സ്മരണീയ ദിനങ്ങൾ - ജുമാദുൽഉഖ്റാ 14
നാം പ്രത്യേകം ഓർക്കേണ്ട *2⃣ മഹാന്മാരുടെ* സ്മരണീയ ദിനമാണ്.
1⃣ വളരെ പ്രയാസപ്പെട്ട്
വിജ്ഞാനം നുകരുകയും ആത്മീയതയുടെ ഉത്തുംഗതയിൽ വിരാചിച്ച് അനേകം സൂഫീധാരകളിലൂടെ പതിനായിരങ്ങൾക്ക് വഴികാട്ടിയായി വർത്തിക്കുകയും ചെയ്‌ത ഹി.5ആം നൂറ്റാണ്ടിലെ ഇസ്‌ലാമിക പരിഷ്‌കർത്താവും നിസ്തുലമായ രചനകളിലൂടെയും സംവാദ-ഖണ്ഡന-മണ്ഡലങ്ങളിലൂടെയും ഇസ്‌ലാമിക ഭൂപടത്തിൽ തുല്യതയില്ലാത്ത സംഭാവനകളർപ്പിക്കുകയും ചെയ്ത മഹാനുഭാവൻ
*ഹുജ്ജത്തുൽഇസ്‌ലാം ഇമാം ഗസാലി(റ)*
വിന്റെ ആണ്ടു ദിനം.
◆◆◆◆◆◆◆◆◆
2⃣ വെലൂർ ബാഖിയാത്തിൽ 4 വർഷം മുദരിസും3 വർഷം പ്രിന്സിപ്പലുമായി സേവനമനുഷ്ഠിച്ച വിശ്രുത പണ്ഡിതനും നമ്മുടെ ഉസ്താദുമാരുടെ പരമ്പരയിലെ പ്രധാന കണ്ണിയുമായ മഹാനുഭാവൻ
*അബ്ദുര്‍റഹ്മാന്‍ ഫദ്ഫരി(ന.മ)* എന്ന *കുട്ടി മുസ്‌ലിയാർ* അവർകളുടെയും ആണ്ടു ദിനം.
മഹാന്മാരുടെ ബറക്കത്ത് കൊണ്ട് ജീവിതത്തിൽ നാം നേരിടുന്ന സർവ്വ പ്രതിസന്ധികളും നാഥൻ ദുരീകരിക്കട്ടെ..... ! آمين
Comments
Post a Comment