ലൂത്വ് നബി (അ) 01


➖➖➖➖➖➖➖➖➖
ഭാഗം - 1
➖➖➖➖➖➖➖➖➖
ഹാറാനിന്റെ പുത്രൻ
➖➖➖➖➖➖➖➖➖
ചാവുകടൽ
ബഹ്റുൽ മയ്യിത്ത് dead sea

പേര് കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നില്ലേ ? ചാവുകടലിലെ വെള്ളത്തിൽ മത്സ്യത്തിനും ജീവിക്കാനാവില്ല ഒരു ജലജീവിയും അതിൽ സഞ്ചരിക്കില്ല

ചാവുകടലിലെ വെള്ളം കുടിക്കാൻ പറ്റില്ല കുളിക്കാനും പറ്റില്ല ശരീരത്തിൽ വെള്ളം തട്ടിയാൽ ചൊറിച്ചിൽ വരും പെട്ടെന്ന് ശുദ്ധ ജലത്തിൽ കഴുകി വൃത്തിയാക്കണം അഞ്ച് നാടുകളെ ബാധിച്ച കൊടും ശാപത്തിന്റെ നിത്യ സ്മാരകമായി ചാവുകടൽ നിലനിൽക്കുന്നു ചത്തു കിടക്കുന്ന കടൽ ചലനമില്ല ജനങ്ങൾ തിങ്ങിത്താമസിച്ചിരുന്ന സദൂം പട്ടണം ചാവുകടലിൽ മുങ്ങിത്താഴ്ന്നുപോയി അഞ്ച് നാടുകൾ അടിമേൽ മറക്കപ്പെട്ടു ചാവുകടലിന്റെ ചുറ്റുപാടും ശപിക്കപ്പെട്ട മണ്ണാണ് അവിടെ സസ്യങ്ങൾ വളരില്ല താമസിക്കാൻ കൊള്ളില്ല ലോകത്തിന് ഒരു കാലത്തും മറക്കാനാവാത്ത ക്രൂരമായ ശിക്ഷയാണ് ഒരു ജനവിഭാഗത്തിന് ലഭിച്ചത് ചാവുകടൽ നിലനിൽക്കുന്ന കാലത്തോളം ആ ശിക്ഷയുടെ പേടിപ്പെടുത്തുന്ന ഓർമ്മകൾ നിലനിൽക്കും ഇത്രയും ക്രൂരമായ ശിക്ഷ ഒരു ജനവിഭാഗത്തെ ബാധിക്കാൻ കാരണമെന്ത് ? അവർ ചെയ്ത കുറ്റമെന്ത് ?

ആധുനിക ലോകം അതറിയണം കേരളത്തിലെ അഭിനവ മുസ്ലിം സമൂഹം നിർബന്ധമായും അതറിയണം ഒരു സമൂഹം ചെയ്ത ക്രൂരമായ തെറ്റ് ഇവിടെ ആവർത്തിക്കപ്പെടുന്നു ആ നീചകൃത്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു പാശ്ചാത്യ ലോകം അതൊരു ഫാഷനാക്കിയിരിക്കുന്നു ലോകത്ത് പല പ്രദേശങ്ങളിലും പണ്ഡിത പാമര ഭേദമില്ലാതെ അത് പടർന്നു പിടിക്കുന്നു തെറ്റാണെന്ന ചിന്ത പോലുമില്ലാതെ സ്വവർഗ്ഗ രതി

അതായിരുന്നു ആ സമൂഹം ചെയ്ത തെറ്റ് അവർക്കു മുമ്പ് ആരും ആ നീചകൃത്യം ചെയ്തിട്ടില്ല ഭർത്താവും ഭാര്യയും ഇണകളായി ജീവിക്കുക അതാണ് എല്ലാ ജീവികളുടെയും പ്രകൃതി മനുഷ്യരും, മൃഗങ്ങളും, പക്ഷികളും,  സസ്യങ്ങളുമെല്ലാം ആ പ്രകൃതിയിൽ തന്നെ ജീവിക്കണം പ്രകൃതി വിരുദ്ധമായ മാർഗ്ഗം സ്വീകരിക്കരുത്

പ്രകൃതി വിരുദ്ധമായ സ്വവർഗ്ഗ രതി സ്വീകരിക്കുന്നവർക്ക് ഏറ്റവും ക്രൂരമായ ശിക്ഷയാണ് വിധിക്കപ്പെട്ടിരിക്കുന്നത് വധശിക്ഷ തന്നെ

ഇബ്നു അബ്ബാസ്  (റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഹദീസിൽ ഇങ്ങനെ കാണാം

ലൂത്വിന്റെ സമൂഹം ചെയ്ത നീചകൃത്യം ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും വധിച്ചുകളയുക മനുഷ്യൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നീചകൃത്യം ഒരു സമൂഹത്തെ ഒന്നാകെ ബാധിച്ചു അവർ സ്ത്രീകളെ ഒഴിവാക്കി സൗന്ദര്യമുള്ള യുവാക്കളുടെ കൂടെ കൂടി കൗമാര പ്രായക്കാർക്ക് പ്രിയം കൂടി ആ സമൂഹം ധാർമ്മികമായി അധഃപതിച്ചു സർവ്വശക്തനായ അല്ലാഹു അവർക്ക് ശക്തമായ താക്കീത് നൽകാൻ തീരുമാനിച്ചു വ്യക്തമായ നിർദ്ദേശങ്ങളുമായി ഒരു പ്രവാചകനെ അവരിലേക്കയച്ചു ആ വന്ദ്യ പ്രവാചകനാണ് ലൂത്വ് നബി  (അ) ലൂത്വ് നബി  (അ) ന്റെ പരമ്പര നൂഹ് (അ)ൽ എത്തിച്ചേരുന്നു അത് ഇപ്രകാരമാകുന്നു

*1.*നൂഹ്*  *(അ) *2.സാം* *3.അർഫഹശ്ദ്* *4.ശാലിഹ്.* *5.ആബീർ* *6ഫാലിഗ്* *7റാഊ* *8.സാറൂഗ്*  *9.നാഹൂർ*  *10 താറഹ്*  *11 . ഹാറാൻ*  *12. ലൂത്വ്  (അ)*

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക പത്താം നമ്പറുകാരനായ താറഹിന്റെ മകൻ ഹാറാന്റെ മകനാണ് ലൂത്വ്  (അ) ഇതേ താറഹിന്റെ മറ്റൊരു മകനാണ് ഇബ്രാഹിം നബി(അ) അപ്പോൾ എന്ത് മനസ്സിലായി?

ഇബ്രാഹിം നബി  (അ)ന്റെ സഹോദരൻ ഹാറാന്റെ പുത്രനാണ് ലൂത്വ്  (അ)

താറഹിന് മൂന്നു പുത്രന്മാരുണ്ടായിരുന്നു

1.നാഹൂർ 2.ഇബ്രാഹിം. 3.ഹാറാൻ

ഇവരുടെ മാതാവിന്റെ പേര് അമീല എന്നായിരുന്നു താറഹ് അമീല തമ്പതികൾ ബാബിലോണിയയിലെ ഉന്നത ഗോത്രങ്ങളിലെ അംഗങ്ങളായിരുന്നു ധാരാളം കന്നുകാലികളും കൃഷിയിടങ്ങളും അവർക്കുണ്ടായിരുന്നു അവർ കുടുംബസമേതം ദീർഘയാത്രകൾ നടത്തുകയും പലയിടങ്ങളിലും താമസിക്കുകയും ചെയ്തിട്ടുണ്ട് ഇബ്രാഹിം  (അ)സാറാ(റ)യെ വിവാഹം ചെയ്തു സുന്ദരിയും ബുദ്ധിമതിയും ധീരവനിതയുമായ സാറ (റ) കുലീന കുടുംബത്തിലാണ് ജനിച്ചു വളർന്നത്

നാഹൂർ വിവാഹം ചെയ്തത് മലിക എന്ന ചെറുപ്പക്കാരിയെയാണ് ലൂത്വ് എന്ന പദത്തിന് സ്നേഹിക്കുക എന്നാണ് അർത്ഥമെന്നും ഇബ്രാഹിം നബി  (അ)നോടുള്ള നിഷ്കളങ്കമായ സ്നേഹം കാരണമാണ് ഈ പേര് കിട്ടിയതെന്നും ചിലർ രേഖപ്പെടുത്തിയിട്ടുണ്ട് ഇബ്രഹാം (അ)ഇസ്ലാം മത പ്രചരണം തുടങ്ങിയപ്പോൾ ആദ്യമായി വിശ്വസിച്ചവരിൽ സാറാ (റ),ലൂത്വ്  (അ)എന്നിവർ ഉൾപ്പെടുന്നു

പൗരാണിക ലോക ചരിത്രത്തിൽ ഉന്നത സ്ഥാനം നേടിയ സ്ഥലമാണ് മെസൊപ്പൊട്ടോമിയ പൗരാണിക നദീതട സംസ്കാരത്തിന്റെ കേന്ദ്രം

ലോകപ്രസിദ്ധമായ രണ്ട് നദികൾക്കിടയിലാണ് ഈ പ്രദേശം 1.ടൈഗ്രീസ് 2,യൂഫ്രട്ടീസ്

വിശാലമായ നദികൾ മെസൊപ്പൊട്ടോമിയായെ ഫലപുഷ്ടിയുള്ളതാക്കി കൃഷികൾ വളർന്നു കന്നുകാലികളും വർദ്ധിച്ചു നാട് സമ്പൽസമൃദ്ധമായി ആ നാടിനെ ഐശ്വര്യത്തിന്റെ കളിത്തൊട്ടിലെന്ന് കാലം വിളിച്ചു ലോകശ്രദ്ധ പിടിച്ചുപറ്റിയ നാട് നാഗരികതകൾ വളർന്നുവന്നതിവിടെയാണ്

യുഫ്രട്ടീസ് നദിയിലേക്കു ഒഴുകിവരുന്ന ഒരു അരുവിയുടെ കരയിലാണ് ഊർ പട്ടണം

ഹാറൂനും കുടുംബവും ഊർ പട്ടണത്തിൽ താമസിച്ചിരുന്നു ഹാറാൻ പട്ടണം സ്ഥാപിച്ചത് ഹാറാൻ ആണെന്ന് അഭിപ്രായമുണ്ട് അത് ദുർബലമായ അഭിപ്രായമാണെന്ന് രേഖപ്പെടുത്തിയവരുമുണ്ട്

ഹാറാൻ പ്രസിദ്ധമായ പട്ടണമാണ് ഇബ്രാഹിം  (അ) ഇവിടെ കൂറെ കാലം താമസിച്ചിട്ടുണ്ട് ഹാറാനും മക്കളും ഇവിടെയുണ്ടായിരുന്നു ലൂത്വ്  (അ)ന്റെ ബാല്യകാലം ഇവിടെ കഴിഞ്ഞുകൂടി എന്ന് കരുതാം പദ്ദൻ അരം എന്ന പട്ടണത്തിലും ഇവർ താമസിച്ചിട്ടുണ്ട് ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളാണ് ഊർ, പദ്ദൻ അരം , ഹാറാൻ തുടങ്ങിയവ ഇവയെല്ലാം ഉൾക്കൊള്ളുന്ന വിശാലമായ രാജ്യം ഭരിക്കുന്നത് ധിക്കാരിയായ നംറൂദ് രാജാവാകുന്നു

ബാബിലോണിൽ വെച്ച് നടന്ന ഒരു ദുഃഖ സംഭവം ലൂത്വ് നബി  (അ) ന്റെ മനസിൽ നിന്ന് മാഞ്ഞുപോയില്ല സ്വന്തം പിതാവിന്റെ മരണം ഹാറാൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് താറഹ് നല്ല ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട് ഹാറാന്റെ മരണം ചെറുപ്പക്കാരനായ ലൂത്വ്  (അ)നെ വല്ലാതെ ദുഃഖിപ്പിച്ചു പിതാവിന്റെ സഹോദരങ്ങൾ അദ്ദേഹത്തെ ആശ്വസിപ്പിച്ചു പിതാവിന്റെ പിതാവ് പിന്നീട് മരണപ്പെട്ടു അത് മറ്റൊരു ദുഃഖ സംഭവമായിരുന്നു

താറഹ് ,മകൻ ഇബ്രാഹിം  (അ) ,ഭാര്യ സാറ (റ) ,ലൂത്വ്  (അ)എന്നിവർ കൻആനിലേക്ക് യാത്ര ചെയ്യുകയാണ് അവർ ഹർറാനിലെത്തി അവിടെ തമ്പടിച്ചു താമസിച്ചു താറഹിന് അന്ന് ഇരുനൂറ്റി അമ്പത് വയസ്സുണ്ട് അദ്ദേഹത്തിന് രോഗം ബാധിച്ചു കൂടെയുള്ളവർ ആശങ്കാകുലായി മരുന്നുകളും ശുശ്രൂഷകളും ഫലം ചെയ്തില്ല താറഹ് മരണപ്പെട്ടു ഹർറാൻ പട്ടണം ആ ദുഃഖസംഭവത്തിന് സാക്ഷിയായി പിന്നീട് യാത്രാസംഘത്തിൽ മൂന്നുപേരായി

ഇബ്രാഹിം  (അ),സാറ(റ ) ലൂത്വ്  (അ) ഇബ്രാഹിം  (അ)ന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ദൗത്യമാണ് ലൂത്വ്  (അ)നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇബ്രാഹിം  (അ) ന്റെ ജീവിതം സംഭവബഹുലമാണ് അതിനെല്ലാം ലൂത്വ്  (അ)സാക്ഷിയാണ് ആരോഗ്യവും, ബുദ്ധിശക്തിയും, സാമർത്ഥ്യവുമുള്ള ചെറുപ്പക്കാരനാണ് ലൂത്വ്  (അ) ഇബ്രാഹിം  (അ) ഉം ഭാര്യയും ചെറുപ്പക്കാരനെപുത്രനെപ്പോലെ കരുതി സ്നേഹിച്ചു ഇറാഖിൽ നിന്ന് ഈജിപ്തിലേക്കുള്ള യാത്രയിൽ പല പരീക്ഷണങ്ങൾ നേരിട്ടു ഈജിപ്തിലെ രാജാവിന്റെ പട്ടാളക്കാർ യാത്രക്കാരെയെല്ലാം നിരീക്ഷിക്കും സുന്ദരികളായ സ്ത്രീകളെ കണ്ടാൽ പിടികൂടും കൊട്ടാരത്തിലെത്തിക്കും പിന്നെ കുറെ നാൾ കൊട്ടാരത്തിൽ രാജാവിന്റെ കൂടെയാണവളുടെ താമസം

രാജാവ് പറയുന്നതൊക്കെ അനുസരിച്ചാൽ കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങാം എതിർത്താൽ കീഴ്പ്പെടുത്തും രാജാവല്ലേ ? ശക്തനല്ലേ ? ചോദ്യം ചെയ്യപ്പെടുകയില്ല

സാറാ ബീവി  (റ)യെ പിടികൂടി കൊട്ടാരത്തിലെത്തിച്ചു രാജാവ് പിടിക്കാൻ വന്നു തളർന്നു വീണു സാറ (റ) ദുആ ചെയ്തപ്പോൾ ആരോഗ്യം വന്നു വീണ്ടും പിടികൂടാൻ വന്നു തളർന്നു വീണു വീണ്ടും ദുആ ചെയ്യാൻ കൊഞ്ചി ദുആ ചെയ്തു ആരോഗ്യം വന്നപ്പോൾ പഴയത് ആവർത്തിച്ചു തളർന്നു വീണു ഇനി ആവർത്തിക്കില്ലെന്ന് കേണു പറഞ്ഞു ആരോഗ്യം കിട്ടി പിന്നെ മാന്യമായി പെരുമാറി യാത്രാ സംഘത്തെ ആദരിച്ചു രാജാവ് അവർക്ക് നൽകിയ സമ്മാനമാണ് ഹാജറ എന്ന ചെറുപ്പക്കാരി

യാത്രാ സംഘത്തിന്റെ അംഗസംഖ്യ നാലായി പിന്നീടവർ ഫലസ്തീനിലെത്തി അവിടെ വെച്ചാണ് ലൂത്വ് (അ)ന്റെ സാക്ഷാൽ ദൗത്യം ആരംഭിക്കുന്നത് സ്വതന്ത്ര ചുമതലയുള്ള പ്രവാചകനായി നിയോഗിക്കപ്പെടുന്നത് അഞ്ചു നാടുകളിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനുള്ള ദൗത്യം ഏൽപിക്കപ്പെട്ടു
1.സദൂം  (സോദോം) 2.ഇറാഇമ.3ആമൂദ .4.ദാമാസ്.5അറായാ. സമ്പൽസമൃദ്ധമായ അഞ്ച് നാടുകൾ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പട്ടണങ്ങൾ ഐശ്വര്യം തുളുമ്പിനിൽക്കുന്ന ഗ്രിമങ്ങൾ ചരിത്രമുറങ്ങുന്ന താഴ്വരകൾ


     (തുടരും )

Comments