നാഗൂർ ശാഹുൽ ഹമീദ് വലിയുള്ളാഹി



ഉപ്പ വഴിയും ഉമ്മ വഴിയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയില്‍ എത്തുന്ന പരമ്പരയാണ് നാഗൂർ ശാഹുൽ ഹമീദ് വലിയുള്ളാഹിയുടേത്. ജനനം: ഹി: 910-ല്‍ മാണിക്കപ്പൂരില്‍. എട്ടാം വയസ്സോടെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. മറ്റു വിദ്യകളില്‍ മുഴുകി. 18-ാം വയസ്സില്‍ ആത്മജ്ഞാനം തേടി യാത്ര. ഗവാലഹീറില്‍ ശൈഖ് മുഹമ്മദ് ഗൗസിന്റെ ശിഷ്യത്വം സ്വീകരിച്ചു. അഞ്ച് ത്വരീഖത്തിന്റെ പ്രാതിനിധ്യം സ്വീകരിച്ചു.

23-ാം വയസ്സില്‍ ഗുരുവിന്റെ അനുമതിയോടെ കരവഴി ഹജ്ജിന് ലക്ഷ്യമിട്ടു. മാതാപിതാക്കളോട് സമ്മതം വാങ്ങാനും അജ്മീര്‍ സിയാറത്തി നുമായി പുറപ്പെട്ടു. യാത്രയില്‍ നാനൂറ് അനുയായികള്‍. വഴിനീളെ കറാമത്തുകള്‍ വെളിപ്പെടുത്തിക്കൊണ്ടിരുന്നതിനാല്‍ പ്രദേശങ്ങള്‍ ചലനാത്മക മായി. അജ്മീര്‍, ലാഹോര്‍ വഴിയുള്ള യാത്രയില്‍ ഒട്ടനവധി നദികള്‍ സംഘം മുറിച്ചു കടന്നത് വാര്‍ത്തയായിട്ടുണ്ട്. ഖുറാസാന്‍, കഞ്ചാം മുറിച്ചു കടക്കുന്നതിനിടയില്‍ പെട്ടെന്ന് പിതാവിന്റെ മരണ രോഗം അറിയുകയും ഒരാഴ്ച്ചക്കകം വീട്ടിലെത്തുകയും ചെയ്തു. ഹി: 938 ജമാദുല്‍ അവ്വല്‍ 10-ന് പിതാവ് മരിച്ചു. സംസ്‌കരണച്ചടങ്ങുകള്‍ കഴിഞ്ഞ് വീണ്ടും യാത്ര.

ബുഖാറ ബല്‍ഖ് വഴി കടക്കിലെത്തി. ഏതാനും ദിവസം അവിടെ പാര്‍ത്തു. കടല്‍ വഴി ജിദ്ദയിലെത്തി. വയസ്സ് 29. ഹജ്ജും മദീന യാത്രയും കഴിഞ്ഞ് വീണ്ടും മക്കയിലെത്തി. നാളുകള്‍ കഴിഞ്ഞ് വീണ്ടും മദീനയില്‍. ഗര്‍ബല, ബാഗ്ദാദ്, ഥൂരിസീന, മക്ക, മദീന എന്നിവിടങ്ങളില്‍ സിയാറത്തുമായി 9 വര്‍ഷം പിന്നിട്ടു. 38-ാം വയസ്സില്‍ തിരിച്ചു ജിദ്ദ വഴി മലബാറിലേക്ക്. കണ്ണൂരും പൊന്നാനിയും വന്ന് താമ സിച്ചു. മഖ്ദൂമുമാരുമായി ഇടപഴകി. ശേഷം സിലോണിലേക്ക്. ആദം മല കയറി. ശേഷം ഇന്ത്യയില്‍ കീളക്കരയിലെത്തി.

രാമനാഥപുരം, കായല്‍ പട്ടണം, മേല്‍പാളയം, തെങ്കാശി, മധുര, തൃശ്ശിനാപള്ളി, തഞ്ചാവൂര്‍, തിരുവാളൂര്‍, കോത്താനൂര്‍ എന്നിവിടങ്ങളിലെല്ലാം അനുയായികള്‍ക്കൊപ്പം സഞ്ചരിച്ചു. അവിടങ്ങളില്‍ നാടുവാഴികളേയും പ്രഭുക്കളെയും വിഗ്രഹാരാധകരേയും കറാമത്തുകള്‍ വഴി മയപ്പെടുത്തിയെടുത്തി ഇസ്‌ലാമിലേക്കടുപ്പിച്ചു. 40-ാം വയസ്സില്‍ നാഗൂരില്‍. തുടര്‍ന്നുള്ള ജീവിതം നാഗുര്‍ കേന്ദ്രീകരിച്ചായിരുന്നു. ഹി: 978-ല്‍ അവിടെ വഫാത്.

കേരളത്തിൽ നിന്നും പാലക്കാട് വഴി നാഗൂരിലേക്ക് എന്നും ട്രെയിൻ ഉണ്ട്
************************
09/08/2017
WEDNESDAY
🌹🌹🌹🌹🌹🌹
*സിൻസിയർ സിയാറ ഗ്രൂപ്പിൽ അംഗമാവാൻ താഴെ നമ്പറുകളിൽ ബന്ധപ്പെടുക*

*9747323829*
*9995132053*