ലൂത്വ് നബി (അ) 02


➖➖➖➖➖➖➖➖➖
ഭാഗം - 2
➖➖➖➖➖➖➖➖➖
അല്ലാഹുവിന്റെ ദൂതൻ
➖➖➖➖➖➖➖➖➖
ലൂത്വ് നബി  (അ)ന്റെ സമുദായം എല്ലാ ദുർഗുണങ്ങളും ചേർന്ന വിഭാഗമായിരുന്നു അവർ പലതരം പന്തയങ്ങളിൽ ഏർപെടുമായിരുന്നു പക്ഷികളെ ഉപയോഗിച്ചുള്ള പലതരം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു

കൊള്ളയും പിടിച്ചുപറിയും സാധാരണയായിത്തീർന്നു വഴിയാത്രക്കാരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും അപമാനിക്കുകയും ചെയ്യും ദുർബലരെ കീഴ്പെടുത്തും ശക്തിയുള്ളവർ എന്തും ചെയ്യും വിഗ്രഹാരാധന സർവത്രയുണ്ട് മദ്യപാനികളുമാണ് സ്വവർഗ്ഗ രതിയിലുള്ള ആവേശമാണ് അവരെ ബാധിച്ച ഏറ്റവും നീചമായ കാര്യം

ലൂത്വ് നബി  (അ) അവരിലേക്ക് നിയോഗിക്കപ്പെട്ടു ആ പ്രവാചകൻ നീചന്മാരുടെ സമൂഹത്തിലേക്ക് ചെന്നു സദുപദേശം നൽകി ഏകനായ അല്ലാഹുവിനെ കുറച്ചു സംസാരിച്ചു : എന്റെ ജനങ്ങളേ ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുവീൻ ആകാശഭൂമികളുടെ സ്രാഷ്ടാവ് അല്ലാഹു ആകുന്നു അവൻ ഏകനാകുന്നു അവന് പങ്കുകാരില്ല അവൻ മാത്രമാണ് ആരാധനക്കർഹൻ അവൻ എന്നെ നിങ്ങളിലേക്കുള്ള പ്രവാചകനായി നിയോഗിച്ചിരിക്കുന്നു എന്റെ ജനങ്ങളെ നിങ്ങൾ നന്മയിലേക്ക് വരുവീൻ എല്ലാ തിന്മകളും കൈവെടിയുവീൻ

നിങ്ങൾ സ്ത്രീകളെ വിവാഹം ചെയ്യുക ഭാര്യ -ഭർത്താക്കന്മാരായി ജീവിക്കുവീൻ സ്വവർഗ്ഗരതി അല്ലാഹു വിരോധിച്ചിരിക്കുന്നു നിങ്ങൾ ആ നീചകൃത്യം അവസാനിപ്പിക്കുവീൻ എങ്കിൽ അവൻ നിങ്ങളെ സന്മാർഗ്ഗത്തിലേക്കു നയിക്കും നിങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് വരിക ധിക്കാരികൾ ലൂത്വ് നബി  (അ)ന്റെ വാക്കുകൾ ഇഷ്ടപ്പെട്ടില്ല ഇത്തരം വാക്കുകൾ ആരും കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല ലൂത്വ്  (അ) പറഞ്ഞതെല്ലാം അവർ കളവാക്കിത്തള്ളി പ്രവാചകന് താക്കീത് നൽകുകയും ചെയ്തു ഇത്തരം വാക്കുകൾ ഇവിടെ കേട്ടുപോവരുത് ഞങ്ങൾ ഞങ്ങളുടെ താൽപര്യമനുസരിച്ചു ജീവിക്കും അതിനെ ചോദ്യം ചെയ്യാൻ വരരുത്

പ്രവാചകന്റെ വായടപ്പിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത് വിശുദ്ധ ഖുർആൻ ആ സമൂഹത്തെ നമുക്ക് നന്നായി പരിചയപ്പെടുത്തിത്തരുന്നുണ്ട്

സൂറത്ത് ശുഅറാഇലെ വചനങ്ങൾ നോക്കാം

ലൂത്വിന്റെ ജനത മുർസലുകളെ വ്യാജമാക്കി (26:160)

ലൂത്വ് നബി (അ)പറഞ്ഞ ഒരു കാര്യവും അവർ അംഗീകരിച്ചില്ല അല്ലാഹു ഏകനാകുന്നു ഞാൻ അവന്റെ റസൂലാകുന്നു ഇക്കാര്യമാണ് അവർ അംഗീകരിക്കേണ്ടത് അവർ അംഗീകരിച്ചില്ല കളവാക്കി തള്ളിക്കളഞ്ഞു ഇനി ആ സന്ദർഭം ഖുർആനിൽ കാണുക
അവരുടെ സഹോദരൻ ലൂത്വ് അവരോട് പറഞ്ഞപ്പോൾ നിങ്ങൾ സൂക്ഷിക്കുന്നില്ലേ ? (26:161)

തീർച്ചയായും ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ റസൂൽ ആകുന്നു  (26:162)

അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ (26:163)

അതിന്റെ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല എന്റെ പ്രതിഫലം ലോകരക്ഷിതാവിലല്ലാതെ മറ്റാരിലുമില്ല (26:164)

വളരെ ശ്രദ്ധേയമായ കര്യങ്ങളാണ് പ്രവാചകൻ അവരോട് പഞ്ഞത് തഖ്വ്വ ചെയ്യണം മുത്തഖീങ്ങളായിത്തീരണം അലാ തത്ത്വഖൂൽ നിങ്ങൾ തഖ്വ്വ ചെയ്യുന്നില്ലേ ? സൂക്ഷ്മതപാലിക്കുന്നില്ലേ ? എന്നാണ് ചോദിച്ചത്

ജീവിതത്തിൽ സൂക്ഷ്മത പാലിക്കണം സൂക്ഷ്മതയോടെയല്ലാതെ ഒരു വാക്കും സംസാരിക്കരുത് ഒരു കാര്യവും ചെയ്യരുത് നിങ്ങൾക്ക് ഇക്കാര്യങ്ങൾ ഉപദേശിച്ചുതരാൻ ഞാൻ ബാധ്യസ്ഥനാണ് കാരണം ഞാൻ പ്രവാചകനാണ് ഞാൻ വിശ്വസ്ഥനാണ് ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കണം കാരണം അല്ലാഹുവിന്റെ കൽപന പ്രകാരമാണ് ഞാൻ സംസാരിക്കുന്നത്  എന്നെ അനുസരിച്ചാൽ അല്ലാഹുവിനുള്ള അനുസരണയായി നിങ്ങളുടെ ഇഹപര വിജയത്തിനുള്ള വഴി തുറന്നുതരികയാണ് ഇത് വളരെ ഗൗരവമുള്ള ജോലിയാണ് ഭാരമുള്ള കാര്യമാണ് എന്നാലും നിങ്ങളെനിക്ക് ഒരു പ്രതിഫലവും തരേണ്ടതില്ല പ്രതിഫലം അല്ലാഹുവിലാകുന്നു ഓരോ പ്രവാചകന്മാരും അതാത് കാലത്തെ ജനങ്ങളോട് ഇങ്ങനെ തന്നെയാണ് സംസാരിച്ചത്

ജനങ്ങളുടെ പ്രതിഫലമാണോ മെച്ചം?
അതോ പടച്ചവന്റെ പ്രതിഫലമോ ?
മെച്ചപ്പെട്ടത് അല്ലാഹുവിന്റെ പ്രതിഫലം തന്നെ പടച്ചവൻ തരുന്നത് പോലെ പടപ്പുകൾക്ക് പ്രതിഫലം തരാൻ കഴിയുമോ?  ഒരിക്കലുമില്ല ഇതൊക്കെ അറിയാവുന്നവർ തന്നെ മനുഷ്യരുടെ പ്രതിഫലം മോഹിക്കുന്നു പടച്ചവന്റെ പ്രതിഫലത്തിന്റെ കാര്യം മറക്കുകയും ചെയ്യുന്നു ഇത്തരക്കാർ നഷ്ടക്കച്ചവടമാണ് നടത്തുന്നത് തുച്ഛമായ പ്രതിഫലത്തിന് വേണ്ടി മെച്ചമായത് നഷ്ടപ്പെടുത്തുന്നവർ ഇത് മനുഷ്യർ നന്നായി മനസ്സിലാക്കാൻ വേണ്ടി പല പ്രവാചകന്മാരുടെയും വചനങ്ങൾ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു

പ്രവാചകന്മാരും പിൻഗാമികളായ ഔലിയാക്കന്മാരും ഇതേ നിലപാട് സ്വീകരിച്ചതായി കാണാം

ലൂത്വ് (അ)ന്റെ സമൂഹം നടത്തിക്കൊണ്ടിരുന്ന നീച കൃത്യത്തെക്കുറിച്ചുള്ളതാണ് അടുത്ത ഖുർആൻ വചനം
അ തഹ്തൂന ദക്റാന മിനൽ ആലമീൻ
ലോകരിൽ നിന്ന് നിങ്ങൾ മാത്രം ആണുങ്ങളുടെ അടുക്കൽ ചെല്ലുകയോ?  (26:165)

നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചുതന്ന നിങ്ങളുടെ ഇണകളെ നിങ്ങൾ വിട്ടുകളയുകയും ചെയ്യുന്നുവോ ? എന്നാൽ നിങ്ങൾ അതിക്രമകാരികളായ ഒരു ജനത തന്നെയാണ്  (26;166)

വളരെ വ്യക്തമായിത്തന്നെ ആ ജനതയുടെ ദുഷ്ചെയ്തിയെ വിവരിച്ചുതന്നിരിക്കുന്നു

നിങ്ങളുടെ റബ്ബ് നിങ്ങൾക്കുവേണ്ടി ഇണകളെ സൃഷ്ടിച്ചിരിക്കുന്നു അതാണ് നിങ്ങളുടെ ഭാര്യമാർ അവരെ നിങ്ങൾ വിട്ടുകളയുകയാണ് എന്നിട്ട് പുരുഷ്യന്മാരുടെ പിന്നാലെ പോകുന്നു കാമപൂർത്തീകരണത്തിന് വേണ്ടി പുരുഷനെ സമീപിക്കുന്നത് നീചകൃത്യമാണ് പ്രകൃതിവിരുദ്ധമാണ് ഇത് അല്ലാഹുവിന്റെ കൽപനയെ തള്ളിക്കളയലാണ് അതുതന്നെയാണ് അതിക്രമം ഭാര്യയെ സമീപിക്കുന്നത് പുണ്യകർമമാണ് പുരുഷനെ സമീപിക്കുന്നത് അതിക്രമവുമാണ്

ലോകരിൽ മറ്റാരും ചെയ്യാത്ത അതിക്രമം

സമൂഹത്തിൽ വിവരമുള്ളവരും ഇല്ലാത്തവരും ഈ ദുഷിച്ച കൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കണം മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കണം ഒന്നിച്ച് അന്തിയുറങ്ങുന്ന യുവാക്കൾക്കും കൗമാരപ്രായക്കാർക്കുമൊക്കെ ഇക്കാര്യം ഗൗരവത്തോടെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം വളരെ നിസ്സാരമായൊരു സംഗതിയായിട്ടാണ് പലരും ഇതിനെ മനസ്സിലാക്കിയിരിക്കുന്നത് മനസ്സിൽ പിശാചിന്റെ ശക്തമായ സാന്നിധ്യമുള്ളതുകൊണ്ടാണ് ഈ നീചകൃത്യത്തെ നിസ്സാരമായി കാണാൻ കഴിയുന്നത് മറ്റുള്ളവരെ നഗ്നത കാണിക്കാൻ പിശാച് പ്രേരിപ്പിക്കും മറ്റുള്ളവരുടെ നഗ്നത നോക്കിക്കാണാനും പിശാച് പ്രോത്സാഹിപ്പിക്കും അത് ഒരുതരം ഹരമായി മനസ്സ് തോന്നിപ്പിക്കും

കലാ കായിക വിനോദ മേഘലകളെല്ലാം പിശാച് അടക്കിവാഴുകയാണ് അവിടെയെല്ലാം നഗ്നത ഒരു വലിയ സംഗതിയാണ് സെക്സ് എന്ന ഓമനപ്പേരിട്ട് വിളിക്കും എല്ലാം ഇബ്ലീസിന്റെ കളികൾ തന്നെ

കൗമാര പ്രായക്കാരായ ആൺകുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതിലാണ് ചിലർക്ക് താൽപ്പര്യം പ്രകൃതിവിരുദ്ധ ചേഷ്ഠകൾ കൊലയിൽ വരെ എത്തിയ സംഭവങ്ങൾ എത്രയുണ്ട് ?

ഇതൊരു സാമൂഹിക വിപത്താണ് ഈ നീചവൃത്തി പതിവാക്കിയവർക്ക് പലതരം മാനസിക പ്രശ്നങ്ങളുണ്ടാവുന്നുണ്ട് സമാധാനം നിറഞ്ഞ കുടുംബജീവിതം നയിക്കാൻ കഴിയാതെപോവുന്നു മാന്യതയുടെ അതിർവരമ്പുകൾ ഇല്ലാതാവുന്നു

പ്രായം ചെന്നിട്ട് പോലും ഈ ശീലം മാറ്റാൻ കഴിയാത്ത പലരുമുണ്ട് സമൂഹത്തിൽ അവർ ഉന്നത സ്ഥാനം കൈയടക്കിവെച്ചിട്ടുണ്ട് മറ്റുള്ളവരുടെ നന്മകൾ കാണാൻ അവർക്കു കഴിയില്ല എല്ലാവരും തന്നെപ്പോലെയാണെന്ന് അവർ കരുതും അതുകാരണം മറ്റുള്ളവരെ ആദരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും അംഗീകരിക്കാനും അവർക്കു കഴിയില്ല എല്ലാവരാലും അവഗണിക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് അവർ അവസാനം എത്തിച്ചേരുകയും ചെയ്യും അപ്പോൾ പിശാച് പൊട്ടിച്ചിരിക്കും തന്റെ ദൗത്യം വിജയിച്ചതിലുള്ള അത്യാഹ്ലാദം പ്രകടിപ്പിക്കും ജീവിതത്തിന്റെ വിവിധ മേഘലകളിൽ നിന്ന് ധാർമ്മികത ചോർന്നു പോവുന്നു എന്നതാണ് ഇന്നത്തെ വലിയ പരാതി വിവിധ രംഗങ്ങളിൽ നേതൃത്വം വഹിക്കുന്നവർ ഇത്തരക്കാരായാൽ പിന്നെങ്ങനെ ധാർമ്മികത നിലനിൽക്കും ജീർണതകൾക്കെതിരെ എന്തെല്ലാം പരിപാടികളാണ് നടക്കുന്നത് ഈ ജീർണതക്കെതിരെ ഒരു പരാമർശം പോലും ഉയർന്നുവരുന്നില്ല എന്തേ അങ്ങനെ?  ചിന്തിക്കട്ടെ ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ

Comments