നിസ്‌കാരം വിശ്വാസികളുടെ മിഅ്‌റാജ്
ആരാധനകളുടെ ആത്മാവാണ് നിസ്‌കാരം. എല്ലാ ആരാധനകളിൽ നിന്നും ശ്രേഷ്ഠവുമാണത്. വിശ്വാസികൾക്ക് അല്ലാഹുﷻവുമായുള്ള കൂടിക്കാഴ്ചയാണത്. മുത്തുനബിﷺയുടെ മിഅ്‌റാജ് നാളിൽ വിശ്വാസികൾക്ക് വിശിഷ്ട സമ്മാനമായി ലഭിച്ചതാണ് നിസ്‌കാരം. അതിനാൽ റജബ് മാസം നിസ്‌കാരം നിർബന്ധമാക്കപ്പെട്ടതിന്റെ ഓർമ പുതുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നാഥനുമായി അഗാധമായി സംവദിക്കാനുള്ള ആരാധന കൂടിയാണത്...
'എന്നെ സ്മരിക്കാൻ വേണ്ടി നിങ്ങൾ നിസ്‌കാരം നിലനിറുത്തുകയെന്ന്' ഖുർആനിൽ വിശദീകരിക്കുന്നുണ്ട്. മനസ്സിന്റെ ഏകാഗ്രതക്കും മനസ്സാന്നിധ്യത്തിനും നിസ്‌കാരം സാധ്യമാകുന്നു. ശാന്തിയും സമാധാനവും നിസ്‌കാരത്തിലൂടെ ലഭിക്കുമെന്നാണ് പ്രവാചകാധ്യാപനം...
എന്തെങ്കിലും വിഷമസന്ധിയിലകപ്പെട്ടാലുടനെ മുത്ത് നബി ﷺ നിസ്‌കാരത്തിനൊരുങ്ങുമായിരുന്നുവെന്ന് ഹുദൈഫ(റ)വിൽ നിന്ന് ഇമാം അബുദാവൂദ് ഉദ്ധരിച്ച ഹദീസിൽ കാണാം. ഭൗതികമായ എല്ലാ നൈരന്തര്യങ്ങളിൽ നിന്നും മുക്തനായി ശരീരവും മനസും ചിന്തയും ഏകാഗ്രമാക്കി സമർപണ മനോഭാവം കൈവരിച്ചു നിസ്‌കാരം നിർവഹിക്കുമ്പോൾ മാത്രമാണ് മിഅ്‌റാജിന്റെ അനുഭൂതി വിശ്വാസിക്ക് ലഭ്യമാകുന്നത്. 'ആ നിസ്‌കാരത്തിന്റെ അഴകും ദൈർഘ്യവും വർണിക്കാൻ എനിക്ക് വാക്കുകളില്ല' എന്ന് മുത്തുനബിﷺയുടെ നിസ്‌കാരത്തെപ്പറ്റി പ്രിയതമ ആഇശ(റ) പറഞ്ഞതോർമയില്ലേ. ആ നിസ്‌കാരങ്ങൾക്ക് എന്തൊരഴകായിരുന്നു..!
തിന്മകളിൽ നിന്നും ദേഹിയെയും ദേഹത്തേയും സംരക്ഷിക്കാൻ നിസ്‌കാരത്തിനുകഴിയുന്നു. 'നിസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുന്നത് തിന്മകളെ ദുരീകരിക്കുമെന്ന്' ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹൂദ് 114). മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ ഒട്ടനവധി രഹസ്യങ്ങളും സവിശേഷതകളും നിസ്‌കാരത്തിൽ അല്ലാഹു ﷻ ഉൾകൊള്ളിച്ചിട്ടുണ്ട്. വീട്ടുമുറ്റത്തെ തെളിനീരൊഴുകുന്ന അരുവിയോടാണ് പ്രവാചകർ ﷺ അഞ്ചു നേരമുള്ള നിസ്‌കാരത്തെ ഉപമിച്ചത്. ദിനേന അഞ്ച് നേരം കുളിക്കുന്നവന്റെ ദേഹത്തിൽ അശേഷം അഴുക്കുണ്ടാവില്ല എന്ന പോലെ നിസ്‌കാരത്തിന്റെ യാഥാർഥ്യം മനസ്സിലാക്കി വിശുദ്ധിയോടെ നിർവഹിക്കുന്ന നിസ്‌കാരങ്ങൾ ഹൃദയങ്ങളെ സ്ഫടിക സമാനമാക്കുമെന്നാണ് ഈ പ്രവാചക വചനത്തിന്റെ വിവക്ഷ...
'അടിമ തന്റെ നാഥനോട് ഏറ്റവും അടുത്തെത്തുന്ന സന്ദർഭം' എന്നാണ് മുത്ത് നബി ﷺ സുജൂദിനെ അടയാളപ്പെടുത്തിയത്. അല്ലാഹുﷻവുമായി ഏറ്റവും അടുക്കാൻ കഴിയുന്ന സമയമാണത്. ബദർ ഉൾപ്പെടെ സന്നിഗ്ധ ഘട്ടങ്ങളിൽ മുത്ത് നബി ﷺ സുജൂദിലൂടെ അല്ലാഹുﷻവുമായി സംവദിച്ചത് ചരിത്രത്തിൽ നാം കാണുന്നു...
ശ്രദ്ധയും ഏകാഗ്രതയും ആവോളം ഉണ്ടാകേണ്ട ആരാധനയാണ് നിസ്‌കാരം.
'അശ്രദ്ധ ഹൃദയങ്ങളിൽനിന്നുയരുന്ന പ്രാർത്ഥനക്കുത്തരമില്ലെന്നു' മുത്തുനബിﷺ നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്..നമ്മുടെ ഹൃദയത്തെ നാം നിസ്‌കാരത്തിൽ സജീവമായി നിലനിർത്തണം. ഇമാം റാസി (റ)പറഞ്ഞു; 'നമ്മുടെ ഹൃദയങ്ങൾ തൂവൽ പോലെയാണ്. അതിനെ ചലിപ്പിക്കാൻ ചെറുകാറ്റുകൾ മതിയാകും'. ഇമാം ഗസ്സാലി (റ) പറഞ്ഞു; 'മനസ്സിനെ അടക്കിനിർത്തിയില്ലെങ്കിൽ സംഭോഗ ചിന്തകൾ വരെ നിസ്‌കാരക്കാരനെ പിടികൂടിയേക്കാം'...
തന്റെ തോട്ടത്തിൽ നിസ്‌ക്കരിക്കവേ, പ്രാവ് തന്റെ ഏകാഗ്രത തകർത്തതിൽ മനം നൊന്ത്, ആ തോട്ടം ദാനം ചെയ്ത അബൂത്വൽഹ (റ), നിസ്‌കാരത്തിൽ പാലിക്കേണ്ട സൂക്ഷ്മതയുടെ പ്രാധാന്യം നമ്മെ ഓർമപ്പെടുത്തുകയാണ്. മുആദ്ബ്‌നു ജബൽ (റ) പറയുന്നു 'തന്റെ അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്നതാരെന്നു ഒരാൾ മനഃപൂർവമറിയുന്നുവെങ്കിൽ അയാളുടെ നിസ്‌കാരം ശരിയാകുന്നില്ല. ബസ്വറയിലെ പള്ളിയുടെ ഒരു ഭാഗം തകർന്നു വീണിട്ടും നിസ്‌കാരത്തിൽ നിന്ന് വിരമിക്കുവോളം അത് അറിയാതിരുന്ന മുസ്ലിമുബ്‌നു യസാർ (റ) വിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എന്താണ്..?
ആത്മശുദ്ധീകരണത്തിന്റെ അവാച്യമായ അനുഭൂതി നമ്മിൽ നിറക്കേണ്ട നിസ്‌കാരങ്ങൾ നമുക്ക് എന്താണ് നേടിത്തരുന്നതെന്നു നാമൊന്നു ചിന്തിക്കണം. മനസ്സിനെ ഇത്രമേൽ ഏകാഗ്രമാക്കാൻ കഴിയുന്ന മറ്റൊരു കർമവും നിസ്‌കാരമല്ലാതെ ഇല്ലെന്നു ഒരിക്കൽ ഊട്ടിയിലെ ആശ്രമത്തിൽ വെച്ച് ഗുരു നിത്യ ചൈതന്യ യതി സംഭാഷണ മധ്യേ പറഞ്ഞതും ഓർത്തുപോവുകയാണ്. നമ്മുടെ കയ്യിൽ ഇത്രയും മഹത്തായ ആരാധനയുണ്ടായിട്ടും മനസ്സിനെ ഏകാഗ്രമാക്കാനും ധ്യാന നിമഗ്‌നരാകാനുമൊക്കെ നാം പലതിന്റെയും പിന്നാലെ പായുകയാണ്...
സമയമെടുത്തു ഒന്ന് നിസ്‌കരിച്ചുനോക്കൂ, സുജൂദിൽ നാഥനോട് ഒന്ന് സംവദിച്ചു നോക്കൂ, മനസ്സ് കൊണ്ട് നാഥനിലേക്കൊന്നെടുത്തുനോക്കൂ, അപ്പപ്പോഴറിയാം ആ അനുഭൂതി...
ഹുസൈൻ തങ്ങൾ വാടാനപ്പള്ളി