ഇക്കാന്റെ സ്വന്തം ആയിശു - ഭാഗം 02
ഞാൻ എനി എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്റെ പെങ്ങമാർക്ക് താല്പര്യം ഇല്ലാതെ അവർ ഈ വിവാഹത്തിന് സമ്മതിക്കില്ല
അതിന് കാരണവും ഉണ്ട് അവരോടു ഞാൻ പറഞ്ഞു പോയതാ നിങ്ങൾ കാണിച്ചു തരുന്ന പെണ്ണിനെ അല്ലാതെ വേറെ ഒരു പെണ്ണിനെ ഞാൻ നിക്കാഹ് കഴിക്കില്ലന്ന്
കുറെ ആയി എനിക്കി വേണ്ടി എന്റെ പെങ്ങമാർ പെണ്ണ് തിരഞ്ഞു നടക്കുന്നു ഏത് ഒരു പെണ്ണിനെ പോയി കണ്ടാലും അവർക്ക് അത് ഇഷ്ട്ടം ആവില്ല ഇപ്പോ അവർക്ക് ഇഷ്ട്ടമുള്ളത് തന്നെ എനിക്കി വേണ്ടി കണ്ടുപിടിച്ചു
അപ്പോ ഞാൻ അത് വേണ്ടാന്ന് പറഞ്ഞാൽ അവർക്ക് അത് വിഷമം ആ ആവുകയും ചെയ്യും
പടച്ചോനെ ആലോചിച്ചിട്ട് ഒരു വഴിയും കാണുന്നില്ലല്ലോ
എന്തെക്കെ പറഞ്ഞാലും നമ്മളെ മൊഞ്ചത്തി മനസ്സിൽ അങ്ങ് സ്ഥാനം പിടിച്ചു പോവുകയും ചെയ്തു ആ രൂപം മനസ്സിൽ നിന്ന് അങ്ങ് മായുന്നില്ല
ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാ ഫോൺ റിംഗ് ചെയ്തത്
ഇത് മിസ്സ് കാൾ ആണല്ലോ
എനി ഉമ്മയാണോ എന്റെ പെങ്ങമാരെ മനസ്സ് എങ്ങാനും മാറിയോ അത് പറയാനാണോ മിസ്സ് ഇട്ടത് പടച്ചോനെ അങ്ങിനെ ആയാൽ മതിയായിരുന്നു
വേഗം ഫോൺ എടുത്ത് മിസ്സ്‌കാൾ നോക്കി ഉമ്മയല്ലല്ലോ ഇത് അവളാണല്ലോ ആയിശ
ഇവളാന്താ ഇപ്പോ മിസ്സ് കാൾ ഇട്ടത്
എന്തായാലും വേണ്ടില്ല വിളിച്ചു നോക്കട്ടെ "
ഫോൺ റിംഗ് ചെയ്യാൻ നേരമില്ല അതിന്റെ മുൻപ് തന്നെ ചാടികേറി ഫോൺ എടുത്തു ഇവൾക്ക് വേറെ പണി ഒന്നും ഇല്ലേ എപ്പോ നോക്കിയാലും ഈ ഫോണിൽ തന്നെയാണോ
ഹലോ എന്താ മിസ്സ് ഇട്ടത് ?
ബിസി ആണോ നിങ്ങൾ ?
അല്ല എന്തായി "
എനിക്കി കുറച്ച് കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു "
അള്ളാ എന്താ ഇപ്പോ ഇവൾക്ക് ഇത്ര സംസാരിക്കാൻ "
എന്താ പറയാൻ ഉള്ളത് പറഞ്ഞോ "
അത് പിന്നെ..."
ഹാ പറയടോ
കേൾക്കുമ്പോൾ ദേഷ്യം ആവുമോ ?
അത് കേട്ട് കഴിഞ്ഞാൽ അല്ലെ പറയാൻ പറ്റു
നിങ്ങൾ നല്ല ദേഷ്യം ഉള്ള ആള് ആണോ ?
നീ എന്റെ ദേഷ്യം അളക്കാൻ വിളിച്ചത് ആണോ ?
ഇയാള് കാര്യം എന്താന്ന് വെച്ചാൽ പറ "
എന്നെ വിളിച്ചപ്പോൾ ഇഷ്ട്ടം ആണോ അല്ലയോ എന്ന് ഒന്നും പറഞ്ഞില്ലല്ലോ ?
ഓഹോ അതാണോ ഇവളെ പ്രശ്നം
അതാണോ ഇവൾക്ക് ഇത്ര സംസാരിക്കാനുണ്ടന്ന് പറഞ്ഞത്
ഹലോ...എന്താ ഒന്നും പറയാത്തത് ഞാൻ ചോദിച്ചത് ഇഷ്ട്ടം ആയില്ലേ
ഇതാണോ നിനക്ക് ഇത്ര സംസാരിക്കാൻ ഉണ്ടന്ന് പറഞ്ഞത്
അതല്ല വേറെ കാര്യം ആണ്
എന്നാൽ പറഞ്ഞോ എന്തിനാ മടിക്കുന്നത് ?
ആദ്യം എന്നെ ഇഷ്ട്ടം ആയോ അല്ലയോ എന്ന് പറയാമോ ?
ഇത് വല്ലാത്തൊരു ചോദ്യം ആയി പോയല്ലോ എന്താ ഇപ്പോ ഇവളോട് പറയുക "
നിന്റെ അഭിപ്രായം ആദ്യം പറ എന്നിട്ട് ഞാൻ പറയാം
എനിക്കി ഇഷ്ട്ടമായി നിങ്ങളെ "
പിന്നെ വേറെ ഒരാൾക്കും നിങ്ങളെ പെരുത്ത് ഇഷ്ട്ടം ആയി "
അത് ആരാ വേറെ ഒരാൾ "
അത് ആരായിരിക്കും പറയാൻ പറ്റുമോ ?
മനസ്സിലായി "
എന്നാ ആരാ ?
ആയിശ അല്ലെ
അത് എങ്ങനെ മനസ്സിലായി "
ഞാൻ ചുമ്മാ ഒന്ന് പറഞ്ഞു നോക്കിയതാടോ "
എനി ഞാൻ ചോദിച്ചതിന് മറുപടി പറ
ഇവള് എന്നെ വിടുന്ന ലക്ഷണം ഇല്ലല്ലോ പടച്ചോനെ...
ഹലോ.... പോയോ ?
ഇല്ലടോ ഞാൻ ഇവിടെ ഉണ്ട്
നിനക്ക് എന്താ പറയാനുണ്ടന്ന് പറഞ്ഞത്
ഞാൻ വേഗം വാക്ക് മാറ്റി
ഞാൻ ആദ്യം ചോദിച്ചതിന് ഉത്തരം പറ എന്നിട്ട് ഞാൻ പറയാം
ഇവള് എന്നെകൊണ്ടേ പോവും അത് ഉറപ്പാ "
എന്താ ഇപ്പോ പറയുക ഇഷ്ട്ടം അല്ലെന്ന് പറഞ്ഞാൽ അത് ഈ നിമിഷം തന്നെ വീട്ടിൽ അറിയും
ഇഷ്ട്ടം ആണന്ന് പറഞ്ഞാൽ അതും കുഴപ്പം ആണ് പക്ഷേ എന്തെങ്കിലും പറയാതെ ഇരുന്നാൽ അത് മോശവും അല്ലേ.... "
ഹലോ... പോയോ ?
ഹോ...ഇവളെ ഞാൻ...
അപ്പോ എന്നെ ഇഷ്ട്ടം ആയില്ലേ ലെ
ഹേയ് അങ്ങിനെ ഞാൻ പറഞ്ഞോ ?
പറയാതെ തന്നെ അറിയാലോ ഈ മൗനം കണ്ടാൽ
എനിക്കി ഇഷ്ട്ടം ആയി നിന്നെ
അങ്ങിനെ പറയുക അല്ലാതെ വേറെ വഴി ഇല്ല
സത്യം ആണോ ?
മ്മ് സത്യം "
എനി നിനക്ക് എന്താ പറയാനുള്ളത്
അത് പിന്നെ...
എനിക്കി പാചകം ഒന്നും അറിയില്ല ഒരു ചായ ഇടാൻ പോലും അറിയില്ല എന്നോട് ദേഷ്യം തോന്നരുത് കേൾക്കുമ്പോൾ
പടച്ചോനെ ഇത് ഇപ്പോ എന്താ കഥ
എനി അതും ഞാൻ പഠിപ്പിക്കണോ?
പിന്നെ ഇയാള് എന്താ ഈ പറഞ്ഞു വരുന്നത് ?
നമ്മളെ കല്യാണം കഴിഞ്ഞാൽ നിങ്ങളെ വീട്ടിലെ ജോലി എല്ലാം ഞാൻ ചെയ്യേണ്ടേ പ്രത്യേകിച്ചും പാചകം
അതെക്കെ വേണ്ടി വരും "
പക്ഷേ അത് ഒന്നും എനിക്കി അറിയില്ല അതാണ് ഞാൻ പറഞ്ഞു വരുന്നത്
അത് സിമ്പിൾ അല്ലേ പെട്ടന്ന് പഠിച്ചാൽ പോരെ "
നിനക്ക് വീട്ടിൽ പിന്നെ എന്താ പണി ഒരു ചായ എക്കെ ഇട്ട് നോക്കിക്കൂടെ ഇടക്ക് "
എല്ലാം ജോലിയും ആയിശ ആണ് ചെയ്യാറ് അതുകൊണ്ട് എനിക്കി ഒന്നും അറിയില്ല
ആയിശ എന്താ നിന്റെ ജോലിക്കാരി ആണോ ?
അങ്ങിനെ ഒന്നും ഇല്ല എന്നാലും ഇവിടുത്തെ ജോലിക്കാരി തന്നെയാണ് അവൾ "
അവൾക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ മുതൽ അവൾ ഇവിടെ അല്ലെ
എന്ന് കരുതി ജോലിക്കാരി ആക്കണോ ?
ഞങ്ങൾ ആക്കിയത് അല്ല അവൾ എല്ലാ ജോലിയും ചെയ്യുന്നത് ആണ്
അവളെ ഉമ്മയും ഉപ്പയും എങ്ങിനെയാ മരിച്ചത് ?
ആത്മഹത്യ ചെയ്യ്തത് ആണ്
പലിശക്ക് ക്യാഷ് വാങ്ങി പിന്നെ തിരിച്ചു കൊടുക്കാൻ കഴിയാതെ വന്നപ്പോൾ രണ്ടു പേരും വിഷം കഴിച്ചു ആത്മഹത്യ ചെയ്തു
പിന്നെ ആയിശാനെ ഏറ്റടുക്കാൻ ആരും വന്നില്ല അങ്ങിനെ ഉമ്മയും ഉപ്പയും അവളെ ഏറ്റടുത്തു
അന്ന് മുതൽ അവൾ ഇവിടെയാണ്
അപ്പോ അവൾ സ്കൂളിൽ ഒന്നും പോയിട്ടില്ല ?
ഉണ്ട് പത്താം ക്ലാസ്സ് വരെ പോയി പിന്നെ അവൾ പോയില്ല
അവൾക്ക് അറിയാമോ അവളെ ഉമ്മയും ഉപ്പയും ആത്മഹത്യ ചെയ്തത് ആണന്ന്
ഉം അറിയാം "
അവൾ നന്നായി പാചകം ചെയ്യും അത് പറയാൻ വേണ്ടിയാ ഞാൻ നിങ്ങളെ മിസ്സ് ഇട്ടത്
എന്ത് അവൾ പാചകം ചെയ്യുമെന്ന് പറയാൻ വേണ്ടിയോ അതിനാണോ ഇയാള് മിസ്സ് ഇട്ടത് !
അതല്ല "
പിന്നെ എന്ത് പറയാൻ വേണ്ടിയാ "
എന്റെ വിവാഹം കഴിഞ്ഞു വരുമ്പോൾ ആയിശാനെ ഞാൻ കൂടെ കൂട്ടട്ടെ
പടച്ചോനെ എന്തിന് ?
ഉമ്മ പറഞ്ഞതാ അങ്ങിനെ എനിക്കി പാചകം ഒന്നും അറിയാത്തത് കൊണ്ട്
എന്നാ പിന്നെ എനിക്കി അവളെ കല്യാണം കഴിച്ചാൽ പോരെ ?
അത് കേട്ടപ്പോൾ അവളൊന്നും ചിരിച്ചു
ഇയാള് എന്തിനാ ചിരിച്ചത് ?
നിങ്ങളെ കോമഡി കേട്ടിട്ട്
ഞാൻ കോമഡി ഒന്നും പറഞ്ഞില്ലല്ലോ അതിന് "
പിന്നെ ഇപ്പോ പറഞ്ഞതോ അവളെ കല്യാണം കഴിക്കുന്ന കാര്യം
അത് കോമഡി ആണോ അപ്പോ കോമഡി കേട്ടാൽ ഇയാൾ എന്ത് പറയും "
നിങ്ങളെ ഉമ്മയും പെങ്ങമാരും അന്ന് എന്നെ കാണാൻ വന്നപ്പോൾ പറഞ്ഞായിരുന്നു "
എന്ത് ?
നിങ്ങളെ വീട്ടിൽ എനി ഉമ്മ മാത്രം ഉണ്ടാകു എന്ന് പെങ്ങമാർ എല്ലാവരും നിങ്ങളെ കല്യാണം കഴിഞ്ഞാൽ പോവുമെന്ന് "
മ്മ് "
അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് പാചകം എല്ലാം ഞാൻ തന്നെ ചെയ്യേണ്ടേ "
വേണ്ട ഞാൻ ചെയ്യാം "
കളിയാക്കിയത് ആണ് ലെ
പിന്നെ ഞാൻ എന്ത് പറയണം നിന്നോട്
ഒന്ന് സമ്മതിച്ചുടെ ആയിശ നിങ്ങളെ വീട്ടിലേക്ക് വരുന്നത് പ്ലീസ്
അപ്പോ ആയിശ വന്നാൽ രണ്ട് കാര്യം ഉണ്ട് അവളെ കാണുകയും ചെയ്യാ അവളെ കൈകൊണ്ട് ഉണ്ടാക്കിയ നല്ല ഫുഡും കഴിക്കാം "
ഐഡിയ കൊള്ളാം "
പക്ഷേ വീട്ടുകാർ സമ്മതിക്കുമോ എന്നാ സംശയം "
ഹലോ എന്താ ഒന്നും മിണ്ടാത്തെ
ഞാൻ പറഞ്ഞ കാര്യം സമ്മതം ആണോ ?
എനിക്കി എതിർപ്പ് ഒന്നും ഇല്ല പക്ഷേ എന്റെ വീട്ടുകാർക്ക് സമ്മതം ആണോ എന്ന് പറയാൻ പറ്റില്ല
അതെക്കെ നിങ്ങൾ പറഞ്ഞാൽ കേൾക്കില്ലേ...?
പിന്നെ എനിക്കി അതല്ലേ പണി "
വിവാഹം കഴിഞ്ഞാൽ സ്വന്തം ഭാര്യന്റെ കൈകൊണ്ട് അല്ലെ ഭക്ഷണം പാചകം ചെയ്തു തരേണ്ടത് എന്ന് ഒന്ന് തട്ടി വിട്ടു അവളോട്
ഇത് വേറെ ഒരാള് ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി മാത്രം എന്നെക്കെ പറയുമ്പോൾ..... "
പ്ലീസ് സമ്മതമല്ലന്ന് പറയല്ലേ
ആയിശ വീട്ടിലേക്ക് വരുന്നത് ആയിരം വട്ടം എനിക്കി സമ്മതമാണന്ന് ഉറക്കെ അവളോട് വിളിച്ചു പറയണമെന്ന് ഉണ്ടായിരുന്നു പക്ഷേ..ഇവിടെ തൽകാലം ഞാൻ മൗനം പാലിച്ചേ പറ്റു "
ആദ്യം തന്നെ അവളെ ഇഷ്ട്ടമാണന്ന് ഞാൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഉമ്മയും പെങ്ങമാരു ഈ ഒരു ആവശ്യം അംഗീകരിച്ചു തരാൻ ചാൻസ് ഇല്ല
എന്താ ഒരു വഴി "
ഹെലോ നിങ്ങൾ പോയോ ?
ഇല്ല പോയിട്ടില്ല
എന്നാ ഞാൻ ചോദിച്ചതിന് മറുപടി പറയാമോ ?
ഞാൻ പറഞ്ഞാൽ ശരിയാകില്ല നീ നിന്റെ ഉമ്മാനെ കൊണ്ട് എന്റെ ഉമ്മാനോട് പറയാൻ പറ..."
അള്ളാ അത് നടക്കുമോ ?
അതൊന്നും എനിക്കി അറിയില്ല പറഞ്ഞു നോക്ക് "
ഉം ഞാൻ പറഞ്ഞു നോക്കാം നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ എന്നെ സപ്പോർട്ട് ചെയ്യണെ...
ഒക്കെ അത് ഞാനേറ്റു
എന്റെയും കൂടി ആവശ്യം അല്ലെ അവൾ വരുന്നത് അപ്പോ പിന്നെ ഞാൻ സപ്പോർട്ട് ചെയ്യാതെ നിൽക്കുമോ ?
പടച്ചോനെ ഈ കാര്യത്തിൽ എങ്കിലും എന്റെ ഉമ്മാക്ക് നല്ല ബുദ്ധി കൊടുക്കണേ "
*********
അങ്ങിനെ അഞ്ചു വർഷത്തെ പ്രവാസ ജീവിതവും കഴിഞ്ഞ് ഞാനും എന്റെ പിറന്ന മണ്ണിലേക്ക്...
( തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment