നിസ്കാരം - നിൽക്കാൻ കഴിയുന്നവൻ നിന്ന് നിസ്കരിക്കുക
ഫർള് 3
നിൽക്കാൻ കഴിയുന്നവൻ നിന്ന് നിസ്കരിക്കുക
നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർളാണ് നിൽക്കാൻ കഴിയുന്നവൻ നിൽക്കുക എന്നത്. ഇത് ഫർള് നിസ്കാരങ്ങളിൽ മാത്രമാണ് നിർബന്ധം. സുന്നത്ത് നിസ്കാരം ഇരുന്ന് കൊണ്ടും ചരിഞ്ഞ് കിടന്നു കൊണ്ടും നിസ്കരിക്കാം...
'നിൽക്കുക' എന്നതാണ് നിസ്കാരത്തിന്റെ ഫർളുകളിൽ ഏറ്റവും ശ്രേഷ്ഠമായത്.
നബിﷺ പറഞ്ഞു : "ഒരാൾ നിന്ന് നിസ്ക്കരിച്ചാൽ അതാണ് ഏറ്റവും ശ്രേഷ്ഠമായത്. ഒരാൾ ഇരുന്നു നിസ്കരിച്ചാൽ നിന്ന് നിസ്കരിച്ചവന്റെ പകുതി കൂലി ലഭിക്കും. ഒരാൾ ചരിഞ്ഞുകിടന്നു നിസ്കരിച്ചാൽ ഇരുന്നു നിസ്കരിച്ചവന്റെ പകുതി കൂലിയെ ലഭിക്കുകയുള്ളൂ..."
📌നിൽക്കാൻ കഴിവില്ലാത്തവന് നിസ്കാരം ഒഴിവാക്കാൻ പറ്റുമോ..?
ഇല്ല. നിന്ന് നിസ്കരിക്കാൻ കഴിവില്ലാത്തവൻ ഇരുന്ന് നിസ്കരിക്കണം. ഇരുന്ന് നിസ്കരിക്കാൻ പറ്റാത്തവൻ ഒരു ഭാഗത്തിന് മേൽ ചരിഞ്ഞു കിടന്നു നിസ്കരിക്കണം. ചരിഞ്ഞുകിടന്നു നിസ്കരിക്കാൻ സാധിക്കാത്തവൻ മലർന്നുകിടന്ന് നിസ്കരിക്കണം...
അപ്പോൾ റുകൂഉം സുജൂദും തലകൊണ്ട് ആംഗ്യം കാണിച്ച് വേണം നിർവഹിക്കുവാൻ. അപ്രകാരം ചെയ്യാൻ കഴിയാത്തവൻ അവന്റെ കൺപോളകളെ കൊണ്ട് ആംഗ്യം കാണിക്കണം. അതിനും കഴിയാത്തവൻ അവന്റെ ഖൽബിൽ നിസ്കാരത്തിന്റെ പ്രവർത്തനങ്ങളെ കൊണ്ടുവരണം. ബുദ്ധിയുള്ള കാലത്തോളം നിസ്കാരം ഒഴിവാക്കാൻ പറ്റുകയില്ല...
(ഫത്ഹുൽ മുഈൻ)
📌നിൽക്കാൻ കഴിയാത്തവർ എങ്ങനെയാണ് ഇരുന്ന് നിസ്കരിക്കേണ്ടത്..?
ഇരുന്ന് നിസ്കരിക്കുന്നവൻ ഏറ്റവും ശ്രേഷ്ഠമായത് ഇഫ്തിറാശിന്റെ (ഒന്നാം അത്തഹിയ്യാത്തിലെ) ഇരുത്തമാണ്. പിന്നെ ഏറ്റവും നല്ലത് തറബ്ബുഅ് (ചമ്രം പടിഞ്ഞിരിക്കുക) ന്റെ ഇരുത്തവും അതിനുശേഷം നല്ലത് തവറുക്കിന്റെ (അവസാന അത്തഹിയ്യാത്തിലെ) ഇരുത്തവുമാണ്...
(ഫത്ഹുൽ മുഈൻ)
എന്നാൽ ഇന്ന് കസേരയിലിരുന്ന് നിസ്കരിക്കുന്നത് വ്യാപകമാണ്. ആ കസേര നിസ്കാരങ്ങൾ ശരിയാണോ..?
'ഇഷ്ടംപോലെ ഇരിക്കാം' എന്ന് ഫിഖ്ഹ് പണ്ഡിതന്മാർ പറഞ്ഞതിൽ കസേര ഇരുത്തവും പെടുമെന്ന് പറയാം. കസേര നിസ്കാരം പലതരമുണ്ട്. അവയെല്ലാം ഒറ്റയടിക്ക് ശരിയാണന്നോ ശരിയല്ലെന്നോ പറയാവതല്ല. വിശദീകരണം ആവശ്യമുണ്ട്...
📌 കസേര നിസ്കാരം പലതരമുണ്ട്...
✒കസേര നിസ്കാരം രൂപം : 1
നിൽക്കാൻ കഴിയും പക്ഷേ റുകൂഉം സുജൂദും മുറപോലെ നിർവഹിക്കാൻ കഴിയില്ല. ഈ വകുപ്പിൽ പെടുന്നവർ 'നിന്നു കൊണ്ട് തന്നെ' നിസ്കരിക്കണം. റുകൂഉനും സുജൂദിനും വേണ്ടി ആംഗ്യം കാണിക്കണം...
റുകൂഇന് വേണ്ടിയുള്ള ആംഗ്യം നിന്നുകൊണ്ടും രണ്ട് സുജൂദ്കൾക്ക് വേണ്ടിയുള്ള ആംഗ്യം ഇരുന്നുകൊണ്ടും നിർവഹിക്കണം...
നട്ടെല്ല് പരമാവധി വളച്ചുകൊണ്ടാണ് ആംഗ്യം കാണിക്കേണ്ടത്. അതിനു കഴിയില്ലെങ്കിൽ തലയും പിരടിയും കുനിച്ചു കൊണ്ടും അതും പറ്റുന്നില്ലെങ്കിൽ തല മാത്രം കുനിച്ചുകൊണ്ട് അതിനും കഴിയുന്നില്ലെങ്കിൽ കൺപോളകളെ ചലിപ്പിച്ചുകൊണ്ട് അതിനും പറ്റുന്നില്ലെങ്കിൽ ഖൽബ് കൊണ്ടും ആംഗ്യം കാണിക്കണം...
✒കസേര നിസ്കാരം രൂപം : 2
നിൽക്കാൻ കഴിയില്ല. സാധാരണപോലെ റുകൂഅോ സുജൂദോ ചെയ്യാനും കഴിയില്ല. ഇതാണ് കസേര നിസ്കാരത്തിലെ രണ്ടാം രൂപം.
ഈ വിഭാഗത്തിൽ പെട്ടവർക്ക് 'ഇരുന്ന് നിസ്കരിക്കാം.' നിസ്കാരത്തിലെ ഖിയാമും ഇഅ്തിദാലും തുടങ്ങി എല്ലാ പ്രവർത്തികളും ഇരുന്നുകൊണ്ടാണ് നിർവഹിക്കേണ്ടത്. റുകൂഇന് സുജൂദിന് വേണ്ടി ആംഗ്യം കാണിച്ചാൽ മതിയാകും...
✒കസേര നിസ്കാരം രൂപം : 3
നിൽക്കാൻ കഴിയും, റുകൂഅ് ചെയ്യാനും കഴിയും, പക്ഷേ സുജൂദ് ചെയ്യാൻ കഴിയില്ല. ഇതാണ് കസേര നിസ്കാരത്തിലെ മൂന്നാമത്തെ വിഭാഗം. ഈ വകുപ്പിൽ പെടുന്നവർ "നിന്നുതന്നെ നിസ്കരിക്കണം"...
റുകൂഅ് സാധാരണപോലെ ചെയ്യണം. പിന്നീട് എഴുന്നേറ്റുനിന്ന് ഇഅ്തിദാൽ ചെയ്തശേഷം സുജൂദിന് വേണ്ടി കുനിയണം. അപ്പോൾ റുകൂഅ്നേക്കാൾ കൂടുതൽ കുനിയാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്തു റുകൂഉം സുജൂദും തമ്മിൽ വിത്യാസം ഉണ്ടാക്കണം...
(നിസ്കാരം വിഷമഘട്ടങ്ങളിൽ: കോടമ്പുഴ ബാവ മുസ്‌ലിയാർ)