ഇക്കാന്റെ സ്വന്തം ആയിശു - ഭാഗം 03
അങ്ങിനെ അഞ്ചു വർഷത്തെ പ്രവാസ ജീവിതവും കഴിഞ്ഞ് ഞാനും എന്റെ പിറന്ന മണ്ണിലേക്ക്
ഞാൻ വരുന്നത് കാത്ത് ഒരു വിവാഹത്തിനുള്ള ആളുകൾ തന്നെ ഉണ്ട് എന്റെ വീട്ടിൽ കാരണം അഞ്ചുവർഷം കഴിഞ്ഞു ഈ നാടും വീടും കുടുംബവും എല്ലാം വിട്ട് പോയിട്ട്
എന്നെ കണ്ടപ്പോൾ തന്നെ എന്റെ ഉമ്മ വന്ന് എന്നെ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു അത് സന്തോഷവും സങ്കടവും എല്ലാകൂടി ആയിരുന്നു അഞ്ചു വർഷം കാണാതിരുന്നതിലുള്ള സങ്കടവും സന്തോഷവും എല്ലാ ആ കണ്ണീരിൽ ഉണ്ട് "
അങ്ങിനെ കുടുംബത്തടൊപ്പം സന്തോഷവും സമാധാനവും പങ്കിട്ടുകൊണ്ട് ഒരു രാത്രി ഉറങ്ങാതെ പോയി "
ഉമ്മാന്റെ മടിയിൽ തലവെച്ച് കിടന്ന് ഓരോ കാര്യങ്ങൾ പറയുമ്പോഴാ ഉമ്മ എന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞത് മോനേ.... നാളെ നീ ഒന്ന് അവിടെ വരെ പോവണം "
ഞാൻ തല ഉയർത്തി ഉമ്മാന്റെ മുഖത്തെക്ക് നോക്കി ചോദിച്ചു
എവിടെ ഉമ്മാ...?
ആയിശാന്റെ വീട്ടിൽ "
ഫോണിൽ കൂടി അല്ലെ മോൻ അവളെ കണ്ടതും സംസാരിച്ചതും എല്ലാം നാളെ മോൻ ഒന്ന് അവളെ പോയി നേരിട്ട് കാണ്
ഞാൻ ആഗ്രഹിച്ചത് തന്നെ എന്റെ ഉമ്മ എന്നോട് പറഞ്ഞു അത് എന്തായാലും നന്നായി "
എന്താ മോനേ പോവൂലെ നീ ?
മ്മ് നാളെ പോവാ ഉമ്മാ..
അവരോടു വിളിച്ചു പറയണോ മോൻ ചെല്ലുന്നത്
വേണ്ട ഉമ്മാ പറയാതെ പോവാ അതാണ് നല്ലത് "
പിറ്റേന്ന് തന്നെ ഞാൻ ഫ്രൻസിനെയും കൂട്ടി പെണ്ണ് കാണാൻ പുറപ്പെട്ടു "
ഡാ....ഇത് തന്നെയാണോ വീട് ? ഇവിടെ ആരെയും കാണുന്നില്ലല്ലോ
അവർക്കും എനിക്കും സംശയമായി
ഉമ്മ തന്ന അഡ്രസ്സ് വെച്ച് നോക്കുമ്പോൾ ഇത് തന്നെയാണ് വീട് മാറിയിട്ടൊന്നുമില്ല
എന്നിട്ട് ഇവിടെ ആരെയും കാണുന്നില്ലല്ലോ "
ആള് ഉണ്ട് ഡോർ തുറന്ന് കിടപ്പുണ്ടല്ലോ
എന്നാ ബെല്ല് അടിച്ചു നോക്ക് "
ബെല്ല് അടിച്ചതും അടുത്തനിമിഷം തന്നെ
റൂമിൽ നിന്ന് നുണകുഴി കവിളും കാട്ടി പുഞ്ചിരിയോടെ ഞങ്ങളുടെ മുൻപിലേക്ക് വന്നത് ഞാൻ ആരെയാണോ കാണാൻ ആഗ്രഹിച്ചത് ആ ആള് തന്നെ ആയിരുന്നു "
ഞാൻ അവളിൽ നിന്ന് നോട്ടം പിൻവലിച്ചുകൊണ്ട് ചോദിച്ചു
എന്നെ മനസ്സിലായോ ?
അതെ എന്ന് തല ഇളക്കി സമ്മതിച്ചു
കയറിഇരിക്കു എന്ന് അവൾ കൈകൊണ്ട് ആഗ്യഭാഷയിൽ പറഞ്ഞു "
ഇവിടെ എന്താ വേറെ ആരും ഇല്ലേ ?
അവളോട് ചോദിക്കി എല്ലാവരും എവിടെ പോയന്ന് "
ഡാ നിന്റെ പെണ്ണിനെ ഇവിടേക്ക് വിളിക്കി എന്നിട്ട് എന്തെങ്കിലും സംസാരിക്കി ഞങ്ങളും കേൾക്കട്ടെ !
പറഞ്ഞു കഴിഞ്ഞില്ല അപ്പോയെക്കും അതാ വരുന്നു ഞങ്ങളെ മുൻപിലേക്ക് രണ്ട് കൈകളിലും വെള്ളവുമായി
ആദ്യം എന്റെ നേരെ തന്നെ വെള്ളം നീട്ടി പിടിച്ചു വെള്ളം വാങ്ങാൻ പോലും മറന്ന് ഞാൻ അവളെ തന്നെ നോക്കി നിന്നുപോയി
ഡാ..എന്ന് വിളിച്ചുകൊണ്ട് എന്റെ ചെങ്ങായിമാർ കയ്യിൽ തട്ടിയപ്പോൾ ആണ് ഞാൻ വേഗം ഗ്ലാസ് വാങ്ങിയത്
എന്ത് നോട്ടം ആണ് പഹയാ ഇജ്ജ് അതിനെ നോക്കുന്നത് ആ കുട്ടി പേടിച്ചു പോവില്ലേ
ഒന്നുപോട....അവൾ അങ്ങിനെ ഒന്നും പേടിക്കില്ല !
ഞങ്ങൾക്ക് വെള്ളവും തന്ന് അവൾ കുറച്ച് പിന്നോട്ട് ആയി മാറി നിന്നു
ഇവിടെ ഉള്ളവർ എവിടെ ആയിശയും അവളെ ഉമ്മയും "
അവളെ ഉമ്മാക്ക് പനി ആയത് കൊണ്ട് ഹോസ്പിറ്റലിൽ പോയതാണന്ന് കാണിച്ചു തന്നു
നീ ഒറ്റക്ക് ആണോ ഇവിടെ ?
അതിനു ഒരു പുഞ്ചിരി ആയിരുന്നു മറുപടി "
എന്തായാലും ഇപ്പോ ഇവിടെ ആരും ഇല്ലാതിരുന്നത് ഭാഗ്യം
ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് നോക്കി "
ഞാൻ സംസാരിക്കുന്നതിന് അനുസരിച്ച് പുള്ളിക്കാരി പിന്നോട്ട് പിന്നോട്ട് നിൽക്കുവാ
ടോ...നീ ഇത് എവിടേക്കാ പോവുന്നത് ഇവിടെ നിക്ക് ഞാൻ നിന്നെ ഒന്നും ചെയ്യില്ല "
ഞാനൊരു കാര്യം പറയട്ടെ നിന്നോട്
കാര്യം എന്താണന്ന് അറിയാനുള്ള ആകാംക്ഷയിൽ പുള്ളിക്കാരി എന്റെ മുഖത്തേക്ക് തന്നെ നോക്കി
അന്ന് വീഡിയോകാൾ ചെയ്തില്ലേ ഞാൻ "
ഓർക്കുന്നുണ്ടോ ?
ഉണ്ടന്ന് തലകുലുക്കി സമ്മതിച്ചു
അന്ന് എന്റെ മനസ്സിൽ പതിഞ്ഞത് ഈ മുഖമാണ് "
അന്ന് മുതൽ ഈ മൊഞ്ചത്തിനെ ഒന്ന് ഒറ്റക്ക് കിട്ടാൻ വേണ്ടി കൊതിച്ചു നടക്കുവായിരുന്നു ഞാൻ
ഇന്ന് എന്തായാലും അത് സാധിച്ചു "
ഒന്നും മനസ്സിലാകാത്ത പോലെ അവൾ എന്നെ തന്നെ നോക്കി "
ഞാൻ പറഞ്ഞത് വല്ലതും മനസ്സിലായോ നിനക്ക് ?
ഇല്ലേ...?
എന്നാ ശ്രദ്ധിച്ച് കേട്ടോ... എനിക്കി ഇഷ്ട്ടം ആയത് ആ ആയിശനെ ഇല്ല ഈ മൊഞ്ചത്തി ആയിശനെയാണ് ഇപ്പോ മനസ്സിലായോ ഞാൻ കൊണ്ട് പോട്ടെ ഈ മൊഞ്ചത്തിനെ എന്റെ പെണ്ണായിട്ട്
ഞാനത് പറഞ്ഞപ്പോൾ എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി
ഡാ...എന്തിനാ കരയുന്നത് ഞാൻ തെറ്റ് ആയി നിന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞതല്ലേ കരയല്ലേ
പടച്ചോനെ പറഞ്ഞത് അബദ്ധം ആയോ
ആയിശാ...എന്തിനാ നീ കരയുന്നത് ഞാൻ പറഞ്ഞത് തിരിച്ചെടുത്തു കരയണ്ട "
**************
കഴിഞ്ഞില്ലേ പോവണ്ടേ അവളോട് പഞ്ചാര അടിച്ചു ഇന്ന് മുഴുവൻ ഇവിടെ നിൽക്കാനാണോ പ്ലാൻ "
നീ കണ്ണ് തുടക്ക് അവരെങ്ങാനും കണ്ടാൽ പിന്നെ അത് മതി
ഡാ...ജാസി.... എന്ന് വിളിച്ചുകൊണ്ടവർ ഞങ്ങളുടെ അരികിൽ എത്തി
ഡാ... അവളെ മുഖം എന്താ അങ്ങിനെ നീ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ?
അല്ല ഇവിടെ ഇന്ന് മുഴുവൻ ഇരിക്കാനാണോ പ്ലാൻ പോവുന്നില്ലേ
മ്മ് പോവാ ഒരാളെയുകൂടി കാണാൻ ഉണ്ട് "
അത് ആരാ ?
ഇപ്പോ വരും അപ്പോൾ കാണാം "
ഇവള് എന്തിനാ ഇപ്പോ കരഞ്ഞത് അതാണ് എനിക്കി മനസ്സിലാകാത്തത്
അങ്ങിനെ ഞാൻ പറഞ്ഞത് അവൾ മോശമായ രീതിയിൽ എടുത്തോ എനി
അപ്പോയെക്കും എന്റെ ഫോൺ റിംഗ് ചെയ്തു "
ഫോണുമായി ഞാൻ പുറത്തേക്ക് ഇറങ്ങി സംസാരിക്കുന്നതിനിടയിൽ വെറുതെ ഒന്ന് ജനൽ വഴി ഞാൻ റൂമിലേക്ക് നോക്കിയതാ അപ്പോ അവൾ ഒരു പേപ്പറിൽ എന്തക്കയോ കുത്തികുറിക്കുന്നുണ്ട് "
അവൾ കേൾക്കാൻ പാകത്തിൽ ഞാനൊന്ന് ചുമച്ചു ഞാൻ ചുമച്ചത് കേട്ടിട്ട് ആവണം എന്നെ നോക്കി കൈകൊണ്ട് ആഗ്യഭാഷയിൽ എന്തോ പറഞ്ഞു പക്ഷേ അത് എനിക്കി മനസ്സിലായില്ല
അതുപോലെ ആഗ്യഭാഷയിൽ ഞാനും അങ്ങോട്ട് ചോദിച്ചു എന്താ എന്ന്
ഒരു മിനിറ്റ് ഒന്ന് അവിടെ നിൽക്കാമോ എന്നായിരുന്നു അതിന് അവൾ പറഞ്ഞ മറുപടി
ഫോണിൽ സംസാരിച്ചു കഴിഞ്ഞതിനു ശേഷം ഫോൺ പോക്കറ്റിൽ ഇട്ട് കുറച്ച് സമയകൂടി ഞാൻ അവൾക്ക് വേണ്ടി അവിടെ വെയിറ്റ് ചെയ്തു
ഡാ...ജാസി.... എന്ന വിളികേട്ടതും അവൾ എഴുതിയ ആ പേപ്പർ എന്റെ നേരെ ജനൽ വഴി എന്റെ കൈകളിലേക്ക് ഇട്ടു തന്നു വീട്ടിൽ പോയിട്ട് വായിച്ചാൽ മതി എന്ന് ആഗ്യഭാഷയിൽ പറയുകയും ചെയ്തു
എന്തായിരിക്കും പടച്ചോനെ ഇതിൽ എഴുതിയത് ?
എന്തായാലും വേണ്ടില്ല വേഗം ആ പേപ്പർ ചുരുട്ടി എന്റെ പോക്കറ്റിൽ ഇട്ടു "
അപ്പോയെക്കും പുറത്ത് ഒരു ഓട്ടോ വന്ന നിന്ന ശബ്ദം കേട്ടു "
നോക്കാതെ തന്നെ മനസ്സിലായി അത് ആയിശയും അവളെ ഉമ്മയും ആണന്ന് "
ഞങ്ങളെ കണ്ടത് കൊണ്ടാകും പെണ്ണ് അൽപ്പം നാണത്തോടെ അടുക്കള വഴി റൂമിലേക്ക് കയറി
മോനേ...നിങ്ങൾ കുറെ സമയം ആയോ വന്നിട്ട് അവളെ ഉമ്മ കുറച്ച് ആകാംഷയോടെ ചോദിച്ചു
ഇല്ല കുറച്ച് സമയം ആയിട്ടെയുള്ളൂ
വരുന്നത് ഒന്ന് പറഞ്ഞിരുന്നുങ്കിൽ ഞങ്ങൾ പോവില്ലായിരുന്നല്ലോ
അത് കുഴപ്പമില്ല "
എന്റെ ചെങ്ങായിമാർ ഒന്നും മനസ്സിലാക്കാതെ വായതുറന്ന് എന്നെ തന്നെ നോക്കി ഇരിപ്പാണ്
ഡാ.... എന്താ ഇപ്പോ കഥ ആ പെണ്ണ് ഏതാണ് ?
അതാണ് എനിക്കി വേണ്ടി എന്റെ ഉമ്മയും പെങ്ങമാരും കണ്ടുപിടിച്ചപെണ്ണ്
പക്ഷേ എനിക്കി പിടിച്ചത് നേരത്തെ നമ്മൾ കണ്ട മൊഞ്ചത്തിയെയും
രണ്ടും ഒന്നിനൊന്ന് മെച്ചമാണല്ലോ മോനേ നീ ഏതിനെ സെലക്ട് ചെയ്യും "
എല്ലാം വിധിപോലെ വരും
അൽപ്പം സമയം കഴിഞ്ഞപ്പോൾ അവളെ ഉമ്മ ചായയും പലഹാരങ്ങളും ഞങ്ങളെ മുൻപിൽ കൊണ്ട് നിരത്തി
അരഗ്ലാസ് ചായ മാത്രം കുടിച്ച് ഞാൻ മെല്ലെ പുറത്തേക്ക് ഇറങ്ങി
എന്നെ കണ്ടത്കൊണ്ടാവും ആയിശയു പുറത്തേക്ക് വന്നു
ഹലോ കുറെ സമയം ആയോ വന്നിട്ട് ?
ഇല്ല... "
ഞങ്ങൾ പോവാ സമയം ഒരുപാട് ആയി
പോവല്ലേ ഒരു കാര്യം പറയാനുണ്ട്
എന്തേയ്...??
അന്ന് നമ്മൾ പറഞ്ഞ കാര്യം ഇല്ലേ
എന്ത് കാര്യം ?
ആയിശാനെ വീട്ടിലേക്ക് കൊണ്ട് വരുന്നത് "
അത് കേട്ടപ്പോൾ എനിക്കി ഒരു ആവേശം ആയി
ചോദിച്ചോ നീ ?
എന്നിട്ട് എന്താ പറഞ്ഞത് ഞാൻ ആകാംഷയോടെ ചോദിച്ചു ?
നിങ്ങളെ ഉമ്മാക്ക് സമ്മതം ആണ് ആയിശ വരുന്നത്
സത്യം ആണോ നീ പറഞ്ഞത്
അതെ സത്യം "
പടച്ചോനെ നിനക്ക് ഒരായിരം നന്ദി
എന്താ ആലോചിക്കുന്നത് ?
ഹേയ് ഒന്നും ഇല്ല "
ആയിശാനോട് നീ പറഞ്ഞോ ഈ കാര്യം ?
ഉവ്വ് പറഞ്ഞു അവൾക്ക് സന്തോഷം ആയി
ആണോ.... ?
ഡാ...... ദാ വരുന്നു
ഫ്രൻസ് തിരക്ക് കൂട്ടുന്നു
എന്നാ ശരി ഞങ്ങൾ പോട്ടെ
പിന്നെ അന്ന് ഫോണിൽകൂടി കണ്ടതിനേക്കാൾ സുന്ദരനാട്ടോ നേരിട്ട് കാണുമ്പോൾ "
ഒരു പുഞ്ചിരി സമ്മാനിച്ച് ഒരു താങ്ക്സ് പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെനിന്ന് ഇറങ്ങി
വീട്ടിൽ എത്തി വേഗം റൂമിൽ കയറി ഡോർ അടച്ച് ലോക്ക് ചെയ്തശേഷം അവൾ തന്ന ആ പേപ്പർ ചുരുൾ നിവർത്തി നോക്കി ആ വടിവൊത്ത അക്ഷരങ്ങൾ ഞാൻ വായിച്ചു തുടങ്ങി "
നിങ്ങൾ പറഞ്ഞില്ലേ എന്നെ ഇഷ്ട്ടമാണന്ന് ആദ്യം ആയിട്ട് ആണ് ഒരാൾ എന്റെ മുഖത്തു നോക്കി ഇഷ്ട്ടം ആണന്ന് പറയുന്നത് കാരണം ഞാൻ ഒരു പൊട്ടി അല്ലെ അതുകൊണ്ട് ആർക്കും എന്നെ ഇഷ്ട്ടം ആവില്ലല്ലോ
സങ്കടം വന്നത് കൊണ്ടാണ് ട്ടോ കരഞ്ഞു പോയത് അല്ലാതെ നിങ്ങൾ ചോദിച്ചത് ഇഷ്ട്ടം ഇല്ലാഞ്ഞിട്ടോന്നുമല്ല
പിന്നെ നിങ്ങളെ ഉമ്മയും പെങ്ങമാരു ആയിശാനെ കണ്ട് പോയന്ന് മുതൽ അവൾ സ്വപ്നം കാണാൻ തുടങ്ങിട്ടിട്ടുണ്ട്
പിന്നെ അന്ന് നിങ്ങൾ വീഡിയോ കാൾ ചെയ്തില്ലേ അന്ന് മുതൽ അവൾക്ക് നിങ്ങളെ കുറിച്ച് സംസാരിക്കാനെ... സമയം ഉള്ളു ഒരുപാട് സ്വപ്നങ്ങൾ ആ പാവം നെയ്ത് കൂട്ടിയിട്ടുണ്ട് അത് ഈ പൊട്ടി പെണ്ണ് കാരണം ഇല്ലാതെ ആവരുത്
അങ്ങിനെ ഉണ്ടായാൽ പിന്നെ ആയിശാ ഈ ഭൂമിയിൽ ഉണ്ടാവില്ല
എനിക്കി ഇങ്ങനെയുള്ള സ്വപ്നങ്ങൾ ഒന്നും ഇല്ല സ്വപ്നം ഞാൻ കാണാറുമില്ല എന്റെ ജീവിതം ഇങ്ങനെ അങ്ങ് അവസാനിക്കും നിങ്ങളെപ്പോലെ ഒരാളെ സ്വപ്നം കാണാൻ പോലും അർഹത ഈ പൊട്ടി പെണ്ണിന് ഇല്ല
ഞാൻ കാരണം അവളെ വേണ്ടാന്ന് വെക്കരുത് ഞാൻ ഈ കാല് പിടിക്കാം
മോനേ..... അള്ളാ ഉമ്മ ആണല്ലോ വിളിക്കുന്നത് "
പേപ്പർ ചുരുൾ വേഗം അലമാരയിൽ ഉള്ള ഡ്രസ്സിനടിയിലേക്ക് തിരുകി വെച്ച് വേഗം ഡോർ തുറന്ന്
നീ എന്താ റൂമിൽ കയറി ഡോർ അടച്ച് ഇരിക്കുന്നത് !
ഞാൻ ഡ്രസ്സ് മാറാൻ കയറിയതാ
മോൻ പോയ കാര്യം എന്തായി അവളെ കണ്ടില്ലേ ?
ഉവ്വ് കണ്ടു "
എന്താടാ നിന്റെ മുഖം ഇഞ്ചികടിച്ചത് പോലെ "
ആ ചോദ്യം നമ്മളെ പെങ്ങളെ വകയായിരുന്നു
അവിടെ പോയപ്പോൾ ചായക്ക് പലഹാരം ഇഞ്ചി ആയിരുന്നു "
ഓ.. അവന്റെ വളിച്ച കോമഡി "
നീ പോടീ...
ഡാ....ഒന്ന് അവിടെ നിക്ക് "
എന്താടി...?
ആ പെണ്ണിനെ ഇഷ്ട്ടം ആയോ നിനക്ക് ?
മ്മ് കുഴപ്പമില്ല "
എന്നാ എനി ഉറപ്പിക്കാം ലെ
എല്ലാം നിങ്ങളെ ഇഷ്ട്ടം എന്ന് പറഞ്ഞ് എല്ലാം ഞാൻ അവർക്ക് വിട്ട് കൊടുത്തു
( തുടരും )