ബിലാലുബ്നു റബാഹ്(റ) 11


 🗃ഉമയ്യത്തിന്റെ അന്ത്യം...

_ഉമയ്യത്ത് പരിസരം മറന്ന് പൊരുതുകയാണ് പലരേയും വെട്ടുന്നുണ്ട് അപ്പോൾ ആ ശബ്ദം_ കേട്ടു അഹദ്....അഹദ്...
ങേ.... പണ്ട് തന്റെ അടിമ മുഴക്കിയ ശബ്ദം ഇന്നത് ഒരു സമൂഹം  ഏറ്റെടുത്തിരിക്കുകയാണോ ?

ധീരമായ മുന്നേറ്റം എന്തൊരു അച്ചടക്കമുള്ള സൈന്യം ഉമയ്യത്ത് ആഞ്ഞു വെട്ടി മുന്നേറാൻ നോക്കുന്നുണ്ട് പക്ഷെ, ഫലിക്കുന്നില്ല  പട്ടിണിപ്പാവങ്ങളുടെ സൈന്യമാണ് പെട്ടെന്ന് തുടച്ചു നീക്കിക്കളയാമെന്നാണ് കരുതിയത് വിചാരിച്ചതുപോലെ എളുപ്പമല്ല എന്താ അട്ടഹാസം കേൾക്കുന്നത്? ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു പറയുന്നു

അല്ലാഹു അക്ബർ
അല്ലാഹു അക്ബർ

അബൂജഹൽ വെട്ടേറ്റു വീണു ഉമയ്യത്ത് ഞെട്ടിപ്പോയി എന്താണ് താൻ കേട്ടത് അബൂജഹൽ വീണെന്നോ? എവിടെ? എങ്ങനെ?  ഏറെക്കഴിയുംമുമ്പെ വാർത്ത സത്യമെന്ന് ബോധ്യമായി

വീണ്ടും ആഹ്ലാദസ്വരം ഉത്ബത്ത് വധിക്കപ്പെട്ടു ശൈബത്ത് വധിക്കപ്പെട്ടു ഓരോ നേതാക്കളുടെയും പേര് വിളിച്ചു പറയുന്നു ഓടി രക്ഷപ്പെടുക ആരോ നിർദ്ദേശം നൽകി പിന്നെ നെട്ടോട്ടം കൊണ്ടുവന്ന സാധനങ്ങൾ വലിച്ചെറിഞ്ഞു ഓട്ടത്തിന് വേഗത കിട്ടാൻ വേണ്ടി ചരക്കുകൾ വലിച്ചെറിഞ്ഞു ജീവനും കൊണ്ടോടുകയാണ് ചിലർ

ചിലർ പൊരുതുന്നു പോരാട്ടം അവസാനിച്ചില്ല ഉമയ്യത്ത് ഓടി രക്ഷപ്പെടാൻ നോക്കി ഒരു പഴുതും കാണുന്നില്ല രക്ഷപ്പെടാനെന്ത് വഴി?

അതാ നിൽക്കുന്നു  അബ്ദുറഹ്മാനുബ്നു ഔഫ് തന്റെ പഴയകാല കൂട്ടുകാരൻ

'എനിക്ക് അഭയം തരൂ'

ഉമയ്യത്ത് കെഞ്ചിപ്പറഞ്ഞു അബ്ദുറഹ്മാനുബ്നു ഔഫ്(റ) ഉമയ്യത്തിന് അഭയം നൽകാമെന്നേറ്റു

അപ്പോഴാണ് ഉമയ്യത്ത് ആ കാഴ്ച കണ്ടത്  ബിലാൽ (റ) ഊരിപ്പിടിച്ച വാളുമായി മുമ്പിൽ നിൽക്കുന്നു പേടിച്ചു പോയി

അബ്ദുറഹ്മാനുബ്നു ഔഫ്(റ) പറഞ്ഞു :
ഞാനിവന് അഭയം നൽകിയിരിക്കുകയാണ് അതിന് യുദ്ധം അവസാനിച്ചിട്ടില്ല അവന്റെ വാൾ കണ്ടോ? അതിലെ രക്തം കണ്ടോ? മുസ്ലിം രക്തമാണത് ബിലാലിന്റെ ശബ്ദമുയർന്നു

അല്ലാഹുവിന്റെ സഹായികളേ ഓടിവരിക ഇസ്ലാമിന്റെ ശത്രു ഇതാ നിൽക്കുന്നു അവൻ രക്ഷപ്പെട്ടാൽ ഞാൻ രക്ഷപ്പെടുകയില്ല ഒരുകൂട്ടം മുസ്ലിം സൈനികർ ഓടിയെത്തി കൊടും ക്രൂരനായ ഉമയ്യത്തിനെ ബിലാൽ (റ) നേരിട്ടു ഉമയ്യത്ത് വധിക്കപ്പെട്ടു

കൂട്ടുകാരൻ ഉഖ്ബത്ത് മർദ്ദനങ്ങൾക്ക് നേതൃത്വം നൽകിയ ക്രൂരൻ അതാ വീടുകിടക്കുന്നു കൂട്ടുകാർ ഒരേ യുദ്ധത്തിൽ വധിക്കപ്പെട്ടു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ഉമയ്യത്തിനെ പ്രേരിപ്പിച്ചു കൊണ്ടു വന്നത് ഉഖ്ബത്തായിരുന്നു
ഉഖ്ബത്ത് കൊണ്ടു വന്നു ബിലാലിന്റെ വാളിനു മുമ്പിൽ നിർത്തുകയായിരുന്നു

മക്കായുടെ കരൾക്കഷ്ണങ്ങൾ മരിച്ചു വീണു ബദർ അവരുടെ പതന വേദിയായി മക്ക ദുഃഖമൂകമായി വീരശുജായികളായ ബദരീങ്ങൾ വാഴ്ത്തപ്പെട്ടു ബന്ദികൾ  ഊഹിക്കാനാവാത്ത കാര്യം മക്കായുടെ നായകരിൽ പലരും ഇതാ ബന്ദികളായിരിക്കുന്നു ഇവരുടെ പൗരുഷം നാണിച്ചു
മുസ്ലിംകളുടെ തടവുകാരായി ജീവിക്കേണ്ടിവന്നു മുസ്ലിംകളെ അടുത്തറിയാൻ അവസരം കിട്ടി ഇസ്ലാമിന്റെ മഹത്വമറിഞ്ഞു

നബി (സ)യും സ്വഹാബികളും മദീനയിലെത്തി മസ്ജിദുന്നബവിയിൽ ബിലാൽ (റ)വിന്റെ ഇമ്പമുള്ള ബാങ്ക് വീണ്ടും മുഴങ്ങി കേട്ടവർ കുളിരണിഞ്ഞു നിന്നുപോയി

കാലം പിന്നെയും ഒഴുകി കണക്കില്ലാത്ത ജനം ഇസ്ലാമിലേക്ക് ഒഴുകിവന്നുകൊണ്ടിരിക്കുന്നു

'മക്കയിലേക്കു പോവണം '
നബി (സ)യുടെ പ്രഖ്യാപനം സ്വഹാബികൾ ആവേശഭരിതരായി ആയിരങ്ങളുടെ അകമ്പടിയോടെ പുറപ്പെടുകയാണ് മലഞ്ചെരുവുകളിലൂടെ ആ വലിയ സംഘം സഞ്ചരിച്ചു
മലമുകളിലിരുന്ന് മക്കക്കാർ മുസ്ലിംകളുടെ ആഗമനം നോക്കിക്കണ്ടു

ഒട്ടകപ്പുറത്തിരിക്കുന്ന നായകൻ വിനയാന്വിതനായി തലയും താഴ്ത്തിയിരിക്കുന്നു എന്തുമാത്രം അനുയായികൾ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടവർ കടന്നുവരുന്നു നേരെ കഅബാലയത്തിലേക്ക്

ബിലാൽ (റ)ചുറ്റും നോക്കി വർഷങ്ങൾക്കപ്പുറത്തേക്ക്  ഓർമ്മകൾ പറന്നുപോവുന്നു തന്റെ കുട്ടിക്കാലം കടന്നു പോയത് ഈ മണൽഭൂമിയിലാണ് സുപരിചിതമായ പ്രദേശം ഓടിക്കളിച്ചു നടന്ന പ്രദേശങ്ങൾ താൻ ജനിച്ചതിവിടെയാണ് ഈ പുണ്യ മക്കയിൽ ഇതാണെന്റെ ജന്മഗേഹം

അതാ നിൽക്കുന്നു   കഅ്ബാലയം ഉമയ്യത്തുബ്നു ഖലഫിന്റെ കച്ചവട സംഘത്തെ നയിച്ചൈകൊണ്ട് താൻ ശാമിലേക്ക് പുറപ്പെട്ടത് ഇവിടെ വെച്ചായിരുന്നു എത്രയോ സന്ധ്യകളിൽ കൂട്ടുകാരൻ അബൂബക്കർ (റ) വിനെ അന്വേഷിച്ചു നടന്നത് ഇവിടെയായിരുന്നു
കൂട്ടുകാരനെ കണ്ടെത്തുമ്പോൾ എന്തൊരു സന്തോഷമായിരുന്നു തങ്ങളുടെ ഒത്തുചേരലുകൾക്കും നീണ്ട സംഭാഷണങ്ങൾക്കും ഈ മണൽത്തരികൾ സാക്ഷിയാണ്

ഒടുവിൽ ക്രൂര മർദ്ദനത്തിന്റെ നാളുകൾ നീണ്ടുനിന്ന  പീഡനങ്ങൾ കഴുത്തിൽ കയറിട്ട് ഗുണ്ടകൾ തന്നെ പിടിച്ചു വലിച്ചു കൊണ്ട് നടന്നത് ഈ തെരുവുകളിലൂടെയായിരുന്നു എത്ര നിസ്സാരമായ അവസ്ഥ ഇന്നോ ? അല്ലാഹു ആ അവസ്ഥ മാറ്റി

നിസ്കാര സമയമാവുമ്പോൾ ബാങ്ക് വിളിക്കുന്നത് ഈ ബിലാൽ ആയിരിക്കും താൻ വിളിക്കുന്ന വചനങ്ങൾ മക്കാ പട്ടണം ഏറ്റു ചൊല്ലും റബ്ബേ...നീ തന്ന ദറജ
നിനക്കാണ് സകല സ്തുതിയും...
__________________________


              (തുടരും)
ദുആ വസിയ്യത്തോടെ......
                                 സാദിഖ് ...
971551782511