അബ്ദുല്ലാഹി ബ്നു ഉമർ (റ) 09
രണഭൂമിയിലൂടെ....
_ശിർക്ക് തുടച്ചനീക്കപ്പെട്ടു_
_തൗഹീദിന്റെ പ്രകാശം പരന്നു_
മക്ക ഫത്ഹായി
ഇനിയൊന്ന് വിശ്രമിക്കാമോ? ആയിട്ടില്ല വീണ്ടും യുദ്ധത്തിന്റെ ആരവം ഇരുപത് വയസുള്ള അബ്ദുല്ലാഹിബ്നു ഉമർ (റ) ആ ആരവം കേൾക്കുന്നു
മക്കയുടെ പുറത്തുള്ള ഗോത്രക്കാർ അവർ മക്കക്കാരെ ആക്ഷേപിക്കാൻ തുടങ്ങി വിശുദ്ധ ഭവനം പ്രവാചകൻ കീഴടക്കിയതിൽ വലിയ രോഷം മുസ്ലിംകളെ യുദ്ധം ചെയ്തു തോൽപിക്കും മക്ക മോചിപ്പിക്കും ആ പ്രഖ്യാപനവുമായി ചില ഗോത്രങ്ങൾ രംഗത്തു വന്നു ഹുനൈൻ
ത്വാഇഫ് ഭാഗങ്ങളിൽ നിന്നാണ് ഭീഷണി ഉയർന്നത്
അബ്ദുല്ലാഹിബ്നു ഉമർ (റ) നബി (സ) യുടെ തീരുമാനം കേട്ടു ഹുനൈനിലേക്ക് പട നീങ്ങട്ടെ
മക്കയിൽ നിന്ന് ഹുനൈനിലേക്കാണ് പടയോട്ടം മദീനയിൽ നിന്ന് വന്ന പതിനായിരം പേർ മക്കയിൽ നിന്ന് ഇസ്ലാം സ്വീകരിച്ച രണ്ടായിരം പേർ ആകെ പന്ത്രണ്ടായിരം സൈനികർ
ഇത്രയും വലിയൊരു സൈന്യം സജ്ജമാക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല ഏതാനും ഗോത്രങ്ങൾ വിചാരിച്ചാൽ ഈ സൈന്യത്തെ ഒന്നും ചെയ്യാനാവില്ല വിജയം സുനിശ്ചിതം
ചിലരുടെ മനസ്സിൽ അങ്ങിനൊയൊരു ചിന്ത വന്നുപോയി പ്രത്യേകിച്ചു നവമുസ്ലിംകളുടെ മനസ്സിൽ അങ്ങനെയൊരു ചിന്ത വരാൻ പാടില്ല
സഖീഫ് ഗോത്രവും ഹവാസിൻ ഗോത്രവുമാണ് ശത്രുപക്ഷത്തുള്ളത് നാലായിരം യോദ്ധാക്കൾ സ്ത്രകളും കുട്ടികളുമെല്ലാം പുറപ്പെട്ടു അവരുടെ സേനാനായകൻ മാലികുബ്നു ഔഖ്
മുസ്ലിം സൈന്യം ഹുനൈനിൽ എത്താറായി ഒരു മലഞ്ചെരുവിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു ആഴമുള്ള കിടങ്ങ് പോലെ ഒരു പ്രദേശം അത് താണ്ടിക്കടക്കുകയാണ് മുസ്ലിം സൈന്യം പന്ത്രണ്ടായിരം പേർ അത് താണ്ടിക്കടന്നു പോവണം അതിന്നിടയിൽ അമ്പുകൾ തുരുതുരെ വന്നു പതിക്കാൻ തുടങ്ങി
അമ്പരപ്പിക്കുന്ന കാഴ്ച മലമുകളിൽ നിറയെ ശത്രുക്കൾ വൃക്ഷ ശിഖരങ്ങളിലും ഗുഹകളിലുമെല്ലാം ശത്രുക്കൾ പതുങ്ങിയിരിക്കുന്നു, കല്ലെറിയുന്നു, കുന്തമെറിയുന്നു നബി (സ) തങ്ങളോട് ചേർന്നു നിന്നിരുന്ന മൂന്നുപേർ മരിച്ചു വീണു മുസ്ലിം സൈന്യം ചിതറിയോടി പല വഴി പാഞ്ഞു ഭൂമി വളരെ ഇടുങ്ങിയതായി അവർക്കു തോന്നിപ്പോയി
ഈ സംഭവത്തെക്കുറിച്ചു അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞു: വിശാലമായ ഭൂമി വളരെ ഇടുങ്ങിയ ഒന്നായി നിങ്ങൾക്ക് തോന്നിപ്പോയി
എണ്ണപ്പെരുപ്പം കൊണ്ട് ഒരു പ്രയോജനവും ലഭിച്ചില്ല അക്കാര്യവും ഖുർആൻ പറയുന്നു:
'നിങ്ങളുടെ എണ്ണപ്പെരുപ്പത്തിൽ നിങ്ങൾ പൊങ്ങച്ചം കാണിച്ചു എന്നിട്ട് ആ എണ്ണപ്പെരുപ്പം കൊണ്ട് നിങ്ങൾക്ക് പ്രയോജനം ലഭിച്ചില്ല
നബി (സ) ഉറച്ച പാദങ്ങളിൽ നിന്നുകൊണ്ട് യുദ്ധം തുടരുകയാണ് നബി (സ) വിളിച്ചു പറയുന്നു:
'ഞാൻ നബിയാണ് കള്ളമല്ല ഞാൻ അബ്ദുൽ മുത്തലിബിന്റെ മകനാണ് '
ഉറച്ച ശബ്ദമുള്ള അബ്ബാസ് (റ) വിനോട് ഉച്ചത്തിൽ വിളിച്ചു പറയാൻ നബി (സ) നിർദേശിച്ചു മലഞ്ചെരിവിൽ അബ്ബാസ് (റ) വിന്റെ ഉച്ചത്തിലുള്ള ശബ്ദം മുഴങ്ങി
മുസ്ലിംകളെ തിരിച്ചു വിളിക്കുകയാണ് വിളികേട്ടു അവർ വീണ്ടും വന്നു പടക്കളം ഉണർന്നു ഘോരമായ യുദ്ധം തുടർന്നു തങ്ങളുടെ ധാരണ തെറ്റിപ്പോയെന്ന് മനസ്സിലായി പശ്ചാത്താപ ബോധത്തോടെ പടവെട്ടാൻ തുടങ്ങി അല്ലാഹുവിന്റെ സഹായമെത്തി ശത്രുക്കൾ പരാജയപ്പെട്ടോടി സ്ത്രീകളും കുട്ടികളും വമ്പിച്ച സ്വത്തും കൈവശമായി
സൂറത്തു തൗബയിൽ അല്ലാഹു ഈ സംഭവം വിവരിക്കുന്നതു കാണാം:
ലഖദ് നസ്വറകുമുല്ലാഹു ഫീ മവാത്വിന കസീറത്തിൻ വ യൗമ ഹുനൈനിൻ.....
'തീർച്ചയായും വളരെയേറെ പടക്കളങ്ങളിൽ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട് ഹുനൈൻ യുദ്ധ ദിവസത്തിലും നിങ്ങളെ അവൻ സഹായിച്ചു നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ അതിശയിപ്പിച്ചപ്പോൾ എന്നാൽ ആ എണ്ണപ്പെരുപ്പം നിങ്ങൾക്ക് ഒട്ടും പ്രയോജനം ചെയ്തില്ല ഭൂമി എത്ര വിസ്തൃതമായിരുന്നിട്ടും നിങ്ങൾക്ക് ഇടുങ്ങിയതായിത്തീർന്നു നിങ്ങൾ തിരിഞ്ഞു പിൻവാങ്ങി ' (സൂറത്തുൽ: തൗബ: 25)
അടുത്ത വചനം കൂടി ശ്രദ്ധിക്കാം:
സുമ്മ അൻസല ല്ലാഹു സകീനത്തഹു അലാ റസൂലിഹി വ അലൽ മുഅ്മിനീൻ....
പിന്നീട് അല്ലാഹു അവന്റെ ദൂതന്റെയും സത്യവിശ്വാസികളുടെയും മേൽ പ്രശാന്തത ഇറക്കി സത്യനിഷേധികളെ അവൻ ശിക്ഷിക്കുകയും ചെയ്തു അതാണ് സത്യനിഷേധികളുടെ പ്രതിഫലം (സൂറത്തുൽ: തൗബ: 26)
ശത്രുക്കൾ യുദ്ധക്കളം വിട്ടോടി സുശക്തമായ ത്വാഇഫ് കോട്ടയിൽ അഭയം തേടി
അബ്ദുല്ലാഹിബ്നു ഉമർ (റ) ഹുനൈൻനിൽ ധീരമായി പോരാടി യുദ്ധരംഗങ്ങൾ പിൽക്കാലക്കാർക്ക് വ്യക്തമായി പറഞ്ഞു കൊടുത്തു
വമ്പിച്ച യുദ്ധമുതലുകളാണ് കിട്ടിയത് അവയെല്ലാം ജിഅ്റാനത്ത് ഒരുമിച്ചു കൂട്ടി
ആറായിരം ബന്ധനസ്ഥർ ഇരുപത്തി നാലായിരം ഒട്ടകം നാൽപതിനായിരത്തിലേറെ ആടുകൾ വലിയ അളവിൽ വെള്ളി ശത്രുക്കളുടെ കൂട്ടത്തിൽ നിന്ന് ഒരു നിവേദക സംഘം നബി (സ)യെ കാണാൻ വന്നു നബി (സ) അവരെ സ്വീകരിച്ചു തങ്ങളുടെ സ്ത്രീകളും കുട്ടികളും മുഴുവൻ നിങ്ങളുടെ ബന്ദികളാണ് അവരെ സൗജന്യമായി വിട്ടുതരണം നാം തമ്മിൽ ഒരു ബന്ധമുണ്ട് അങ്ങ് ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരു വനിതയുടെ പാൽ കുടിച്ചിട്ടുണ്ട് കുഞ്ഞായിരുന്നപ്പോൾ
ഒരു വനിത നബി (സ) യുടെ മുമ്പിൽ വന്നു നിന്നു നോക്കുമ്പോൾ കൊച്ചുനാളിൽ തന്നെ മുലപ്പാൽ തന്നു വളർത്തിയ ഹലീമ ബീവിയുടെ മകൾ ശൈമ
നബി (സ) തങ്ങൾ വികാരാധീനനായിപ്പോയി തന്റെ വിരിപ്പ് വിരിച്ച് സഹോദരിയെ അതിലിരുത്തി വല്ലാതെ ആദരിച്ചു അവർ കണ്ടുമുട്ടിയ രംഗം കണ്ണീരണിഞ്ഞ നിമിഷങ്ങൾ ഈ ബന്ദികളെല്ലാം എന്റെ ബന്ധുക്കൾ ഹലീമ ബീവി (റ ) യുടെ കുടുംബക്കാർ
അവരെയെല്ലാം വിട്ടയക്കാൻ സ്വഹാബികൾക്കു സമ്മതം അവരുടെ സ്വത്തും വിട്ടുകൊടുക്കാം
എന്തൊരു സ്നേഹം എത്ര മാന്യമായ പെരുമാറ്റം സന്തോഷത്താൽ കരഞ്ഞുപോയി
ഈ പ്രവാചകനെ നമുക്കു വേണം ഇത് അല്ലാഹു തന്ന അനുഗ്രഹമാണ് നേതാക്കൾ ഇസ്ലാം മതം സ്വീകരിച്ചു ശേഷം അനുയായികളും വിശ്വസിച്ചു
ത്വാഇഫ് കോട്ടയിൽ ഒളിച്ചിരുന്നവരും വന്നു അവരും ഇസ്ലാം മതം സ്വീകരിച്ചു
അവർക്ക് ഇസ്ലാം മത തത്വങ്ങൾ പഠിപ്പിക്കാനായി മുആദുബ്നു ജബൽ (റ) വിനെ നിയോഗിച്ചു
ചെറുപ്പക്കാരനായ ഉത്ബ (റ) വിനെ ഗവർണറായി നിയോഗിച്ചു
ഒരുപാട് കാര്യങ്ങൾ ചെയ്തു തീർത്തു ഇനി മടങ്ങുകയാണ് മക്കത്തേക്ക്
സ്വഹാബികളുടെ മനസ്സിലൂടെ ഓർമ്മകൾ കൂലംകുത്തി ഒഴുകുകയാണ് പതിമൂന്നാം വയസ്സിൽ മക്കവിട്ട് പോയ അബ്ദുല്ലാഹിബ്നു ഉമർ (റ) ഇരുപതാം വയസ്സിൽ തിരിച്ചെത്തി താൻ പിച്ചവെച്ച നടന്ന പ്രദേശങ്ങൾ കാണാൻ പ്രയാസം തോന്നി മനസ് പതറിപ്പോയി
ഹുനൈനിൽ ധീരത കാട്ടി പാദങ്ങൾ പതറിയില്ല പുണ്യപ്രവാചകനോടൊപ്പം ഉറച്ചു നിന്നു എല്ലാ അനുഭവങ്ങൾക്കും സാക്ഷി
ഇതാ വീണ്ടും മദീനയിൽ തിരിച്ചെത്തിയിരിക്കുന്നു മദീനയിൽ കടന്നുപോയ വർഷങ്ങൾ യുദ്ധങ്ങളുടെ ആരവം നിറഞ്ഞ വർഷങ്ങളാണ് കടന്നുപോയത്
ഇനിയൊരു ശാന്തതയുണ്ടോ? യുദ്ധത്തിന്റെ ആരവം മുഴങ്ങാത്ത ഒരു വർഷം ഇല്ല പുതിയ ആരവം തുടങ്ങിക്കഴിഞ്ഞു തബൂക്ക് യുദ്ധത്തിന്റെ ആരവം
ലോകത്തിലെ ഏറ്റവും ശക്തനായ രാജാവാണ് റോമിലെ സീസർ എന്ന് പറയാം പേർഷ്യയാണ് മറ്റൊരു ലോക ശക്തി പേർഷ്യയെ സമീപകാലത്ത് റോമാസൈന്യം തോൽപിച്ചു ലോക കേമനായി വിലസുകയാണ് സീസർ
മദീനയെ ആക്രമിച്ചു നശിപ്പിക്കാൻ മോഹം അതിന് വൻ സൈന്യത്തെ സജ്ജമാക്കി ആ വാർത്ത മദീനയിലെത്തി
ആ കാലഘട്ടത്തെക്കുറിച്ച് അബ്ദുല്ലാഹിബ്നു ഉമർ (റ) വ്യക്തമായി വിവരിക്കുന്നു മദീനയിൽ വറുതിയുടെ നാളുകൾ വന്നു നാടാകെ ദാരിദ്ര്യം കടുത്ത ചൂട് അതിനിടയിലാണ് തബൂക്ക് യാത്ര വേണ്ടിവന്നത് ലോകശക്തിയോടാണ് ഏറ്റുമുട്ടേണ്ടത് വൻ സന്നാഹം വേണ്ടിവന്നിരിക്കുന്നു
സംഭാവനകൾ നൽകാൻ നബി (സ) ആഹ്വാനം ചെയ്തു സ്വഹാബികൾ ഉള്ളതെല്ലാം കൊണ്ടുവന്നു
അബൂബക്കർ സിദ്ദീഖ് (റ) വിനോട് നബി (സ) തങ്ങൾ ചോദിച്ചു: താങ്കളെന്താണ് കൊണ്ടുവന്നത്?
നാലായിരം ദിർഹം
താങ്കളുടെ കുടുംബത്തിനുവേണ്ടി എന്താണ് ബാക്കിവെച്ചത്?
'അല്ലാഹുവിനെയും റസൂലിനെയും '
മറുപടി കേട്ടവരെല്ലാം ഞെട്ടി
തന്റെ സ്വത്തിന്റെ പകുതിയുമായി ഉമർ (റ) വന്നുനിൽക്കുന്നു
ഉമർ (റ) പറഞ്ഞു:
'എനിക്ക് ഒരിക്കലും അബൂബക്കർ (റ) വിനെ മുൻകടക്കാനാവില്ല '
ഉസ്മാൻ (റ) വിന്റെ സംഭാവന കേൾക്കണോ?
പതിനായിരം ദീനാർ
മുന്നൂറ് ഒട്ടകങ്ങൾ
എഴുപത് കുതിരകൾ
അബ്ദുറഹ്മാനുബ്നു ഔഫ്(റ), അബ്ബാസ് (റ) , ത്വൽഹ (റ) , ആസിമുബ്നു അദിയ്യ്(റ) തുടങ്ങിയവർ വലിയ സംഭാവനകൾ നൽകി സ്ത്രീകൾ ആഭരണങ്ങൾ നൽകി
മുപ്പതിനായിരം സൈനികർ
ധീരമായ പുറപ്പാട്
ഇങ്ങനെയൊരു പുറപ്പാട് സീസർ പ്രതീക്ഷിച്ചില്ല ഇത്രയും കടുത്ത ചൂടിൽ പ്രവാചകൻ സൈന്യത്തെ നയിച്ചുവരികയാണോ? എത്ര ദൂരം യാത്ര ചെയ്യണം?
ഹിജ്റ പ്രദേശം ശപിക്കപ്പെട്ട നാട് സമൂദ് ഗോത്രം ഇവിടെയാണ് താമസിച്ചിരുന്നത് അവരിലേക്ക് അയക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ് (അ) പ്രവാചകനെ ബുദ്ധിമുട്ടിച്ചു അല്ലാഹു ആ സമൂഹത്തെ നശിപ്പിച്ചു അവിടുത്തെ വെള്ളം കുടിക്കാൻ പാടില്ല
പിന്നെയും മുന്നേറി തബൂക്കിലെത്തി തബൂക്ക് വിജനമാണ് സൈന്യം മുഴുവൻ കോട്ടക്കുള്ളിലാണ് കുറെ ദിവസങ്ങൾ അവിടെ തമ്പടിച്ചു താമസിച്ചു കുറെ രാജാക്കന്മാരെ വിളിച്ചു വരുത്തി സംസാരിച്ചു അവരെല്ലാം പ്രവാചകനുമായി സന്ധി ചെയ്തു
എല്ലാവരും വലിയ ഭയപ്പാടിലായിരുന്നു പ്രവാചകനുമായി സന്ധി ചെയ്തതോടെ സന്തോഷമായി മുസ്ലിംകൾ ഒരു ലോകശക്തിയായി അംഗീകരിക്കപ്പെട്ടു അതിർത്തി പ്രദേശത്തെ രാജാക്കന്മാരും ജനങ്ങളും നബി (സ) തങ്ങളുടെ സാന്നിധ്യത്തിൽ സന്തോഷിച്ചു
പിൻവാങ്ങുന്നതാണ് നല്ലതെന്ന് സീസർക്ക് തോന്നി പിന്മാറി നബി (സ) തങ്ങൾ വിജയിയായി മദീനയിൽ തിരിച്ചെത്തി....
✍🏻അലി അഷ്ക്കർ
*📱9526765555*
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...
➖➖➖➖➖➖➖➖➖➖