നത്. മഹാന്മാരുടെ അവസ്ഥകൾ വിശദീകരിക്കുന്നതിലും അവരുടെ പദവികളെ കുറിച്ച് വ്യക്തമായി വിശദീകരിക്കുന്നതിലും ശൈഖ് (റ) നിരുപമൻ തന്നെ. ബത്വാഇഹിലെ മുരീദുമാരെ സംസ്കരിച്ചെടുത്ത് അദ്ദേഹം വിശ്രൂതനായി. അസംഖ്യം ശിഷ്യഗണങ്ങൾ അദ്ദേഹത്തിൽ നിന്ന് ജ്ഞാനം സ്വീകരിച്ച് പുറത്തിറങ്ങി..."
അല്ലാമാ സൈനുദ്ദീൻ ഉമറുബ്നുൽ വർദി (റ) പറയുന്നു : ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള മഹാനായിരുന്നു അദ്ദേഹം. വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയുമാണ്..."
ഇമാം ശാഫിഈ (റ) പറയുന്നു : വിനയത്തിലും, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതിലും, വിനീത സംസാരത്തിലും, ലാളിത്യത്തിലും, ആത്മശുദ്ധിയിലും അദ്ദേഹം നിസ്തുലനായിരുന്നു..."
ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി അൽ ഖാദിരി (റ) പ്രകീർത്തന കവിതയിൽ : താങ്കളുടെ മുഖത്തേക്ക് നോക്കുന്നവരെ അത്ഭുതപ്പെടുത്തും വിധം മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരു നബി ﷺ തങ്ങളുടെ പ്രകാശം വെളിവായിരിക്കുന്നു. മറ്റു മഹാന്മാരിലെല്ലാവരിലുമായി പരന്നു കിടക്കുന്ന നബി ﷺ തങ്ങളുടെ ചര്യകൾ മുഴുവൻ അങ്ങയിൽ സമാഹ്യതമായിരിക്കുന്നു..."
അബുൽ ഹുദസ്സ്വയ്യാദി (റ) പറയുന്നു : അബുൽ അബ്ബാസ് അഹ്മദുർരിഫാഈ (റ) അതിയായ മഹത്വവും നിരുപമമായ ആദരവും ഉള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പദവി അവാച്യവും അവസ്ഥ വിവരണാതീതവുമാണ്...
വെള്ളപ്പാണ്ടുകാർ, കുഷ്ഠരോഗികൾ എന്നിവരെ ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിലും അല്ലാഹുﷻവിന്റെ അനുമതി പ്രകാരം മരിച്ചവരെ ജീവിപ്പിക്കുന്നതിലും അറിയപ്പെട്ട നാലുപേരിൽ ഒരാളാണവർ...
കഠിന പ്രയത്‌ന ശാലിയായിരുന്നു. അദ്ദേഹത്തിന് അസംഖ്യം ശിഷ്യന്മാരുമുണ്ടായിരുന്നു...
തുടരും ...

Comments
Post a Comment