ബിലാലുബ്നു റബാഹ്(റ) 05, 06
ഭാഗം 05
കൂട്ടുകാർ...
_എന്താണാ ശബ്ദം?_
_എത്ര മധുരമായ ശബ്ദം നല്ലൊരു പാട്ട് ആരാണ് പാട്ട് പാടുന്നത് ഈ ശബ്ദം പരിചയമില്ലല്ലോ എത്രയോ രാത്രികളിൽ ഇവിടെ മദ്യസൽക്കാരങ്ങൾ_ നടന്നിട്ടുണ്ട് സൽക്കാര വേളകളിൽ പാട്ടുകാർ പാടും നർത്തകികൾ നൃത്തമാടും ആണുങ്ങളും പെണ്ണുങ്ങളും പാടാറുണ്ട് പാതിരാത്രിവരെ പാടും പാടിപ്പാടി തളരും അവരുടെ സ്വരങ്ങൾ തനിക്ക് തിരിച്ചറിയാനാവും ഈ കേൾക്കുന്ന പാട്ട് മറ്റാരോ പാടുന്നതാണ് എത്ര ഹൃദ്യം ഈ രാഗം
ഉമയ്യത്ത് ബ്നു ഖലഫ് എഴുന്നേറ്റു പതുങ്ങിപ്പതുങ്ങി നടന്നു ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് നടന്നു
പഴകിയ വസ്ത്രങ്ങൾ ധരിച്ച മെലിഞ്ഞൊട്ടിയ ചെറുപ്പക്കാരൻ ആ ചെറുപ്പക്കാരൻ പാടുന്നു പരിസരം മറന്നു പാടുന്നു ആരാണവൻ? അടുത്തേക്കു ചെന്നു ആര് ? ഇവനോ? റബാഹിന്റെ മകൻ ബിലാൽ
ഉമയ്യത്ത് അതിശയംകൊണ്ട് വാ പൊളിച്ചു നിന്നുപോയി പാടിത്തീർന്നു യജമാനൻ വിളിച്ചു 'ബിലാൽ '
ബിലാൽ ഭയപ്പാടോടെ ഓടിവന്നു
മുമ്പിൽ നിന്നു ഉമയ്യത്ത് ചിരിച്ചു
ബിലാലിന് ആശ്വാസമായി തെറ്റ് ചെയ്ത ചെയ്ത കുറ്റവാളിയെപ്പോലെ നിൽക്കുകയായിരുന്നു ബിലാൽ
നീ ഇത്ര നന്നായി പാട്ടു പാടുമെന്ന് ഞാനറിഞ്ഞിരുന്നില്ല ഞാനൊന്ന് കേൾക്കട്ടെ, നല്ലൊരു പാട്ട് പാടൂ
ബിലാൽ ആദ്യം മടിച്ചുനിന്നു യജമാനന്റെ മുമ്പിൽ പാടുകയോ? മര്യാദകേടാവില്ലേ പിന്നെ ധൈര്യം സംഭരിച്ചു പാടിത്തുടങ്ങി മധുര ഗീതത്തിന്റെ ഈരടികൾ
കേട്ടവരെല്ലാം വന്നുകൂടി നല്ലൊരു സദസ്സായി കേൾവിക്കാരുടെ മനസ്സിന്റെ അടിത്തട്ടിലേക്ക് വരികൾ ഇറങ്ങിച്ചെന്നു മനസ്സുകൾ ഗാനത്തിൽ ലയിച്ചു അനുഭൂതിയുടെ ലോകത്തേക്ക് സദസ്സ് നയിക്കപ്പെട്ടു
പാടിത്തീർന്നു
എല്ലാവരും വിസ്മയിച്ചു നിന്നുപോയി
'നമ്മുടെ മദ്യസൽക്കാര സദസ്സിൽ ബിലാൽ പാട്ട് പാടുന്നതാണ് ഉമയ്യത്തുബ്നു ഖലഫ് പ്രഖ്യാപിച്ചു
ബിലാലിനെ അടിമകൾ അതിശയത്തോടെ നോക്കി
ഹമാമത്തിനെ അഭിനന്ദിച്ചു
ദിവസങ്ങൾ കടന്നു പോയി
ഉമയ്യത്തുബ്നു ഖലഫിന് തന്റെ അടിമയുടെ പേരിൽ അഭിമാനം തോന്നി ഖബീലയുടെ നേതാക്കളുടെ സദസ്സിൽ തന്റെ അടിമ പാട്ട് പാടട്ടെ അത് തനിക്കൊരു അന്തസ്സാണ്
സദസ്സിന്റെ മുമ്പിൽ വരാൻ പറ്റുന്ന വസ്ത്രം വേണം ബിലാലിന് നല്ല വസ്ത്രങ്ങൾ വാങ്ങിക്കൊടുത്തു ബിലാലിന്റെ ഭക്ഷണം മാറ്റി ഉമയ്യത്തും കുടുംബവും കഴിക്കുന്ന ഭക്ഷണം ബിലാലിനും നൽകി ബിലാലിന്റെ ജീവിതത്തിലെ മാറ്റം
മദ്യസൽക്കാര സദസ്സ് നിശ്ചയിക്കപ്പെട്ടു ബിലാൽ ധാരാളം പാട്ടുകൾ പാടിപ്പഠിച്ചു
നിശ്ചിത ദിവസമായി സന്ധ്യയോടെ അതിഥികൾ വന്നു തുടങ്ങി അഹങ്കാരികളായ നേതാക്കളുടെ കൂട്ടം എല്ലാവരുമെത്തി ആഹാരം വിളമ്പി നുരയുന്ന മദ്യം വിളമ്പി തീറ്റയും കുടിയും പൊട്ടിച്ചിരികൾ
ബിലാൽ സദസ്സിലെത്തി ആകർഷകമായി വസ്ത്രം ധരിച്ച ചെറുപ്പക്കാരൻ പാട്ടു പാടാൻ തുടങ്ങി സദസ്സ് നിശ്ചലമായി എന്തൊരു നാദം
പാടിത്തീർന്നപ്പോൾ ഒരു നേതാവ് മദ്യലഹരിയിൽ പറഞ്ഞു
ഒരു പാട്ട് കൂടി പാടൂ
ബിലാൽ വീണ്ടും പാടി
ഒന്ന് തീരുമ്പോൾ മറ്റൊന്ന് ബിലാൽ തളർന്നു വിശ്രമിക്കണം
പാടൂ... ഇനിയും പാടൂ.... ഒരു നേതാവ് അലസമായി പറഞ്ഞു വീണ്ടും പാടി ഇനി വയ്യ
പാടാൻ തുടങ്ങിയിട്ട് നേരമെത്രയായി പാതിരാത്രി കഴിഞ്ഞു
എന്താ നിർത്തി കളഞ്ഞത് പാടൂ -ഒരു നേതാവ് ചൊടിച്ചു
വീണ്ടും പാടി
നേതാക്കൾ പലരും ഉറക്കം തുടങ്ങി ഉണർന്നിരിക്കുന്നവർ പാടാൻ നിർബന്ധിക്കുന്നു
സ്വയം ഇടർച്ചയായി ചുമ വന്നു തറയിലിരുന്നുപോയി എന്തൊരു പരീക്ഷണം
ഗോത്രത്തലവന്മാർക്ക് പാട്ട് കേൾക്കണമെന്ന് തോന്നുമ്പോൾ ബിലാലിനെ വിളിക്കും പാടിപ്പാടിത്തളർന്നാലും നിർത്താൻ സമ്മതിക്കില്ല ഗാനാലാപനം വലിയൊരു ശിക്ഷ പോലെയായി പറ്റില്ലെന്ന് പറയാൻ പറ്റില്ല അടിമക്കു അതിനുള്ള യോഗ്യതയില്ല
തളർന്നു വീണ മകനെ ആശ്വസിപ്പിക്കാൻ കഴിയാതെ ഹമാമത്ത് വിഷമിച്ചു
കാര്യബോധവും ബുദ്ധിശക്തിയുമുള്ള യുവാവാണ് ബിലാൽ അവന്റെ ബുദ്ധിയും കഴിവും കൂടുതലായി പ്രയോജനപ്പെടുത്തണം അതിനെന്ത് വഴി?
ഉമയ്യത്ത് ഉറക്കെ ചിന്തിച്ചു
കച്ചവടസംഘം പുറപ്പെടാനുള്ള ദിവസം അടുത്തു വരുന്നു ഉമയ്യത്തിന്റെ കുറെ ഒട്ടകങ്ങൾ ചരക്കുമായി ശാമിലേക്ക് പുറപ്പെടുന്നു ഇത്തവണ കച്ചവട സംഘത്തിന്റെ മാനേജരായി ബിലാലിനെ അയച്ചാലോ?
ഉമയ്യത്ത് നന്നായി ചിന്തിച്ചു ഒരു പരീക്ഷണം നടത്താം
'ബിലാൽ.... ഇത്തവണ നീയാണ് എന്റെ കച്ചവട സംഘത്തെ ശാമിലേക്ക് നയിക്കുന്നത് നന്നായി അധ്വാനിക്കുക എപ്പോഴും വിശ്വസ്ഥനായിരിക്കണം '
ബിലാൽ കച്ചവട സംഘത്തെ നയിക്കുന്നു
വാർത്ത പരന്നു ഹമാമത്ത് മകനെ കെട്ടിപ്പിടിച്ചു സന്തോഷം പ്രകടിപിപ്പിച്ചു
ഇപ്പോൾ കൂടുതൽ സ്വാതന്ത്ര്യമുണ്ട് മക്കയിലെ തെരുവീഥികളിൽ പോവാം അങ്ങാടിയിൽ വെച്ചു കൂട്ടുകാരനെ കണ്ടു അബൂബക്കർ തനിക്കേറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരൻ പല സായാഹ്നങ്ങളിലും അവർ സന്ധിക്കും സംസാരിക്കും സ്നേഹം പങ്കവെക്കും
അബൂബക്കർ ഉന്നത തറവാട്ടുകാരൻ ബിലാൽ ഒരു അടിമ ആ അകൽച്ച അവർക്കിടയിലില്ല കളിക്കൂട്ടുകാർ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കും പുതുമയുള്ള വാർത്തകളാണ് അബൂബക്കർ പറയുക ബിലാൽ കൗതുകത്തോടെ കേട്ടിരിക്കും
ശാം യാത്ര
ഒന്നിച്ചുള്ള യാത്ര പാട്ടുപാടാം ഉല്ലസിക്കാം അബൂബക്കറും ബിലാലും ഒന്നിച്ചുള്ള യാത്ര അതെത്ര ഫലപ്രദമായിരിക്കും കൂട്ടുകാർ യാത്രയെക്കുറിച്ചോർത്തു സന്തോഷം പങ്കിട്ടു....
__________________________
ഭാഗം 06
🗃അല്ലാഹുവിന്റെ റസൂൽ (ﷺ)...
_നൂറുകണക്കായ_ _ഒട്ടകങ്ങൾ അവയുടെ മുതുകിൽ ഭാരം കയറ്റപ്പെട്ടു കഅ്ബാലയത്തിനു സമീപം ജനങ്ങൾ തടിച്ചുകൂടി
ബനൂജുമഹ് ഗോത്രക്കാരുടെ ഖാഫില പുറപ്പെടുന്ന ദിവസം ഉമയ്യത്ത് ബ്നു ഖലഫിന്റെ ഒട്ടകങ്ങളുടെ ചുമതലക്കാരൻ ബിലാൽ ആകുന്നു
മറ്റ് പല ഗോത്രക്കാരും യാത്രാസംഘത്തെ അയക്കുന്നുണ്ട് മക്കക്കാർ യാത്രാ സംഘത്തിന് മംഗളം നേർന്നു ഒട്ടകസംഘം നീങ്ങിത്തുടങ്ങി വിശാലമായ ഒരു ഭൂമിയിലെ യാത്രാ റൂട്ടിലൂടെ അവർ യാത്രയായി ചിലപ്പോൾ ഒട്ടകപ്പുറത്ത് കയറും ചിലപ്പോൾ ഇറങ്ങി ഒട്ടകത്തോടൊപ്പം നടക്കും
ബിലാലിന്റെ കൂടെ ഒരു സംഘം യാത്ര ചെയ്യുന്നുണ്ട് മണിക്കൂറുകളോളം ഒരേ യാത്ര പിന്നൊരു വിശ്രമം വെള്ളം കുടിക്കും ആഹാരം കഴിക്കും ചെറിയ മയക്കം വീണ്ടും യാത്ര ഈ വിശ്രമ വേളകളിൽ കൂട്ടുകാർ ഒന്നിക്കും
അബൂബക്കറും ബിലാലും
കുടുംബ കാര്യങ്ങൾ സംസാരിക്കും മക്കയിലെ സാമൂഹിക പ്രശ്നങ്ങൾ സംസാരിക്കും ഗോത്രത്തലവന്മാരുടെ അനീതികൾ
വെളുത്ത സുമുഖനായ അബൂബക്കർ
കറുത്തവർഗ്ഗക്കാരൻ ബിലാൽ
വർണം അവർക്കിടയിൽ വിടവ് സൃഷ്ടിച്ചില്ല മനസ്സുകൾ ഒരുപോലെ രണ്ടും വിനയാന്വിതർ ഉദാരമതികൾ
അബൂബക്കർ ധനികനാണ് ബിലാൽ അടിമയാണ് ധനം അവർക്കിടയിൽ അകലം സൃഷ്ടിച്ചില്ല അവർ മനസ്സു കൊണ്ടടുത്തു സ്വഭാവ ഗുണങ്ങൾ അവരെ ഉറ്റ ചാങ്ങാതിമാരാക്കി നിർമ്മലമായ സ്നേഹം പരസ്പര വിശ്വാസം പരസ്പര ബഹുമാനം വല്ലാത്ത ദയ ഒന്നിച്ചു ഭക്ഷണം വിശ്രമം വീണ്ടും യാത്ര
ശാമിലെത്തി ലോക പ്രസിദ്ധമായ മാർക്കറ്റ് പല രാജ്യക്കാരുടെ സംഗമസ്ഥലം മികച്ച കച്ചവടക്കാർ സ്വർണ നാണയങ്ങളുമായി വരുന്നു നിരത്തിവെച്ച ചരക്കുകൾ
ചരക്കിന്റെ ഗുണമേന്മ നോക്കും വില പറയും വില പേശൽ നടക്കും പിന്നെ വില ഉറപ്പിക്കും സാധനങ്ങൾ കൈമാറുന്നു കൈ നിറയെ സ്വർണ നാണയങ്ങൾ ലഭിക്കുന്നു
കച്ചവടക്കാർ പലതരക്കാരാണ് ചില്ലറ തരികിടകൾ ചിലരൊക്കെ ഒപ്പിക്കും ചില മായം ചേർക്കലുകൾ നടക്കും അളത്തത്തിലും തൂക്കത്തിലും വ്യത്യാസം അബൂബക്കർ വിശ്വസ്ഥനായ കച്ചവടക്കാരനാണ് പറഞ്ഞ വാക്കിന് വിലയുണ്ട് ഗുണമേന്മ വാക്കിൽ നിന്നു മനസ്സിലാക്കാം ചരക്ക് പരിശോധിക്കേണ്ടതില്ല
അതൊക്കെ എല്ലാവർക്കുമറിയാം തനിക്കും അങ്ങനെയായിത്തീരണം ബിലാൽ കരുതി
കൃത്യമായ അളവ്, കൃത്യമായ വില സത്യസന്ധമായ കച്ചവടം കച്ചവടത്തിൽ ബർക്കത്തുണ്ടായി മികച്ച ലാഭം കിട്ടി ബിലാൽ സ്വർണ നാണയങ്ങൾ സഞ്ചിയിലാക്കി കെട്ടിവെച്ചു അബൂബക്കറിനു കിട്ടിയ പണം അദ്ദേഹത്തിനുള്ളതാണ് ബിലാലിന് കിട്ടിയ പണം യജമാനനുള്ളതാണ് മക്കയിലേക്കു വേണ്ട സാധനങ്ങളൊക്കെ വാങ്ങി
ധാന്യങ്ങൾ, എണ്ണ, വസ്ത്രം, മരുന്നുകൾ, ആഭരണങ്ങൾ, ആയുധങ്ങൾ, പാത്രങ്ങൾ, സുഗന്ധ വസ്തുക്കൾ....
അങ്ങനെ വേണ്ടതെല്ലാം വാങ്ങി മടക്കയാത്ര ദിനരാത്രങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു മക്കയെത്താൻ കൊതിയായി രാത്രികളിൽ ബിലാൽ പാട്ടുപാടും സഹയാത്രക്കാർ കേട്ടാസ്വദിക്കും യാത്രാക്ഷീണം മറക്കും
അകലെ മക്കായിലെ മലനിരകൾ കണ്ടുതുടങ്ങി പുലർക്കാലത്തണുപ്പിലെ മന്ദമാരുതന് മക്കായുടെ മണം മക്കക്കാർ കഅ്ബാലയത്തിനു സമീപം തടിച്ചു കൂടി ഖാഫിലക്ക് സ്വികരണം
ബനൂ ജുമഹ് ഗോത്രക്കാർ വന്നു ബിലാലിനെയും കൂട്ടരെയും സ്വീകരിച്ചു മറ്റു ഗോത്രക്കാർ അവരുടെ സംഘങ്ങളെ സ്വീകരിച്ചു ബിലാൽ പണസഞ്ചി ഉമയ്യത്തുബ്നു ഖലപിനെ ഏൽപ്പിച്ചു കൊണ്ടുവന്ന സാധനങ്ങളും ഏൽപിച്ചു വിശദമായ കണക്കും ബോധിപ്പിച്ചു മക്കയിൽ നിന്ന് കൊണ്ടുപോയ സാധനങ്ങൾ അതിനു കിട്ടിയ വില
മക്കയിലേക്കു വാങ്ങിയ സാധനങ്ങൾ അവയുടെ വില
എന്നിട്ടും പണം ബാക്കി നല്ലൊരു തുക ഉമയ്യത്തിന്റെ ഖൽബ് കോരിത്തരിച്ചു എന്തൊരു ലാഭം
ബിലാൽ മിടുക്കനാണ് ബുദ്ധിമാനാണ് വിശ്വസ്ഥനാണ് ഒരു നാണയത്തിന് പോലും വ്യത്യാസം കാണുന്നില്ല
ഇനിയുള്ള യാത്രാസംഘങ്ങളെ ബിലാൽ തന്നെ നയിക്കട്ടെ അടിമയാണെങ്കിലും മികച്ച കഴിവുള്ളവനാണ്
വീണ്ടും വീണ്ടും മദ്യ സദസ്സുകൾ പാതിരാത്രിവരെ പാടേണ്ടിവന്നു പാടിപ്പാടി തളർന്നുപോയി അങ്ങനെ എത്രയെത്ര രാവുകൾ എത്രയെത്ര കച്ചവട യാത്രകൾ
ഉമയ്യത്ത് തടിച്ചു കൊഴുത്തു ഓരോ കച്ചവട യാത്ര കഴിയുമ്പോഴും ഉമയ്യത്തിന്റെ സമ്പത്ത് വളർന്നു വന്നു
ബിലാലിന് ഒന്നുമില്ല അടിമക്ക് സമ്പാദ്യം പറഞ്ഞിട്ടില്ലല്ലോ ഒരു കച്ചവട യാത്ര കൂട്ടുകാർ ഒന്നിച്ചു കൂടി അബൂബക്കറും ബിലാലും
അബൂബക്കർ സ്വകാര്യം പറഞ്ഞു
'ബിലാൽ..... ഞാനൊരു കാര്യം പറയട്ടെയോ?
പറഞ്ഞോളൂ എന്റെ സമ്മതമെന്തിന്?
വേണം ഇതത്ര ഗൗരവമുള്ള കാര്യമാണ്
പറയൂ കേൾക്കട്ടെ
'എന്നാൽ കേട്ടോളൂ ..... അല്ലാഹു ഏകനാകുന്നു'
അതെനിക്കറിയുന്ന കാര്യമല്ലേ?
നിനക്കറിയാത്ത ഒരു കാര്യമുണ്ട്
എന്താണത് കേൾക്കട്ടെ, പറയൂ....
ബിലാലിന്റെ വാക്കുകളിൽ ആകാംക്ഷ
സ്നേഹിതന്റെ നാക്കിൽ നിന്ന് ഒരു വാചകം ഉതിർന്നുവീണു ബിലാൽ സ്തബ്ധനായിപ്പോയി ആ വാചകം ഇതായിരുന്നു
'മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു'.....
__________________________
(തുടരും)
ദുആ വസിയ്യത്തോടെ......
സാദിഖ് ...