ആശാരിത്തങ്ങൾ. (പൊന്നാനി വലിയ ജുമുഅത്ത് പള്ളി)
പൊന്നാനി കേരള മുസ്‌ലിം ചരിത്രത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു സ്ഥലമാണ്.
കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി നിർമ്മാണം പൂർത്തിയായ കാലത്ത് വലിയ സൈനുദ്ദീൻ മഖ്ദൂം (ഖ:സി) പള്ളിയുടെ നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മൂത്താശാരിയോട് പള്ളിയുടെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്ത് നോക്കുവാൻ പറയുകയും, എന്താണ് നിങ്ങൾ നോക്കിയപ്പോൾ കണ്ടത് എന്ന് ചോദിക്കുകയും ചെയ്തു. മൂത്താശാരി ഒന്നും കാണുന്നില്ല എന്ന് മറുപടി പറഞ്ഞു. മഖ്ദൂം തങ്ങൾ അദ്ദേഹത്തിനോട് എന്നാൽ ഒന്നുകൂടി നോക്കാൻ ആവശ്യപ്പെട്ടു. അങ്ങിനെ രണ്ടാമത് മൂത്താശാരി നോക്കിയപ്പോൾ കോഴിമുട്ടയുടെ രൂപത്തിൽ ഒരു വസ്തു ദർശിച്ചു. അത്ഭുതത്തോടെ അദ്ദേഹം മഖ്ദൂം (റ) വിനോട് അത് വിശദീകരിച്ചു. എന്നാൽ ആ കാണുന്നത് ഖിബ്‌ലയാണ് എന്ന് മഖ്ദൂം തങ്ങൾ പറഞ്ഞു. പള്ളിയുടെ ഖിബ്‌ല നിർണ്ണയിക്കാനാണ് മഖ്ദൂം തങ്ങൾ അത് ചെയ്തത്. ഈ അത്ഭുതകരമായ സംഭവം നേരിൽ അനുഭവിച്ച ആശാരി ഉടനെ തന്നെ പരിശുദ്ധ ശഹാദത്ത് ചൊല്ലി ഇസ്ലാം മതം സ്വീകരിച്ചു. ഉടനെ ആശാരി പള്ളിയുടെ മുകളിൽ നിന്ന് വീണ് മരണപ്പെട്ടു. സുബ്ഹാനല്ലാഹ്..... മരണമടഞ്ഞ സന്ദർഭത്തിൽ ആശാരിയുടെ സുന്നത്ത് കർമ്മം കഴിഞ്ഞതായി
കാണപ്പെട്ടു എന്ന് പ്രബലമായ ഐതിഹ്യം ഉണ്ട്. അദ്ദേഹമാണ് ആശാരിത്തങ്ങളായി പൊന്നാനി ചരിത്രത്തിൽ അറിയപ്പെടുന്നത്. വലിയ സൈനുദ്ദീൻ മഖ്ദൂം (റ) വിന്റെ മഖാമിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചെറിയ മതിൽക്കെട്ടിനകത്തെ മൂന്ന് ഖബറുകളിൽ എറ്റവും കിഴക്കു ഭാഗത്തുള്ളതാണ് ആശാരിത്തങ്ങളുടെ ഖബ്ർ. അല്ലാഹു നമ്മളെ ഔലിയക്കളുടെ പാതയിൽ വഴിനടത്തട്ടെ...ആമീൻ.
വിവരങ്ങൾ: സയ്യിദ് മുഹിബ്ബുല്ലാഹ് ഹസനി ഹുസൈനി, മഹാരാഷ്ട്ര
കൂടുതൽ മഖ്ബറകളുടെ ചരിത്രങ്ങളും ദൃശ്യങ്ങളും വീഡിയോ രൂപത്തിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
https://www.youtube.com/channel/UCmB-mqCgHmhMtyTcqXvd73A
ദുആ വസിയ്യത്തോടെ;
*മുഖ്താറുൽ ഹസൻ അംജദി അൽ ജീലാനി, ചിതറ*
whatsapp: 8606530330, Call: 6388083173
_*സിയാറത്ത് ഗൈഡ് വാട്‌സ്ആപ്പ് ഗ്രൂപ്പ്*_