സംശയങ്ങളും മറുപടികളും 8
1⃣❓എന്റെ ഭാര്യക്ക് എന്റെ പിതാവിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടാകുന്നു. ആദ്യമൊക്കെ കാര്യമാക്കിയില്ല.. പക്ഷെ ഇപ്പോൾ കൂടി വരുന്നു. ഞാൻ എന്താണ് വേണ്ടത്.? ഇസ്ലാമിക കാഴ്ചപ്പാട് എന്താണ് ഈ വിഷയത്തിൽ?*
*2⃣❓ഗള്‍ഫില്‍ ജോലിചെയ്യുന്ന ഞാന്‍ എന്‍റെ ഭാര്യക്ക് ഉമ്മയറിയാതെ അവളുടെ വീട്ടിലേക് വസ്ത്രവും മറ്റു സാധനങ്ങളും അയച്ചുകൊടുത്താല്‍ ഉമ്മയുടെ പൊരുത്തം ഉണ്ടാകില്ല എന്ന് എന്‍റെ ഉമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് ഭാര്യക്ക് അറിയില്ല. അത്യാവശ്യമുള്ള പല സാധനങ്ങളും പര്‍ദ്ദയടക്കം അവള്‍ ആവശ്യപ്പെടാറുണ്ട്. എന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞു ഞാന്‍ ഇതുവരെ അയച്ചുകൊടുത്തിട്ടില്ല. എനിക്ക് ഇതിന്റെ ഇസ്ലാമികവിധി പറഞ്ഞു തരാമോ*
*3⃣❓ഞാൻ എന്റെ മൂത്ത സഹോദരനുമായി പിണക്കത്തിലാണ്( ചെറിയ ഒരു അതിർത്തിത്തർക്കം ആണ് കാരണം) ഏകദേശം മൂന്നു നാല് വർഷങ്ങളായി പിണങ്ങിയിട്ടു അദ്ദേഹത്തിന്റെ മക്കളോട് ഞാൻ സംസാരിക്കും അദ്ദേഹത്തിന് ഭാര്യയോടും അദ്ദേഹത്തോടും മാത്രമാണ് മിണ്ടാത്തത് അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും എന്റെ ഭാര്യയും മക്കളുമായി വർത്തമാനം പറയും ഇനി ചോദ്യത്തിലേക്ക് വരാം റമളാൻ അടുത്തു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഞാൻ ചെയ്യുന്ന അമലുകൾ ഒന്നും റബ്ബ് സ്വീകരിക്കുകയില്ല എന്ന് പല വയളുകളിലും കേട്ടിട്ടുണ്ട് ഇത് ശരിയാണോ? അദ്ദേഹവും ഭാര്യയും എന്നോട് ഒരുപാട് തവണ മിണ്ടാൻ വന്നിട്ടുമുണ്ട് ഞാനാണ് മിണ്ടാത്തത് അപ്പോൾ അവരുടെ ഭാഗം ക്ലിയർ ആകുമോ? എനിക്ക് മിണ്ടണം എന്നുണ്ട് പക്ഷേ എൻ്റെ അഭിമാനം അതിനെ സമ്മതിക്കുന്നില്ല അവര് മരിച്ചാലും അങ്ങോട്ട് പോകില്ല എന്നാണ് ഞാൻ അവരോട് പറഞ്ഞിട്ടുള്ളത്. ഇതുവരെ ഞാൻ ചെയ്ത അമലുകൾ സ്വീകരിക്കുമോ? ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? അവരോട് മിണ്ടാതെ തുടർന്നും ഇബാദത്ത് ചെയ്താൽ ശരിയാകുമോ?*
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
*_അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ._*
*1⃣❓എന്റെ ഭാര്യക്ക് എന്റെ പിതാവിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടാകുന്നു. ആദ്യമൊക്കെ കാര്യമാക്കിയില്ല.. പക്ഷെ ഇപ്പോൾ കൂടി വരുന്നു. ഞാൻ എന്താണ് വേണ്ടത്.? ഇസ്ലാമിക കാഴ്ചപ്പാട് എന്താണ് ഈ വിഷയത്തിൽ?*
_✍🏻മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰.പിതാവില്‍ നിന്നും ഭാര്യക്ക് മോശം അനുഭവം ഉണ്ടാകുന്നു എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ലൈംഗികമായ രീതിയിലുള്ളതാണെങ്കില്‍ അതീവ ഗൌരവത്തോടെ കാണേണ്ട വിഷയമാണത്. കാരണം മഹ്റമ് ആയ ആങ്ങളയായാലും മകനായും ഉപ്പയായാലും ആരായാലും അവരുമായി അടത്ത് ഇടപഴകുന്നതും ഒറ്റക്കാകുന്നതും അനുദനീയമാകുന്നത് ഫിത്ന ഭയപ്പെടാതിരിക്കുകയും വികാരമുണ്ടാകാതിരിക്കുകയും ചെയ്യണമെന്ന നിബന്ധനയോടെയാണ് (ശര്‍വാനി). അങ്ങനെ വല്ലതും സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അന്യപുഷന്മാരെപ്പോലെയാണ് അവരേയും കാണേണ്ടത്. അതിനാല്‍ ഇത്തരം ഒരു സാഹചര്യം ഉപ്പയില്‍ നിന്ന് ഭയപ്പെടുന്നുണ്ടെങ്കില്‍ ഏത് കാര്യത്തിലും അന്യപുരുഷന്മാരോടെന്ന പോലെയാണ് ഉപ്പയോടും പെരുമാറേണ്ടത്. ഉപ്പ മാത്രമുള്ളപ്പോള്‍ വീട്ടില്‍ ഒറ്റക്കാകാനോ മറ്റു മഹ്റമുകളുള്ളപ്പോള്‍ തന്നെ ആ കൂട്ടത്തില്‍ ഉപ്പയുണ്ടെങ്കില്‍ ശരീരത്തിന്റെ ഒരു ഭാഗവും പ്രദര്‍ശിപ്പിക്കാനോ പാടില്ല. ഇത് ശറഇന്റെ ശക്തമായ നിര്‍ദ്ദേശമാണ്. ഇക്കാര്യത്തില്‍ അന്യരെന്നോ കൂടപ്പിറപ്പെന്നോ മാതാപിതാക്കളെന്നോ വ്യത്യാസമില്ല.
എന്നാല് ലൈംഗിക പരമല്ലാത്ത മറ്റു രീതിയിലുള്ള പെരുമാറ്റങ്ങളാണെങ്കില്‍ (ഉദാ. കുത്തുവാക്കുകള്‍ പറയുക, അധിക്ഷേപിക്കുക, സ്വകാര്യതകളെ മാനിക്കാതിരിക്കുക, അവഗണിക്കുക, വീട്ടില്‍ സ്വസ്ഥത തരാതിരിക്കുക, ഭര്‍ത്താവിനും തനിക്കും വില കല്‍പ്പിക്കാതിരിക്കുക, ഭാര്യയെ പരിഗണിക്കാന്‍ സമ്മതിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍) ഇത്തരം ഘട്ടങ്ങളില്‍ മാതാപിതാക്കളോട് എങ്ങനെ പെരുമാറാമെന്നറിയാന്‍ അടുത്ത ഉത്തരം നോക്കുക.
*ചോദ്യം❓*

🅰.മാതാ പിതാക്കളെ ബുദ്ധിമുട്ടിക്കുകയെന്നത് വൻ ദോഷമാണ്. സാധാരണ ഗതിയിൽ പ്രയാസമുണ്ടാക്കുകയെന്ന പരിധിയിൽ വരുന്ന ഏത് കാര്യവും മക്കളിൽ നിന്ന് മാതാപിതാക്കൾക്ക് അനുഭവപ്പെടൽ അവരെ ബുദ്ധിമുട്ടിക്കലാണ്. എന്നാൽ മാതാപിതാക്കൾ അവരുടെ ബുദ്ധിമോശം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ വല്ല കാര്യവും ചെയ്യാൻ പറയുകയോ ചെയ്യെരുതെന്ന് പറയുകയോ ചെയ്താൽ അത് അനുസരിച്ചില്ലെങ്കിൽ അവരെ ബുദ്ധിമുട്ടിച്ചുവെന്ന് സാധാരണ ഗതിയിൽ പറയാൻ പറ്റില്ലെങ്കിൽ ഇത്തരം കാര്യങ്ങളിൽ അവരെ അനുസരിച്ചില്ലായെന്ന കാരണത്താൽ മക്കൾ ഫാസിഖീങ്ങളാവുകയില്ല (അഥവാ വൻദോശം ചെയ്തവരാകില്ല). (അസ്സവാജിർ)
ഭാര്യക്ക് ചെലവിന് കൊടുക്കലും അവരുടെ അത്യാവശ്യ കാര്യങ്ങൾ നിർവ്വഹിക്കലും ഭർത്താവിന് നിർബ്ബന്ധമാണ്. ബുദ്ധിമോശം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ചില പ്രദേശങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ സൃഷ്ടിച്ച തെറ്റിദ്ധാരണ കൊണ്ടോ ഈ നിർബ്ബന്ധ കാര്യം ചെയ്യെരുതെന്ന് മാതാപിതാക്കൾ പറഞ്ഞാൽ അത് അനുസരിക്കാതിരിക്കുന്നത് അവരെ ബുദ്ധിമുട്ടിക്കലായി പരിഗണിക്കപ്പെടില്ല. അതിനാൽ മകൻ കുറ്റക്കാരനാകില്ല. എന്നലോ അതിന്റെ പേരിൽ ഭാര്യയോട് പുലർത്തേണ്ട നിർബ്ബന്ധ ബാധ്യത ഒഴിവാക്കിയാൽ കുറ്റക്കാരനാവുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ പ്രത്യക്ഷത്തിൽ അവരെ ബുദ്ധിമുട്ടാക്കാതെ നയത്തിൽ കാര്യങ്ങൾ നിർവ്വഹിക്കുന്ന രീതിയാണ് അവലംബിണ്ടത്.
*3⃣❓ഞാൻ എന്റെ മൂത്ത സഹോദരനുമായി പിണക്കത്തിലാണ്( ചെറിയ ഒരു അതിർത്തിത്തർക്കം ആണ് കാരണം) ഏകദേശം മൂന്നു നാല് വർഷങ്ങളായി പിണങ്ങിയിട്ടു അദ്ദേഹത്തിന്റെ മക്കളോട് ഞാൻ സംസാരിക്കും അദ്ദേഹത്തിന് ഭാര്യയോടും അദ്ദേഹത്തോടും മാത്രമാണ് മിണ്ടാത്തത് അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും എന്റെ ഭാര്യയും മക്കളുമായി വർത്തമാനം പറയും ഇനി ചോദ്യത്തിലേക്ക് വരാം റമളാൻ അടുത്തു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഞാൻ ചെയ്യുന്ന അമലുകൾ ഒന്നും റബ്ബ് സ്വീകരിക്കുകയില്ല എന്ന് പല വയളുകളിലും കേട്ടിട്ടുണ്ട് ഇത് ശരിയാണോ? അദ്ദേഹവും ഭാര്യയും എന്നോട് ഒരുപാട് തവണ മിണ്ടാൻ വന്നിട്ടുമുണ്ട് ഞാനാണ് മിണ്ടാത്തത് അപ്പോൾ അവരുടെ ഭാഗം ക്ലിയർ ആകുമോ? എനിക്ക് മിണ്ടണം എന്നുണ്ട് പക്ഷേ എന്റെ അഭിമാനം അതിനെ സമ്മതിക്കുന്നില്ല അവര് മരിച്ചാലും അങ്ങോട്ട് പോകില്ല എന്നാണ് ഞാൻ അവരോട് പറഞ്ഞിട്ടുള്ളത്. ഇതുവരെ ഞാൻ ചെയ്ത അമലുകൾ സ്വീകരിക്കുമോ? ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? അവരോട് മിണ്ടാതെ തുടർന്നും ഇബാദത്ത് ചെയ്താൽ ശരിയാകുമോ? നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു*
_✍🏻Answered by നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰.അല്ലാഹു തആലാ പറയുന്നു: ‘സത്യ വിശ്വാസികൾ ഏകോദര സഹോദരന്മാരാണ്. അത് കൊണ്ട് അവർക്കിടയിൽ പ്രശ്നങ്ങളുണ്ടായാൽ നിങ്ങൾ അത് നന്നാക്കുക. (ഇക്കാര്യത്തിൽ) നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുക. എന്നാൽ നിങ്ങൾ അനുഗ്രഹീതാരായേക്കാം’. (സൂറത്തുൽ ഹുജുറാത്ത്).
അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘നിങ്ങൾ പരസ്പരം ദേശ്യം വെച്ചും അസൂയപ്പെട്ടും ചതിച്ചും നടക്കരുത്. നിങ്ങൾ ഏകോദര സഹോദരങ്ങളായ ദൈവ ദാസന്മാരാകുക. ഒരു മുസ്ലിമിനും മൂന്ന് ദീവസത്തിലധികം തന്റെ സഹോദരനുമായി പിണങ്ങി നിൽക്കാൻ പാടില്ല’ (സ്വഹീഹുൽ ബുഖാരി).
നബി (സ്വ) അരുൾ ചെയ്തു: ‘സ്വർഗ കാവാടങ്ങൾ എല്ലാ തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയും തുറക്കപ്പെടും. എന്നിട്ട് ശിർക്ക് ചെയ്യാത്ത എല്ലാവർക്കും അല്ലാഹു പൊറുത്തു കൊടുക്കും. എന്നാൽ പരസ്പരം പിണങ്ങിനിൽക്കുന്നവർക്ക് പൊറുത്തു കൊടുക്കുകയില്ല. അക്കൂട്ടരുടെ കാര്യത്തിൽ പറയപ്പെടും: ഇവർ നന്നാകുന്നത് വരേ ഇവരുടെ കാര്യം പിന്തിക്കുവീൻ, ഇവർ നന്നാകുന്നത് വരേ ഇവരുടെ കാര്യം പിന്തിക്കുവീൻ, ഇവർ നന്നാകുന്നത് വരേ ഇവരുടെ കാര്യം പിന്തിക്കുവീൻ’ (സ്വഹീഹ് മുസ്ലിം).
നബി (സ്വ) അരുൾ ചെയ്തു: ‘ഒരു സത്യ വിശ്വാസിക്കും മൂന്ന് ദീവസത്തിലധികം തന്റെ സഹോദരനുമായി പിണങ്ങി നിൽക്കാൻ പാടില്ല. മൂന്ന് ദിവസം പിന്നിട്ടാൽ അവരിലൊരാൾ സലാം പറയുകയും അപരൻ മടക്കുകയും ചെയ്താൽ അവർക്ക് തുല്യ പ്രതിഫലം ലഭിക്കും. സലാം മടക്കിയില്ലെങ്കിൽ അവൻ കുറ്റക്കാരനായിരിക്കും’ (അബൂദാവൂദ്).
നബി (സ്വ) അരുൾ ചെയ്തു: ‘ഒരു മുസ്ലിമിനും മൂന്ന് ദീവസത്തിലധികം തന്റെ സഹോദരനുമായി പിണങ്ങി നിൽക്കാൻ പാടില്ല. മൂന്ന് ദിവസത്തിലധികം പിണങ്ങിയിട്ട് ആ പിണക്കത്തിലായി മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കും’ (അബൂദാവൂദ്).
നബി (സ്വ) അരുൾ ചെയ്തു: ‘ഒരു മുസ്ലിമിനും മൂന്ന് ദീവസത്തിലധികം തന്റെ സഹോദരനുമായി പിണങ്ങി നിൽക്കാൻ പാടില്ല. എന്നിട്ട് അവരിലൊരാൾ നന്നാകാൻ വേണ്ടി സലാം പറയുകയും മറ്റേയാൾ മടക്കാതിരിക്കുകയും ചെയ്താൽ ചൊല്ലിയവന്റെ സലാം മലക്കുകൾ മടക്കും. മടക്കാത്തവന്റേത് പിശാചും മടക്കും. നന്നാകാൻ ശ്രമിക്കാതെ മരണപ്പെട്ടാൽ രണ്ടു പേരും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടുകയില്ല’ (മുസ്നദ് അഹ്മദ്)
മുകളിൽ പറയപ്പെട്ടതെല്ലാം സത്യവാനായ പ്രവാചക തിരുമേനിയുടെ മുന്നറിയിപ്പുകളാണ്. റസൂലുള്ളാഹ് (സ്വ)യുടെ അനുയായികൾക്കെല്ലാം ഇതിലെ കൽപന ശിരസ്സാ വഹിക്കൽ കടമായാണ്. അല്ലാഹുവിന്റെ റസൂൽ (സ്വ) ഇത്രയൊക്കെ പറഞ്ഞിട്ടും അത് അനുസരിക്കാൻ തന്റെ ദുരഭിമാനവും അഹങ്കാരവും അനുവദിക്കുന്നില്ലെങ്കിൽ ആ ധിക്കാരത്തിന് തനിക്ക് ധൈര്യം തരുന്നത് തന്നെ വഞ്ചിച്ച് നരകത്തിലാക്കാൻ ശ്രമിക്കുന്ന പിശാചാണെന്നും മറ്റുള്ളവർ തന്നോട് നന്നാകാൻ വേണ്ടി സലാം പറയുമ്പോൾ തനിക്ക് പകരം തന്റെ ശൈത്വാൻ അത് മടക്കുന്നത് കൊണ്ടാണ് തനിക്ക് അതിന് കഴിയാത്തത് എന്നും തിരിച്ചറിഞ്ഞ് ഉടൻ തന്റെ നിലപാട് മാറ്റി തൌബ ചെയ്ത് മടങ്ങേണ്ടതാണ്.
_കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ._