അബ്ദുല്ലാഹി ബ്നു ഉമർ (റ) 07
മുഅ്തത്തിലെ രംഗങ്ങൾ
_ഹിജ്റഃയുടെ ആറാം കൊല്ലം ഹുദൈബിയ്യ സന്ധിയുണ്ടായി ഏഴാം_ കൊല്ലം ഖൈബർ യുദ്ധം നടന്നു എട്ടാം കൊല്ലം മുഅ്തത്ത് യുദ്ധം നടക്കുന്നു....
മുഅ്തത്ത് യുദ്ധത്തിന്റെ വിശദമായ ചരിത്രം പറഞ്ഞു തരുന്നത് അബ്ദുല്ലാഹിബ്നു ഉമർ (റ) അവർകളാകുന്നു
ഹിജ്റഃ എട്ടാം വർഷം പല രാജാക്കന്മാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് നബി (സ) കത്തുകളയച്ചു കത്തുമായി ഒരു ദുതൻ പോവും പല ദൂതന്മാർ പല ദിക്കുകളിലേക്ക് പുറപ്പെട്ടു ദൂതന്മാരെ ഉപദ്രവിക്കാൻ പാടില്ല അവരെ ആദരിക്കണം അതാണ് ലോകനീതി
ഗസ്സാൻ രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് കത്ത് തയ്യാറാക്കി അത് കൊണ്ടുപോവുന്നത് ഹാരിസുബ്നു ഉമൈർ(റ)
ശുറഹ്ബീൽ എന്ന ക്രൂരന്റെ കരങ്ങളിലാണ് കത്ത് കിട്ടിയത് ശുറഹ്ബീൽ ദൂതനെ വധിച്ചുകളഞ്ഞു കൊടും ക്രൂരതയാണിത്
വിവരമറിഞ്ഞ് നബി (സ) തങ്ങളും സ്വഹാബികളും ദുഃഖിതരായി ഇരുപത് തികയാത്ത അബ്ദുല്ലാഹിബ്നു ഉമറും അതുപോലുള്ള ചെറുപ്പക്കാരും പ്രതികാരത്തിന് ദാഹിച്ചു
നബി (സ) തങ്ങൾ പ്രമുഖ സ്വഹാബികളുമായി കൂടിയാലോചന നടത്തി അതിന്റെ ഫലമാണ് മുഅ്തത്ത് യുദ്ധം മുവ്വായിരം സൈനികരുള്ള പടയെ അയക്കാൻ തീരുമാനമായി
ഇതുവരെ നടന്ന യുദ്ധങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായ യുദ്ധം ഏതെങ്കിലും അറബ് ഗോത്രത്തോടല്ല യുദ്ധം ക്രൈസ്തവ ലോകത്തോടാണ് യുദ്ധം അവർ വളരെ ശക്തരാണ് ലക്ഷക്കണക്കിൽ വരും അവരുടെ സൈന്യം
മുഅ്തത്ത് മദീനയിൽ നിന്ന് വളരെ ദൂരെയാണ്
സഹായ സൈന്യത്തെ പെട്ടെന്ന് എത്തിക്കാനാവില്ല സന്ദേശങ്ങൾ കൈമാറാനും ബുദ്ധിമുട്ടാണ് അത്രയും ദൂരം കഠിന യാത്ര ചെയ്താൽ ആളുകൾ ക്ഷീണിക്കും സത്യവിശ്വാസികൾക്ക് അതൊന്നും പ്രശ്നമല്ല സൈന്യാധിപനായി നിയോഗിക്കപ്പെട്ടത് സൈദുബ്നു ഹാരിസ് (റ) ആയിരുന്നു നബി (സ) പതാക സൈദ്(റ) വിന്റെ കൈകളിൽ കൊടുത്തു നബി (സ) ഇങ്ങനെ പറഞ്ഞു:
സൈദ് യുദ്ധം നയിക്കണം സൈദിന് എന്തെങ്കിലും സംഭവിച്ചാൽ ജഅ്ഫറുബ്നു അബീത്വാലിബ് നേതൃത്വം ഏറ്റെടുക്കണം ജഅ്ഫറിന് എന്തെങ്കിലും സംഭവിച്ചാൽ അബ്ദുല്ലാഹിബ്നു റവാഹ നേതൃത്വം ഏറ്റെടുക്കുക അബ്ദുല്ലാക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ തന്നെ നിങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കുക
ആളുകൾ ഉൽകണ്ഠയോടെ ആ വാക്കുകൾ കേട്ടു മൂന്നു സൈന്യാധിപന്മാർ അവർക്കെന്തെങ്കിലും സംഭവിക്കുമോ? നാലാമതൊരാളെ സൈന്യാധിപനായി തിരഞ്ഞെടുക്കേണ്ടിവരുമോ?
നബി (സ) സൈന്യത്തെ യാത്ര അയക്കുന്നു വളരെ വികാരഭരിതമായ യാത്രയയപ്പ്
സനിയ്യത്തുൽ വദാഅ
ആ സ്ഥലം നബി (സ) തങ്ങൾ സൈന്യത്തിന്റെ കൂടെ പോയി സലാം പറഞ്ഞു പിരിഞ്ഞു സൈന്യം നീങ്ങിപ്പോയി നബി (സ) കൂടെയില്ല വിദൂര ദിക്കിൽ നബി (സ) പങ്കെടുക്കാത്ത യുദ്ധം യാത്ര പറയുമ്പോൾ നബി (സ) ഇങ്ങനെ ഉപദേശിച്ചു മഠങ്ങളിൽ കഴിയുന്ന സന്യാസിമാരെ ഉപദ്രവിക്കരുത് സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ദ്രോഹിക്കരുത് വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കരുത് കെട്ടിടങ്ങൾ പൊളിക്കരുത് ഓർക്കുക; അല്ലാഹു നിങ്ങളോടൊപ്പമുണ്ട്
യാത്ര തുടരുന്നു രാപ്പകലുകൾ മാറിമാറി വന്നു അപരിചിതമായ പ്രദേശങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു
സിറിയക്കാർ വിവരമറിഞ്ഞു അവർ സംഘടിച്ചു ഒരു ലക്ഷത്തോളം സൈനികർ അണിനിരന്നു ഹിരാക്ലിയസ് ഒരു ലക്ഷത്തോളം സൈന്യത്തെ അയച്ചു
മവവെള്ളം പോലെ പരന്നൊഴുകുന്ന ശത്രുസൈന്യം മുഅ്തത്ത് എന്ന അപരിചിതമായ പ്രദേശം നബി (സ) തങ്ങൾ കൂടെയില്ല മദീനയിൽ നിന്ന് വളരെ ദൂരെയാണ് നിൽക്കുന്നത്
സൈദുബ്നു ഹാരിസ് (റ) വിളിച്ചു പറഞ്ഞു: നബി (സ) എന്ത് കൽപിച്ചുവോ അതനുസരിക്കുക മറ്റൊന്നും ചിന്തിക്കാനില്ല മുന്നേറുക അല്ലാഹു വിജയം നൽകും അല്ലെങ്കിൽ നമുക്ക് വീരരക്തസാക്ഷികളാവാം
തക്ബീർ ധ്വനികളുയർന്നു സൈദുബ്നു ഹാരിസ് (റ) ശത്രുക്കളുടെ മധ്യത്തിലേക്ക് തുളച്ചുകയറി നിരവധി പേരെ വകവരുത്തി അദ്ദേഹത്തിന്റെ ശരീരത്തിൽ വാളുകൾ പതിച്ചുകൊണ്ടിരുന്നു അമ്പുകൾ തുളച്ചുകയറി കുന്തങ്ങളുടെ കുത്തേറ്റു മഹാനവർകൾ രക്തസാക്ഷിയായി
അബ്ദുല്ലാഹിബ്നു ഉമർ (റ) ആ രംഗം വിവരിക്കുന്നു സൈദുബ്നു ഹാരിസ് (റ) വിന്റെ കൈയിൽ നിന്ന് ജഅ്ഫറുബ്നു അബീത്വാലിബ്(റ) കൊടി ഏറ്റുവാങ്ങി മിന്നൽപ്പിണർപോലെ കത്തിക്കയറി മുന്നേറുകയാണ് വലതു കൈക്ക് വെട്ടേറ്റു കൊടി ഇടതു കൈയിൽ പിടിച്ചു അധികം വൈകിയില്ല ഇടത് കൈയും വെട്ടിമാറ്റപ്പെട്ടു കൊടി താഴെ വീണില്ല കക്ഷത്ത് മുറുകെ പിടിച്ചു കൈകളില്ലാത്ത ശരീരത്തെ വെട്ടുകയാണ് ശത്രുക്കൾ മഹാൻ താഴെ വീഴുന്നു അബ്ദുല്ലാഹിബ്നു റവാഹ(റ) ഏറ്റുവാങ്ങി യുദ്ധം കൊടുമ്പിരിക്കൊണ്ടു
അബ്ദുല്ലാഹിബ്നു ഉമർ(റ) ഒരു രംഗം വിവരിക്കുന്നു 'ഞാൻ ഒരു പാത്രത്തിൽ കുറച്ചു വെള്ളവുമായി ഓടിച്ചെന്നു ജഅ്ഫർ(റ) മരിച്ചു കൊണ്ടിരിക്കുന്നു ഞാൻ പറഞ്ഞു: ഇതാ വെള്ളം, അൽപം കുടിച്ചാലും '
ജഅ്ഫർ (റ) പറഞ്ഞു: വേണ്ട, ഞാൻ നോമ്പുകാരനാണ് മഗ്രിബുവരെ ഞാൻ ജീവിച്ചിരുന്നാൽ ഇവിടെവെച്ച് നോമ്പ് തുറക്കാം അല്ലെങ്കിൽ ഞാൻ നോമ്പോടുകൂടി യാത്രയാവാം
അങ്ങനെതന്നെ സംഭവിച്ചു നോമ്പുകാരനായിത്തന്നെ യാത്രയായി
അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നു: ജഅ്ഫർ(റ) വിന്റെ ശരീരത്തിൽ തൊണ്ണൂറിൽപരം മുറിവുകളുണ്ടായിരുന്നു എല്ലാം മുൻഭാഗത്തുതന്നെ അവസാനംവരെയും അദ്ദേഹം മുന്നേറുകയായിരുന്നു
അബ്ദുല്ലാഹിബ്നു റവാഹ(റ)
അദ്ദേഹം പതാകയുമായി മുന്നേറുകയാണ് നിരവധി വെട്ടും കുത്തും ശരീരത്തിലേറ്റു വീരരക്തസാക്ഷിയായി
ഇനിയെന്ത്? മുസ്ലിം സൈന്യത്തിന് നായകന്മാർ നഷ്ടപ്പെട്ടിരിക്കുന്നു പരാജയത്തിലേക്കു നീങ്ങുന്ന സൈന്യത്തെ ആര് നയിക്കും? എല്ലാ നയനങ്ങളും ഒരു വ്യക്തിയിലേക്ക് നീണ്ടു
ഖാലിദുബ്നുൽ വലീദ്(റ)
ശത്രുക്കൾ ചുറ്റിവളഞ്ഞു നിൽക്കുന്നു നീണ്ട ചർച്ചകൾക്ക് പറ്റിയ ചുറ്റുപാടല്ല
ധീരനായ ഖാലിദുബ്നുൽ വലീദ് (റ) സൈന്യാധിപനായി തിരഞ്ഞെടുക്കപ്പെട്ടു സന്ധ്യയായി പ്രകാശം മങ്ങി നേർത്ത ഇരുട്ട് പരന്നു യുദ്ധം നിർത്തി
ഖാലിദ് (റ) വിന്റെ മനസ്സിൽ പുതിയ യുദ്ധതന്ത്രങ്ങൾ രൂപം കൊള്ളുകയാണ്
സൈന്യത്തെ എങ്ങനെ അണിനിരത്തണം ശത്രുക്കൾ തെറ്റിദ്ധരിക്കണം വൻസഹായസൈന്യം വന്നതായി ശത്രുക്കൾക്ക് തോന്നണം അല്ലാഹു അദ്ദേഹത്തിന്റെ മനസ്സിൽ നല്ലത് തോന്നിപ്പിച്ചു
പിറ്റേന്ന് രാവിലെ ആരും വിചാരിക്കാത്ത രീതിയിലാണ് സൈന്യത്തെ അണിനിരത്തിയത് സൈന്യത്തെ പല സംഘങ്ങളാക്കി തിരിച്ചു ഒരു ഭാഗത്തേക്കും ഓടിരക്ഷപ്പെടാനാവില്ല ശത്രു സൈന്യത്തിൽ വിള്ളലുണ്ടാക്കി അതിലൂടെ വേണം രക്ഷപ്പെടാൻ അല്ലെങ്കിൽ എല്ലാവരും വധിക്കപ്പെടും അതിബുദ്ധിയും അപാരധൈര്യവും പ്രയോഗിക്കുകയാണ്
അബ്ദുല്ലാഹിബ്നു ഉമർ (റ) ആ രംഗം വിവരിക്കുന്നു അടുത്ത പ്രഭാതത്തിൽ ശത്രുക്കൾ ആകെ ആശയക്കുഴപ്പത്തിലായിരുന്നു ഏതു ഭാഗത്തുകൂടി ആക്രമണം തുടങ്ങണം? അക്കാര്യത്തിൽ യോജിപ്പിലെത്താനായില്ല
ഖാലിദുബ്നുൽ വലീദ് (റ) വും ഏതാനും സൈനികരും ഒരു ഭാഗത്തുകൂടി ശത്രുക്കൾക്കിടയിലേക്ക് തുളച്ചുകയറി അപ്രതീക്ഷിതമായൊരു മുന്നേറ്റം ശത്രുസംഹാരമായിരുന്നില്ല അപ്പോൾ ലക്ഷ്യം ശത്രുനിരയിൽ വിള്ളലുണ്ടാക്കി പുറത്തുകടക്കാനായിരുന്നു ശ്രമം ആ ശ്രമം വിജയിച്ചു ശത്രുക്കളുടെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു ആകെ ആശയക്കുഴപ്പം പടർന്നു ഇതിന്നിടയിൽ മുസ്ലിം സൈനിക സംഘങ്ങൾ ശത്രുക്കൾക്കിടയിലൂടെ ഓടിരക്ഷപ്പെട്ടു ഖാലിദ് (റ) വും ഒരു സംഘമാളുകളും ശത്രുക്കളുമായി ഘോരയുദ്ധം നടത്തി മുസ്ലിം സംഘങ്ങൾ രക്ഷപ്പെടുംവരെ ശത്രുക്കളെ തടഞ്ഞു നിർത്തി പന്ത്രണ്ട് മുസ്ലിംകൾ രക്തസാക്ഷികളായി ബാക്കിയുള്ളവരുടെ മുഴുവൻ ജീവൻ രക്ഷപ്പെടുത്താൻ ഖാലിദ് (റ)വിന് കഴിഞ്ഞു സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാൾ) എന്ന ബഹുമതി അദ്ദേഹത്തിന് നബി (സ) തങ്ങൾ നൽകി
മുഅ്തത്ത് യുദ്ധത്തിന്റെ അവസാന രംഗവും അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ വിവരണത്തിൽ വരുന്നു
മൂന്നു സൈന്യാധിപന്മാർ വഴിക്കുവഴി ശഹീദായി മൂന്നാമത്തെ സൈന്യാധിപൻ വീഴുമ്പോൾ പെട്ടെന്ന് കൊടിയെടുത്തത് സാബിതുബ്നു അഖ്റം (റ) ആയിരുന്നു
സാബിത് (റ) കൊടിയുമായി ഓടുകയാണ് പോകുന്നത് ഖാലിദ് (റ) വിന്റെ സമീപത്തേക്ക് ഖാലിദ് (റ) വിനെ അബൂസുലൈമാൻ എന്നാണ് വിളിച്ചിരുന്നത് സാബിത് (റ) വിളിച്ചു പറഞ്ഞു: അബൂസുലൈമാൻ പിടിക്കൂ ഈ കൊടി പിടിക്കൂ.... യുദ്ധം നയിക്കൂ....
അബൂസുലൈമാൻ വിനയത്തോടെ ഇങ്ങനെ പറഞ്ഞു: ആ കൊടി താങ്കൾ തന്നെ പിടിക്കുക എന്നെക്കാൾ യോഗ്യൻ താങ്കൾ തന്നെയാണ് ഞാൻ സമീപകാലത്ത് ഇസ്ലാമിൽ വന്ന ആളാണ് താങ്കൾ ബദ്റിൽ പങ്കെടുത്ത ആളാണ് പക്വതയും പാരമ്പര്യവും താങ്കൾക്കാണുള്ളത്
സാബിത്(റ) പറഞ്ഞു: എന്നേക്കാൾ യുദ്ധതന്ത്രം അറിയുന്നത് താങ്കൾക്കാണ് നിരവധി മുസ്ലിംകൾ വധിക്കപ്പെട്ടു കഴിഞ്ഞു ബാക്കിയുള്ളവരുടെ ജീവൻ രക്ഷിക്കൂ
സാബിത്(റ) മറ്റുള്ളവരോട് ചോദിച്ചു അബൂസുലൈമാനെ സൈന്യാധിപനാക്കുന്നത് നിങ്ങൾക്ക് സമ്മതമല്ലേ?
എല്ലാവരും സമ്മതം വിളിച്ചു പറഞ്ഞു
ഖാലിദ് (റ) കൊടി വാങ്ങി രണ്ടു ലക്ഷം വരുന്ന ശത്രു സൈന്യത്തിന്റെ പിടിയിൽ നിന്നാണ് അവശേഷിച്ച മുസ്ലിംകളെ ഖാലിദ് (റ) രക്ഷിച്ചത്
നബി (സ) തങ്ങൾ പിന്നീട് ഇങ്ങനെ പ്രസ്താവിച്ചു
'അല്ലാഹുവിന്റെ വാളുകളിൽ പെട്ട ഒരു വാൾ കൊടി ഏറ്റെടുത്തു അദ്ദേഹം മൂലം അല്ലാഹു വിജയം നൽകി '
ഖാലിദ് (റ) വിനെക്കുറിച്ചാണിവിടെ അല്ലാഹുവിന്റെ വാൾ എന്ന് വിശേഷിപ്പിച്ചത്
അബ്ദുല്ലാഹിബ്നു ഉമർ (റ) ഈ രംഗങ്ങൾക്കെല്ലാം സാക്ഷിയാണ് പിൽക്കാല തലമുറക്കാർക്ക് ഇവയെല്ലാം വിവരിച്ചു കൊടുത്തു ആദ്യകാലക്കാരുടെ ഈമാനിക ശക്തിയെക്കുറിച്ചു കേട്ട് അവർ വിസ്മയിച്ചുപോയി...
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...