നിസ്‌കാരം 01, 02, 03
നിസ്‌കാരം- 📩01
സ്‌കാരം നിലനിര്‍ത്തുക.
അല്ലാഹു (സു) പറയുന്നു . എന്നെ ഓര്‍ക്കാൻ വേണ്ടി നിങ്ങൾ നിസ്കാരം നിര്‍വഹിക്കുക .(വി:ഖു ) നബി തിരുമേനി (സ) പറയുന്നു. നിസ്കാരം ദീനിൻറെ തൂണാകുന്നു .(ഹ) .നിസ്കാരം ശരിയായും കൃത്യമായും നിർവഹിക്കാൻ അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു. നിസ്കാരവും അതിനോടനുബന്ധിച്ച കാര്യങ്ങളും ശ്രദ്ധാപൂർവ്വം നിര്‍വഹിക്കണം എന്നാണ് അതിനർത്ഥം.
*🧉നിസ്‌കാരം നിര്‍ബന്ധമുള്ള ഒരു മുസ്‌ലിം മനപ്പൂര്‍വ്വം ഒരു ഫര്‍ള് നിസ്‌കാരത്തെ ജംഇന്റെ സമയത്തിനപ്പുറം പിന്തിച്ചാല്‍ അയാളോട് പശ്ചാത്തപിക്കാന്‍ ആവശ്യപ്പെടണം. അയാള്‍ ചെയ്തിട്ടില്ലെങ്കില്‍ (ഇസ്‌ലാമിക ഭരണ വ്യവസ്ഥയില്‍) വധശിക്ഷക്ക് അര്‍ഹനായിരിക്കും. (ഫത്.മുഈന്‍ 51, 52). നിസ്‌കാരത്തിന്റെ നിര്‍ബന്ധാവസ്ഥ നിഷേധിച്ചുകൊണ്ടാണ് ഒഴിവാക്കിയതെങ്കില്‍ അയാള്‍ക്കും വധ ശിക്ഷ നല്‍കണണം. അവന്റെ മയ്യിത്ത് കുളിപ്പിക്കാനോ നിസ്‌കരിക്കാനോ പാടില്ല.*
*🪀നിസ്‌കാരത്തിലെ അലസത*...
എന്നാല്‍ തങ്ങളുടെ നിസ്‌കാരത്തെ പറ്റി ശ്രദ്ധയില്ലാത്ത നിസ്‌കാരക്കാരക്കാര്‍ക്കാകുന്നു നാശം. (വി.ഖു 107/4,5). നിസ്‌കാരമെന്നത് പരിപൂര്‍ണ്ണമായ വിധേയത്വത്തിന്റെയും അനുസരണയുടെയും മൂര്‍ത്തരൂപമാണെങ്കില്‍ നിസ്‌കാരത്തിലെ അലസതയും അശ്രദ്ധയും മഹാപാപം തന്നെയാണ്. അശ്രദ്ധരായി നിസ്‌കരിക്കുക, സമയത്തെയും വിട്ട് പിന്തിക്കുക, നിസ്‌കാരത്തിന്റെ സുന്നത്തുകളും മര്യാദകളും ശ്രദ്ധയോടെ പാലിക്കാതിരിക്കുക എന്നതെല്ലാം അലസതയുടെ ഭാഗമാണ്. അടിമ നിസ്‌കാരത്തില്‍ പ്രവേശിക്കുമ്പോള്‍ അവന്‍ സൃഷ്ടാവിന്റെ മുമ്പിലാണ് ഉള്ളത്. ആ സമയത്തുള്ള അശ്രദ്ധയും അലസതയും സ്രഷ്ടാവിനോടുള്ള അവഹേളനമായി മാറുകയാണ് ചെയ്യുക.
നിസ്‌കാരം- 📩02
നിര്‍ബന്ധമാകുന്നവ...
വ്യക്തിഗതമായ നിര്‍ബന്ധ നിസ്‌കാരം ഒരു ദിവസം 5 നേരമാണ്. (ഫ.മു 51) പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധയുമുള്ള മുസ്‌ലിംകള്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ നിസ്‌കാരം നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ സ്ഥിരതയും ഓര്‍മയും നഷ്ടപ്പെടാത്ത ഏതുവിധേനയുള്ള രോഗാവസ്ഥയിലും നിസ്‌കാരം ഉപേക്ഷിക്കാന്‍ പാടില്ല.
*🧉അവര്‍ക്ക് ഓരോരുത്തര്‍ക്കും സാധിക്കുന്ന രീതയില്‍ ഇരുന്നോ കിടന്നോ ആംഗ്യ ഭാഷയിലോ മാനസികമായ പ്രവര്‍ത്തനങ്ങളിലൂടെയോ നിസ്‌കരിക്കല്‍ നിര്‍ബന്ധമാണ്.*
*🥏അതിനാല്‍ തന്നെ ഐ.സി.യുവിലും ഓപറേഷന്‍ തിയ്യേറ്ററിലും വാട്ടര്‍ ബെഡിലും മറ്റുമൊക്കെ രോഗി സാധിക്കുന്ന രീതിയില്‍ നിസ്‌കരിക്കുക തന്നെവേണം. ട്രെയിനില്‍, ഫ്‌ളൈറ്റില്‍, ഷിപ്പില്‍, സ്‌പേസില്‍, തോണിയില്‍, ബോട്ടില്‍, കടലിനടിയില്‍ വരെ നിസ്‌കരിക്കണം.*
നിസ്‌കാരം- 📩03
ഖളാഅ്...
വിശ്വാസിയുടെ കൃത്യനിഷ്ഠത വിലയിരുത്താന്‍ ഉതകുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം അവന്റെ നിസ്‌കാരത്തെ ഒരു മാനദണ്ഡമായി സ്വീകരിക്കലാണ്. കാരണം നിസ്‌കാര കാര്യങ്ങളില്‍ കൃത്യനിഷ്ഠത പുലര്‍ത്തുന്ന വിശ്വാസിയുടെ ജീവിത തുറകള്‍ കൃത്യമായ ചിട്ടയിലും നിഷ്ഠയിലും അധിഷ്ഠിതമായിരിക്കും എന്നത് തന്നെയാണ്. അത് കൊണ്ട് തന്നെ തന്റെ അടിമകള്‍ കൃത്യമായ നിഷ്ഠ പാലിക്കണം എന്ന നര്‍ബന്ധം രക്ഷിതാവിനുണ്ട്. നിര്‍ദ്ദിഷ്ഠ സമയത്തെ വൈകി നിസ്‌കരിക്കുന്നത് നിഷിദ്ധമാക്കിയതും അത് കൊണ്ട് തന്നെ ഇങ്ങനെ നിന്‍ദ്ദിഷ്ഠ സമയത്തില്‍ നിന്ന് വൈകി നിസ്‌കരിക്കുന്ന നിസ്‌കാരത്തെ ഖളാഅ് ആയ നിസ്‌കാരം എന്നും നിര്‍ദ്ദിഷ്ഠ സമയത്തുള്ള നിസ്‌കാരത്തെ അദാഅ് ആയ നിസ്‌കാരം എന്നും വിളിക്കുന്നു.
ഒരു വിശ്വാസി അവന്റെ നിര്‍ബന്ധമായ അഞ്ചു നിസ്‌കാരങ്ങളെ ഈ വിധം ഖളാഅ് ആക്കുന്നതിനെതിരെ ശക്തമായ താക്കീതാണ് അള്ളാഹു നല്‍കുന്നത്. മാത്രമല്ല വല്ല വിധേനയും പറയത്തക്ക കാരണങ്ങളേതും കൂടാതെ നിഷ്ഠമായ നിസ്‌കാരങ്ങളെ യുദ്ധകാല അടിസ്ഥാനത്തില്‍ തന്നെ നിര്‍വ്വഹിക്കപ്പെടണം എന്നാണ് ഇസ്ലാമിക കര്‍മ്മ ശാസ്ത്രം. കാരണം കൂടാതെ നിസ്‌കാരം നഷ്ടമായാല്‍ പെട്ടെന്നു തന്നെ അത് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. ഭോജനം , വിസര്‍ജ്ജനം , ഉറക്കം തുടങ്ങിയ ആവശ്യങ്ങളൊഴികെയുള്ള മുഴുവന്‍ സമയവും ഇതിനു വിനിയോഗിക്കണമെന്നാണ് ശൈഖുനാ ഇബ്‌നു ഹജറില്‍ ഹൈതമീ (റ) പറഞ്ഞത് .
*🧉ഇത്തരം സാഹചര്യങ്ങളില്‍ സുന്നത്ത് നിസ്‌കാരങ്ങള്‍ പോലും ഹറാമാണെന്ന് അവിടുന്ന് പ്രസ്താവിച്ചിട്ടുണ്ട്. കാരണം സ്രഷ്ടാവിനോടുള്ള നിര്‍ബന്ധമായ ബാധ്യതകള്‍ പൂര്‍ത്തിയാക്കാതെ എങ്ങെനെയാണ് സൃഷ്ടി നാഥനെ അഭിമുഖീകരിക്കുക. സുന്നത്ത് നിസ്‌കാരങ്ങളിലും അവന്‍ നാഥനുമായി അഭിമുഖത്തിലാണല്ലോ?*
റമളാന്‍ മാസത്തിലെ തറാവീഹ് നിസ്‌കാരം വളരെ മഹത്തായ കര്‍മ്മം തന്നെ മാത്രവുമല്ല അത് ജമാഅത്തായി നിസ്‌കരിക്കുന്ന അവസരത്തില്‍ അതിനേക്കാള്‍ പതിന്‍മടങ്ങ് പ്രതിഫലമുള്ളതാണ് താനും. പക്ഷെ തറാവീഹ് എന്നത് ഒരു സുന്നത്തായ കര്‍മ്മമാണ്. ഒരു ഫര്‍ളായ കര്‍മ്മത്തിന് സുന്നത്തിനേക്കാള്‍ ഒത്തിരി ഒത്തിരി മടങ്ങ് പ്രതിഫലമുണ്ട് . അത് കൊണ്ട് വല്ല ഫര്‍ള് നിസ്‌കാരങ്ങളും നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് റമളാനിലെ തറാവീഹ് നിസ്‌കാരമാണെങ്കില്‍ പോലും നിര്‍ബന്ധ നിസ്‌കാരങ്ങള്‍ നിസ്‌കരിച്ചതിന് ശേഷമാണ് നിസ്‌കരിക്കേണ്ടത്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രത്യേകമായി പൊതു ജനങ്ങളില്‍ കാണുന്ന ഒരു പ്രവണതയാണ് നഷ്ടപ്പെട്ട നിര്‍ബന്ധ നിസ്‌കാരങ്ങളുടെ പേരില്‍ തറാവീഹ് പോലെയുള്ള നിസ്‌കാരവും ഉപേക്ഷിക്കുകയും മാത്രവുമല്ല ഇത്തരം സമയങ്ങള്‍ പരദൂഷണം ഏഷണി തുടങ്ങി കുറ്റകരമായ സംസാരങ്ങളിലും അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയും റമദാനിന്റ ആദരവിനും മര്യാദക്കും നിരക്കാത്ത സാഹചര്യങ്ങള്‍ സൃഷ്ടക്കുകയും ചെയ്യുക എന്നത് .
ഇങ്ങനെയുള്ള അവസരങ്ങളില്‍ തറാവീഹ് നിസ്‌കാരം ഒഴിവാക്കുന്നത് ഗുണകരമല്ല മാത്രവുമല്ല . അതിനെ വിലക്കേണ്ടതില്ലെന്നും ചില കര്‍മ്മ ശാസ്ത്ര പണ്ഢിതന്‍മാര്‍ ഫത്വ നല്‍കിയിട്ടുണ്ട് . എന്നാല്‍ ഖളാഅ് ആയ നിസ്‌കാരം നിര്‍വ്വഹിക്കുക മൂലം ഇപ്പോള്‍ സമയം ആയ നിസ്‌കാരം പൂര്‍ണ്ണമായി നിര്‍ദ്ദിഷ്ഠ സമയത്തിനും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാവുമെങ്കില്‍ അദാഅ് ആയിട്ടുള്ള നിസ്‌കാരം ആദ്യം നിര്‍വ്വഹിക്കണം. ഇത് നിര്‍ബന്ധമാണ് (ഫത്ഹുല്‍ മുഈന്‍ പേജ് 53 ) ഖളാഅ് ആയ നിസ്‌കാരം നിര്‍വ്വഹിച്ചതിനു ശേഷവും അദാഅ് ആയ നിസ്‌കാരത്തിന് സമയമുണ്ടെങ്കില്‍ അകാരണമായി നഷ്ടപ്പെട്ട നിസ്‌കാരങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കാന്‍ നിര്‍ബന്ധമാണ്.