അബ്ദുല്ലാഹി ബ്നു ഉമർ (റ) 11

ഉപ്പയുടെ നീതിബോധം

യമാമ യുദ്ധം
മുസൈലിമയുമായുണ്ടായ യുദ്ധം ആ പേരിലാണ് അറിയപ്പെടുന്നത്_ അബ്ദുല്ലാഹിബ്നു ഉമർ (റ) ആ യുദ്ധത്തിൽ വളരെ സജീവമായി പങ്കെടുത്തു ശഹീദാവണമെന്ന് മോഹിച്ചിരുന്നു ആ മോഹം നടന്നില്ല ഇനിയും ഒരുപാട് മഹൽദൗത്യങ്ങൾ നിർവഹിക്കാനുണ്ട് അല്ലാഹു  ആയുസ് നീട്ടിക്കൊടുത്തു 

ഉമർ (റ) വും പ്രിയ പുത്രനും അവർ തമ്മിലുള്ള സഹവാസം നമ്മിൽ വല്ലാത്തൊരു നിർവൃതി ഉണ്ടാക്കിത്തീർക്കും

ഒരു സംഭവം പറയാം ഉപ്പയും മകനും മറ്റു ചില സമുന്നത വ്യക്തികളും കൂടി നബി (സ) തങ്ങളോടൊപ്പം യാത്ര ചെയ്യുകയാണ് ഒട്ടകപ്പുറത്താണ് യാത്ര 

പ്രായം കുറഞ്ഞ നല്ല പ്രസരിപ്പുള്ള ഒരു ഒട്ടകം അത് ഉമർ (റ) വിന്റെ വകയാണ് അതിന്റെ പുറത്താണ് അബ്ദുല്ലാഹിബ്നു ഉമർ (റ) യാത്ര ചെയ്യുന്നത് മരുഭൂമിയിലൂടെ കൂട്ടം ചേർന്ന് പോവുകയാണ് 

നബി (സ) തങ്ങളുടെ ഒട്ടകം ഏറ്റവും മുമ്പിൽ നടക്കുന്നു മറ്റുള്ളവയെല്ലാം പിന്നിൽ തങ്ങളുടെ ഒട്ടകം നബി (സ) യുടെ മുമ്പിലേക്കു പോവാതിരിക്കാൻ ഒരോരുത്തരും നന്നായി ശ്രമിക്കുന്നു  അബ്ദുല്ലാഹിബ്നു ഉമർ (റ) പ്രായം കുറഞ്ഞ സ്വഹാബിയിണ് കയറിയ ഒട്ടകത്തിനും പ്രായക്കുറവ് ഒട്ടകം നടത്തത്തിന് വേഗത കൂട്ടി പ്രസരിപ്പ് കാണിച്ചു നബി (സ) തങ്ങളുടെ ഒട്ടകത്തെ പിന്നിലാക്കി

ഉമർ (റ) അസ്വസ്ഥനായി ഗൗരവത്തോടെ മകനെ വിളിച്ചു ശാസിച്ചു

അബ്ദുല്ലാ.... എന്താ ഇത്? നബി (സ) തങ്ങളുടെ മുമ്പിൽ സഞ്ചരിക്കുകയോ? ഒരിക്കലും അങ്ങനെ ചെയ്തു പോവരുത് ആരും അങ്ങനെ ചെയ്യാൻ പാടില്ല

മകന് ഗൗരവം മനസ്സിലായി ഒട്ടകത്തെ നന്നായി നിയന്ത്രിച്ചു പിന്നിലാക്കി ബഹുമാന്യ വ്യക്തികളെല്ലാം കടന്നുപോയി പിന്നാലെ ഒട്ടകം നടന്നു 

മകന് തക്ക സമയത്ത് ശാസനകൾ നൽകി നേർവഴിയിൽ നടത്തുന്ന സ്നേഹമുള്ള പിതാവിനെയാണ് നാം ഇവിടെ കാണുന്നത്

യമാമ യുദ്ധം ജയിച്ചുവന്ന മകനെ അഭിനന്ദിച്ച രീതി നാം കണ്ടു കഴിഞ്ഞു 

നിനക്ക് യുദ്ധത്തിൽ ശഹീദായിക്കൂടായിരുന്നോ? മടങ്ങിവന്നതെന്തിന്?

മകൻ വിനയത്തോടെ മറുപടി നൽകി
ഞാനത് മോഹിച്ചിരുന്നു നടന്നില്ല 
ഇനിയും യുദ്ധങ്ങൾ വരും അതിലും പങ്കെടുക്കും ശഹീദാവണമെന്ന മോഹത്തോടെ പടപൊരുതും മരിക്കാൻ സന്നദ്ധനായവന് പേടിയില്ലല്ലോ പരമാവധി ശക്തിയോടെ പോരാടും

ആ ശക്തി, ആ ധൈര്യം, മരണഭയം തീരെയില്ലാത്ത മാനസികാവസ്ഥ അവ തന്റെ മക്കളിൽ കാണാൻ ആ ഉപ്പ ആഗ്രഹിച്ചു  മകൻ ആ നിലയിൽ തന്നെ വളർന്നു വന്നു 

ഒന്നാം ഖലീഫയെ അബ്ദുല്ലാഹിബ്നു ഉമർ (റ) നന്നായി സഹായിച്ചു എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നു എല്ലാ യുദ്ധങ്ങളിലും മുന്നണിപ്പോരാളിയായിരുന്നു 

വിശുദ്ധ ഖുർആൻ ക്രോഡീകരിക്കുക ഗ്രന്ഥരൂപത്തിലാക്കുക അത് അത്യാവശ്യമാണെന്ന് ഉമർ (റ) പറഞ്ഞു വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ നിരവധി പേർ യമാമ യുദ്ധത്തിലും മറ്റും ശഹീദായി ബാക്കിയുള്ളവർ മരിച്ചുതീരും ഇസ്ലാം പല രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു അവർ ഖുർആൻ തെറ്റായി പാരായണം ചെയ്യാനിടവരും ലിഖിത രൂപത്തിൽ ഖുർആൻ അവർക്ക് കിട്ടണം

അബ്ദുല്ലാഹിബ്നു ഉമർ (റ) കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സഹകരിച്ചു ഖുർആൻ ഗ്രന്ഥരൂപത്തിലാക്കാൻ അബൂബക്കർ സിദ്ദീഖ് (റ) വിന് കഴിഞ്ഞു 

മദീന ദുഃഖമൂകമായി 

അബൂബക്കർ സിദ്ദീഖ് (റ രോഗിയായി അബ്ദുല്ലാഹിബ്നു ഉമർ (റ) കടുത്ത ദുഃഖത്തോടെ ചിന്തിച്ചു നമ്മെ നയിക്കാൻ ഇനിയാര്? 

അബൂബക്കർ (റ) തന്റെ പിൻഗാമിയെക്കുറിച്ച് ചിന്തിച്ചു പിൻഗാമിയെ നിയമിക്കാതെ വഫാത്തായാൽ കുഴപ്പങ്ങൾ വരാൻ സാധ്യതയുണ്ട്  ഉമർ (റ) വിനെ വിളിച്ചു വരുത്തി വിഷയത്തെക്കുറിച്ച് സംസാരിച്ചു ഒടുവിൽ ഖലീഫ പറഞ്ഞു:

ഞാൻ എന്റെ പിൻഗാമിയായി കാണുന്നത് നിങ്ങളെയാണ് നിങ്ങൾ ഖിലാഫത്ത് ഏറ്റെടുക്കണം 

ഉമർ (റ) ഞെട്ടിപ്പോയി മഹാൻ പറഞ്ഞു: എന്നെ ഒഴിവാക്കിത്തരണം മറ്റാരെയെങ്കിലും പരിഗണിക്കണം 

ഉസ്മാൻ (റ) വിനോടു ഇക്കാര്യം സംസാരിച്ചിരുന്നു ഉമർ (റ) വാണ് ഖിലാഫത്തിന് ഏറ്റവും യോഗ്യനെന്ന് ഉസ്മാൻ (റ) പറഞ്ഞു അലി(റ) വും അതുതന്നെ പറഞ്ഞു 

ഇനി ജനങ്ങളുടെ അഭിപ്രായം കൂടി അറിയണം എല്ലാവരോടും പള്ളിയിൽ ഒരുമിച്ചുകൂടാൻ ആവശ്യപ്പെട്ടു അവരോട് ഖലീഫ ചോദിച്ചു:

നിങ്ങളുടെ നേതാവിനെ ഞാൻ നിശ്ചയിക്കുന്നത് നിങ്ങൾക്ക് സമ്മതമാണോ?

സമ്മതമാണ്

ജനങ്ങളുടെ സ്നേഹവും സഹകരണവും അവ ഖലീഫയെ സന്തോഷിപ്പിച്ചു അദ്ദേഹം തുടർന്നു: 

ഞാൻ നിങ്ങളിൽ നിന്ന് ഒന്നും തന്നെ രഹസ്യമാക്കി വെക്കുന്നില്ല   എന്റെ കുടുംബത്തിൽ നിന്ന് ഞാനാരെയും പിൻഗാമിയാക്കുന്നില്ല നിങ്ങൾക്കു സുപരിചിതനായ ഉമർ (റ)വിനെയാണ് ഞാൻ നിങ്ങളുടെ നേതാവായി നിയോഗിക്കുന്നത് നിങ്ങൾ അംഗീകരിക്കുമോ?

ജനക്കൂട്ടം ഏകസ്വരത്തിൽ പറഞ്ഞു: ഞങ്ങൾ അംഗീകരിക്കുന്നു

ഖലീഫ പറഞ്ഞു: അല്ലാഹുവേ ഞാൻ ജനങ്ങളുടെ നന്മ മാത്രമാണ് ഉദ്ദേശിച്ചത് ജനങ്ങളുടെ നന്മയിൽ അതീവ തൽപരനായ വ്യക്തിയെയാണ് ഞാൻ ഖലീഫയാക്കിയത് ഖലീഫ ദുആ ചെയ്തു ജനങ്ങൾ ആമീൻ പറഞ്ഞു എല്ലാവരും കരഞ്ഞു

ഹിജ്റ പതിമൂന്ന്
ജമാദുൽ ആഖിർ ഇരുപത്തിയൊന്ന് ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) വഫാത്തായി മദീന ദുഃഖമൂകമായി

റൗളാ ശരീഫിൽ, നബി (സ) തങ്ങളുടെ സമീപം അബൂബക്കർ സിദ്ദീഖ് (റ) ഖബറടക്കപ്പെട്ടു 

അടുത്ത പ്രഭാതത്തിൽ ഉമർ (റ) പള്ളിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു 

അബ്ദുല്ലാഹിബ്നു ഉമർ (റ) ചിന്തിച്ചു: തന്റെ ഉപ്പ ഖലീഫയായിരിക്കുന്നു തന്റെ ഉത്തരവാദിത്വങ്ങൾ വർധിച്ചിരിക്കുന്നു അറേബ്യയുടെ പുറത്ത് നിരവധി പ്രദേശങ്ങളിലേക്ക് ഇസ്ലാം പ്രചരിച്ചത് ഈ കാലഘട്ടത്തിലാണ് ഘോര യുദ്ധങ്ങൾ പലത് നടന്നു  സിറിയ, ഇറാഖ്, ബസ്വറ, പേർഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന യുദ്ധങ്ങളിൽ അബ്ദുല്ലാഹിബ്നു ഉമർ (റ) പങ്കെടുത്തു   ഖലീഫയായതിനുശേഷമുള്ള പിതാവിന്റെയും പുത്രന്റെയും സൂക്ഷ്മതയെക്കുറിച്ച് ചരിത്രം വാചലമായി സംസാരിക്കുന്നു ഉപ്പയുടെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിച്ചു പോന്നു ഓരോ വാക്കും ശ്രദ്ധിച്ചു 

ഉപ്പ മകനോട് പല കാര്യങ്ങളിലും ഉപദേശം തേടി വളരെ ആലോചിച്ച ശേഷമാണ് ഉത്തരം പറയുക അത് അർത്ഥവത്തായിരിക്കും ഉപ്പക്ക് വലിയ സഹായകമാവുകയും ചെയ്യും തന്റെ പ്രിയ പുത്രന്റെ വിജ്ഞാനവും, വിവേകവും, ധീരതയും കർമശേഷിയും ഉപ്പയുടെ ഭരണ വിജയത്തെ നന്നായി സഹായിച്ചു

ഒരിക്കൽ ഉമർ (റ) പുത്രനെ ഇങ്ങനെ ഉപദേശിച്ചു 'നീ അല്ലാഹുവിനെ സൂക്ഷിക്കുക അങ്ങനെയുള്ളവരെ അല്ലാഹു കാത്തുരക്ഷിക്കും ഒരാൾ അല്ലാഹുവിനെ ആശ്രയിച്ചാൽ അവന് അല്ലാഹു മതി ഒരാൾ അല്ലാഹുവിനോട് നന്ദി കാണിച്ചാൽ അല്ലാഹു അവന് വർധനവ് നൽകും ഒരാൾ അല്ലാഹുവിന് കടം കൊടുത്താൽ അവൻ അതിന് പ്രതിഫലം നൽകും അതുകൊണ്ട് തഖ് വയെ ഹൃദയത്തിന്റെ ഭക്ഷണമാക്കുക കണ്ണിന്റെ കാഴ്ചയുമാക്കുക ഉപദേശമില്ലാത്തവന് കർമമില്ല ഭയമില്ലാത്തവന് കൂലിയില്ല പഴയത് ഇല്ലാത്തവന് പുതിയതുമില്ല

ഉപ്പയുടെ മൊഴിമുത്തുകൾ അവയെല്ലാം പുത്രൻ മുഖവിലക്കെടുത്തു അതീവ സസൂക്ഷ്മതയോടെ ജീവിച്ചു

തന്റെ വീട്ടിലുള്ളവർ കൂടുതൽ സൂക്ഷ്മത കാണിക്കണമെന്ന് ഖലീഫ നിർദേശിച്ചു പൊതുജനങ്ങൾക്കുള്ള ചില സൗജന്യങ്ങൾ സ്വന്തം കുടുംബത്തിലുള്ളവർക്ക് ഖലീഫ നിഷേധിച്ചു 

അതിന്റെ ഒരു ഉദാഹരണം  അബ്ദുല്ലാഹിബ്നു ഉമർ (റ) തന്നെ വിവരിച്ചുതരുന്നു

ഞാനൊരു മെലിഞ്ഞ ഒട്ടകത്തെ വാങ്ങി മുസ്ലിംകളുടെ പൊതു മേച്ചിൽ സ്ഥലത്തേക്ക് ഒട്ടകത്തെ വിട്ടു അതവിടെ മേഞ്ഞു നടന്നു കുറെ നാളുകൾ കഴിഞ്ഞു മെലിഞ്ഞ ഒട്ടകം തടിച്ചു 

ഒരിക്കൽ ഉമർ (റ) ഈ ഒട്ടകത്തെ കാണാനിടയായി അദ്ദേഹം അന്വേഷിച്ചു ഇതാരുടെ ഒട്ടകമാണ്?

അബ്ദുല്ലയുടെ ഒട്ടകം

കേട്ടപ്പോൾ ഖലീഫക്ക് അസ്വസ്ഥയായി 
എവിടെ അബ്ദുല്ല?

ആരോ വിവരം അറിയിച്ചു അബ്ദുല്ല (റ) ഓടിയെത്തി 

ഉപ്പ ചോദിച്ചു: അബ്ദുല്ല....... എന്താ ഈ ഒട്ടകത്തിന്റെ അവസ്ഥ?

ഉപ്പാ ഞാനൊരു മെലിഞ്ഞ ഒട്ടകത്തെ വാങ്ങി മറ്റുള്ളവരെപ്പോലെ ഞാനും പൊതു മേച്ചിൽ സ്ഥലത്തേക്ക് വിട്ടു എല്ലാ മുസ്ലിംകളും ആഗ്രഹിക്കുന്നതേ ഞാനും ആഗ്രഹിച്ചുള്ളൂ

ഖലീഫ പറഞ്ഞു: നിന്റെ കാര്യം അങ്ങനെയല്ല നിന്റെ മുടക്കുമുതൽ നിനക്കെടുക്കാം ബാക്കിയുള്ളത് ബൈത്തുൽമാലിൽ അടക്കണം 

പുത്രൻ സ്വീകരിച്ചു 

അബ്ദുല്ലയും ഉബൈദുല്ലയും സഹോദരങ്ങളാണവർ ഉമർ (റ) വിന്റെ മക്കൾ പിതാവിന്റെ കൽപനകൾ പാലിച്ചു ജീവിക്കുന്നവർ

ഇറാഖിലേക്ക് സൈന്യം നീങ്ങുകയാണ് അബ്ദുല്ലയും  ഉബൈദുല്ലയും സൈന്യത്തിലുണ്ട് യുദ്ധത്തിൽ ധീരമായി പൊരുതി ഇറാഖിൽ വൻ വിജയങ്ങൾ നേടി സൈന്യം മദീനയിലേക്ക് മടങ്ങാൻ സമയമായി  മടക്ക യാത്രയിൽ ബസ്വറയിലെത്തി 

അബൂ മൂസൽ അശ്അരി അദ്ദേഹമാണ് ബസ്വറയിലെ ഗവർണർ ഖലീഫയുടെ മക്കളെ ഹൃദ്യമായി സ്വീകരിച്ചു സൽക്കരിച്ചു

'നിങ്ങൾക്ക് ഉപകാരം കിട്ടുന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നു ' 

ഗവർണർ ഇങ്ങനെ പറഞ്ഞു: മദീനയിലെ പൊതു ഖജനാവിൽ അടക്കേണ്ട കുറച്ചു പണം ഇവിടെയുണ്ട് ഞാനത് നിങ്ങൾക്ക് കടമായിത്തരാം ഇറാഖിലെ സാധനങ്ങൾ വാങ്ങാം മദീനയിൽ കൊണ്ടുപോയി വിൽക്കാം നല്ല ലാഭം കിട്ടും ലാഭം നിങ്ങൾക്കെടുക്കാം സംഖ്യ ഖജനാവിൽ അടക്കുകയും ചെയ്യാം
 
അവർ അങ്ങനെ ചെയ്തു മദീനയിൽ സംഖ്യ അടക്കാൻ ചെന്നപ്പോൾ ഖലീഫ പറഞ്ഞു: മുതലും ലാഭവും ഖജനാവിലടക്കണം നിങ്ങൾ ചെയ്ത് ശരിയായില്ല 

ഉബൈദുല്ല പിതാവിനോട് തർക്കിച്ചുകൊണ്ടിരുന്നു അബ്ദുല്ല തർക്കിച്ചില്ല നിശ്ബദനായി ഉപ്പയും മകനും തമ്മിലുള്ള തർക്കം സദസ്സിലുണ്ടായിരുന്ന പ്രമുഖന്മാർ ശ്രദ്ധിക്കുന്നു അതിരൊരാൾ ഖലീഫയോട് ചോദിച്ചു

ഇത് കൂറുകച്ചവടമായി പരിഗണിക്കാമോ? അത് ശരിയാണെന്ന് ഖലീഫക്കു തോന്നി ലാഭം വീതിക്കാം പകുതി പൊതുഖജനാവിലേക്ക് 

അങ്ങനെ വിധിക്കപ്പെട്ടു പകുതി ഖജനാവിലടച്ചു പകുതി ലാഭവുമായി സഹോദരങ്ങൾ മടങ്ങി 

വല്ലാത്ത നീതിബോധം അതോടൊപ്പം അതിശയകരമായ ലാളിത്യവും വിനയവും

ഈ ഗുണങ്ങൾ ഉമർ (റ) വിനെ ഉയർത്തി ലോകത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരിയായി ഉയർന്നു റോമും പേർഷ്യയും  ഉമറെന്ന് കേട്ടാൽ ഞെട്ടുന്ന അവസ്ഥയായി...
✍🏻അലി അഷ്ക്കർ
*📱9526765555*
 📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...
➖➖➖➖➖➖➖➖➖➖