അബ്ദുല്ലാഹി ബ്നു ഉമർ (റ) 10

മുസൈലിമക്കെതിരെ

ദുഃഖം
_അതിനെന്തുമാത്രം തീവ്രതയുണ്ട്?_ _അതിപ്പോൾ അനുഭവിച്ചറിഞ്ഞു കേൾക്കാൻ കഴിയാത്തത് കെട്ടുകഴിഞ്ഞു നബി (സ) തങ്ങൾ_ വഫാത്തായിരിക്കുന്നു 

ഏതാനും ദിവസങ്ങളായി മദീന ദുഃഖമൂകമാണ് നബി (സ) രോഗം ബാധിച്ചു കിടപ്പിലായി സഹിക്കാനാവാത്ത വാർത്ത 

മസ്ജിദുന്നബവി നിസ്കാരത്തിനായി അണിനിരന്നു ഇമാം തക്ബീർ ചൊല്ലുന്ന ശബ്ദം കേട്ടു ഞെട്ടിപ്പോയി 

അല്ലാഹു അക്ബർ 

അത് നബി (സ) തങ്ങളുടെ ശബ്ദമല്ല അബൂബക്കർ സിദ്ദീഖ് (റ) വിന്റെ ശബ്ദം 

ഇമാമിന്റെ ശബ്ദത്തിൽ ഗദ്ഗദം കലർന്നു സഹിക്കാനാവുന്നില്ല എല്ലാ കണ്ണുകളും നിറഞ്ഞൊഴുകി 

ദുഃഖമൂകമായ നാളുകൾ  കടന്നുപോയിരിക്കുന്നു ഇപ്പോഴിതാ ആ വാർത്തയും എത്തി: മരണം സംഭവിച്ചു  പക്വതയും പാകതയും വന്ന മുതിർന്ന ആളുകളുടെ വരെ സമനില തെറ്റുന്ന അവസ്ഥയായി അവർ കുട്ടികളെപ്പോലെ തേങ്ങിക്കരഞ്ഞു

അബ്ദുല്ലാഹിബ്നു ഉമർ (റ) ദുഃഖത്തിന്റെ പ്രതീകം പോലെ നിൽക്കുന്നു  മാതാപിതാക്കളെക്കാളേറെ താൻ സ്നേഹിച്ച പ്രവാചകൻ തന്റെ ശരീരത്തെക്കാളേറെ താൻ സ്നേഹിച്ച തിരുനബി (സ) വിട്ടു പിരിഞ്ഞു കഴിഞ്ഞു 

അതുപോലൊരു ദുഃഖം ഒരിക്കലും അനുഭവിച്ചിട്ടില്ല നബി (സ) തങ്ങളുടെ വിയോഗവാർത്ത കേൾക്കുകയും, കടുത്ത ദുഃഖം സഹിക്കുകയും ചെയ്ത സമൂഹം അല്ലാഹുവിങ്കൽ അവരുടെ പദവിയെത്ര? 

ഊണും ഉറക്കവുമില്ലാത്ത രാപ്പകലുകൾ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തെ നേരിടാൻ ഒരു പ്രമുഖൻ രംഗത്ത് വന്നു ശക്തനായ നേതാവ് 

അബൂബക്കർ സിദ്ദീഖ് (റ)

ദുഃഖം ഘനീഭവിച്ച അന്തരീക്ഷത്തിൽ സിദ്ദീഖ് (റ) വിന്റെ ഉറച്ച ശബ്ദം ആശ്വാസമായി ഭവിച്ചു 

നബി (സ) ദൗത്യം പൂർത്തിയാക്കി മടങ്ങിപ്പോയി മുസ്ലിം സമുദായത്തിന്റെ കാര്യം നാം നോക്കണം സന്ദർഭത്തിനൊത്തുയരണം വികാരങ്ങളിൽ നിന്ന് മോചിതരാവുക ഉണർന്നു ചിന്തിക്കുക

സമൂഹത്തെ അബൂബക്കർ സിദ്ദീഖ് (റ) ഉണർത്തിയെടുത്തു ഉൽബുദ്ധരാക്കി

സമൂഹം ആ സത്യം മനസ്സിലാക്കി സമൂഹത്തെ നയിക്കാൻ ഏറ്റവും യോഗ്യനായ നേതാവ് അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു 

ജനങ്ങൾ മഹാനവർകളെ നേതാവാക്കി ഒന്നാം ഖലീഫയാക്കി ബൈഅത്ത് ചെയ്തു 

പുതുവിശ്വാസികൾ അവർ എണ്ണത്തിൽ വളരെക്കൂടുതലാണ് വിശ്വാസം രൂഢമൂലമാവാത്തവർ വളരെയുണ്ട് അവർ വഴിതെറ്റാൻ തുടങ്ങി 

നബി (സ) വഫാത്തായി ഇനി സകാത്ത് കൊടുക്കില്ല ചിലർ പ്രഖ്യാപിച്ചു അതിനെ പിന്താങ്ങാൻ നിരവധിയാളുകൾ രംഗത്തെത്തി

കള്ളപ്രവാചകന്മാർ രംഗത്തെത്തി അവർ മോഹന വാഗ്ദാനങ്ങൾ നൽകി നിരവധി പേർ വഴിതെറ്റിപോയി 

രണ്ടുകൂട്ടരും ശക്തരാണ് അവരുടെ ആൾബലം കണ്ട് പലരും പതറിപ്പോയി ഒന്നാം ഖലീഫ പതറിയില്ല അവരോട് ഞാൻ യുദ്ധം ചെയ്യും ധീരമായ പ്രഖ്യാപനം വന്നു 

നബി (സ) തങ്ങളുടെ വഫാത്തിനെത്തുടർന്നുണ്ടായ പ്രതിസന്ധികൾ അബ്ദുല്ലാഹിബ്നു ഉമർ (റ) നേരിട്ടു കാണുകയാണ് അനുഭവിക്കുകയാണ് അതിനെക്കുറിച്ച് വിശദമായ വിവരണം തന്നെ അദ്ദേഹം നൽകുന്നുണ്ട് നമുക്ക് ശ്രദ്ധിക്കാം അദ്ദേഹം പറഞ്ഞു:

നബി (സ) തങ്ങൾ വഫാത്തായി എല്ലാ കപടന്മാരും മറ നീക്കി പുറത്തു വന്നു കാപട്യം മറച്ചുപിടിച്ചു കഴിഞ്ഞവർ രംഗത്തെത്തി ഒരു വിഭാഗം തങ്ങൾ ഇസ്ലാം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു 

അബൂബക്കർ സിദ്ദീഖ് (റ) മുഹാജിറുകളെയും അൻസ്വാറുകളെയും വിളിച്ചു കൂട്ടി അവരോട് സംസാരിച്ചു 

ഈ അറബികൾ സകാത്ത് നൽകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു അവർ മതത്തിൽ നിന്ന് പിന്മാറിപ്പോയിരിക്കുന്നു അതിനാൽ നിങ്ങൾ എനിക്ക് വേണ്ട ഉപദേശം നൽകിയാലും നിങ്ങളെപ്പോലെയാണ് ഞാനും 

ഉപദേശം കേൾക്കാൻ വേണ്ടി ഖലീഫ വളരെ നേരം കാത്തിരുന്നു ആരും ഒന്നും പറയുന്നില്ല ഒടുവിൽ ഉമർ (റ) പറഞ്ഞു: വന്ദ്യരായ ഖലീഫ അവർകളെ.... ഈ നവമുസ്ലിംകൾ അടുത്ത കാലം വരെ ജാഹിലിയ്യത്തിലായിരുന്നു അവർക്കു മോചനം കിട്ടിയത് ഈ അടുത്ത കാലത്താണ്  ഇസ്ലാമിനെ അവർ വേണ്ടതുപോലെ മനസ്സിലാക്കിയിട്ടില്ല അവരിൽനിന്ന് നിസ്കാരം സ്വീകരിക്കുക സകാത്തിനെക്കുറിച്ച് ബോധവൽകരണം നടത്താം 

അല്ലാഹു അവരെ നന്മയിലേക്ക് കൊണ്ടുവന്നേക്കാം അല്ലാഹു ഇസ്ലാമിനെ ശക്തിപ്പെടുത്തും അപ്പോൾ നമുക്കവരെ നേരിടാം  വഴിതെറ്റിയ അറബികളെ മുഴുവൻ നേരിടാനുള്ള കഴിവ് ഇപ്പോൾ നമുക്കില്ല 

എല്ലാവരും അതിനോട് യോജിക്കുന്ന മനോഭാവത്തിലായിരുന്നു 

ഖലീഫയുടെ ഭാവം മാറി ഗൗരവം പൂണ്ടു മിമ്പറിൽ കയറി ഉറച്ച സ്വരത്തിൽ പ്രസംഗിച്ചു 

അല്ലാഹു നമ്മിലേക്ക് ഒരു പ്രവാചകനെ അയച്ചു സത്യമത പ്രബോധനം തുടങ്ങി ജനങ്ങൾ അതവഗണിച്ചു ഇസ്ലാം നിസ്സഹായാവസ്ഥയിലായി അനുയായികൾ കുറവായിരുന്നു

അല്ലാഹു സഹായം വാഗ്ദാനം ചെയ്തു നബി (സ) യിലൂടെ അവൻ ശക്തരാക്കി അനുയായികൾ വർധിച്ചു നാം മാതൃകാ സമൂഹമായി നമുക്ക് ഏറ്റവും നല്ല ജീവിതമാർഗം ലഭിച്ചു

അല്ലാഹു കൽപിച്ചതെല്ലാം നാം പാലിക്കണം ഒരു വിട്ടുവീഴ്ചയും പാടില്ല സകാത്ത് നിർബന്ധമാക്കപ്പെട്ടു അത് കൃത്യമായി ലഭിക്കണം നബി (സ) തങ്ങൾക്ക് എങ്ങനെയാണോ നൽകിയത് അതുപോലെ തന്നെ നൽകണം

നബി (സ) തങ്ങൾക്ക് സകാത്ത് കൊടുക്കുമ്പോൾ കന്നുകാലികളുടെ കഴുത്തിൽ ഒരു കഷ്ണം കയർ ഉണ്ടായിരുന്നെങ്കിൽ അതെനിക്ക് തരണം തന്നില്ലെങ്കിൽ ആ കഷ്ണം കയറിനുവേണ്ടി ഞാൻ അവരോട് യുദ്ധം ചെയ്യും 

ആവേശകരമായ പ്രസംഗം ഇത്രയുമെത്തിയപ്പോൾ ഉമറുബ്നുൽ ഖത്താബ് (റ) വിന്റെ ശബ്ദം ഉച്ചത്തിലുയർന്നു 

അല്ലാഹു അക്ബർ 

തക്ബീർ ശബ്ദം അവിടമാകെ ഉയർന്നു 

ഇത്രയും ധീരനായ ഒരു ഖലീഫയെ നൽകിയ അല്ലാഹുവിനെ ആളുകൾ വാഴത്തി 

മുസ്ലിം സമൂഹം ആവേശഭരിതമായി 

ബനൂ ഹനീഫ ഗോത്രം 

കള്ള പ്രവാചകനായ മുസൈലിമതുൽ കദ്ദാബിന്റെ ഗോത്രമാണത് മുസൈലിമ തന്റെ ഗോത്രക്കാരോട് പ്രസംഗിച്ചു 

അറിയുക, ബനൂ ഹനീഫ ഗോത്രക്കാരെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു നിങ്ങളിൽ നിന്നുള്ള ഒരാളെ പ്രവാചകനായി നിയോഗിച്ചു കൊണ്ട് നിങ്ങളെ  അനുഗ്രഹിച്ചിരിക്കുന്നു

ഗോത്രക്കാർ അത് വിശ്വസിച്ചു മുസൈലിമയെ നബിയായി കരുതി ആദരിച്ചു ഒരു സൈന്യം സജ്ജീകരിച്ചു അതിൽ നാൽപതിനായിരം യോദ്ധാക്കളുണ്ടായിരുന്നു അവർക്ക് നല്ല യുദ്ധ പരിശീലനം നൽകി 

എന്റെയടുക്കൽ മലക്കുകൾ വരുന്നുണ്ട് എനിക്ക്  വഹ്‌യ്  ലഭിക്കുന്നുണ്ട് ഇങ്ങനെയെല്ലാം ആ ഗോത്രത്തെ വിശ്വസിപ്പിച്ചു 

മദീനയിൽനിന്ന് സൈന്യം പുറപ്പെടുന്ന വാർത്ത വിളംബരം ചെയ്യപ്പെട്ടു പ്രായംചെന്ന സ്വഹാബികൾ വരെ സൈന്യത്തിൽ ചേരാൻ സന്നദ്ധരായി മുമ്പോട്ട് വന്നു 

അബ്ദുല്ലാഹിബ്നു ഉമർ (റ) മുസൈലിമയെക്കുറിച്ചറിഞ്ഞ് അസ്വസ്ഥനായി അവനെ യുദ്ധം ചെയ്തു തകർക്കണം അക്കാര്യത്തിൽ ചെറുപ്പക്കാരനാത സ്വഹാബികൾ ഉറച്ചു നിന്നു 

വഹശി (റ) വിനെ നമുക്കിവിടെ അനുസ്മരിക്കാം ഖുറൈശി നേതാവാണ് ജുബൈറുബ്നുൽ മുത്വ്ഇം ജുബൈറിന്റെ അടിമയാണ് വഹ്ശി 

ഉഹ്ദ് യുദ്ധത്തിൽ ആരവം മുഴങ്ങുന്ന കാലം ജുബൈർ  തന്റെ അടിമയോട് ചോദിച്ചു:

വഹ്ശി നിന്നെ ഞാൻ സ്വതന്ത്രനാക്കാം 

എങ്ങനെ? അതിനാര് എന്നെ സഹായിക്കും?

നീ ഒരു കാര്യം ചെയ്താൽ മതി ഹംസയെ വധിക്കുക അബൂസുഫ് യാന്റെ ഭാര്യ ഹിന്ദ് വഹ്ശിയെ സമീപിച്ചു സഹായം തേടി 

നീ ഉളി എറിയുന്നതിൽ എത്ര സമർത്ഥനാണ് ഹംസയെ വധിക്കൂ നിനക്ക് എന്ത് സമ്മാനവും തരാം

ഉഹ്ദിലേക്കു ഖുറൈശിപ്പട പുറപ്പെട്ടു വഹ്ശി തന്റെ ഉളിയെടുത്തു പൊതിഞ്ഞു സൂക്ഷിച്ചു 

ഉഹ്ദ് യുദ്ധം കൊടുമ്പിരിക്കൊണ്ടു ഹംസ (റ) വിന്റെ യുദ്ധ പാടവം എല്ലാവരെയും അതിശയിപ്പിച്ചു വഹ്ശി കല്ലിന്റെയും മരത്തിന്റെയും മറവിൽ ഒളിച്ചിരുന്നു 

ഹംസ (റ)  പടപൊരുതി മുന്നേറി വരുന്നു സമീപത്തെത്തി വഹ്ശി ഉളിയെറിഞ്ഞു അടിവയറ്റിൽ ആഞ്ഞു തറച്ചു വഹ്ശിക്കു നേരെ കുതിച്ചു കഴിഞ്ഞില്ല തളർന്നു വീണുപോയി ഹംസ (റ) ശഹീദായി

വഹ്ശി സ്വതന്ത്രനായി ഹിന്ദ് ധാരാളം പാരിതോഷികങ്ങൾ നൽകി വഹ്ശിയെ സന്തോഷിപ്പിച്ചു മക്കയിൽ മടങ്ങിയെത്തി  സന്തോഷത്തോടെ ജീവിച്ചു പക്ഷെ സന്തോഷം ഏറെക്കാലം നീണ്ടുനിന്നില്ല

മക്ക മുസ്ലിംകൾ ജയിച്ചടക്കി ജനങ്ങളാകെ ഇസ്ലാം സ്വീകരിച്ചു വഹ്ശി ത്വാഇഫിലെത്തി അവിടെയും ഇസ്ലാം എത്തി ആളുകൾ കൂട്ടത്തോടെ ഇസ്ലാമിലേക്കൊഴുകുന്നു 

വഹ്ശി മദീനയിലെത്തി ഇസ്ലാം മതം സ്വീകരിച്ചു പിന്നെ പശ്ചാത്താപത്തിന്റെ നാളുകൾ 

മുസൈലിമക്കെതിരെ മുസ്ലിം സൈന്യം നീങ്ങുന്നു വഹ്ശി (റ) ആ സൈന്യത്തിൽ ചേർന്നു മുസൈലിമയെ തനിക്ക് തനിക്ക് വധിക്കാൻ കഴിയുമോ?

ഹംസ (റ)വിനെ വധിച്ച പാപത്തിന് അത് പശ്ചാത്താപമാവുമോ?

അബ്ദുല്ലാഹിബ്നു ഉമർ (റ) വും ചെറുപ്പക്കാരനായ നിരവധി സ്വഹാബികളും ആ സൈന്യത്തിലുണ്ട് 

മുസൈലിമ തന്റെ ഗോത്രക്കാരോട് പറഞ്ഞു: അല്ലാഹു മലക്കുകളെ ഇറക്കി നമ്മെ സഹായിക്കും ധീരമായി പൊരുതുക

മുസ്ലിം സൈന്യമെത്തി യുദ്ധം തുടങ്ങി കള്ള പ്രവാചകനെതിരെ ധീരമായ മുന്നേറ്റം മുസൈലിമക്ക് കാലിടറി തന്റെ തോട്ടത്തിലേക്ക് ഓടിക്കയറി കുറെ സൈനികരും ഓടിക്കയറി ഗെയ്റ്റ് അടച്ചുപൂട്ടി 

ഭാഗ്യം, വഹ്ശി (റ) അകത്ത് കയറി വാളും പിടിച്ചു നിൽക്കുന്ന മുസൈലിമയുടെ സമീപത്തെത്തി ഹംസ (റ) വിനെ വധിച്ച ഉളി പുറത്തെടുത്തു മുസൈലിമയെ ഉന്നംവെച്ചു ഉളി എറിഞ്ഞു മുസൈലിമയുടെ ശശരീരത്തിൽ ഉളി തുളഞ്ഞു കയറി മുസൈലിമ മരണപ്പെട്ടു മുസ്ലിം സമൂഹം സന്തോഷിച്ചു 

ഉമർ (റ) വിന്റെ സഹോദരൻ സൈദുബ്നു ഖത്താബ് (റ) ഈ യുദ്ധത്തിൽ ശഹീദായി 

ഉമർ (റ) മകനോട് ചോദിച്ചു: സൈദിന് മുമ്പ് നിനക്ക് ശഹീദാവാമായിരുന്നില്ലേ?

അബ്ദുല്ലാഹിബ്നു ഉമർ (റ) പറഞ്ഞു: ഉപ്പാ.... ഞാനത് ആശിച്ചു എനിക്ക് കിട്ടിയില്ല അദ്ദേഹം അതിനുവേണ്ടി ദുആ ചെയ്തു ആ സൗഭാഗ്യം സിദ്ധിക്കുകയും ചെയ്തു....
✍🏻അലി അഷ്ക്കർ
*📱9526765555*
📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...
➖➖➖➖➖➖➖➖➖➖