ബിലാലുബ്നു റബാഹ്(റ) 01, 02
റബാഹ്....
_വിശാലമായ മരുഭൂമി നിശയുടെ ആലസ്യത്തിൽ നിന്ന് മെല്ലെ ഉണരുകയാണ് കിഴക്കൻ ചക്രവാളത്തിൽ നേർത്ത പ്രകാശം പരന്നു_ ഒട്ടകങ്ങൾ ഉറക്കം വിട്ടുണർന്നു കഴിഞ്ഞു കിഴക്കൻ മലകൾക്കിടയിലൂടെ നേർത്ത വെളിച്ചം മണൽപരപ്പിൽ ചിതറിവീണു
ഒരുപകലിന്റെ പിറവി
റബാഹ് ഉണർന്നിട്ട് നേരം വളരെയായി വെട്ടം വീഴുംവരെ ഉറങ്ങാൻ അടിമക്ക് അവകാശമില്ല രാത്രി വളരെ വൈകുംവരെ കഠിനമായ ജോലിയാണ് എത്ര വൈകിക്കിടന്നാലും നേരത്തെ ഉണരണം
ഈ ശരീരം യജമാനനുള്ളതാണ് പണിയെടുക്കുക അത് മാത്രമാണ് തന്റെ ജീവിതലക്ഷ്യം വിശ്രമം തനിക്കു പറഞ്ഞിട്ടില്ല പാതിരാത്രികഴിയുമ്പോൾ ശരീരം ക്ഷിണിച്ചു തളർന്നു വീഴും ബോധമില്ലാത്ത ഉറക്കം അതിരാവിലെ ഞെട്ടിയുണരും പണി തുടങ്ങും കഠിനമായി ജോലി
അറിയാതെ ഒന്നുറങ്ങിപ്പോയാലോ?
ചാട്ടവാറിന്റെ അടി
യജമാനന്റെ കൈക്ക് എത്ര ശക്തിയുണ്ടെന്ന് അപ്പോളറിയാം കൈയുടെ ബലം പോലിരിക്കും അടിയുടെ ഊക്ക്
ഇത് റബാഹിന്റെ മാത്രം കഥയല്ല എല്ലാ അടിമകളുടെയും കഥയാണിത് ഈ മക്കാപട്ടണത്തിൽ എന്തുമാത്രം അടിമകളുണ്ട് പുറം നാടുകളിൽ നിന്ന് വിലക്ക് വാങ്ങിക്കൊണ്ട് വന്ന അടിമകൾ കാലികളെപ്പോലെ വിലക്കു വാങ്ങി നിർത്തുന്നു ജോലി ചെയ്യിക്കാൻ
പേരിനൽപം വസ്ത്രം
ശരീരം മുഴുവൻ മറയില്ല
കൊടും തണുപ്പിൽ പുതക്കാനൊരു നല്ല പുതപ്പുപോലും കാണില്ല മുതലാളിമാർ ഉപേക്ഷിച്ച പഴകിക്കീറിയ പുതപ്പുകളാണ് കിട്ടുക
വല്ലപ്പോഴും കിട്ടുന്ന ആഹാരം
ആഹാരം അങ്ങോട്ടു ചോദിക്കാൻ അവകാശമില്ല
കിട്ടുമ്പോൾ കഴിക്കാം വസ്ത്രം കിട്ടിയാൽ ധരിക്കാം വിശ്രമം വളരെ പരിമിതം
യജമാനന്മാരിൽ കരുണയുള്ളവർ കുറവാണ് ഏറെയും ക്രൂരന്മാരാണ് എത്ര അധ്വാനിച്ചാലും കണ്ട ഭാവമില്ല കുറ്റങ്ങൾ അടിച്ചേൽപിക്കും ചാട്ടവാർകൊണ്ടടിക്കും ശരീരത്തിൽ പാടുകളുണ്ടാവും തൊലി പൊട്ടും ചോര പൊടിയും നീര് കെട്ടും വേദനകൊണ്ട് പുളയും ഉറങ്ങാനാവില്ല ആരും അത് കാണാനില്ല സഹാതാപമില്ല അടിമ അതൊക്കെ അനുഭവിക്കേണ്ടവനാണ് എന്തൊക്കെ സംഭവിച്ചാലും പണി ചെയ്തോളണം
റബാഹ് ഓർത്തുനോക്കി
ഇന്ന് എന്തെല്ലാം പണികൾ ചെയ്തു തീർക്കണം ഒട്ടകങ്ങളുടെ പരിചരണം ഒരുപാട് ഒട്ടകങ്ങൾ അവയുടെ പരിചരണം ദീർഘനേരത്തെ ജോലിയാണ്
വീട്ടിലെന്തുമാത്രം പണികൾ വേറെ കിടക്കുന്നു യജമാനൻ ഏല്പിക്കുന്ന പ്രത്യേക ജോലികൾ
മക്കയിലെ ബനൂജുമഹ് ഗോത്രം പേരെടുത്ത നേതാക്കന്മാരുടെ ഗോത്രം ഗോത്ര നേതാക്കന്മാരിൽ ഒരാളുടെ പേര് പറയാം
ഉമയ്യത്ത് ബ്നു ഖലഫ്
മക്കയിലെ പ്രബലന്മാരിൽ ഒരുവൻ ധനികൻ ധിക്കാരികളിൽ വമ്പൻ അവന്റെ കൂട്ടുകാർ ആരൊക്കെയാണെന്ന് കേൾക്കണോ?
അബൂജഹൽ, ഉത്ബത്ത് ബ്ന് റബീഅഃ , ശൈബത്തുബ്നു റബീഅഃ , ഉഖ്ബതുബ്നു അബീ മുഈത്വ്, അബൂസുഫ് യാൻ.....
മക്കയിലെ ധീര കേസരികളെല്ലാം അവന്റെ കൂട്ടുകാർ മദ്യസദസ്സുകളിൽ അവരാണ് മുമ്പന്മാർ പെൺപിടുത്തത്തിലും മിടുക്കന്മാർ യുദ്ധരംഗത്തും വീരന്മാർ പൊതുവേദികളിലും അവർ തന്നെ നായകന്മാർ സമൂഹം എങ്ങോട്ട് സഞ്ചരിക്കണമെന്ന് അവർ തീരുമാനിക്കും ക്രൂരനായ ഉമയ്യത്ത് ബ്നു ഖലഫ്
അവന്റെ ഭവനത്തിലെ അടിമയാണ് റബാഹ്
ധിക്കാരികളായ നേതാക്കൾ ഉമയ്യത്തിന്റെ ഭവനത്തിൽ ഒത്തുകൂടാറുണ്ട് രാത്രിയിലാണ് ഒത്തുചേരൽ മദ്യപാനമാണ് മുഖ്യ അജണ്ട ആരാണ് മദ്യം വിളമ്പേണ്ടത് ?
സുന്ദരികളായ അടിമപ്പെൺകുട്ടികൾ തീറ്റയും കുടിയും പാട്ടും നൃത്തവും
തമാശ പറച്ചിലും പൊട്ടിച്ചിരികളും അശ്ലിലച്ചുവയുള്ള കമന്റുകൾ
എല്ലാം റബാഹിന് പതിവു കാഴ്ചകൾ
സൽക്കാര ദിവസങ്ങളിൽ റബാഹിന് ജോലികൾ കാണും എല്ലാം ക്ഷമയോടെ ചെയ്യണം മദ്യസൽക്കാരവും , ആടലും , പാടലും തീരുമ്പോൾ പാതിരാത്രി കഴിയും എല്ലാം കഴിഞ്ഞിട്ടുവേണം റബാഹിന് തല ചായ്ക്കാൻ
ഉമയ്യത്ത് ബ്നു ഖലഫിന് ധാരാളം അടിമകളുണ്ട് ആണുങ്ങളും, പെണ്ണുങ്ങളും കുട്ടികളുമുണ്ട് റബാഹ് അവരിൽ ഒരാൾ മാത്രം
ആടുമാടുകൾ അന്തസിന്റെ ചിഹ്നമാണ്
ഒട്ടകങ്ങൾ പ്രതാപത്തിന്റെ പ്രതീകമാണ്
അടിമകളും അങ്ങനെ തന്നെ അടിമകളുടെ എണ്ണം പറച്ചിൽ ഒരന്തസാണ് നീഗ്രോ വർഗക്കാരായ അടിമകൾ മക്കയിൽ അവരുടെ എണ്ണം വളരെയാണ് അവർക്കിടയിൽ വിവാഹം നടക്കുന്നു മക്കളുണ്ടാവുന്നു വിവാഹം നിശ്ചയിക്കുന്നത് യജമാനൻ തന്നെ
മക്കളുണ്ടായാൽ അതും യജമാനന്റെ സ്വത്തായി കണക്കാക്കപ്പെടും
ആയിരക്കണക്കായ അടിമകൾ മരുഭൂമിയിൽ വിയർപ്പൊഴക്കി കഠിനാധ്വാനം ചെയ്തു ജീവിക്കുന്നു യൗവ്വനം പിന്നിടുന്നതോടെ ആരോഗ്യം നശിച്ചു രോഗികളാവുന്നു പിന്നെ കാലയവനികക്കുള്ളിൽ മറയുന്നു അങ്ങനെ കടന്നുപോയ അടിമകളെയൊന്നും കാലം ഓർക്കാറേയില്ല അങ്ങനെയൊരാൾ ജീവിച്ചതും മരിച്ചതും ആര് ശ്രദ്ധിക്കാൻ
റബാഹ് നെടുവീർപ്പിട്ടു
താനെന്തിന് ഇങ്ങനെയൊക്കെ ചിന്തിക്കുന്നു അടിമയുടെ ബുദ്ധി യജമാനനന്റെ ക്ഷേമത്തെക്കുറിച്ചു മാത്രം ചിന്തിക്കാനുള്ളതാണ് സ്വന്തം കാര്യം ചിന്തിക്കാനുള്ളതല്ല സ്വന്തം എന്നൊന്നില്ല എല്ലാം യജമാനൻ തീരുമാനിക്കും
സൂര്യൻ കിഴക്കൻ മലകൾക്കിടയിലൂടെ എത്തിനോക്കുന്നു വെയിൽ പടരുന്നു റബാഹ് ഒട്ടകങ്ങൾക്കൊപ്പം നിൽക്കുന്നു അവയുടെ പരിചരണം അതിൽ നിന്നാണ് തുടക്കം...
ഭാഗം 02
*ഹമാമത്ത്*....
ഹമാമത്ത്
നല്ല പേര്, പേര് _പോലെത്തന്നെ ആളും അഴകുള്ള മാടപ്രാവ് യജമാനന്റെ ഭവനത്തിൽ എത്രയോ_ അടിമപ്പെൺക്കൊടിമാരുണ്ട് അവരുടെ കൂട്ടത്തിലെ മാടപ്രാവാണ് ഹമാമത്ത് നീഗ്രോ വർഗക്കാരി തന്നെ നല്ല കറുപ്പുനിറം കറുപ്പിനുമുണ്ടല്ലോ ഒരഴക്
നന്നായി ജോലി ചെയ്യും അവളുടെ കരങ്ങളുടെ ചലന വേഗതക്കു തന്നെ എന്തൊരഴകാണ് ഭംഗിയുള്ള ചലനങ്ങൾ
ഹമാമത്ത് എപ്പോഴാണ് തന്റെ മനസിലേക്ക് കയറിവന്നത്? റബാഹ് ചിന്തിച്ചുനോക്കി
യജമാനൻ അവളുടെ പേര് പറഞ്ഞപ്പോഴായിരിക്കും അതോ അതിന് മുമ്പോ?
അതിന് മുമ്പ് പലപ്പോഴും കണ്ടിട്ടുണ്ട് അത്രതന്നെ ഈ വലിയ വീട്ടിൽ ഒന്നു കാണുന്നത് തന്നെ ബുദ്ധിമുട്ടാണ് എപ്പോഴും ആൾക്കൂട്ടം തിരക്ക്
യജമാനന് തന്നോട് പ്രത്യേകിച്ചു വിരോധമൊന്നുമില്ല നന്നായി പണിയടുക്കുകയല്ലേ
ഒരു ദിവസം യജമാനൻ വിളിച്ചു
റബാഹ്....ഇവിടെ വാ.....
ജോലി നിർത്തി റബാഹ് ഓടിയെത്തി ആദരവോടെ നിന്നു
'റബാഹ് നിനക്കൊരു വിവാഹം കഴിക്കണ്ടേ?'
ചോദ്യം കേട്ട് ഞെട്ടിപ്പോയി സംസാരത്തിലെ മാർദ്ദവമാണ് ഞെട്ടിച്ചത് മിനുസമുള്ള വാക്കുകൾ
യജമാനന് ഇങ്ങനെയും സംസാരിക്കാനറിയാമോ?
വിവാഹം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യജമാനനാണ് തനിക്ക് പറയാനെന്തവാകശം
വിവാഹം കഴിച്ചാൽ കുട്ടികളുണ്ടാവും യജമാനന് അടിമകളുടെ എണ്ണം കൂടും ആടുമാടുകൾ പെറ്റ് പെരുകുന്നത് യജമാനന്മാർക്ക് വളരെ ഇഷ്ടമാണ് അതുപോലെ അടിമകൾ പെറ്റ് പെരുകുന്നതും ഇഷ്ടമാണ് തന്നെ കൊണ്ട് വിവാഹം ചെയ്യിക്കാനൊരുങ്ങുന്നതും ആ ലക്ഷ്യത്തോടെയാണ്
ആരാണാവോ യജമാനൻ കണ്ടുവെച്ച വധു
റബാഹ് ഒന്നും ഉരിയാടിയില്ല അനുസരണയുള്ള അടിമകൾ അങ്ങനെയാണ്
'എടാ... റബാഹ് '
ഓ....
നിനക്ക് ഞാൻ കണ്ടു വെച്ച പെണ്ണ് ഏതാണെന്നറിയുമോ?
ഇല്ല
എന്നാൽ കേട്ടോളൂ ....ഹമാമത്ത്
റബാഹിന്റെ മനസ്സിൽ കൊള്ളിയാൻ വീശി എന്താണ് താൻ കേട്ടത് ? വിശ്വാസം വരുന്നില്ല താൻ വിവാഹിതനാവുക
ഹമാമത്ത് തന്റെ ഭാര്യയാവുക മനസ് പെരുമ്പറ കൊട്ടുന്നു
'ങാ.... പോയ്ക്കോ... അതും ഓർത്തോണ്ട് നടക്കേണ്ട പണിയെടുത്തോ നന്നായിട്ട്
യജമാനന്റെ കല്പന റബാഹ് പിന്നോട്ട് നടന്നു പിൻവാങ്ങി മേലാകെ കോരിത്തരിക്കുന്നു പുതിയ ഉണർവോടെ ജോലി തുടർന്നു
ദിവസങ്ങൾ കടന്നു പോയി
യജമാനൻ തന്നെ വിവാഹക്കാര്യം പ്രഖ്യാപിച്ചു
ചൂടുള്ള വാർത്ത പരന്നു തീയ്യതി നിശ്ചയിച്ചത് യജമാനൻ തന്നെ
റബാഹിന്റെ ബന്ധുക്കൾ പല വീടുകളിൽ ജോലി ചെയ്യുന്നു ഹമാമത്തിന്റെ കുറെ ബന്ധുക്കളുമുണ്ട് അവരോക്കെ വന്നു ചേർന്നു ചെറിയൊരു സദസ്സ് ആചാര പ്രകാരം വിവാഹം വിവാഹം നടന്നു ഉമയ്യത്ത് ബ്നു ഖലഫ് സദ്യ നൽകി അടിമകൾ പിരിച്ചു പോയി
ഹമാമത്ത് എന്ന കറുത്ത പെൺകുട്ടി റബാഹിന്റെ ജീവിതപങ്കാളിയായിത്തീർന്നു യുവഹൃദയങ്ങൾ കുളിരണിഞ്ഞു യജമാനൻ അവർക്ക് പാർക്കാൻ ഒരു കുടിൽ നൽകി ദമ്പതികൾക്ക് അന്തിയുറങ്ങാനൊരു ചെറ്റക്കുടിൽ
ഹമാമത്ത് കുടിലും പരിസരവും അടിച്ചുവാരി വൃത്തിയാക്കി റബാഹ് ചുമരും മേൽപ്പുരയും മോഡി പിടിപ്പിച്ചു ചെറുതെങ്കിലും ഭംഗിയുള്ള കൂര
എല്ലാം യജമാനന്റെ കരുണ അദ്ദേഹം കൂര തരാനും പൊളിച്ചെറിയാനും അധികാരമുള്ള ആളാണ്
പകലന്തിയോളം യജമാനന്റെ ഭവനത്തിൽ തന്നെയാണ് ജോലി അടുക്കളപ്പണികൾ ചെയ്യുന്നതിന്നിടയിൽ അടിമപ്പെണ്ണുങ്ങൾ ഹമാമത്തിനെ പലതും പറഞ്ഞു കളിയാക്കി
പുതിയ പെണ്ണല്ലേ നാണിച്ചു തല താഴ്ത്തും കറുത്ത ചുണ്ടുകളിൽ പുഞ്ചിരി വിടരും നേർത്ത മനോഹരമായ ദന്തനിരകൾ ചിരിക്കുമ്പോൾ അത് കാണാൻ നല്ല ചന്തം അടിമപ്പെണ്ണുങ്ങൾക്ക് ലഭിക്കുന്ന അമൂല്യ നിമിഷങ്ങൾ ഇത്തരം സന്തോഷവേളകൾ അപ്പോൾ കണ്ണുകൾ തിളങ്ങും മുഖം വികസിക്കും മനസ് നിറയെ സന്തോഷത്തിന്റെ അലകൾ അപ്പോഴും കൈകൾ നിർത്താതെ പണിയെടുക്കുന്നുണ്ടാവും എങ്ങനെയുണ്ടെടീ നിന്റെ ഭർത്താവ്
ഹമാമത്തിന്റെ അഴകുള്ള ശബ്ദം ഒഴുകിവരുന്നു
'നല്ല ആളാണ് വല്ലാത്ത സ്നേഹം മനസിലെപ്പോഴും എന്നെക്കുറിച്ചുള്ള ചിന്തയാണത്രെ എന്നെ ഭാര്യയായി കിട്ടിയത് വലിയ ഭാഗ്യമാണെന്ന് പറയും '
അപ്പോൾ നീയെന്ത് പറയും ?
നിങ്ങളെ ഭർത്താവായി കിട്ടിയത് എന്റെ ഭാഗ്യമാണെന്ന് ഞാൻ പറയും
അതെ അതായിരുന്നു അവരുടെ ദാമ്പത്യം പരസ്പരം സ്നേഹം വിശ്വാസം മതിപ്പ് സ്നേഹത്തിന്റെ സാഗരം അലയടിക്കുകയായിരുന്നു ആ കുടിലിൽ കഠിനമായ ജോലികൾ ചെയ്തു തളരുമ്പോഴും മനസിലെ സ്നേഹം അവർക്ക് കരുത്ത് നൽകി
കാലം ഏറെ കഴിഞ്ഞില്ല ആ സന്തോഷവാർത്ത എല്ലാവരുമറിഞ്ഞു
ഹമാമത്ത് ഗർഭിണിയായി
പ്രസവം നടക്കട്ടെ യജമാനന് ഒരടിമയെ സൗജന്യമായി ലഭിക്കുകയല്ലേ ഗർഭിണിയായ വിവരം യജമാനനെ അറിയിക്കണം അതാണ് നടപ്പ് അറിയിച്ചു ഉമയ്യത്തിന് സന്തോഷമായി
മാസം തികഞ്ഞു ഹമാമത്ത് പ്രസവിച്ചു ആൺകുഞ്ഞ് സന്തോഷത്തിന്റെ അലയലികളുയർന്നു കുഞ്ഞിന് പേരിട്ടു ബിലാൽ അതെ, ബിലാലുബ്നു റബാഹ്- റബാഹിന്റെ മകൻ ബിലാൽ...
__________________________
(തുടരും)
ദുആ വസിയ്യത്തോടെ......
സാദിഖ് ...