ഹബീബിനെ 💖 പ്രണയിച്ച പെണ്ണ്
നാട്ടിലെ പ്രമാണിയുടെ മകൾ ഫാത്തിമ ഡിഗ്രിക്ക് പഠിക്കുന്നു ആവശ്യത്തിൽ അധികം ലാളന കിട്ടിയ മോള് ഏത് ആവശ്യവും തീർത്തു കൊടുക്കുന്ന മാതാപിതാക്കൾ...
ഉമ്മ നാളെ കോളേജ് ടൂർ ആണ് പൈസ വേണം എന്റെ മോൾക്ക് വാപ്പാ നോട് ചോദിച്ചൂടെ തരുമല്ലോ
എത്ര ദിവസത്തെ ടൂർ ആണ് മോളെ 3 ദിവസത്തെ ടൂർ ആണ് ഉമ്മ
വാപ്പ ഉമ്മ ഞാൻ ഇറങ്ങുവാ കേട്ടോ
മോളെ സൂക്ഷിച്ചു പോവണം കേട്ടോ
ആരാ അബു ആ പോയത് മൂസാന്റെ മോള് ആണോ അത് അതേ ഉസ്താദെ യാ റബ്ബേ എന്ത് വേഷമാണ് അത്
അസ്സലാമു അലൈക്കും മൂസനെ
വ അലൈക്കു മുസ്സലാം
ആരാ ഇത് ഉസ്താദോ ഈ വഴിയൊക്കെ അറിയോ ഉസ്താദിന്
ഞാൻ ആണേൽ കുറച്ച് ദിവസമായി പള്ളിയിൽ വന്നിട്ട്
മൂസനെ ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്
എന്താ ഉസ്താദേ...
എന്താടോ അനക്ക് മോളെ ഒന്ന് ശ്രദ്ധിച്ചൂടെ എന്ത് വേഷമാണ് അവൾ ഇട്ട് കൊണ്ട് പോവുന്നത്
അത് ഉസ്താദേ അവൾക്ക് ടൂർ ഉണ്ട് അതുകൊണ്ടാണ്
എന്ത് ടൂർ മൂസനെ പെണ്ണിനെ ഇങ്ങനെയാണോ വിടുന്നത് അന്യ പുരുഷൻ ആഗ്രഹിക്കുന്ന ഭാഗങ്ങൾ കാണിച്ചാണടോ വിടുന്നത്
ഇത് നല്ലതിനുള്ളത് അല്ല ഓർത്താൽ നന്ന്
എന്താണ് അയാൾ പറഞ്ഞു പോയത് ഇക്കാ
അത് ഫാത്തിമയുടെ വേഷം കണ്ടിട്ട്
ആഹ് അതാണോ അയാൾക്ക് എന്താ നമ്മുടെ മോളെ അവളുടെ ഇഷ്ടത്തിന് നടക്കും ഇയാൾ എന്തിന് അതൊക്കെ നോക്കുന്നെ ഇനി അയാൾ വല്ലോം പറഞ്ഞാൽ അയാളെ പിരിച്ചു വിട്ടേക്ക് ഇങ്ങള് അല്ലേ പള്ളി സെക്രട്ടറി
ആ നോക്കാം
ഫാത്തിമ എന്ത് വേഷം ആണ് ഇത് നിനക്ക് ആ തലയിൽ തട്ടം ഇട്ടൂടെ ഇങ്ങനെ കൈയും കാലും കാണിച്ച് നടക്കല്ലേ ഫാത്തിമ
എടീ ഉസ്താദിന്റെ മോളെ അനേ പോലെ പർദ്ധയും നിഖാബും ഇട്ട് നടക്കാൻ മ്മളെ കിട്ടൂല എന്തിന് അതൊക്കെ ജീവിതം ഒന്നേ ഉള്ളൂ അത് അടിച്ചു പൊളിക്കുക
എന്തൊക്കെ ഇയ്യി പറയുന്നേ ഫാത്തി റബ്ബ് വിടൂല ട്ടോ
ഒന്നു പോ ഇയ്യി പർദ്ധക്കാരി എടി റബ്ബിന് വേണ്ടത് മ്മളെ വാപ്പ കൊടുക്കുന്നുണ്ട് അതോണ്ടല്ലേ റബ്ബ് മ്മളെ വാപ്പാക്ക് ആവശ്യത്തിന് അധികം സ്വത്ത് കൊടുത്തത്
മ്മളെ വാപ്പനെ റബ്ബിന് ഇഷ്ട്ടം ഉള്ളത് കൊണ്ടല്ലേ
അല്ലാണ്ട് അന്റെ വാപ്പക്ക് എന്ത്ണ്ട് ഒന്നുല്ല അതോണ്ട് അനക്കും ഒന്നും ഇല്ല
ഇയ്യി ആണേൽ പർദ്ധ നിഖാബ് ചിരി വരുന്നു ആയിഷ ഇയ്യി വാ മ്മൾക്ക് ഓരോ ലൈം കുടിക്കാം
അതൊക്കെ റബ്ബിന്റെ പരീക്ഷണം ആണ് ഫാത്തി
ഓ ഒരു പരീക്ഷണം ഇയ്യി വന്നേ വന്നൊരു ലൈം കുടിക്ക്
ഫാത്തി ആ പാട്ട് ഒന്ന് ഓഫ് ആക്ക് ബാങ്ക് കൊടുക്കുന്നത് കേൾക്കുന്നില്ലേ ഇയ്യി പ്ലീസ് ഫാത്തി
എടീ ആയിഷ നാളെ എനിക്ക് ഡാൻസ് ഉള്ളത് ആണ് അതിന്റെ സോങ്ങ് ആണ് ഇത് നിർത്തിയാൽ എന്റെ സ്റ്റപ്പ് തെറ്റും നീ മിണ്ടാതെ പോയേ
മോള് ഇന്ന് നേരത്തെ ആണല്ലോ വന്നത്
അതേ ഉമ്മി ഞാൻ ബൈക്കിൽ ആണ് വന്നത്
ആരുടെ ബൈക്കിൽ മോളെ
അത് എന്റെ കൂടെ പഠിക്കുന്ന ചെക്കന്റെ ബൈക്കിൽ അവൻ കൊണ്ട് വിട്ടു ഉമ്മ
ഉമ്മി ഫുഡ് എടുക്ക് എനിക്ക് വിശക്കുന്നു നാളെ മോളുടെ ഡാൻസ് കാണാൻ ഞാനും വാപ്പയും വരും കേട്ടോ ഇയ്യി പൊളിക്കണം
ആഹാ... അത് മ്മള് പൊളിക്കും മൂന്ന് ബോയ്സ് പിന്നെ രണ്ട് ഗേൾസും അതാണ് ഉമ്മ ഡാൻസ്...
മിൻ റബ്ബുക്ക...... ആരാണ് നിന്റെ റബ്ബ്
നിങ്ങൾ ആരാ ഞാൻ എവിടെയാ
മിൻ നബിയുക്ക ആരാണ് നിന്റെ നബി...
ആരാ നിങ്ങൾ ഞാൻ ഇത് എവിടെയാ
ഉമ്മി വാപ്പ ഓടി വാ
ഇത് എവിടെയാ ഞാൻ
നിങ്ങൾ ആരാ
മിൻ നബിയുക്ക.. ആരാണ് നിന്റെ നബി ?
ഞാൻ ഇത് എവിടെയാണ് എനിക്ക് വെളിച്ചം വേണം ആരാണ് നിങ്ങൾ എനിക്ക് പേടിയാവുന്നു
ഉമ്മ വാപ്പാ ഓടി വാ എനിക്ക് പേടി ആവുന്നു
വരില്ല ആരും നിനക്ക് കൂട്ടായി നീ ഒറ്റയ്ക്ക് ആണ് ഇവിടെ നീ ചെയ്ത നന്മകൾ മാത്രമേ നിനക്ക് കൂട്ടൊള്ളൂ എവിടെ നിന്റെ നൻമ
കൂട്ടിനായി നിന്റെ നന്മയെ വിളിക്ക്
ഇല്ല എനിക്ക് നൻമ ഇല്ല എനിക്ക് പോവണം എന്നെ വിടൂ എനിക്ക് പേടി ആവുന്നു ആരാണ് നിങ്ങൾ
ഞാൻ ആരും ആയിക്കോട്ടെ ഞാൻ ചോദിച്ചതിന്റെ മറുപടി എവിടെ
മിൻ നബിയുക്ക ആരാണ് നിന്റെ നബി ?
എനിക്ക് ഓർമ്മയില്ല എനിക്ക് കിട്ടുന്നില്ല എന്നെ വിട് യാ അല്ലാഹ് ...
അള്ളയോ നിനക്ക് എന്ത് അല്ലാഹ്...
നിനക്ക് കൽപ്പിച്ച നിന്റെ നിസ്ക്കാരം ഉണ്ടോ നിനക്ക് നോമ്പുണ്ടോ നിനക്ക്
സ്വന്തം ശരീരം അന്യപുരുഷന്റെ മുമ്പിൽ കാഴ്ച്ച വെക്കുന്ന അവനോട് ചേർന്ന് യാത്ര ചെയ്യുന്ന നിനക്ക് ലജ്ജയുണ്ടോ ...
റബ്ബിന്റെ പേര് ഉയർത്തപ്പെടുമ്പോൾ സംഗീതത്തിൽ മുഴുകിയ നിനക്ക് അനുസരണയുണ്ടോ
പേടിച്ചോ നീ ആ റബ്ബിനെ...
നിനക്ക് എന്ത് നബി
നിന്റെ പേര് എന്താണ് ?
ഫാത്തിമ
ആരാണ് ഫാത്തിമ എന്താണ് ഫാത്തിമ അറിയോ നിനക്ക്
അറിയുമോ നിനക്ക് ആ നബിയെ ഓർത്തു നോക്കീട്ടുണ്ടോ ഒരിക്കലെങ്കിലും ആ നബിയെ...
വഫാത്തിന്റെ നേരത്തും എന്റെ ഉമ്മത്തീ എന്നോർത്ത് കരഞ്ഞ ആ നബിയെ...
നാളെ ആഹിറത്തിൽ എല്ലാരും കൈ വിടുമ്പോൾ നിന്നെ പോലെയുള്ള ഉമ്മത്തിന് വേണ്ടി സുജൂദ് ചെയ്യുന്ന ആ നേതാവിനെ അറിയോ നിനക്ക്
എന്റെ മയ്യത്ത് രാത്രിയിൽ കൊണ്ടു പോകണം പകൽ വെളിച്ചത്തിൽ ഞാൻ കിടക്കുന്നത് ജനങ്ങൾ കാണരുത് എന്ന് പറഞ്ഞ ആ ഫാത്തിമയെ അറിയോ നിനക്ക്
അക്ഷേഭവും ആഭാസവും കേട്ട് ഒട്ടകത്തിന്റെ കുടൽ മാല കഴുത്തിൽ അണിഞ്ഞ ആ നേതാവിനെ അറിയോ നിനക്ക്...
നീ ജനിക്കുന്നതിന് മുമ്പ് ആയിരത്തി നാനൂർ വർഷങ്ങൾക്ക് മുമ്പ് നിനക്ക് വേണ്ടി ദുആ ചെയ്ത ഒരേയൊരു നേതാവ്
നിനക്ക് ഉറങ്ങാൻ പട്ടുമെത്തയുണ്ട് കഴിക്കാൻ ആവശ്യത്തിന് ഭക്ഷണം ഉണ്ട് കൂട്ടിനായി നിനക്ക് ഉപ്പയും ഉമ്മയും ഉണ്ട്
ഇതൊന്നും ഇല്ലാത്ത നിന്റെ നേതാവിനെ നിനക്ക് അറിയോ
ഒരു ജനത വരാൻ ഉണ്ട് അവർ എന്നെ കണ്ടിട്ടില്ല പകഷെ അവർ അവരുടെ മാതാവിനേക്കാൾ പിതാവിനേക്കാൾ മക്കളേക്കാൾ ഭാര്യമാരേക്കാൾ അവരുടെ ജീവനെക്കാൾ എന്നെ സ്നേഹിക്കും അവരാണ് നാളെ ജനത്തിൽ എന്റെ കൂടെ...
എന്നു പഠിപ്പിച്ച നേതാവ്
ശഫിയുൽ വറാ
നബിയുൽ മുജ്ത്തബ
ഫഹ്മി വ വസിലി വ ആഹിത് യതി സെയ്യിദുൽ ഖൗനൈനി
നബിയുടെ ഹറമൈൻ
വസിലത്തുന്ന ഫി ധാ റൈൻ
ഇൻഷാ അല്ലാഹ് മുഹമ്മദ് റസൂലുള്ള (സ)
അറിയുമോ നിനക്ക് ആ നേതാവിനെ...
ഉമ്മ ഉമ്മ വാപ്പ...വാപ്പ
എന്താ മോളെ എന്താ മോളെ എന്തു പറ്റി നിനക്ക് ഫാത്തിമ
മോളെ നീ പോവുന്നില്ലേ ഡാൻസ് അല്ലേ നിന്റെ
ഞങ്ങൾ ഒരുങ്ങി നിനക്ക് എന്താ ഒരു ഉഷാർ ഇല്ലാത്തത്
വേണ്ട ഉമ്മ നിങ്ങൾ വരേണ്ട ഞാൻ ഡാൻസ് കളിക്കുന്നില്ല
അതെന്താ മോളെ എന്ത് പറ്റിയെ മോൾക്ക്
നീ എങ്ങോട്ടാ പോവുന്നെ ഫാത്തിമ ...
വാപ്പച്ചി ആയിഷ എവിടെ ഇതാര ഫാത്തിമയോ അകത്ത് കേറി ഇരിക്ക് മോളെ
കേറി വാ ഫാത്തി ഇതെന്താ ഈ സമയം നിന്റെ ഡാൻസ് ഇന്നല്ലേ പോവുന്നില്ലെ നീ ഫാത്തി ഇല്ല ഞാൻ പോവുന്നില്ല ആയിഷ
നമുക്ക് മദീനയിലേക്ക് പോവാം ആയിഷ
ഇതെ ന്തൊക്കെ നീ പറയുന്നേ ഫാത്തി നിനക്ക് എന്താണ് പറ്റിയത്
ആയിഷ ഞാൻ ഇന്നലെ ഒരു കിനാവ് കണ്ടു
ഓർക്കാൻ കൂടി ഭയം ആവുന്നു
എനിക്ക് പോവണം മദീനയിലേക്ക് മുത്ത് നബി (സ) യുടെ ചാരത്തേക്ക് പോവണം ആയിഷ നീ വേണം ഇനി എന്റെ കൂടെ നിന്നെ എനിക്ക് മനസ്സിലാക്കാൻ പടച്ചവൻ കാണുച്ചു തന്നു ഇനി എനിക്ക് പ്രണയിക്കണം എന്റെ റസൂലിനെ എന്റെ ഹബീബിനെ ഇനി എനിക്ക് ഭയക്കണം എന്റെ റബ്ബിനെ ...
രണ്ടു പേരുടെയും ടിക്കറ്റ് ഓകെ ആണ് മക്കൾ പോയിട്ട് വ ...
കസ്തൂരി മണക്കുന്ന ആ പുണ്യ മണ്ണിലേക്ക് രണ്ട് പേരും യാത്രയായി ......
💖റയ്യാൻ ബിൻ യാഖൂബ്💖
🕋🌹🌹🍃🌹🌹