വിവിധ വർഗങ്ങൾക്കിടയിൽ പക്ഷപാതം എന്തിന്
പൂന്തോട്ടത്തിലെ പൂച്ചെടികളിൽ ചിലതിനു മാത്രം വളമിടുകയും ചിലതിനെ പിഴുതെറിയുകയും ചെയ്യുന്നതെന്തിനാണ്?
https://m.facebook.com/RichLife.101
ഏറ്റവും സുന്ദരമായ സാമൂഹ്യവ്യവസ്ഥ ഏതാണ്. ഒരു പ്രത്യയശാസ്ത്രം, ഒരു ജാതി, ഒരു സംസ്കാരം, ഒരു പോലെ സാമ്പത്തികാവസ്ഥ, ഒരേ വർണ്ണം എന്നിങ്ങനെ ഒരേ രീതികൾ ആയിട്ടുള്ള, ഒരേ മനസ്സുള്ള മനുഷ്യർ നിലകൊള്ളുന്ന ഒരു വ്യവസ്ഥയാണോ അത്? ഇങ്ങനെ ഒരവസ്ഥ ഒരിക്കലും സാധ്യമല്ല. അങ്ങനെ സാധ്യമായാൽ തന്നെ ഒരുപക്ഷേ അത് തികച്ചും വിരസമായിരിക്കും. ഒരേ തരത്തിലുള്ള ചെടികളുള്ള പൂന്തോട്ടത്തേക്കാൾ സൗന്ദര്യം വിവിധ ചെടികൾ നിറഞ്ഞു നിൽക്കുന്ന, വിവിധ പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിനായിരിക്കും.
വൈവിധ്യങ്ങൾ നിറഞ്ഞ ഒരു സമൂഹത്തെ മാത്രമേ നമുക്ക് ഈ ലോകത്ത് കാണാൻ കഴിയുകയുള്ളൂ. സമൂഹത്തിലെ ഓരോ വ്യക്തിയും ഈ വൈവിധ്യം ഉൾക്കൊണ്ടുകൊണ്ട് തന്റെ രീതികളിൽ നിന്നും വിഭിന്നമായവരുടെ രീതികളെ ബഹുമാനിച്ചു കൊണ്ടും വകവെച്ചു കൊടുത്തു കൊണ്ടും എല്ലാവർക്കും ഒരുപോലെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്തുമ്പോൾ മാത്രമാണ് ഈ വൈവിധ്യത്തിന് സൗന്ദര്യവും സൗരഭ്യവും ഉണ്ടാവുന്നത്. തന്റെ പ്രത്യയശാസ്ത്രത്തിൽ ഊറ്റം കൊള്ളുമ്പോഴും തന്റെ ഭാഷയേയും ദേശത്തെയും സ്നേഹിക്കുമ്പോഴും മറ്റുള്ള ഓരോ മനുഷ്യർക്കും അവരുടേതായ ഓരോന്നും ഉണ്ടെന്നുള്ള ഓർമ്മയുണ്ടായിരിക്കണം. പരസ്പരം സഹകരിച്ചും സഹായിച്ചും മനുഷ്യൻ എന്നുള്ള ഒരേയൊരു പരിഗണനയിൽ എല്ലാവർക്കും സുഖവും സൗകര്യങ്ങളും ഉണ്ടാകണം എന്നുള്ള ആത്മാർത്ഥമായ ആശയത്തിൽ നിലകൊള്ളണം. ഒറ്റക്കും സംഘടനകളിലൂടെയുമെല്ലാം മനുഷ്യ നന്മക്ക് വേണ്ടി പ്രവർത്തിക്കണം. ഓരോ മനുഷ്യനും അവരുടെ മാനസികവും ശാരീരികവും സാമൂഹികവുമെല്ലാമായ വിവിധമേഖലകളിൽ ഉയരാനും വളരാനും കാരണമാകുന്ന വിധം അത് ശക്തിപ്പെടണം. നിങ്ങളുടെ ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും പ്രബോധനം ചെയ്യാം. പക്ഷേ അത് മറ്റുള്ളവരുടെ ആശയങ്ങളെ വിലകുറച്ചു കാണിച്ചുകൊണ്ട് ആയിരിക്കരുത്. അതിന്റെ പേരിൽ ഒരിക്കലും ഒരാളുടെയും സുഖകരമായ ജീവിതത്തിന് തടസ്സം ഉണ്ടാവരുത്. ഇങ്ങനെയാകുമ്പോൾ ഇവിടെ തങ്ങളുടെ ആശയങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് തന്നെ മറ്റുള്ളവരെ സ്നേഹിക്കുന്ന, ഉൾക്കൊള്ളുന്ന അടിസ്ഥാന ജീവിത സൗകര്യങ്ങളോടെ സമ്പന്നമായ ജീവിതം നയിക്കാൻ കഴിയുന്ന വ്യക്തികൾ നിലകൊള്ളുന്ന ഒരു സുശക്തമായ സാമൂഹ്യ വ്യവസ്ഥ സംജാതമാകും. ഒരു ശക്തിക്കും മനുഷ്യരെന്ന നമുക്കിടയിൽ ഒരു വർഗീയതയും സൃഷ്ടിക്കാൻ അവസരം ഉണ്ടാക്കരുത്. നമുക്ക് സമ്പന്നമായ മനസ്സോടുകൂടി സുന്ദരമായി ജീവിക്കാൻ കഴിയുന്നത് എല്ലാവർക്കും നന്മ ഉണ്ടാവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ മാത്രമാണ്. മനുഷ്യർക്കിടയിൽ ഭിന്നതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന പിശാചുക്കളെ എപ്പോഴും നാം തിരിച്ചറിയണം.