സുഗന്ധം അടിച്ചു വീശുന്ന ഖബർ


മിഅറാജിന്റെ രാത്രിയിൽ ബുറാക് എന്ന അൽഭുതവാഹനത്തിൽ
നബിയും ( സ ) ജിബ്രീലും(അ)

യാത്ര ചെയ്ത് കൊണ്ടിരിക്കേ ..

ഒരു വല്ലാത്ത സുഗന്ധം മുത്ത് നബിക്ക് (സ) അനുഭവപ്പെടുന്നു ........

പരിമളത്തിന്റെ തീവ്രതയിൽ ആശ്ചര്യം പൂണ്ട ഹബീബ് (സ)ജിബ് രീലിനോട് ചോദിക്കുന്നു .....

ഓ ജിബ് രീൽ എവിടെ നിന്നാണ് ആ പരിമളം അടിച്ചു വീശുന്നത് ? നബിയേ ..

അത് ആഖബറിൽ നിന്നാണ് .... ഖബറിൽ നിന്നോ ? അതെ ...

ഏത് പ്രവാചകന്റെ ഖബറാണത് ?

ഹബീബിന്റെ (സ) ചോദ്യം .....

അല്ല നബിയേ പ്രവാചകന്റേ തൊന്നുമല്ല ....

അതൊരു അടിമ പെണ്ണിന്റെയും അവരുടെ മൂന്ന് മക്കളുടെയും ഖബറാണ്:....

ഖിയാമത്ത് നാള് വരെ ആ ഖബറിൽ നിന്നും ഈ സുഗന്ദം അടിച്ചു വീശി കൊണ്ടേ യിരിക്കും .....

ഹബീബ് (സ) ആശ്ചര്യത്തോടെ മലക്കിനോട് ചോദിച്ചു ?

ഇത്രയും വലിയ മഹോന്നത തിൽ എത്താൻ ആ അടിമ പെണ്ണ് എന്ത് പുണ്യമാ ജിബ്രീലേ ചെയ്തത് ?.......

ജിബ് രീൽ നബിക്ക് (സ) സംഭവം വിവരിച്ചു കൊട്ക്കയാ ........

ഫിർഔനിന്റെ കൊട്ടാരത്തിലെ അടിമ പെണ്ണായി ജീവിച്ച പെണ്ണാ അവൾ .. പേര് മാശിത ...

അവൾ ആരാരു മറിയാതെ മൂസാ നബിയെ കൊണ്ട് വിശ്വസിച്ചു ........

ഒരു ദിവസം മൂസാ നബി അവളോട് പറഞ്ഞു .......

മാഷിതാ നീ എന്ത് നല്ല കാര്യം ചെയ്യുമ്പോഴും ബിസ്മി ചൊല്ലണം ....

ഒരു ദിവസം അവൾ മോളുടെ മുടി ചീകി കൊടുക്കാൻ ചീർ പ്പ് കയ്യിലെടുത്ത ഉടനെ തന്നെ ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ചൊല്ലി ....

ഞാനാണ് ഏറ്റവും വലിയ റ ബ്ബെന്ന് പറയുന്ന ഫറോവ യുടെ കാതിലെത്തി ആ ബിസ്മി ...

തന്റെ കൊട്ടാരത്തിലെ ദാസി അടിമ പെണ്ണ് ഇസ്ലാം മതം സ്വീകരിച്ചത് ഫറോവയെ വല്ലാതെ അരിശം കൊളളിച്ചു .......

മാശിതാ ബീവിയെ വിളിച്ചു അതിൽ നിന്നും പിന്തിരിയാൻ ആവശ്യപ്പെട്ടു .... പക്ഷേ മാ ശിതാ ബീവി പിന്തിരിഞ്ഞില്ല .

എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോൾ ഫറോവയും അനുയായികളും ഒരു യോഗം കൂടി തീരുമാനിച്ചു.....

അവരെ കൊന്ന് കളയാൻ ...

അതിനായ് വലിയൊരു തീ കുണ്ഠാരം പണിതു ...

അതിനടയിൽ തീ കത്തിച്ചു ഒരു വലിയ പാത്രത്തിൽ എണ്ണ തിളപ്പിച്ചു .....

ആ അഗ്നികുണ്ഠാരത്തിനരികെ മാശിത ബീവിയെ കൊണ്ട് വന്നു ഫിർഔൻ പറഞ്ഞു ...

മാശിതാ ഇത് നിനക്കുള്ളതല്ല ...

നിന്റെ മൂന്ന് മക്കളെയും ഈ തിളക്കുന്ന എണ്ണയിലിട്ട് കരിക്കാൻ പോകുകയാ .....

എന്ത് പറയുന്നു നീ ? നീ വിശ്വസിച്ച മതത്തിൽ നിന്നും പിന്തിരിയുന്നോ ഇല്ലയോ ...... ?

ഇല്ല ഇല്ല

എന്നെയും എന്റെ മൂന്ന് മക്കളെയും തുണ്ടം തുണ്ടമാക്കി കഷ്ണിച്ചാലും കത്തി കരിച്ചാലും ഞാൻ സ്വീകരിച്ച ഇസ്ലാമിൽ നിന്നു പിറകോട്ടില്ല .....

മാശിതയുടെ ഉറച്ച തീരുമാനം .......

ഇത് കേട്ട് രോഷാകുലരായ ഫറോവും അനുയായികളും അഗ്നി കൊണ്ട് തിളച്ചു മറയുന്ന എണ്ണയിലേക്ക് മാശിതാ ബീവിയുടെ ഏഴ് വയസ്സുള്ള മൂത്ത കുട്ടിയെ പിടിച്ച് കൊണ്ട് വന്നു ....

ആ തിളക്കുന്ന എണ്ണയിലേക്ക് കുട്ടിയെ ഇട്ട് കരിച്ച് കളയാൻ അടുപ്പിനരികിൽ വെച്ച് ഫിർഔന്റെ കിങ്കരന്മാർ ചോദിച്ചു ..

ഹേ മാശിതാ

നിന്റെ കുട്ടിയെ ഈ തിളക്കുന്ന എണ്ണയിലിട്ട് കരിക്കാൻ പോകുകയാ ...

നീ മാറുന്നോ നിന്റെ ഇസ്ലാമിൽ നിന്ന് ......

ഈ ഭയാനകത ഒരു മാതൃ ഹൃദയത്തിനും സഹിക്കാൻ സാധിക്കില്ല ....

പക്ഷേ മാശിത ബിവി .

തന്റെ കുട്ടിയെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്ത് പറഞ്ഞു ...

മോളെ നമ്മള് സ്വീകരിച്ചത് ഏക ഇലാഹി നെയാ .... പൊയ്കൊള്ളൂ ..

റബ്ബിന്റെ രാജ സന്നിധിയിലേക്ക് ... സ്വർഗീയാരാമത്തിൽ നമുക്ക് കണ്ടു മുട്ടാം.........

ഇത് കേട്ട ഫറോവയും കൂട്ടരും കുട്ടിയെ തിളക്കുന്ന എണ്ണയിലിട്ട് കരിച്ച് കളഞ്ഞു ........

യാ അള്ളാഹ്  .........

രണ്ടാമത്തെ കുട്ടിയെയും അത് പോലെ കരിച്ച് കളഞ്ഞു ......

ആ മാതൃ ഹൃദയത്തിന്റെ മുന്നിൽ വെച്ച് ...

അപ്പോഴും ബീവി പറഞ്ഞു ....
ഞാൻ സ്വീകരിച്ചത് ഇസ്ലാമാണ് ..
ഏക ഇലാഹാ ണ് .....

ബീവി പിന്തിരിഞ്ഞില്ല .......

അവസാനം ഏഴ് മാസം പ്രായമുള്ള മൂന്നാമത്തെ കൂട്ടിയായ ചോര കുഞ്ഞിനെ എണ്ണയിലേക്ക് ഇടാൻ പോകവേ .....

ആ മാതാവ് പൊട്ടി പൊട്ടി കരയാൻ തുടങ്ങി ....

താലോലിച്ച് താരാട്ട് പാടി കവിളിൽ മുത്തം കൊടുത്ത് മടിയിൽ വെച്ച് ഉറക്കിയിട്ട് കൊതി തീർന്നിട്ടില്ല ... ലാളിച്ചാ ശ തീർന്നിട്ടില്ല ..

എന്റെ കൊച്ചു പൈതലാണല്ലോ കത്തി കരിയാൻ പോകുന്നത് ..

വാവിട്ട് കരയുകയാണ് മാ ശി ത ബീവി ......

ഇത് കണ്ട ഫിർഔനും കൂട്ടരും കളിയാക്കി ചിരിക്ക് കയാണ് ....

ഇവൾക്കിത് സഹിക്കാൻ സാധിക്കില്ല ... ഇപ്പോൾ പറയും ..

ഞാൻ ഇസ്ലാമിൽ നിന്ന് പിന്തിരിഞ്ഞിരിക്കുന്നു .......

അവരുടെ കൂട്ട ചിരികൾക്കിടയിൽ മാ ശിത ബീവിയുടെ കരച്ചിലിനിടയിൽ ...

അത്ഭുതമേ അത്ഭുതം ......

ഏത് മാസം പ്രായമുള്ള കുഞ്ഞ് പൈതൽ തിളക്കുന്ന എണ്ണയുടെ അരികിൽ നിന്നും വിളിച്ചു പറയുന്നു .......

ഉമ്മാ കരയല്ലേ ഉമ്മാ വ്യസനിക്കല്ലേ ഉമ്മാ ...

നമ്മള് സ്വീകരിച്ചത് പരിശുദ്ധ ഇസ്ലാമല്ലയോ

ഉമ്മാ ....ഉമ്മാ റബ്ബിന്റെ സ്വർഗീയാരാമത്തില് നിന്നും കണ്ട് മുട്ടാം ഉമ്മാ ......

കൊച്ചു പൈതലിന്റെ അത്ഭുത വാക്ക് കേട്ട മാശിത ഓടി ചെന്ന് തന്റെ കുഞ്ഞ് പൈതലിനെ വാരിയെടുത്ത് മുത്തം കൊടുത്ത് .ശത്രുകളോടായി പറഞ്ഞു ... ഇല്ല ഇല്ല ഞാൻ പിന്മാറില്ല ......... അഹദ് അഹദ് .......

അങ്ങിനെ ആ കൊച്ചു പൈതലിനെയും കരിച്ച് കളഞ്ഞു .......

തന്റെ മൂന്ന് മക്കളെയും തന്റെ കൺ മുന്നിലിട്ട് തിളച്ച് മറയുന്ന എണ്ണയിലിട്ട് കത്തി കരിച്ചപ്പോലും തന്റെ വിശ്വാസത്തിൽ നിന്ന് അണു പിറകോട്ട് പോകാത്ത മാശി ത ബീവിയോടെ ഫറോവയുടെ ചോദ്യം ..... മാ ശിതാ.....

ഇനി നിന്നെയാണ് ഈ എണ്ണയിലേക്ക് എറിഞ്ഞ് കരിക്കാൻ പോകുന്നത് ....' പറയൂ .

എന്താണ് നിന്റെ അവസാനത്തെ ആഗ്രഹം ??

മാശിത ബീവി പറയുന്നു ..

എന്നെയും നിങ്ങൾ കരിച്ച് കൊന്ന് ഖബറടക്കുമ്പോൾ കത്തികരിഞ്ഞ എന്റെ ആ മൂന്ന് മക്കളെയും എന്റെ ഖബറിൽ വെക്കണം .......

ജിബ്രീൽ ആ ചരിത്ര സംഭവം ഹബീബിന്
(സ) പറഞ്ഞ് കൊടുത്ത് അവസാനിപ്പിക്കുന്നു ......

ഇതാണ് നബിയേ ആ അടിമ സ്ത്രീ ചെയ്ത പുണ്യം ....... ഈ ഒരൊറ്റ കാരണത്താലാണ് .... അന്ത്യ നാള് വരെ ആ ഖബറിൽ നിന്ന് സുഗന്ദം അടിച്ച് വീശുന്നത് ...........


Comments