അഹ്മദുൽ കബീർ രിഫാഈ (റ) 12, 13

💧Part : 12💧*

   ശൈഖ് രിഫാഈ (റ) ഖുർആൻ പാരായണത്തിലും ദിക്റുകളിലും സ്വലാത്തിലും വളരെയധികം ശ്രദ്ധവെച്ചു പുലർത്തിയിരുന്നു. അവിടുത്തേക്ക് പതിവായ വിർദുകളും ദിക്റുകളുമുണ്ടായിരുന്നു. പല പ്രമുഖരും അവ ക്രോഡീകരിച്ചിട്ടുണ്ട്. അൽ അഹ്സാബുർരിഫാഇയ്യഃ, അൽസിർറുൽ മസ്വൂൻ, കിതാബു സ്സയ്റി വൽ മസാഈ ഫീ അഹ്സാബി, ഔറാദിസ്സയ്യിദിൽ ഗൗസിർരിഫാഈ എന്നിവ ശൈഖ് (റ) വിന്റെ വിർദുകൾ മാത്രം ക്രോഡീകരിച്ചവയാണ്...

*اللّٰهمّ صل على سيدنا محمّد النّبي الأمي الطاهر الزكي صلاة تحل بها العقدة وتفك بها الكرب وعلى آله وصحبه وسلم*

എന്ന സ്വലാത്തായിരുന്നു ശൈഖ് രിഫാഈ (റ) പതിവാക്കിയിരുന്ന സ്വലാത്ത്. അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും അവിടുന്ന് നടത്തിയിരുന്ന പ്രത്യേക ദുആ കിതാബു സ്സയ്റി വൽ മസാഈ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു...

اللّٰهم إني أسئلك من النعمة تمامها ومن العصمة دوامها ومن الرحمة شمولها ومن العافية حصولها

ومن العيش ارغده ومن العمر اسعده ومن الاحسان أتمه ومن الأنعام أعمه ومن الفضل أعذبه ومن اللطف انفعه

اللّٰهم كن لنا ولا تكن علينا - اللّٰهم اختم بالسعادة آجالنا وحقق بالزيادة آمالنا واصبب سجال عفوك على ذنوبنا ومن علينا باصلاح عيوبنا

واجعل التقوى زادنا وفى دينك اجتهادنا وعليك توكّلنا واعتمادنا والى رضوانك معادنا ، اللّٰهم ثبتنا على نهج الاستقامة واعذنا

فى الدنيا من موجبات اندامة يوم القيامة اللّٰهم خفف عنا ثقل ا لاوزار وارزقنا عيشة الأبرار واكفنا واصوف عناشر الأشرار

وأعتق رقابنا ورقاب آبائنا وأمهاتنا واخواننا من النار ، يا عزيز يا غفار يا كريم يا ستار يا حليم يا جبار يا اللّٰه يا اللّٰه

اللّٰهم ارنى الحق حقا وارزقنى اتباعه وارنى الباطل باطلا وارزقنى اجتنابه ولا تجعل على متشابها فاتبع الهوى

اللّٰهم انى أعوذ بك ان اموت فى طلب الدنيا برحمتك يا ارحم الراحمين ، وصلى اللّٰه على سيدنا محمد وآله وصحبه اجمعين ، والحمد لله رب العالمين

ശൈഖ് രിഫാഈ (റ) ദിവസവും 1000 പ്രാവശ്യം ചൊല്ലിയിരുന്ന ദിക്ർ 👇🏻👇🏻👇🏻

*لا اله إلا انت سبحانك إنى كنت من الظالمين عملت سوء ظلمات نفسي واسرفت في أمري ولا يغفر الذنوب الا انت فاغفرلى انك انت التواب الرحيم يا حي يا قيوم لا اله الا انت*

ഏറ്റവുമധികം അനുഗ്രഹിക്കപ്പെട്ടവർ അവിടുത്തെ ശിഷ്യജനങ്ങൾ തന്നെ. ആത്മീയോപദേശങ്ങൾക്കും ശീലനങ്ങൾക്കും പുറമേ മനസ്സ് നിറയെ സ്നേഹവും അനുഭാവവും ആദരവും. കൈയിലുള്ള സാധനങ്ങളെല്ലാം അവർക്ക് ഓഹരി ചെയ്തു കൊടുക്കും. ശിഷ്യന്മാരെ ജമാഅത്തിനോ ജുമുഅക്കോ കണ്ടില്ലെങ്കിൽ കാരണമന്വേഷിക്കും. ഏതെങ്കിലും ശിഷ്യൻ ആരെയെങ്കിലും അസഭ്യം പറഞ്ഞാൽ അവനെ ശകാരിക്കുകയും മാപ്പു പറയുന്നത് വരെ അവനുമായി ബന്ധപ്പെടുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയും ചെയ്തിരുന്നു...

 ശിഷ്യന്മാർക്ക് എന്തെങ്കിലും വിഷമതകൾ വരുന്നത് ശൈഖവർകൾക്ക് വലിയ മനോവേദനയായിരുന്നു. രോഗികളായ ശിഷ്യന്മാരെ ശൈഖ് (റ) സന്ദർശിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യും. ഒരിക്കൽ ശൈഖവർകൾ ശിഷ്യനായ ശൈഖ് യഅ്ഖൂബ് (റ) വിനോട് പറഞ്ഞു : യഅ്ഖൂബേ, അല്ലാഹുﷻവാണ്.., എന്റെ ശിഷ്യന്മാർക്ക് ആന്തരികമോ ബാഹ്യമോ ആയ എന്തു പ്രയാസമുണ്ടായാലും അതിന്റെ വേദന ഞാൻ എന്റെ ഇടനെഞ്ചിൽ അനുഭവിക്കുന്നു...

 ഭൗതികമായ താൽപര്യങ്ങൾക്കും നൈമിഷിക നേട്ടങ്ങൾക്കും ഉപരിയാണ് മഹാന്മാരുടെ ചിന്തകൾ പോവുക. അല്ലാഹുﷻവിൽ നിന്ന് ശാശ്വതമായി ലഭിക്കാനിരിക്കുന്ന സ്നേഹാനുഗ്രഹങ്ങൾക്ക് വേണ്ടി ഭൗതികമായ സമ്പത്തും ആഡംബരങ്ങളും വേണ്ടെന്ന് വെച്ച് തികഞ്ഞ ആത്മീയ വഴിയിലൂടെ സ്വജീവിതം കാണിച്ചു കൊടുത്ത മഹാനവർകൾക്കെതിരെ ചിലരെല്ലാം വന്ന് ശൈഖവർകളുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ തങ്ങളുടേതാണെന്ന് വാദിക്കുകയും, ശൈഖവർകൾ അതു വക വെച്ചു കൊടുക്കുകയും ചെയ്യും. ഇങ്ങനെ ചില സ്വത്തെല്ലാം അന്യാധീനപ്പെട്ടു പോയി. പക്ഷെ ഇതിനൊരു മറുവശം കൂടിയുണ്ട്. ശൈഖ് (റ) വിന്റെ ഈ പരിത്യാഗ മനസ്ഥിതിയെ കുറിച്ച് കൂടുതൽ ചിന്തിച്ച ധാരാളം പേർ ആത്മീയ മേഖലയിലേക്ക് തിരിയുന്നതിന് ഇത് നിമിത്തമായി.

 ബനൂ സ്വൈറഫി എന്ന കുടുംബം ഹമാമിയ കോടതിയിൽ ശൈഖ് (റ) വിനെതിരിൽ പരാതി നൽകി. ശൈഖ് (റ) വിന്റെ ഭൂമി യഥാർത്ഥത്തിൽ അവരുടേതാണെന്നും അവ തിരിച്ചു കിട്ടണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. കോടതി ശൈഖവർകളെ വിളിപ്പിച്ചു. പരാതിക്കാരും എത്തിയിട്ടുണ്ട്. വിചാരണ ആരംഭിച്ചു...

 ന്യായാധിപൻ അന്യായക്കാരനോട് : എന്താണ് നിങ്ങൾക്ക് ശൈഖ് അഹ്മദിനെ കുറിച്ചുള്ള പരാതി..?

അന്യായക്കാരൻ : ശൈഖ് അഹ്മദ് കൈവശം വച്ചിരിക്കുന്ന ഭൂമി ഞങ്ങളുടേതാണ്.

ന്യായാധിപൻ ശൈഖിനോട് : താങ്കൾക്കെന്താണ് പറയാനുള്ളത്..?

ശൈഖ് (റ) : അവർ പറയുന്നത് ശരി തന്നെയാണ്. അതാണ് യാഥാർത്ഥ്യം.

അന്യായക്കാരൻ : ഞങ്ങളുടെ മറ്റൊരു സ്ഥലം കൂടി ശൈഖ് അഹ്മദ് കൈവശം വെച്ചിട്ടുണ്ട്.

ശൈഖ് (റ) : അവർ പറയുന്നതൊക്കെ സത്യം തന്നെ. അവർ പറയുന്ന ഭൂമിയൊക്കെ അവരുടേതാണ്.

ശൈഖ് (റ) തീരെ എതിർക്കുന്നില്ലെന്ന് കണ്ട ന്യായാധിപൻ അന്യായക്കാരനോട് : കാര്യം ഇങ്ങനെയായിരിക്കെ നിങ്ങൾ പരാതിയുമായി ഇവിടെ വരേണ്ട കാര്യമെന്ത്..?!

 അതിന് ശൈഖ് (റ) വാണ് മറുപടി പറഞ്ഞത് : "നശ്വരമായ, ശവതുല്യമായ ഭൂമിക്ക് വേണ്ടി തർക്കിക്കാൻ ഞാനില്ല. അല്ലാഹു ﷻ സത്യം, അവർ ഞാൻ താമസിക്കുന്ന ഭവനത്തിന് തന്നെ അവകാശമുന്നയിച്ചാലും അത് നൽകാൻ ഞാൻ തയ്യാറാണ്..."

 ആ വാക്കുകൾ കൊള്ളേണ്ടിടത്ത് കൊണ്ടു. ശൈഖ് (റ) വിന്റെ ലൗകിക വർജ്ജനം കണ്ട ബനു സ്വൈറഫിക്കാർ മഹാനവർകളോട് മാപ്പപേക്ഷിക്കുകയും അവകാശവാദം ഉപേക്ഷിക്കുകയും ചെയ്തു.
  [ഖിലാദത്ത് : 134]

💧Part : 13💧*

📌 കാരുണ്യം, സേവനം...

   ശൈഖവർകളുടെ സദസ്സിൽ ഒരു അനാഥ ബാലൻ സ്ഥിരമായി വരുമായിരുന്നു. ദിക്ർ മജ്ലിസിലും വയളിന്റെ സദസ്സിലുമൊക്കെ ആ ബാലൻ എപ്പോഴും പങ്കെടുക്കാറുണ്ട്. ആ കുട്ടി ആവശ്യപ്പെടുന്ന സാധനങ്ങളൊക്കെ നൽകുക ശൈഖ് (റ) പതിവാക്കിയിരുന്നു. അവനു വേണ്ട ഭക്ഷണവും കളിപ്പാട്ടവുമെല്ലാം ചോദിക്കും മുമ്പേ നൽകിയിരിക്കും. സമസൃഷ്ടികളോടുള്ള ഉദാത്തമായ ഈ സ്നേഹമാണ് ശൈഖവർകളെ ഇത്രയേറെ ഉയർത്തിയതെന്ന് പല സമകാലികരും പറഞ്ഞിട്ടുണ്ട്...

 ഒരു ദിവസം മഹാനവർകൾ ശിഷ്യരുടെ കൂടെ ഇരിക്കുമ്പോൾ ശൈഖവർകളെ അറിയുന്ന ഒരു ബാലൻ കടന്നു വന്നു...

 തനിക്ക് കളിക്കാൻ കളിക്കോപ്പ് വേണമെന്ന് പറഞ്ഞു..! ഇവിടെ അൽപം കാരക്കയും റൊട്ടിയുമല്ലാതെ ഒന്നുമില്ലല്ലോ മോനേ, അതു നീ ഇഷ്ടം പോലെ കഴിച്ചോളൂ എന്ന് ശൈഖ് (റ) അവനോട് പ്രതികരിച്ചു. അതോടെ കുട്ടി കരച്ചിലായി. കുഞ്ഞിന്റെ കണ്ണീര് കണ്ട് ശൈഖ് (റ) ഉടനെ ശിഷ്യന്മാരെ വിട്ട് അങ്ങാടിയിൽ നിന്ന് കളിപ്പാട്ടം വരുത്തി. അത് അവനു നൽകി. ആ കുട്ടി എന്നും അതുമായി കളിക്കുകയും ശൈഖ് (റ) പറയുന്ന സ്ഥലത്ത് അത് സൂക്ഷിച്ചു വെക്കുകയും ചെയ്യുമായിരുന്നു...

 മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുക, അവരുടെ സന്തോഷത്തിൽ ആനന്ദം കണ്ടെത്തുക ഇതായിരുന്നു മഹാനവർകളുടെ രീതി. ഒരിക്കൽ മുഹമ്മദ് ബ്നുൽ മുൻകദിർ (റ) ശൈഖ് രിഫാഈ (റ) വിനോട് ചോദിച്ചു. അങ്ങ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് എന്ത് ചെയ്യാനാണ്..?  "വിശ്വാസികൾക്ക് സന്തോഷം പകരാൻ" എന്നതായിരുന്നു മറുപടി... "സൃഷ്ടികളോടുള്ള സ്നേഹവും വാത്സല്യവും സൃഷ്ടാവിലേക്ക് അടുപ്പിക്കും " മഹാനവർകൾ പറയുമായിരുന്നു...

 ഉമ്മു അബീദ ഗ്രാമത്തിൽ മാരകമായ വ്രണങ്ങൾ ബാധിച്ച ഒരു പട്ടിയുണ്ടായിരുന്നു. കഠിനമായ രോഗപീഡ മൂലം ആ സാധു ജീവിയുടെ ശരീരം തൊലിയുരിഞ്ഞ് പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. കാഴ്ച ശക്തി പാടെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അസഹ്യമായ ദുർഗന്ധം കാരണം അനുകമ്പയുള്ളവർ പോലും അതിനടുത്തേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. നടക്കാൻ പോലുമാവാതെ ആ തെരുവു പട്ടി അങ്ങനെ കഴിഞ്ഞു. അറപ്പുളവാക്കുന്ന ആ ദൃശ്യം കണ്ണിന് അരോചകമായി തോന്നിയ ആരൊക്കെയോ ചേർന്ന് അതിനെ ഒരു വിധം വലിച്ചിഴച്ച് ഗ്രാമത്തിന് വെളിയിൽ കൊണ്ടുപോയിട്ടു..!!

 അപ്പോഴാണ് ശൈഖ് (റ) വിവരമറിയുന്നത്. മഹാനവർകളുടെ ഉള്ള് വല്ലാതെ വേദനിച്ചു. സങ്കടമുള്ള ഹൃദയവുമായി മഹാനവർകൾ മരുന്നും ഭക്ഷണവുമെടുത്ത് ആ ജീവിയുടെ അടുത്തെത്തി. ഭക്ഷണം നൽകി. മരുന്നു വെച്ചുകെട്ടി. വേണ്ട പരിചരണങ്ങളെല്ലാം നടത്തി. വെയിൽ കൊള്ളുന്നത് അതിന്റെ ശരീരത്തിന് ഹാനികരമാകുമെന്ന് മനസ്സിലാക്കിയ മഹാനവർകൾ അതിന് വേണ്ടി ഒരു ചെറിയ കൂടാരം കെട്ടി അതിനെ അതിൽ പാർപ്പിച്ചു. നാൽപ്പത് ദിവസം അതിനെ പരിപാലിച്ചു. വെള്ളം ചൂടാക്കി അതിനെ കുളിപ്പിച്ചു വൃത്തിയാക്കി...

 മരുന്നും ഭക്ഷണവും പരിചരണവും ലഭിച്ചതോടെ പട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടു. വ്രണങ്ങൾ ഉണങ്ങുകയും ശരീരം മൃദുലമാവുകയും ചെയ്തു. ശൈഖ് രിഫാഈ (റ) തങ്ങൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു പട്ടിക്ക് വേണ്ടി ഇത്രത്തോളം ത്യാഗം ചെയ്യേണ്ടതുണ്ടോ എന്നായി ബന്ധപ്പെട്ടവർ...

 വിചാരണ നാളിൽ ഇതിന്റെ പേരിൽ അല്ലാഹു ﷻ എന്നെ ശിക്ഷിക്കുമോ എന്ന് ഞാൻ ഭയക്കുന്നു. നീ എന്ത് കൊണ്ട് ആ ജീവിയോട് കരുണ കാണിച്ചില്ല. നിനക്ക് അസുഖം പിടിക്കുന്ന സ്ഥിതി എന്ത് കൊണ്ട് ഭയന്നില്ല. എന്ന് അല്ലാഹു ﷻ ചോദിച്ചേക്കും എന്നായിരുന്നു ശൈഖ് (റ) വിന്റെ പ്രതിവചനം...
  [ഖിലാദത്തുൽ ജവാഹിർ, നൂറുൽ അബ്സ്വാർ]

 ഒരിക്കൽ ശൈഖ് (റ) വിന്റെ ഒരു ശിഷ്യൻ മജ്ലിസിലേക്ക് ഒരു കുരുവിയുമായി വന്നു. അതിന്റെ കാലുകൾ ചരടു കൊണ്ട് മുറുകെ കെട്ടിയിരുന്നു. ആ കുരുവി ശക്തമായ വേദന അനുഭവിക്കുന്നുണ്ടെന്ന് കണ്ടാലറിയാം. ശൈഖ് (റ) ശിഷ്യനോട് അതിനെ കെട്ടഴിച്ചുവിടാൻ നിർദ്ദേശിച്ചു. ശിഷ്യൻ സമ്മതിച്ചില്ല. കുരുവി തന്റെ ഉടമസ്ഥതയിലുള്ളതാണ്. ഉസ്താദിന് വേണമെങ്കിൽ അതിനെ വിലക്ക് വാങ്ങി സ്വതന്ത്രമാക്കാമല്ലോ..? അൽപ്പം ധിക്കാരപരമെന്നു തോന്നാവുന്ന ആ വാക്കുകൾ കേട്ടിട്ടും ശൈഖ് (റ) ഉടനെ സമ്മതിക്കുകയാണുണ്ടായത്. എന്തു വില വേണ്ടി വരും..?

 കൗതുകകരമായിരുന്നു ശിഷ്യൻ ആവശ്യപ്പെട്ട വില : സ്വർഗ്ഗീയ ലോകത്ത് എനിക്ക് അങ്ങയുടെ സന്തത സഹചാരിയാവണം. എനിക്ക് സ്വിറാത്വ് മുറിച്ചു കടക്കാൻ കഴിയണം. എങ്കിൽ അങ്ങനെയാവട്ടെ എന്നായി ശൈഖ് (റ) ഈ ആവശ്യങ്ങൾ ഉറപ്പു തരുന്നതായി കരാർ ചെയ്യണമെന്ന് കൂടി ശിഷ്യൻ ആവശ്യപ്പെട്ടപ്പോൾ ആ സാധു ജീവിയുടെ മോചനത്തിനായി അത് ചെയ്യാനും ശൈഖ് (റ) തയ്യാറായി...

 ഒരു വെള്ളിയാഴ്ച്ച ദിവസം ശൈഖ് (റ) അൽപമൊന്നുറങ്ങിപ്പോയി. തൽസമയം ഒരു പൂച്ച വന്ന് ശൈഖ് (റ) വിന്റെ കുപ്പായ കൈക്ക് മുകളിലായി കയറി കിടപ്പായി. ശൈഖ് (റ) ഉണർന്നപ്പോൾ പൂച്ചയെ കണ്ടു. അത് ശാന്തമായി ഉറങ്ങുകയാണ്. ശൈഖവർകൾക്ക് കുപ്പായം വലിച്ചെടുക്കാൻ മനസ്സു വന്നില്ല. മഹാനവർകൾ ഒരു കത്രിക കൊണ്ടു വരാൻ പറഞ്ഞു. പൂച്ചയെ ഉണർത്താതെ അതു കിടന്നതിന് ചുറ്റുമുള്ള ഭാഗങ്ങൾ വെട്ടി മാറ്റി മുറിഞ്ഞ കുപ്പായവുമിട്ടാണ് മഹാനവർകൾ അന്ന് പള്ളിയിലേക്ക് പോയത്. തിരിച്ചു വന്നപ്പോൾ പൂച്ച സ്ഥലം വിട്ടിരുന്നു. പൂച്ച കിടന്നിരുന്ന തുണിയെടുത്ത് ശൈഖ് (റ) അത് യഥാസ്ഥാനത്ത് തുന്നിപ്പിടിപ്പിച്ചു. ഒരു പൂച്ചക്ക് വേണ്ടി ഇങ്ങനെ കുപ്പായം കീറേണ്ടിയിരുന്നോ എന്ന് ഭാര്യ ചോദിച്ചപ്പോൾ അതിൽ അനൗചിത്യമൊന്നുമില്ലെന്നും നന്മ മാത്രമേയുള്ളുവെന്നുമായിരുന്നു ശൈഖ്  (റ) വിന്റെ മറുപടി...
  [ത്വബഖാത്ത് : 6/23]

 മഹാനവർകളുടെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് മാരകമായ ശാരീരിക മാനസിക രോഗങ്ങളിൽ നിന്ന് അല്ലാഹു ﷻ സമാധാനം തന്ന് അനുഗ്രഹിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼

തുടരും ... 

Comments