തലയണമന്ത്രം - ഭാഗം - 20
പെട്ടന്ന് ഉമ്മടെ ശിഫ ... എന്ന നീട്ടിയുള്ള വിളി കേട്ട് അവൾ ആഷിഖിൽ നിന്നും ഉണർന്നു..
എന്ത ഉമ്മ.....
നിസ്കാരപായ മടക്കി വെക്കുന്നതിനിടെ ഉറക്കെ ചോദിച്ചു
നി വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ ?
വാ ഉമ്മ ചോർ വിളമ്പി വച്ചിട്ടുണ്ട് കഴിക്ക്..
അവൾക് ആണേൽ തീരെ വിശപ്പില്ലാത്ത പോലെ
എങ്ങനെ ഏലും ഉപ്പാടെ പാസ്പ്പോർട് കോപ്പി ഉമ്മാടെ അലമാരയിൽ ഉണ്ടോന്ന് നോക്കണം എന്ന് മാത്രമായിരുന്നു അവളുടെ ചിന്ത
ഉമ്മ... ഉച്ചക്ക് നല്ലോണം കഴിച്ചത് കൊണ്ടാണെന്നു തോന്നുന്നു തീരെ വിശപ്പില്ല
എന്ന് പറയാൻ അവൾ തുനിഞ്ഞെങ്കിലും
ഉമ്മാനോട് കളവ് പറയാൻ അവളുടെ നാവിന് കഴിഞ്ഞില്ല
ഉമ്മ അപ്പോഴേക്കും മുറിയുടെ വാതിൽകൽ എത്തി കഴിഞ്ഞിരുന്നു...
എന്താ എന്റെ മോൾക് ഇന്ന് വിശപ്പില്ലേ?
8 മണി ആവാത്ത മുന്നേ വിശക്കുന്നുന്നും പറഞ്ഞ് പുറകെ നടക്കുന്നവള
ഇന്ന് എന്തു പറ്റി എന്റെ മോൾക്..
ഒന്നുല്ല്യ ഉമ്മൂസെ .... എന്ന് പറഞ്ഞ് സീനത്തിന്റെ കവിളിൽ നുള്ളി ശിഫ
മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ഉമ്മാടെ മുൻപിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഷിഫയെ കണ്ടപ്പോൾ അത്ഭുതത്തോടെ നോക്കി സീനത്ത്
കുറെ നാളിനു ശേഷമാണ് ന്റെ കുട്ടിയെ ഇത്ര സന്തോഷത്തോടെ കാണുന്നത്..
ഒത്തിരി സന്തോഷമുണ്ടെങ്കിൽ മാത്രമാണ് ഷിഫ സീനത്തതിനെ ഉമ്മുസെ എന്നൊക്കെ വിളിക്കാറ്..
എന്ത് പറ്റി എന്റെ ഉമ്മുസിന്...
വരിം... ഇന്ന് ഇങ്ങള് വാരി തരോ എനിക്ക്
എന്താണെന്ന് സീനത്തിന് എത്ര ആലോചിച്ചിട്ടും മനസ്സ് വരുന്നില്ല
ഭക്ഷണം കഴിക്കുമ്പോഴും ഷിഫ വാ തൊരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നത് സീനത്ത് നോക്കി നിന്നു
കഴിച്ചു കഴിഞ് ഷിഫ വേഗം റൂമിലേക്ക് പോയി
സീനത്ത് പാത്രങ്ങൾ കഴുകി വക്കാൻ അടുക്കളയിലേക്കും..
ഷിഫ ബെഡിൽ കയറി പാത്തുനെ കെട്ടിപിടിച്ച് കിടന്നു ...
ചിരിച്ചും കളിച്ചും രണ്ടാളും കൂടെ കട്ടിലിൽ കിടന്നു
ഉമ്മ വരുന്നതിന് മുൻപ് പാത്തു ഉറങ്ങുവാണേൽ എങ്ങനെ ഏലും ഉപ്പാടെ പാസ്പോർട്ട് കോപ്പി തപ്പി എടുക്കണം എന്ന ചിന്തയിൽ അവള് പാത്തുവിനെ ഉറക്കാൻ നോക്കി....
സമയം കടന്ന് പോയി
പാത്തു നല്ല ഉറക്കം
അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ കല പില ശബ്ദം
ശിഫ ബെഡിൽ നിന്നും മെല്ലെ എണീറ്റു
ലൈറ്റ് ഓണ് ആക്കാതെ അവൾ പതുക്കെ ബെഡിൽ നിന്നും എണീറ്റ് വാതിലിന് നേരെ നോക്കി ഉമ്മ വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയ
അവൾ ശബ്ദമുണ്ടാക്കാതെ പതിയെ അലമാരയുടെ അടുത്തേക്ക് നടന്നു
ഉറങ്ങികിടക്കുന്ന പാത്തുവിനെയും പിന്നെ വാതിൽ പൊളിയിലേക്കും മാറി മാറി നോക്കി അലമാര പതിയെ തുറന്നു
അലമാരയുടെ അകത്ത് ഓർമകൾ പൂട്ടി വെച്ച ഒരു പഴയ പെട്ടി എടുത്തു
ശബ്ദമുണ്ടാക്കാതെ അത് താഴെ വച്ചു
പെട്ടി തറയിലൂടെ നീക്കുന്ന ശബ്ദം കേട്ട പാത്തു എന്തൊക്കെയോ പിറു പിറുത്ത് തിരിഞ്ഞു കിടന്നു..
ശിഫ ശബ്ദം ഉണ്ടാക്കാതെ അങ്ങനെ തന്നെ നിന്നു
വീണ്ടും പാത്തു ഉറക്കത്തിലേക്ക് വഴുതി വീണെന്ന് ഉറപ്പ് വരുത്തിയ അവൾ വീണ്ടും ആ പെട്ടിയിലേക്ക് നോക്കി
ഉമ്മ ഒരിക്കലും തന്നെയോ പാത്തു നെയോ കാണിക്കാതെ അലമാരയുടെ ഉള്ളറയിൽ ഒളിപ്പിച്ചു വെച്ച പെട്ടി ആദ്യമായാണ് ശിഫ താഴെ ഇറക്കി വെക്കുന്നത്
അവരുടെ മുൻപിൽ ഒരിക്കൽ പോലും സീനത്ത് ആ പെട്ടി തുറന്നിട്ടുപോലുമില്ല
അത് കൊണ്ട് തന്നെ അതിൽ ഉപ്പാടെ ഓർമ്മകൾ മുഴുവനും അടഞ്ഞു കിടക്കുന്നുണ്ടെന്ന് ഷിഫക്ക് ഉറപ്പായിരുന്നു
പെട്ടി തുറക്കാൻ നേരം
അവളുടെ കൈകൾ വിറച്ചു മനസാക്ഷി സമ്മതിക്കാത്ത പോലെ
ഉമ്മനോട് എന്തോ തെറ്റ് ചെയ്യുന്ന പോലെ തോന്നി അവൾക്ക്
സീനത്ത് ഒരുപാട് രാത്രികളിൽ ഈ പെട്ടി കെട്ടിപിടിച്ചു കരയുന്നത് ഷിഫ കണ്ടിട്ടുണ്ട്
അത്രയും വില പിടിച്ച എന്തൊക്കെയോ അതിൽ ഉണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു
ഷിഫ ആ പെട്ടിയിൽ ഒന്ന് തലോടി
ഉപ്പാന്റെ മണമുള്ള പെട്ടി
ഉപ്പാടെ ഓർമകൾ അവളുടെ മിഴികൾ നിറച്ചു
പെട്ടി ഒരു സൈഡിലേക്ക് മാറ്റി വെച്ച ശിഫ. മെല്ലെ അവിടെ നിന്ന് എഴുനേറ്റു
പാതി തുറന്ന ജനവാതിലിനോട് ചേർന്ന് നിന്ന് പുറത്തേക്ക് നോക്കി
നല്ല നിലവുള്ള രാത്രി
തണുത്ത കാറ്റ് അവളുടെ മിഴികളിലെ നനവിനെ തലോടി
എന്തിനെന്നറിയാതെ ചുണ്ടുകൾ വിറച്ചു
അവളുടെ മനസ് ഒരു കടൽ പോലെ ആർത്തിരമ്പി
^_______^^_______^^___________^
ജനൽ പാളികൾക്കിടയിലൂടെ
ഇളം കാറ്റു വീശി
അല്പനേരം അവൾ ആ കാറ്റിന്റെ തലോടലിൽ അലിഞ്ഞു നിന്നു..
മനസിന്റെ ഭാരം ഏറെ കുറെ കുറഞ്ഞതായി അവൾക് തോന്നി..
അവള് മെല്ലെ പാത്തുവിന്റെ അടുത്ത് വന്നിരുന്നു
അവളുടെ നെറ്റിയിൽ തലോടി
അവളുടെ മനസ്സ് നിറയെ ഉപ്പ എന്നൊരു ചിന്ത മാത്രമായി മാറി
ഉമ്മനോട് അവൾ ഇന്ന് വരെ ഒന്നും മറച്ച വച്ചിട്ടില്ല അതിന്റെ ഒരു കുറ്റബോധം അവളുടെ മനസിനെ വല്ലാതെ കുത്തി മുറിവേല്പിക്കുന്നുണ്ടായിരുന്നു
എന്നാലും ഉപ്പ തിരിച്ചു വരുമ്പോ ഏറ്റവും കൂടുതൽ സന്തോഷിക്കുക ഉമ്മ തന്നെ ആവും
ആ ചിരി എന്റെ ഉമ്മന്റെ മുഖത്തു കാണാൻ വേണ്ടിയല്ലേ പടച്ചോൻ ക്ഷമിച്ചോളും എന്നു ചിന്തിച്ച് മനസിൽ ഒരായിരം തവണ ഉമ്മനോട് മാപ്പു പറഞ്ഞ് അവൾ മെല്ലെ പാത്തുവിന്റെ അരികിൽ നിന്ന് എണീറ്റു
ശബ്ദം ഉണ്ടാക്കാതെ വീണ്ടും
ആ പെട്ടിയുടെ അടുത്തേക്ക് നടന്നു
റൂമിലേക്ക് പതിക്കുന്ന നേർത്ത നിലാവിന്റെ വെളിച്ചത്തിൽ അവള് ആ പെട്ടി തുറന്നു
https://chat.whatsapp.com/HRV78HaZxIfBj3LK9cVl9L
പെട്ടിക്കകത്ത് വ്യക്തമായി ഒന്നും കാണാത്തത് കൊണ്ട് തുറന്നിട്ട ജനൽ പാളികളുടെ അടുത്തേക്ക് നീങ്ങി നിന്നു
പെട്ടെന്നെങ്ങാനും ഉമ്മ വന്നാൽ പെട്ടി കാണാത്ത വിധത്തിൽ മറഞ്ഞു നിന്നാണ് അവളാ പെട്ടിയിലേക്ക് നോക്കിയത്
ആ ഒരു നോട്ടത്തിൽ തന്നെ പ്രതീക്ഷയുടെ അലകൾ ആ കണ്ണുകളിൽ കണ്ണീറായി പൊഴിയുന്നുണ്ടായിരുന്നു...
നേർത്ത നിലാവിന്റെ വെളിച്ചത്തിൽ മിന്നി തിളങ്ങുന്ന പോലെ ഒരു സാരി
അവളാ സാരിയിൽ മെല്ലെ തഴുകി
ന്റെ ഉമ്മാന്റെ കല്ല്യാണ സാരി
അവളുടെ ചങ്കിടിപ്പ് കൂടി വന്നു
തുറക്കാൻ പാടില്ലായിരുന്നു... കുറ്റബോധം അവളെ വല്ലാതെ അസ്വസ്ഥയാക്കി
കുറച്ച് സൈഡിൽ ഒരുപാട് പേപ്പറുകൾ
അവളാകാംഷയോടെ കണ്ണുകൾ തുറന്ന് ഓരോ പേപ്പറും മാറി മാറി നോക്കി
അതിലൊന്നും ഉപ്പാന്റെ പാസ്പോർട്ടിന്റെ കോപ്പി ഒന്നുമേ അവള് കണ്ടില്ല
പണ്ട് ഉപ്പ ഗൾഫിൽ ആയിരുന്ന സമയത്ത് എഴുതിയ കുറച്ച് കത്തുകൾ
ഉമ്മാക്ക് ഉപ്പാനോടുള്ള സ്നേഹത്തിന്റെ ആഴം അവൾക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല
അവളുടെ കണ്ണുനീരിൽ
ആ പേപ്പറുകൾ കുതിർന്നു.
വീണ്ടും അവൾ ആ പെട്ടിയുടെ മുകളിലത്തെ അറയിൽ പ്രതീക്ഷയോടെ കൈ പരതി
എന്തോ അവളുടെ കൈയിൽ തടഞ്ഞു
അവൾ ആകാംഷയോടെ അത് പുറത്തെ നേർത്ത വെളിച്ചത്തിലേക്ക് എടുത്തു
"ആൽബം"
അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
അവള് പെട്ടി വേഗത്തിൽ അടച്ചു സൈഡിലേക്ക് മാറ്റി വെച്ചു
മെല്ലെ വാതിൽ പടിയിലേക്ക് നോക്കി
ഉമ്മ വരുന്നില്ലെന്നു
ഉറപ്പു വരുത്തി അവൾ
ആൽബത്തിന്റെ താളുകൾ
ഓരോന്നായി മറിച്ചു...
സീനത്തിന്റെ തോളിൽ സുബൈർ കൈ ഇട്ട് നില്കുന്നു
അവരുടെ നടുവിൽ ഒരു സ്റ്റൂളിൽ ഷിഫയും
ഉപ്പ അവളുടെ കണ്മുന്നിൽ
നിൽക്കുന്ന പോലെ തോന്നി അവൾക്ക്
അവളാ ആൽബം നെഞ്ചോട് ചേർത്തു
പെട്ടന്ന് സ്ഥലകാല ബോധം വന്ന ശിഫ
വീണ്ടും ഓരോ പേജുകളും മാറ്റി മാറ്റി മറിച്ചു
സീനത്തെ.......
വെല്ലിമ്മാടെ നീട്ടിയുള്ള വിളി അവളെ പേടി പെടുത്തി
ഇനി ഉമ്മ എങ്ങാനും പെട്ടന്ന് വരുമോ എന്നുള്ള പേടി
ആൽബത്തിൽ ആദ്യം കണ്ട ആ ഫോട്ടോ അവള് തലയിണയുടെ അടിയിലേക്ക് മാറ്റി വെച്ചു
ഇത് കൊണ്ട് ആഷിഖിന് എന്തേലും ചെയ്യാൻ കഴിഞ്ഞാലോ എന്ന് അവൾ വെറുതെ ആശിച്ചു...
മോളെ...
ഉമ്മയുടെ വിളി കേട്ട് അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി...
അവളൊന്ന് ഞെട്ടി
പെട്ടന്ന് ആൽബം എടുത്ത് പാത്തു ഒളിച്ചിരിക്കാറുള്ള അലമാരയുടെ വീതികുറഞ്ഞ ഭാഗത്തേക്ക് മാറ്റി വെച്ചു
ചാനലിനോട് ചേർന്നു കിടക്കുന്ന കട്ടിലിന്റെ സൈഡിലുള്ള പെട്ടി ശബ്ദമുണ്ടാക്കാതെ മെല്ലെ അടച്ച ശേഷം ശബ്ദം ഉണ്ടാക്കാതെ പുതച്ചു മൂടി കിടന്നു
സീനത്ത് റൂമിലേക്ക് കയറി വന്നു നേരെ തുറന്നിട്ട ജനൽ പാളിയുടെ അടുത്തേക്ക് നടന്നു വന്നു
ഉമ്മ വരുന്നുണ്ടോന്നു ശിഫ പുതപ്പിനടിയിലൂടെ മെല്ലെ നോക്കുമ്പോൾ
സീനത്ത് ആൽബവും പെട്ടിയും ഇരിക്കുന്ന ജനലിന്റെ അടുത്തേക്ക് വേഗത്തിൽ നടക്കുന്നു
ശിഫ ഒന്ന് ചുമച്ചു
ശിഫ... ന്തേ മോളെ നീ ഉറങ്ങിയില്ലേ
നടത്തത്തിന്റെ വേഗത കുറച്ച് സീനത്ത് ഷിഫയെ ഒന്ന് നോക്കി
ക്ഷീണം എന്നാ പോലെ ഒന്ന് പതുങ്ങി കിണുങ്ങി ശിഫ
ജനൽ പാളികൾക്ക് അടുത്തേക്ക് പോവാതെ ശിഫയുടെ അടുത്ത് വന്ന് ഇരുന്നു സീനത്ത്
ഷിഫയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
അള്ളാ എന്റെ ഉമ്മ പാവാണ്
ഉമ്മനോട് കള്ളത്തരം കാണിച്ചതിന്
എന്നോട് പൊറുക്കണെ
അവൾ അള്ളാഹുവിനോട് മനമുരുകി പ്രാർത്ഥിച്ചു
അപ്പോഴും ആ ഇളം തെന്നൽ അവളെ തഴുകുന്നുണ്ടായിരുന്നു
കുറച് കയിഞ്ഞ് സീനത്ത് മെല്ലെ വാഷ് റൂമിലേക്ക് നടന്നു
സീനത്ത് വാതിടച്ചു കുറ്റിയിട്ടപ്പോൾ
ശിഫ പതുക്കെ എഴുനേറ്റ് ആ ആൽബം വീണ്ടും എടുത്തു
സീനത്ത് രാത്രി വാഷ് റൂമിൽ കയറിയാൽ പിന്നെ ഒരുപാട് സമയം കഴിഞ്ഞാലേ ഇറങ്ങു എന്ന് അറിയാവുന്ന ശിഫ
ആൽബത്തിലെ ഫോട്ടോസ് ഒക്കെ ഓരോന്നായി എടുത്ത് നോക്കി
അവളും ഉപ്പയും ഉമ്മയും ചേർന്ന് നിൽക്കുന്ന ഫോട്ടോ നോക്കി അവൾ തേങ്ങി
ഫോട്ടോ എല്ലാം നോക്കിയ ശേഷം
അവളാ ആൽബം പെട്ടിയിൽ വെച്ച് പഴയ പോലെ അടച്ചു
ശബ്ദമുണ്ടാക്കാതെ പതിയെ അലമാര വെച്ചു
പാത്തുവിനെ ഇളക്കാതെ ശിഫ പുതപ്പ് നേരെയാക്കി കിടന്നു
മനസിന് വല്ലാത്ത ഭാരം പോലെ അവൾക്കു തോന്നി
നിറ കണ്ണുകളോടെ അടുത്തു കിടന്നുറങ്ങുന്ന പാത്തുവിനെ തലോടി
അപ്പോളും അവളുടെ മനസിൽ കുറ്റബോധം അലയടിക്കുന്നുണ്ടായിരുന്നു
യാത്രാക്ഷീണം കൊണ്ടു അവൾ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു
( തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment