ശൈഖുൽ മശാഇഖ് അൽ വലിയ്യുൽ കാമിൽ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ). (കാട്ടിലെപള്ളി, ഉളിയിൽ, കണ്ണൂർ ജില്ല)
(ഭാഗം 1)
ഫത്ഹുൽ മുഈനിന്റെ മുസന്നിഫായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ പൗത്രനായ ആഖിർ സൈനുദ്ദീൻ മഖ്ദൂമിന്റെ പുത്രനും അനേകം മഹത്തായ കൃതികളുടെ രചയിതാവും, സൂഫിയും വലിയ്യും, കേരളത്തിലെ മുസ്‌ലിം സമൂഹം കടപ്പെട്ടിരിക്കുന്നവരുമാണ് മഹാനായ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ).
ജനനം:
ഹിജ്‌റ 1249* ൽ വലിയുള്ളാഹി ആഖിർ സൈനുദ്ദീൻ മഖ്ദൂം (റ) വിന്റെയും കുഞ്ഞിപ്പാത്തുമ്മ എന്നവരുടെയും മൂത്ത മകനായി മഖ്ദൂം കുടുംബത്തിൽ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ജനിച്ചു.
പഠനം:
കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) തന്റെ അഞ്ചാമത്തെ വയസ്സിൽ പരിശുദ്ധ ഖുർആൻ മാതാവിൽ നിന്നും മനപാഠമാക്കി. മഹാനവർകൾക്ക് വിശാലമായ ഇൽമിന്റെ ബാബ് തുറന്നുകൊടുത്തത് പിതാവായ ശൈഖ് ആഖിർ സൈനുദ്ദീൻ മഖ്ദൂം (റ) വാണ്. പൊന്നാനി ചെറിയപുതിയകത്ത് മുഹമ്മദ് എന്ന അൽ ആലിമുൽ അല്ലാമാ ഹാഫിള് മുഫ്തി മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാർ (ന:മ) മഹാനിൽ നിന്നും, പൊന്നാനി കുറുപ്പാക്കവീട്ടിൽ അല്ലാമാ ശൈഖുൽ മുഫസ്സിരീൻ അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ (ന:മ) എന്നവരിൽ നിന്നും വിദ്യ അഭ്യസിച്ചു. പൊന്നാനി വലിയപഴയകത്ത് അല്ലാമാ ജമാലുദ്ദീന്‍ അഹ്മദ് എന്ന വലിയ ബാവ മുസ്‌ലിയാർ (ന:മ) എന്നവരിൽ നിന്നാണ് വൈദ്യശാസ്ത്രം പഠിച്ചത്. പൊന്നാനി അല്ലാമാ അലി ഹസന്‍ എന്ന കോയക്കുട്ടി മുസ്‌ലിയാരിൽ (ന:മ) നിന്ന് തസവ്വുഫിന്റെ കിതാബുകൾ പഠിച്ചിട്ടുണ്ട്. പിതാവ് ആഖിർ സൈനുദ്ദീൻ മഖ്ദൂം (റ) അഞ്ച് വർഷം ഹറം ശരീഫിൽ ദർസ് നടത്തിയ കാലഘട്ടത്തിൽ ഈജിപ്തിലെ സുപ്രസിദ്ധ പണ്ഡിതന്‍ അല്ലാമാ അബ്ദുല്‍ ഹമീദ് ശര്‍വാനി (റ) (വഫാത്ത്: ഹിജ്‌റ 1294) വിൽ നിന്നും രണ്ട് വർഷക്കാലം ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ഇൽമ് നുകർന്നിട്ടുണ്ട്. പിതാവിൽ നിന്ന് തന്നെയാണ് ഇബ്രാഹിം കുട്ടി മുസ്‌ലിയാർ ഫിഖ്ഹ്, ഹദീസ്, മൻതിഖ്, തഫ്സീർ, നഹ്‌വ് തുടങ്ങിയവയെല്ലാം അധികം പഠിച്ചിട്ടുള്ളത്. മഹാനവർകൾ പൊന്നാനിയിൽ വിളക്കത്തിരിക്കുകയും ശേഷം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നടത്തുകയും ചെയ്തു.
പാണ്ഡിത്യം:
മഹാനവർകൾ മഹാപണ്ഡിതനും വാഗ്മിയുമായിരുന്നു. കേരളത്തിലും പുറംനാടുകളിലും മഹാനവർകൾ അനേകം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അറബി, ഉറുദു, ഇംഗ്ലീഷ്, ഫാരിസി, സംസ്‌കൃതം അങ്ങിനെ അനേകം ഭാഷകളിൽ പ്രാവീണ്യം ഉള്ളവരായിരുന്നു അദ്ദേഹം.
ശിഷ്യന്മാർ:
മഹാനവർകൾക്ക് അനേകം ശിഷ്യന്മാരുണ്ടായിരുന്നു. പൊന്നാനിയിലും കണ്ണൂരിലെ ഉളിയിലും മഹാനവർകൾ ദർസ് നടത്തിയിട്ടുണ്ട്. അറബി വ്യാകരണശാസ്ത്രത്തിലെ പ്രസിദ്ധ ഗ്രന്ഥമായ ഇബ്നുവർദിയുടെ തുഹ്ഫയ്ക്ക് ശറഹ് രചിച്ച പൊന്നാനി തുന്നംവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ (ന:മ), വെളിയംകോട് തട്ടാങ്ങര അഹ്‌മദ് എന്ന കുട്ടിയാമ്മു മുസ്‌ലിയാർ (ന:മ), ബദ്‌രീങ്ങളുടെ റാത്തീബിന്റെയും ഉമ്മഹാതുൽ മുഅ്‌മിനീങ്ങളുടെ മൗലിദിന്റെയും തുടങ്ങി നിരവധി പ്രസിദ്ധ കൃതികളുടെ കർത്താവായ സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ), മിഫ്താഹുസ്സആദാത് അത്തസവ്വുഫു വൽ ഹികായാത് എന്ന കിതാബിന്റെ മുസന്നിഫായ പൊന്നാനി തെക്ക്യാകത്ത് മുഹിയദ്ധീൻ എന്ന ബാവ മുസ്‌ലിയാർ (ന:മ) തുടങ്ങിയ മഹാപണ്ഡിതരൊക്കെ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന്റെ പ്രധാന ശിഷ്യന്മാരിൽ ചിലരാണ്.
ശൈഖുൽ മശാഇഖ് അൽ വലിയ്യുൽ കാമിൽ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ). (കാട്ടിലെപള്ളി, ഉളിയിൽ, കണ്ണൂർ ജില്ല).(ഭാഗം 2)
ആത്മീയമേഖലയും, പ്രധാന മുരീദുകളും:
ഖാദിരിയ്യ, നഖ്ശബന്ധിയ്യ, ചിശ്തിയ്യ തുടങ്ങിയ ത്വരീഖത്തുകളിൽ മാഹാനവർകളുടെ ശൈഖ് പിതാവായ ആഖിർ സൈനുദ്ദീൻ മഖ്ദൂം (റ) തന്നെയാണ്. വെളിയംകോട് ഉമർ ഖാളി (റ) വിന്റെ ശിഷ്യനായ പൊന്നാനി എളാപ്പാന്റകം അല്ലാമാ അഹ്മദ് ഹാജി (റ) (വഫാത്ത്: ഹിജ്‌റ 1298) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരുടെ ആത്മീയഗുരുവാണ്. കൊച്ചി കൽവത്തിയിൽ അടങ്ങപ്പെട്ടിട്ടുള്ള ഫരീദ് ഔലിയ (റ) (വഫാത്ത്: ഹിജ്‌റ1335 റബീഉല്‍ ആഖിര്‍15) കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിൽ നിന്നും ഖാദിരിയ്യ ത്വരീഖത്തിലും ഇൽമുൽ ഹഖാഇഖിലും ആത്മീയശിക്ഷണം സ്വീകരിച്ചിട്ടുണ്ട്. അനേകം അറബി, അറബിമലയാള ഗ്രന്ഥങ്ങളുടെയും പ്രസിദ്ധമായ സഫലമാലയുടെയും രചയിതാവായ അണ്ടത്തോട് ശുജാഈ മൊയ്തു മുസ്‌ലിയാർ (ന:മ) (വഫാത്ത് ക്രി.1919 ന് ജിദ്ദയിൽ വച്ച്), ആലപ്പുഴ വടുതല കണ്ണന്തേരി അഹ്മദ് അമ്മുക്കാരി മുസ്‌ലിയാർ (റ), അല്ലാമാ പയ്യനാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ) (വഫാത്ത്: ക്രി.1953) എന്നിവർ മഹാനവർകളിൽ നിന്ന് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരുടെ പ്രഭാഷണങ്ങൾ അറബി, സുറിയാനി, ഹീബ്രു ഭാഷയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയിരുന്ന മഹാപണ്ഡിതനായ അമീർ ഖാളി സൈനുദ്ധീൻ ഇബ്നു സിദ്ധീഖ് അൽ മഅ്‌ബരി എന്ന അല്ലാമാ സൈനുദ്ദീൻ മഖ്ദൂം (ന:മ) (വഫാത്ത്: ക്രി.1915), അല്ലാമാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ സഹോദരിയുടെ ഭർത്താവും അല്ലാമാ വളപ്പിൽ മുഹമ്മദ് എന്ന ബാവ മുസ്‌ലിയാരുടെ പിതാവും സൂഫിയും ഫഖീഹുമായ കാസർകോട് ഉദ്ദാരം ഇസ്മാഈൽ മുസ്‌ലിയാർ (ന:മ) (വഫാത്ത് ഹിജ്‌റ: 1357 ജമാദുൽഅവ്വൽ 17) എന്നിവർ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരുടെ മുരീദുമാരായിരുന്നു. ആലപ്പുഴ വടുതല മൂസ ഇബ്നു അഹ്മദ് മുസ്‌ലിയാർ (ന:മ) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരിൽ നിന്നും ഇജാസത്തുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചി ഫരീദ് ഔലിയ (റ) യുടെ ചില സംസാരശൈലികൾ ജനങ്ങൾക്ക് മനസ്സിലാകില്ലായിരുന്നു. അതിന്റെ സാരം അറിയുവാൻ ജനങ്ങൾ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിനെ സമീപിക്കുമായിരുന്നു. മഹാനായ വലിയുളളാഹി ആലുവായ് അബൂബക്കര്‍ മുസ്‌ലിയാർ (റ) (മാടവന) പൊന്നാനിയിൽ ദർസിൽ പഠിക്കുന്ന സന്ദർഭത്തില്‍ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന് സ്നേഹാദരവോടെ ഖിദ്മത്ത് ചെയ്യുമായിരുന്നു. ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ഖൽവത്തിന്റെ നേരങ്ങളിൽ പലതവണ ഖിള്ർ നബി (അ) നേയും മഹാനായ ഗൗസുൽ അഅ്‌ളം അബ്ദുൽ ഖാദിർ ജീലാനി (റ) വിനെയും ഉണർവ്വിൽ ദർശിച്ചിട്ടുണ്ട്.
തിരുനബിയുടെ ദർശനം:
ഒരു ദിവസം താൻ കിടക്കുമ്പോൾ ആദരവായ റസൂലുള്ളാഹി (സ) തങ്ങളേയും അബൂബക്കർ സിദ്ധീഖ് തങ്ങളേയും മറ്റു സ്വഹാബികളെയും കണ്ടു. ഈ കാഴ്ചയിൽ മഹാനവർകൾ വളരെയധികം ആത്മീയമായി സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ നബി (സ) മഹാനവർകളോട് പറഞ്ഞു.... നിങ്ങൾ അഖീദയെ സംബന്ധിച്ച് പ്രസംഗിക്കുക. അതിനെ ആരെങ്കിലും ഗ്രഹിച്ചതാണെങ്കിൽ അവൻ സ്വർഗ്ഗവാസിയും ഏതൊരുകാര്യത്തെ അവൻ ഉദ്ദേശിച്ചുവോ ആ കാര്യം അവന് സാധ്യമാകുന്നവയും എന്ന നിലയിലും അല്ലാഹുവിന്റെ ദാത്ത്, സിഫത്ത്, ഇസ്മുകളെ സംബന്ധിച്ചാവുകയും വേണം. തന്നെയുമല്ല, ഖുർആൻ ഹദീസിനോട് ഒട്ടും എതിരാവനും പാടില്ല എന്ന് ഉണർത്തുകയും ചെയ്തു. ആ സമയം മഹാനവർകൾ വളരെ പരിഭ്രമിച്ചുകൊണ്ട് നബി (സ) യോട് ആരാഞ്ഞു... ഇപ്രകാരത്തിലുള്ള ഏതൊരു പ്രസംഗമാണ് ഞാൻ ചെയ്യേണ്ടത്...? ആ സമയം സ്വഹാബത്ത് അദ്ദേഹത്തിനോട് പറഞ്ഞു.. തിരുനബി (സ) പറയുന്ന വാക്യങ്ങളെ നല്ലവണ്ണം ഗ്രഹിച്ചുകൊള്ളുക. അപ്പോൾ നബി (സ) അദ്ദേഹത്തോട് "നിങ്ങൾ പറയുക..." എന്ന് പറഞ്ഞു. അങ്ങിനെ ബിസ്മില്ലാഹി മുതൽ വലള്ളാല്ലീൻ വരെയുള്ള വരികളുടെ രഹസ്യ അറിവുകൾ പറഞ്ഞുകൊടുത്തു. മഹാനവർകൾ അപ്രകാരം പറയുകയും ചെയ്തു. അതോടുകൂടി മഹാനവർകൾ ഉറക്കത്തിൽ നിന്ന് ഉണർന്നു. ആ സമയം നബി (സ) പറഞ്ഞുകൊടുത്തത് അപ്പടി അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്പഷ്ടമായിത്തീർന്നിരുന്നു. പിന്നീട് മഹാനവർകൾ തഹജ്ജുദ് നിസ്കാരത്തിന് വുളൂഅ് എടുക്കുന്ന സമയം തിരുനബി (സ) യുടെ മുഖം ദർശിച്ചു. ആ സമയം നബി(സ) പറഞ്ഞു.... നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചുവെച്ചതിനെ ഒന്ന് ചൊല്ലുക... അപ്പോൾ ഞാൻ അവയെല്ലാം ചൊല്ലിക്കൊടുത്തു. അപ്പോൾ തിരുഹള്റത്തിൽ നിന്ന് പ്രകാശപൂരിതമായ ഒരു ഒളിവിനെ ഞാൻ കണ്ടു. എന്റെ ചുറ്റുപാടിലും ആ പ്രകാശം ചുറ്റപ്പെട്ടു. ആ സമയം റസൂലുള്ളാഹി (സ) തങ്ങൾ എനിക്ക് പഠിപ്പിച്ചുതന്ന ഓരോ വരികളും അതിന്റെ രഹസ്യമായ അറിവുകളും എന്റെ ഹൃദയത്തിൽ തിങ്ങിനിറഞ്ഞുനിന്നു. അപ്പോൾ നബി (സ) പറഞ്ഞു. നിങ്ങൾക്ക് ഇതിനെ പ്രചാരത്തിൽ വരുത്തുവാൻ റബ്ബ് സഹായിക്കുമാറാകട്ടെ എന്ന് ദുആ ചെയ്ത് നബി (സ) പിരിയുകയും ചെയ്തു. അതിന് ശേഷം പ്രസംഗിക്കുന്ന സമയം നബി (സ) തങ്ങളുടെ സാന്നിധ്യം മറഞ്ഞും തെളിഞ്ഞും മഹാനവർകൾക്ക് കണപ്പെടാറുണ്ടായിരുന്നു.
സാമിപ്യമുണ്ടായിരുന്ന സമകാലികർ:
പ്രസിദ്ധമായ ജലാലിയ്യ റാത്തീബിന്റെയും മറ്റ് നിരവധി ഗ്രന്ഥങ്ങളുടെയും കർത്താവും തമിഴ്നാട്ടിലെ കീളക്കരയിൽ അന്ത്യവിശ്രമം കൊളളുന്നവരുമായ ഖുത്ബുല്‍ ആരിഫ് ശൈഖ് അൽ അറൂസ് മുഹമ്മദ് മാപ്പിള ലബ്ബൈ ആലിം (റ) (വഫാത്ത് ഹിജ്‌റ 1316 റജബ് 6) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന്റെ ആത്മീയ സുഹൃത്തായിരുന്നു. മുംബൈയിലെ ഡോങ്കിരിയിൽ അന്ത്യവിശ്രമം കൊളളുന്ന അല്‍ ഹാജ് ഹാഫിള് അല്‍ ആരിഫ് ബില്ലാഹ് അബ്ദുറഹ്മാന്‍ ബാബാ അല്‍ ഖാദിരി ചിശ്തി (റ) (വഫാത്ത് ക്രി.1914) വിനെ ഇടയ്ക്കിടെ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) മുംബൈയിൽ സന്ദർശിക്കാൻ പോകാറുണ്ടായിരുന്നു. അബ്‌ദുറഹ്മാന്‍ ബാബയുടെ അസ്റാറിന്‍െറ അറിവ് സാധരണ ജനങ്ങള്‍ക്ക് മനസിലാകുന്ന വിധത്തില്‍ വിവരിച്ചുകൊടുത്തിരുന്നത് ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ആയിരുന്നു. പെരുമ്പടപ്പ് പുത്തൻപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി കുഞ്ഞഹമ്മദ് മുസ്‌ലിയാർ (റ) ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ കുട്ടിയായിരിക്കുമ്പോൾ തന്നെ വളരെ ബഹുമാനിച്ചിരുന്നു. തമിഴ്നാട് മേലേപാളയം അല്ലാമാ സയ്യിദ് അബൂബക്കർ (റ), ബദ്ർ മൗലിദിന്റെ മുസന്നിഫായ അല്ലാമാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (റ), മഹാകവി മോയീൻകുട്ടി വൈദ്യർ (ന:മ), ബദ്ർ മാല, ഉഹ്ദ് മാല, ഫാത്തിമാ മാല തുടങ്ങിയ മഹത്തായ കൃതികളുടെ സൃഷ്ടാവായ കോടഞ്ചേരി മരയ്ക്കാർ മുസ്‌ലിയാർ (ന:മ), മഹാകവി കെ.സി മുഹമ്മദ് കുട്ടി മൊല്ല (ന:മ) (വഫാത്ത്: ഹി.1354), താജുൽ മുലൂക്, മദീനത്തുന്നജ്ജാർ കാവ്യങ്ങളുടെ രചയിതാവ് മഹാകവി നാലകത്ത് അലി സാഹിബ് (ന:മ)(വഫാത്ത്: ക്രി. 1911), അല്ലാമാ അഹ്മദ് സെെനി ദഹ്ലാന്‍ തങ്ങളവര്‍ (റ) (വഫാത്ത്: ഹിജ്റ 1304), ഫത്ഹുല്‍ മുഈനിന്റെ ഹാശിയ രചിച്ച അല്ലാമാ സയ്യിദ് അല്‍ ബകരി (റ) (വഫാത്ത്: ഹിജ്റ 1310), അല്ലാമാ മുഹമ്മദ് ഹസ്ബുല്ലാഹി മക്കി (റ) (വഫാത്ത് ഹിജ്റ 1335) തുടങ്ങിയ മഹാരഥന്മാരുമായി ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർക്ക് അഭേദ്യമായ ബന്ധമുണ്ടായിരുന്നു. കൂടാതെ തമിഴ്‌നാട്ടിലെ കായൽപട്ടണത്തിലും മറ്റു സ്ഥലങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള അനേകം സമാകാലികരായ മഹാന്മാരുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ചാവാക്കാട് കടപ്പുറം ബുഖാറ സാദാത്തീങ്ങളില്‍പ്പെട്ട സയ്യിദ് മുഹമ്മദ് ബുഖാരി തങ്ങളവര്‍കള്‍ ഹിജ്റ1300 ൽ ജനിച്ച തന്റെ കുട്ടിക്ക് പേര് വെക്കാനും മധുരം കൊടുക്കുവാനും പൊന്നാനിയിലെ ആത്മീയ പ്രഭയായ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ) വിന്റെ സന്നിധിയില്‍ കുട്ടിയെ കൊണ്ടുവന്നു. കുട്ടിയെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് 'ഹാദാ വലദുന്‍ ആലിമുശ്ശരീഅത്തി വത്ത്വരീഖ" എന്ന് പറയുകയും, സയ്യിദ് മുഹമ്മദ് ഇബ്നു മുഹമ്മദ് എന്ന് പേര് വെക്കുകയും വിശാലമായി കുട്ടിക്ക് ദുആ ചെയ്യുകയും ചെയ്തു. ഈ കുട്ടിയാണ് പിന്നിട് കേരളക്കരയിലെ അറിയപ്പെട്ട ഖാദിരിയ്യാ ത്വരീഖത്തിന്‍െറ ശൈഖും ശാഫിഈ മദ്ഹബിലെ മുഫ്തിയും ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ജ്ഞാനഗുരുവും അല്ലാമാ അഹ്മദ് കോയ ശാലിയാത്തി(റ)വിന്റെ കൂട്ടുകാരനും നാല് മദ്ഹബുകളിലും ഫത്‌വ കൊടുക്കാന്‍ യോഗ്യനായിരുന്ന ശൈഖുൽ മശാഇഖ് സയ്യിദ് മഹ്മൂദ് ഹിബത്തുല്ലാഹില്‍ ബുഖാരി (റ)(വഫാത്ത്: ഹിജ്റ 1415 സഫര്‍ 20, ക്രി. 1994 ജൂലെെ 29)വിന്റെ പ്രധാന ഉസ്താദുമായ സയ്യിദ് മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ബുഖാരി അല്‍ ബുസ്താനി എന്ന തോപ്പില്‍ കോയക്കുട്ടി തങ്ങള്‍ (ന:മ). അദ്ദേഹം ചാവക്കാട് കടപ്പുറം പളളിയില്‍ നീണ്ട നാല്‍പ്പത് വര്‍ഷക്കാലം മുദരിസായിരുന്നു. പെരുമ്പടപ്പ് പുത്തന്‍പളളിയിലെ കുഞ്ഞഹമ്മദ് മുസ്‌ലിയാർ (റ) വാണ് കോയക്കുട്ടി തങ്ങളുടെ ആത്മീയ ഗുരുക്കളില്‍ പ്രധാനി.
ശൈഖുൽ മശാഇഖ് അൽ വലിയ്യുൽ കാമിൽ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ). (കാട്ടിലെപള്ളി, ഉളിയിൽ, കണ്ണൂർ ജില്ല).(ഭാഗം 3)
കൃതികൾ:
ഗൗസുൽ അഅ്‌ളം ശൈഖ് മുഹിയദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ ഖുത്ബിയ്യത്ത് എന്ന പ്രസിദ്ധമായ ഖസീദ രചിച്ചത് തമിഴ്നാട്ടിലെ കായല്‍പട്ടണത്തിൽ ജനിച്ച് ഹിജ്റ 1115 സഫര്‍ 5 ന് വഫാത്തായ കീളക്കരയില്‍ അന്ത്യവിശ്രമം കൊളളുന്ന ആശിഖുർറസൂൽ അല്‍ ആലിമുല്‍ അല്ലാമ ആരിഫ് ബില്ലാഹ് ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) വാണ്. ജീലാനി തങ്ങളവര്‍കളുടെ പേര് ആയിരം വട്ടം വിളിച്ചാല്‍ ഫലം കിട്ടുമെന്ന് ഖുത്ബിയ്യത്തിലുണ്ട്. എന്നെ വിളിക്കുന്നവര്‍ക്ക് വേഗം തന്നെ ഉത്തരം നല്‍കുമെന്ന് ശൈഖ് തങ്ങളവര്‍കളുടെ ഫുതൂഹുല്‍ ഗയ്ബില്‍ കാണാം. ഖുത്ബിയ്യത്ത് ഖസീദ ഓതുകയും അതിന്റെ ഭാഗമായിത്തന്നെ ശൈഖ് തങ്ങളവര്‍കളുടെ പുണ്യമാക്കപ്പെട്ട ഇസ്മിനെ ആയിരം വട്ടം വിളിക്കുകയും ചെയ്യുന്ന രീതിയും ഖുത്ബിയ്യത്തിന്‍െറ ആദ്യത്തെയും അവസാനത്തെയും ദുആയും മഹാന്മാരുടെ പേരില്‍ ഫാത്തിഹ ഓതുന്ന രീതിയും ക്രോഡീകരിച്ചത് മഹാനായ കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ) വാണ്. ആ കാലഘട്ടത്തിലെ പണ്ഡിതമഹത്തുക്കള്‍ എല്ലാവരും ഒന്നടങ്കം അത് ഏറ്റെടുക്കുകയും ചൊല്ലിവരുകയും ചെയ്തു. ചില ജിന്നുകളുടെ പേരില്‍ അതില്‍ ഫാത്തിഹ ഓതുന്നത് കണാം. അല്ലാഹുവിന്‍െറ ഔലിയാക്കളിൽപ്പെട്ട ജിന്നുകളാണ് അവര്‍. മഹാനായ മുഹിയദ്ധീൻ ശൈഖ് (ഖ:സി) തങ്ങളുടെ ത്വരീഖത്തിൽ പെട്ട ഔലിയക്കളായ ജിന്നുകളാണ്. ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ക്ക് അടുപ്പമുളളവരും സഹായം ചെയ്തുകൊടുക്കുന്നവരും ആയിരുന്നു അവർ. പൊന്നാനി പള്ളിയുടെ രണ്ടാം നിലയില്‍ വെച്ച് പിതാവായ ആഖിര്‍ സെെനുദ്ദീന്‍ മഖ്ദൂം തങ്ങളവര്‍കൾ ജിന്നുകൾക്ക് ദർസ് എടുക്കുമായിരുന്നു. പിതാവ് സുരിയാനി ഭാഷ സംസാരിക്കുന്ന ചില അല്‍ഭുത ജിന്നുകളെ ഇബ്റാഹീം കുട്ടി മുസ്ലിയാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അവരുമായി ആത്മീയ കര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പല മറഞ്ഞ രഹസ്യങ്ങളായ അല്‍ഭുതങ്ങളുടെ അറിവുകള്‍ ജിന്നുകൾ ഇബ്റാഹീം കുട്ടി മുസ്ലിയാര്‍ (റ) വിന് നൽകുകയും ചെയ്തിട്ടുണ്ട്.
കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ) ഖുത്ബിയ്യത്ത് ഓതുന്നതിന് മുന്‍പ് കുളിക്കുകയും വെളളവസ്ത്രം ധരിക്കുകയും ഇശാഅ് നിസ്കാരത്തിന് ശേഷം സുന്നത്തും വിത്റും നമസ്ക്കരിക്കുകയും ചെയ്തതിന് ശേഷം മുന്ന് യാസീന്‍ ഓതുകയും ഖുത്ബിയ്യത്ത് ആരംഭിക്കുകയും ചെയ്യുമായിരുന്നു. അദബും മഹത്വവും കല്‍പ്പിച്ച് ഓതുകയും യാ മന്‍ യുനാദീ ഇസ്മീ എന്ന ബെെത്ത് ചെല്ലിയതിന് ശേഷം പന്ത്രണ്ട് റകഅത്ത് ഹാജത്ത് നിസ്കരിക്കുകയും അല്ലാഹുവിന്‍െറ മഹത്തായ അസ്മാഉല്‍ ഹുസ്ന ചൊല്ലുകയും ശേഷം ഗൗസുൽ അഅ്‌ളം തങ്ങളവര്‍കളുടെ ഇസ്മിനെ "യാ മുന്‍ജിയ ഫിശ്ശദാഇദി യാ ഗൗസ് മുഹിയദ്ധീൻ അബ്ദല്‍ ഖാദിര്‍ ജീലാനി ഖദ്ദസള്ളാഹു സിര്‍റഹുല്‍ അസീസ്" എന്ന് ആയിരം വട്ടം ചൊല്ലുകയും ആ സമയത്ത് മഹാനവര്‍കളുടെ തിരുമുഖം തിളങ്ങി പ്രകാശിക്കുന്ന തരത്തിലാകുമായിരുന്നു. ശൈഖ് ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ) അല്ലാഹു അക്ബര്‍ ലാ ഉരീദു സിവാഹു ഹല്‍ഫില്‍ വുജൂദി ഹഖീഖത്തന്‍ ഇല്ലാഹു എന്ന് പറഞ്ഞ് പൊട്ടിക്കരയും അള്ളാഹുവിനോട് ദീര്‍ഘമായി ദുആ ചെയ്യുകയും ചെയ്തിരുന്നുവെന്ന് ഹിജ്റ 1303 ന് ചാലിയത്ത് വഫാത്തായ പൊന്നാനി ഖാളിയാരകത്ത് കുഞ്ഞാവ സാഹിബ് ഫുതൂഹുല്‍ ബഹ്‌നസ് എന്നതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
അറബിയിലും അറബി മലയാളത്തിലും മറ്റനേകം ഗ്രന്ഥങ്ങൾ മഹാനവർകൾ രചിച്ചു. ഇമാം സുയൂത്തി (റ) വിന്റെ സുആൽ ബൈത്തിന് അറബിയിൽ വ്യാഖ്യാനം, ഫാതിഹയുടെ വ്യാഖ്യാനം, ഭക്ഷിക്കാവുന്ന ജീവികളെ കുറിച്ചുള്ള ഇസ്ലാമിക നിയമം, ഈസാ നബി മൗലിദ്, നഫീസത്ത് ബീവി മൗലിദ്, ഫാത്തിമ ബീവി മൗലിദ്, മൻഖൂസ് മൗലിദിന് വ്യാഖ്യാനം, പത്ത് കിതാബിന് ബറക്കാത്തുൽ മുഅ്മിനീൻ എന്ന പേരിൽ തർജ്ജമ, ഖുർആനിലെ അൽ കഹ്ഫ് അധ്യായത്തിന് ബൈറാത്തുൽ മുസ്ലിമീൻ എന്ന പേരിൽ വ്യാഖ്യാനം തുടങ്ങിയ കൃതികളും നിരവധി കവിതകളും അദ്ദേഹം രചിച്ചു.
ശൈഖുൽ മശാഇഖ് അൽ വലിയ്യുൽ കാമിൽ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ). (കാട്ടിലെപള്ളി, ഉളിയിൽ, കണ്ണൂർ ജില്ല).(ഭാഗം 4)
വഫാത്ത്:
കേരളക്കരയെ ഇൽമിന്റെയും കറാമത്തുകളുടെയും അത്ഭുതങ്ങൾ കാട്ടുകയും അനേകം മഹത്തായ കൃതികൾ വിജ്ഞാന ലോകത്തിന് നൽകുകയും പോരിശയുള്ള അനേകം മൗലിദുകളും മുനാജാത്തുകളും സമ്മാനിക്കുകയും ചെയ്ത മഹാനായ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) ഹിജ്‌റ 1323 (ക്രി.1905) ൽ കണ്ണൂർ ജില്ലയിലെ ഉളിയിലിൽ പ്രസംഗിച്ചുകൊണ്ടരിക്കുമ്പോള്‍ മഹാനവര്‍കള്‍
عرفت ربي بربي ولولا ربي ماعرفت ربي سبحانه وتعالي
الله الله الله الله الله الله الله الله الله الله الله الله الله حي
എന്ന മഹത്തായ വചനം ഉരുവിട്ടുകൊണ്ട് അല്ലാഹുവിലേക്ക് യാത്രയായി. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ...
മഖ്ബറ:
കണ്ണൂർ ജില്ലയിലെ ഉളിയിൽ കാട്ടിലെപള്ളി പഴയ ജുമുഅ മസ്ജിദ് അംഗണത്തിലാണ് മാഹാനവർകളെ മറവ് ചെയ്യപ്പെട്ടത്. മാഹാനവർകളുടെ മഖ്ബറ അനേകം പ്രഗൽഭരായ ആലിമീങ്ങളും സ്വാലിഹീങ്ങളും സിയാറത്ത് ചെയ്യുന്നത് പതിവാണ്. ദുഃഖകരമെന്ന് പറയട്ടെ.... വർഷങ്ങൾക്ക് മുൻപ് പുത്തൻവാദികളുടെ ആധിപത്യം ഉളിയിൽ പ്രദേശം കയ്യടക്കുകയും നാട്ടിലെ സുന്നത്ത് ജമാഅത്ത് ബലഹീനമാവുകയും ചെയ്തപ്പോൾ പവിത്രമായ മഹാനുഭാവന്റെ മഖ്ബറ പള്ളിയുടെ പുനർനിർമ്മാണമെന്നോണം തകർക്കപ്പെട്ടു. ഇന്ന് ഉളിയിലിൽ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന്റെ മഖ്ബറ നമുക്ക് കാണാനാകില്ല. മറിച്ച് ഇപ്പോൾ നിലകൊള്ളുന്ന പള്ളിയുടെ അടിയിൽ ചില ഭാഗത്താണ് എന്നുള്ള ഊഹങ്ങൾ ആധാരമാക്കിയാണ് സ്വാലിഹീങ്ങൾ അവിടം സിയാറത്ത് ചെയ്യുന്നത്. സുബ്ഹാനല്ലാഹ്... മഹാനവർകളുടെ മഖ്ബറ പൊളിക്കപ്പെട്ടതിന് ശേഷം പുതിയ പള്ളി പണിയുന്നതിന്റെ ആവശ്യാർഥം ഭൂമി കുഴിക്കപ്പെട്ടപ്പോൾ മഹാനവർകളുടെ തിരുശരീരം തൂവെള്ള കഫൻ പുടവയിൽ പരിമളം പരത്തിക്കൊണ്ട് മറവ് ചെയ്തപ്പോൾ എങ്ങിനെയായിരുന്നു അതുപോലെത്തന്നെ കാണപ്പെട്ടു. അന്നും പുത്തൻവാദികൾ പുറംലോകം അറിയാതെ വീണ്ടും മണ്ണിട്ടുമൂടുകയാണ് ചെയ്‌തത്. അല്ലാഹുവിന്റെ ഔലിയാക്കൾ ദീനിന്റെ അടയാളങ്ങളാണ്. അവരുടെ ഖബറിടം ബഹുമാനവും ആദരവും അർഹിക്കുന്നവയാണ്. കാലം സാക്ഷി... അത് തച്ചുതകർത്തവർ ദീനിന്റെ അടയാളത്തെയാണ് തകർത്തത്. അല്ലാഹുവിന്റെ ഔലിയാക്കളെ സ്നേഹിക്കുന്നവർക്ക് ആ മണ്ണ് എന്നും പവിത്രമായത് തന്നെയാണ്. ഇൻഷാ അല്ലാഹ്.... ഇനിയും എത്രകാലം മുഅ്‌മിനീങ്ങൾ അല്ലാമാ കൊങ്ങണംവീട്ടിൽ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ (റ) വിന്റെ ദുആ ഓതിക്കൊണ്ട് ഖുതുബിയ്യത്ത് തുടങ്ങുന്നുവോ... അത്രയും കാലത്തോളം അവിടെ സിയാറത്ത് തുടരുകതന്നെചെയ്യും. ഇൻഷാ അല്ലാഹ്... ആ മണ്ണിൽ മഹാനുഭാവന്റെ മഖ്ബറ യശസ്സോടെ ഉയർന്നുവരട്ട എന്ന ദുആ എല്ലാ സ്വാലിഹീങ്ങളുടെയും ഉള്ളിലുണ്ട്. അല്ലാഹു അതിന് വിധിയൊരുക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ....
വിവരങ്ങൾ: സയ്യിദ് മുഹിബ്ബുല്ലാഹ് ഹസനി ഹുസൈനി, മഹാരാഷ്ട്ര
ദുആ വസിയ്യത്തോടെ;
മുഖ്താറുൽ ഹസൻ അംജദി അൽ ജീലാനി, ചിതറ
whatsapp: 8606530330 Call: 6388083173