ഇക്കാന്റെ സ്വന്തം ആയിശു - ഭാഗം 01
ജോലി കഴിഞ്ഞു പതിവുപോലെ റൂമിൽ എത്തി ഫോൺ എടുത്തു നോക്കുമ്പോൾ ആണ് ഉമ്മാന്റെ മിസ്സ് കാൾ കാണുന്നത് ഒന്നല്ല ഒരുപാട് ഉണ്ട് പടച്ചോനെ എന്തായിരിക്കും
നാട്ടിൽ നിന്ന് മിസ്സ് കാൾ കാണുമ്പോൾ തന്നെ പകുതി ജീവൻ അങ്ങ് പോവും "
ഡ്രസ്സ് പോലും മാറാതെ വേഗം ഉമ്മാനെ വിളിച്ചു നോക്കി "
ബെല്ല് അടിയാൻ നേരമില്ല അപ്പോയെക്കും ഉമ്മ വേഗം ഫോൺ എടുത്തു "
എന്താ ഉമ്മ ഉമ്മാന്റെ മിസ്സ് കാൾ കുറെ കണ്ടല്ലോ "
മിസ്സ് കാൾ കണ്ടപ്പോൾ ന്റെ കുട്ടി പേടിച്ചോ ?
പിന്നെ പേടിക്കാതെ ഇരിക്കുമോ ഉമ്മാ......
ഞങ്ങൾ പ്രവാസികൾക്ക് നാട്ടിലെ കാൾ കാണുമ്പോൾ പേടിയാ "
ഉമ്മ എന്തിനാ വിളിച്ചത് അത് പറ
മോൻ ജോലി കഴിഞ്ഞു റൂമിൽ എത്തിയോ ?
ഉവ്വ് ഇപ്പോ എത്തിയതേയുള്ളൂ "
ഡ്രസ്സ് പോലും മാറ്റാതെ ആണ് ഉമ്മാനെ വിളിക്കുന്നത് "
എന്നാ എന്റെ കുട്ടി പിന്നെ വിളിച്ചോ "
ജോലി കഴിഞ്ഞു വന്നതല്ലേ ഉള്ളു കുളി കഴിഞ്ഞു എന്തെങ്കിലു കഴിച്ചിട്ട് എക്കെ വിളിച്ചോ "
വേണ്ട ഉമ്മാ ഞാൻ കുറച്ചു കഴിഞ്ഞു കുളിച്ചോളാം ഉമ്മ കാര്യം എന്താണന്ന് പറ "
നിനക്ക് പെണ്ണ് കണ്ടു ഞങ്ങൾ "
അത് പറയാൻ വേണ്ടിയാ നല്ല കുട്ടിയാ മോൻ പറഞ്ഞത് പോലെ തന്നെ നല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണ്
എന്റെ ഉമ്മാ അത് പറയാൻ വേണ്ടിയാണോ ഇത്ര മിസ്സ് കാൾ
ഹോ ഇപ്പോഴാ ശ്വാസം നേരെ വീണത് ഞാൻ പേടിച്ചു ട്ടോ...
എന്നിട്ട് ബാക്കി പറ ഉമ്മ കണ്ടോ കുട്ടിയെ "
കണ്ടു നിന്റെ പെങ്ങമാരു ഞാനും പോയി കണ്ടു "
എല്ലാവർക്കും ഇഷ്ട്ടമായി എനി നിന്റെ അഭിപ്രായം അറിഞ്ഞാൽ മതി
എന്നാ നീ വരുമ്പോഴേക്കും നമ്മക്ക് ഉറപ്പിച്ചു ഇടാം നീ വന്നാൽ പിന്നെ ഉടനെ കല്യാണം നടത്താലോ
നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ട്ടം ആണെങ്കിൽ പിന്നെ എന്താ കുഴപ്പം നിങ്ങളെ ഇഷ്ട്ടം അല്ലെ എന്റെ ഇഷ്ട്ടം
അത് പറഞ്ഞാൽ പറ്റില്ല എന്റെ മോന് ആ കുട്ടിയെ ഒന്ന് കാണണം
ഞാൻ ഇവിടുന്ന് എങ്ങനെ കാണാനാ എന്റെ ഉമ്മാ
അതിന് അല്ലെ വീഡിയോകാൾ എക്കെ ഉള്ളത്
ആഹാ കൊള്ളാലോ കൊച്ചു കള്ളി എല്ലാം പഠിച്ചു വെച്ചിട്ടുണ്ട് ലെ
പോടാ കളിയാക്കാതെ "
അവളെ നമ്പർ ഞാൻ തരാം നീ ആദ്യം സംസാരിക്കി
എന്നിട്ട് അവളെ കാണുന്ന കാര്യം പറഞ്ഞാൽ മതി
ആയിക്കോട്ടെ "
ഇന്ന് തന്നെ വേണോ നാളെ ആയാലും പോരെ "
പോടാ...ഇപ്പോ തന്നെ വേണം നീ ഇപ്പോ തന്നെ വിളിക്കി
എന്നിട്ട് സംസാരിക്കി അത് കഴിഞ്ഞു ഉമ്മാനെ വിളിക്കാൻ മറക്കല്ലേ
മോനേ...ഫോൺ വെക്കല്ലേ ഒരു കാര്യം
എന്താ ഉമ്മാ... ? മോന് എന്നാ ലീവ് കിട്ടുക ?
അടുത്ത മാസം ആദ്യം കിട്ടും
അപ്പോ ഉമ്മ പറഞ്ഞത് പോലെ തന്നെ അല്ലെ എനി ഉമ്മാനെ വിട്ട് എന്റെ കുട്ടി പോവൂലല്ലോ
എന്റെ ഉമ്മാന്റെ ആഗ്രഹം പോലെ തന്നെ കല്യാണം എക്കെ കഴിച്ച് ഇനിയുള്ള ജീവിതം എന്റെ ഉമ്മാന്റെ കൂടെ
എന്റെ ഉമ്മാന്റെ കൈകൊണ്ട് ഉണ്ടാക്കിയ ആ കപ്പയും മത്തികറി എക്കെ കഴിക്കാൻ കൊതിയാവുന്നു ഹോ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു
അങ്ങിനെ കൊതി ആവണ്ട എന്റെ മോന് എന്താ വേണ്ടതന്ന് വെച്ചാൽ ഉമ്മ ഉണ്ടാക്കി തരില്ലേ
അഞ്ചു വർഷം ആയില്ലേ എന്റെ മോന് ഈ ഉമ്മാനെ ഇട്ട് പോയിട്ട് എത്ര പൂതി ഉണ്ട് അറിയാമോ നിന്നെ ഒന്ന് കാണാൻ
എനി കുറച്ചു ദിവസം അല്ലെ ഉള്ളു അത് കഴിഞ്ഞാൽ പിന്നെ എന്റെ ഉമ്മാന്റെ കൂടെ തന്നെയല്ലേ ഞാൻ
അത് ആണ് ഉമ്മാന്റെ ഏക സമാധാനം
എന്നാ ഞാൻ ഉമ്മാന്റെ മരുമകൾ ആവാൻ പോവുന്നവളെ ഒന്ന് വിളിച്ചു നോക്കട്ടെ എന്നിട്ട് എന്റെ ഉമ്മാനെ വിളിക്കാം ട്ടോ "
ഉമ്മാ..... ഒരു കാര്യം ചോദിക്കാൻ മറന്നു ഇവളെ പേര് എന്താ ?
ആയിശ അതാണ് പേര്
ഹോ സൂപ്പർ നെയിം..."
എന്നാ ശരി ഉമ്മാ.....
പടച്ചോനെ എനി ഇപ്പോ ഞാൻ അവളെ വിളിച്ചാൽ അവൾ തന്നെയാവുമോ ഫോൺ എടുക്കുക
അവളെ ഉപ്പ എങ്ങാനും ആണെങ്കിലോ എന്തായാലും വേണ്ടില്ല വിളിച്ചു നോക്കാം "
ഫോൺ റിംഗ് ചെയ്തപ്പോൾ തന്നെ ഉടനെ ചാടി എടുത്തല്ലോ ഇവൾ എന്താ ഫോണിന്റെ മുൻപിൽ തപസ്സ് ഇരിക്കുവാണോ ?
ഹലോ.... ആഹാ...എന്ത് നല്ല ശബ്ദം ആ ശബ്ദം കേട്ടപ്പോൾ തന്നെ കുളിരു കോരി "
എന്താ പടച്ചോനെ ഞാനിപ്പോ പറയുക
ഒന്നും വായിൽ കിട്ടുന്നില്ലല്ലോ പണ്ടാറടങ്ങാൻ "
എന്തക്കയോ ചോദിക്കണമെന്ന് ഉണ്ടായിരുന്നു പടച്ചോനെ എല്ലാം മറന്നോ അവളെക്കാൾ ടെൻഷൻ എനിക്കോ "
ഹലോ ഇത് ആരാ വീണ്ടും അവളുടെ ചോദ്യം "
ഞാൻ ഞാൻ. ജാസിർ ആണ് ഒരു വിധം പറഞ്ഞു ഒപ്പിച്ചു
ഏത് ജാസിർ ?
ഇയാൾക്ക് എത്ര ജാസിർനെ അറിയാം
എനിക്കി ഒരു ജാസിർനെ അറിയില്ല ഇത് ആരാ ഒന്ന് തെളിയിച്ചു പറയു
ഇന്ന് രാവിലെ അവിടെ ഇയാളെ പെണ്ണ് കാണാൻ വന്നില്ലേ അത് എന്റെ ഉമ്മയും പെങ്ങമാരും ആയിരുന്നു
ഓ... സോറി ട്ടോ മനസ്സിലായില്ല
അത് കുഴപ്പമില്ല സോറി ഒന്നും വേണ്ട
ഹോ. എനി ഇപ്പോ എന്താ ചോദിക്കുക ?
.ഒന്നും കിട്ടുന്നില്ലല്ലോ പടച്ചോനെ ആദ്യം ഒരു പേപ്പറിൽ എഴുതി വെച്ചാൽ മതിയായിരുന്നു ഇങ്ങനെ ആണെങ്കിൽ ഇത് ഇപ്പോ അവളാണോ പെണ്ണ് അല്ലങ്കിൽ ഞാനോ ?
ഹലോ പോയോ " വീണ്ടും അവളെ കിളി കൊഞ്ചൽപോലെയുള്ള ശബ്ദം
ഇല്ല പോയിട്ടില്ല ഇവിടെ ഉണ്ട്
എന്നിട്ട് എന്താ മിണ്ടാത്തെ ?
ഞാനൊന്നു വീഡിയോ കാൾ ചെയ്തോട്ടെ "
അള്ളാ അത് എന്തിനാ ?
എനിക്കി ഇയാളെ ഒന്ന് കാണാൻ.....
അതിന് ഞാൻ വാട്സപ്പിൽ ഫോട്ടോ ഇട്ട് തന്നാൽ പോരെ ?
അങ്ങിനെ കണ്ടിട്ട് കാര്യം ഇല്ല ഒരു അഞ്ചു മിനിറ്റ് മതി നിന്നെ ജസ്റ്റ് ഒന്ന് കണ്ടാൽ മാത്രം മതി
സമ്മതം ആണോ ? ഉം
അത് കേൾക്കേണ്ട താമസം ഞാൻ ഞാൻ വേഗം കാൾ ചെയ്തു
വീഡിയോ കാൾ ചെയ്തിട്ട് ആളെ കാണുന്നില്ലല്ലോ ഇത് എവിടെ പോയി
ഹെലോ...നീ ആ ഫോൺ ഒന്ന് ശരിക്കി പിടിക്കി ഇത് നിന്റെ നാട്ടിലെ സ്ഥലം കാണാൻ അല്ല ഞാൻ വീഡിയോ കാൾ ചെയ്‍തത് "
എന്താടോ ഫോണിലേക്ക് നോക്കാൻ ഇത്ര നാണമോ...?
സംസാരം കേട്ടപ്പോൾ ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയത്
പിന്നെ എന്താ കരുതിയത് ?
നല്ല ധൈര്യമുള്ള ആള് ആണന്ന്
ധൈര്യം എക്കെ ഉണ്ട് ട്ടോ
ഉവ്വ് ഞാൻ കണ്ടു ഇയാളെ ധൈര്യം
അത് ആരാ നിന്റെ പിന്നിൽ ഉള്ള ആള് ?
അവളോട് വീഡിയോ കാൾ ചെയ്യുമ്പോൾ ആണ് പിന്നിൽ കൂടി ഒരു മൊഞ്ചത്തി നടന്നു പോയത്
അത് ആരാ ?
അത് ഉമ്മാന്റെ അകന്നബന്ധത്തിൽ ഉള്ള കുട്ടിയാ "
അവൾക്ക് ഉമ്മയും ഉപ്പയും ഇല്ല അതുകൊണ്ട് ഇവിടെയാ താമസം
അവൾ എന്താ കൈകൊണ്ട് ഗോഷ്ട്ടി കാണിക്കുന്നത് ?
ആരാന്ന് ചോദിക്കുവാ നിങ്ങളെ കണ്ടിട്ട്
അവൾ സംസാരിക്കില്ല ഊമയാ പക്ഷേ എല്ലാം കേൾക്കാം ട്ടോ
ആണോ.....
എന്റെ റൂമിൽ ഉണ്ട് ഇതുപോലെ ഒരാള് സംസാരിക്കില്ല പക്ഷേ അവന് കേൾക്കാനും പറ്റില്ല
അവന്റെ കൂടെ നിന്ന് അവന്റെ ഭാഷ എല്ലാം ഞാനും പഠിച്ചു
എന്നാ ഇവളോട് സംസാരിക്കാൻ പറ്റുമോ "
അതിന് എന്താ "
ഞാൻ അവളോട് പേര് ചോദിക്കാ...
ഞാൻ ആംഗ്യഭാഷയിൽ ചോദിച്ചു അവളോട് നിന്റെ പേര് എന്താന്ന്
നിന്റെ അതെ നെയിം ആണോ അവളുടെയും നെയിം
അതെ ഞങളുടെ രണ്ടാളെയും നെയിം ഒരുപോലെയാ
ബെസ്റ്റ്
ഇത് എന്താ രണ്ട് പേർക്കും ഒരുപോലെയുള്ള നെയിം ഇട്ടത്
അവൾക്ക് അവളെ ഉമ്മയും ഉപ്പയും ഇട്ടു
എനിക്കി എന്റെ ഉമ്മയും ഉപ്പയും ഇട്ടു
അത് മനസ്സിലായി... എന്താ ഒരുപോലെ ഉള്ള പേര് ഇട്ടത് എന്നാ ഞാൻ ചോദിച്ചത്
ആാാ അത് എനിക്കി അറിയില്ല
അവൾ പഠിക്കുന്നുണ്ടോ ?
ആ പൊട്ടി പെണ്ണ് എങ്ങനെ പഠിക്കാൻ ആണ് "
അത് അവളെ പരിഹസിച്ചു പറഞ്ഞതുപോലെ തോന്നി എനിക്കി
എന്താ അവൾക്ക് പഠിച്ചാൽ ഇവരെ പോലെ ഉള്ളവർ പഠിച്ചു നല്ല ജോലി വാങ്ങുന്നില്ലേ
പക്ഷേ അവൾക്ക് അതിനോട് താല്പര്യം ഒന്നും ഇല്ല "
അവൾ ഇവിടുത്തെ ജോലി ചെയ്തു ഒതുങ്ങി കൂടുന്ന ഒരു പെണ്ണാ
ഇത് ഇപ്പോ എന്നെ ആണോ പെണ്ണ് കാണുന്നത് അല്ലെങ്കിൽ അവളെയോ ?
അവളുടെ ആ ചോദ്യം കേട്ടപ്പോൾ തന്നെ മനസ്സിലായി ഞാൻ അവളോട് സംസാരിച്ചത് ഇവൾക്ക് പിടിച്ചിട്ടില്ലന്ന്
നീ പഠിക്കുവാണോ ?
ഉം
എന്താ പഠിക്കുന്നത് ?
ഡിഗ്രി
ഞാൻ പിന്നെ വിളിക്കാം ട്ടോ
ഹലോ ഹലോ ഫോൺ കട്ട് ചെയ്യല്ലേ...
എന്താ പറഞ്ഞോ ?
നിങ്ങൾ എപ്പോഴാ ഗൾഫിൽ നിന്ന് വരുന്നത് ?
ഉറപ്പായിട്ടില്ല അടുത്ത മാസം ആവും
നിന്റെ പിന്നിൽ നിന്ന് അവൾ എന്താ പറയുന്നത് "
ആാാ എനിക്കി അറിയില്ല
നിങ്ങൾക്ക് അവളെ ഭാഷ അറിയില്ലേ ചോദിച്ചു നോക്ക്
നീ ഫോൺ ഒന്ന് അവളെ കയ്യിൽ കൊടുക്കാമോ ? "
അതൊന്നും വേണ്ട ഇങ്ങനെ ചോദിച്ചാൽ മതി
ബെസ്റ്റ് പെണ്ണ്
അവൾ പറഞ്ഞത് മനസ്സിലായോ
ഉവ്വ് മനസ്സിലായി
എന്താ പറഞ്ഞത് "
അത് ഒന്നും ഞാൻ പറയില്ല ഞാൻ പിന്നെ വിളിക്കാം എനിക്കി സമയം ഇല്ല
ശോ അത് പറഞ്ഞിട്ട് പോ അവൾ എന്താ പറഞ്ഞത്
ഞാൻ മൊഞ്ചൻ ആണന്ന് അതാണ് അവൾ പറഞ്ഞത് !
ഓഹോ അതാണോ പറഞ്ഞത് "
=======================
അല്ല പെണ്ണ് കാണൽ എല്ലാം കഴിഞ്ഞോ ?
എന്റെ കൂടെ റൂമിൽ ഉള്ള ഇക്കായാ
മ്മ് കഴിഞ്ഞു
എന്നിട്ട് എന്താ നിന്റെ മുഖം ഇങ്ങനെ
എന്താ പെണ്ണിനെ ഇഷ്ട്ടം ആയില്ലേ നിനക്ക് "
എന്താടാ ഒരു ടെൻഷൻ പോലെ
ഹേയ് ഒന്നുല്ല ഇക്കാ
ഉമ്മാനെ വിളിച്ചു പറഞ്ഞോ നീ പെണ്ണിനെ കണ്ടിട്ട് നിന്നോട് വിളിക്കാൻ പറഞ്ഞില്ലേ
മ്മ് വിളിച്ചു നോക്കട്ടെ
ഉമ്മ എന്റെ വിളിയും കാത്തു ഇരിക്കുന്നത് പോലെ ഉണ്ട് വിളിച്ചപ്പോൾ തന്നെ വേഗം ഫോൺ എടുത്ത് "
മോനെ.... നിനക്ക് ഇഷ്ട്ടം ആയോ നീ സംസാരിച്ചോ അവളോട്
ഉമ്മാന്റെ ആകാംഷ നിറഞ്ഞ ചോദ്യം
മ്മ് കണ്ടു സംസാരിച്ചു
എന്നിട്ട് എന്താ നിന്റെ സംസാരത്തിൽ ഒരു ഉഷാർ ഇല്ലല്ലോ
ഉമ്മാനോട് ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യം ആവരുത്
എനിക്കി എന്തിനാ മോനോട് ദേഷ്യം
എന്തുപറ്റി നിനക്ക് ആ കുട്ടിയെ ഇഷ്ട്ടം ആയിട്ടില്ലേ "
എനിക്കി അവളെയല്ല ഇഷ്ട്ടം ആയത്
പിന്നെ ആരെയാ
അവിടെ തന്നെ വേറെ ഒരു പെണ്ണ് ഇല്ലേ എനിക്കി അവളെ മതി
മോനേ.... നിനക്ക് ഇത് എന്തുപറ്റി
ആ കുട്ടി സംസാരിക്കില്ല പിന്നെയും അല്ല അതിന് ഉമ്മയും ഉപ്പയും ഒന്നും ഇല്ല
അതെക്കെ ഒരു കുറവ് ആണോ ഉമ്മാ
മോനേ... ആ കുട്ടി ആ വീട്ടിലെ ഒരു ജോലിക്കാരി മാത്രം ആണ് കുടുംബം ആണന്ന് പറഞ്ഞിട്ട് കാര്യം ഇല്ല "
നിനക്ക് ഇത് എന്തുപറ്റി
അത് ഒന്നും എനിക്കി അറിയണ്ട എനിക്കി ആ കുട്ടിയെ മതി അത് ആണെങ്കിൽ വിവാഹത്തിന് എനിക്കി സമ്മതം ആണ്
എന്റെ പൊന്നുമോനേ ഉമ്മാനെ നീ ഇങ്ങനെ ധർമ്മസങ്കടത്തിൽ ആക്കല്ലേ
അവർക്ക് വാക്ക് കൊടുത്തു പോയതല്ലേ നീ വന്നാൽ ഈ വിവാഹം നടക്കുമെന്ന് എനി മാറ്റി പറയാൻ പറ്റുമോ മോനെ
മാറ്റി പറയണ്ടല്ലോ അവളും ആ വീട്ടിൽ ഉള്ളത് അല്ലെ പിന്നെ എന്തിനാ മാറ്റി പറയുന്നത്
മോനേ ഇതൊന്നു നടക്കുന്ന കാര്യം അല്ല നിന്റെ പെങ്ങമാർക്ക് ഇഷ്ട്ടം ആവുമെന്ന് തോന്നുന്നുണ്ടോ നിനക്ക് ?
അവര് അല്ലല്ലോ കെട്ടുന്നത് ഞാനല്ലേ
എന്തിനാ എന്റെ മോൻ ഇങ്ങനെ വാശിപിടിക്കുന്നത് ?
വാശി അല്ല ഉമ്മാ ഇത്
എന്റെ ഇഷ്ട്ടം അല്ലെ ഞാൻ പറഞ്ഞത്
എനിക്കി അറിയില്ല അവളെ എനിക്കി വല്ലാതെ അങ്ങ് ഇഷ്ട്ടപ്പെട്ടു പോയി
അവളൊരു പാവം പെണ്ണ് അല്ലെ ഉമ്മാ ഞാൻ കാരണം അവൾക്ക് ഒരു ജീവിതം കിട്ടുകയണെങ്കിൽ അത് ഒരു പുണ്യം തന്നെ അല്ലേ...
പടച്ചോനെ ഇത് ഇപ്പോ എന്താകും
ഉമ്മ ഓരോന്ന് ഓർത്ത് ടെൻഷൻ ആവണ്ട എന്റെ പെങ്ങമാർ ഇല്ലേ അവിടെ അവരോട് ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാ പറ എന്നിട്ട് അവർ എന്താ പറയുന്നതന്ന് നോക്ക് എന്നിട്ട് ഉമ്മ എന്നെ ഒന്ന് മിസ്സ് ഇട്ടാൽ മതി "
ഇന്ന് തന്നെ വേണം ട്ടോ ഉമ്മാ...
ഹാ... ഞാൻ അവരോടു പറയട്ടെ ==============================
ഊമ ആണെങ്കിൽ എന്താ എന്തൊരു മൊഞ്ചാ പെണ്ണിനെ കാണാൻ ആ നുണകുഴി കാട്ടിയുള്ള നിഷ്കളങ്കമായ ചിരി അത് എന്റെ ഖൽബിൽ വല്ലാതെ അങ്ങ് പതിഞ്ഞു പോയി ശോ ഒറ്റ നിമിഷം കൊണ്ട് അവൾ എന്റെ മനസ്സിൽ അങ്ങ് കയറിയല്ലോ "
ഒന്നൂടി അവളെ ഒന്ന് കാണാൻ തോന്നുവാ പക്ഷേ എങ്ങനെ
എന്താ ഒരു വഴി പെണ്ണിനെ ഒന്ന് കാണാൻ "
ഹലോ...പെണ്ണ് കണ്ടപ്പോൾ തന്നെ ഇവിടെ സ്വപ്നം കാണാൻ തുടങ്ങിയോ
ഒന്ന് പോടാ...
ഉവ്വ് ഉവ്വ് നടക്കട്ടെ മോനേ..നമ്മൾ ഇത് എത്ര കണ്ടതാ "
നമ്മളെ റൂമിൽ താമസിക്കുന്ന നമ്മെളെ ചെങ്ങായിമാരാണ് ചാൻസ് കിട്ടാൻ കാത്തു നിക്കും നമ്മക്ക് ഇട്ട് പണിയാൻ "
ഡാ...നിന്റെ ഫോൺ റിംഗ് ചെയ്യുന്നു ഇവൻ ആ പെണ്ണിനെ കണ്ടപ്പോൾ പിന്നെ ഈ ലോകത്ത് ഒന്നും അല്ലല്ലോ
അത് ഉമ്മയാണ് മിസ്സ് കാൾ ഇട്ടതാ
പടച്ചോനെ നല്ല വാർത്ത മാത്രം ആവണേ ഉമ്മാന്റെ നാവിൽ നിന്ന് വരുന്നത് "
ഉമ്മാ.... എന്താ പറഞ്ഞത് എന്റെ പെങ്ങമാർ "
അത് മോനേ... ഉമ്മാനോട് എന്റെ മോന് ദേഷ്യം ഒന്നും ആവല്ലേ
അത് കേട്ടാൽ തന്നെ അറിയാം എന്റെ ആഗ്രഹം നടക്കില്ലന്ന്
ഇല്ല ഉമ്മ കാര്യം പറഞ്ഞോ ?
അവർ രണ്ടാളും പറയുന്നത് ആ കുട്ടിയെ വേണ്ടാന്ന് ആണ് അവർക്ക് രണ്ടാൾക്കും ഇഷ്ട്ടം ഇല്ല
ഒരു ഊമ പെണ്ണിനെ ഭാര്യ ആക്കണ്ട ഗതികേട് ഒന്നും ഞങ്ങളുടെ ആങ്ങളക്ക് ഇല്ലാന്ന് "
മ്മ്..."
എന്നാ ശരി ഉമ്മ ഞാൻ പിന്നെ വിളിക്കാം..."
മോന് സങ്കടം ആയോ ?
ഹേയ് ഇല്ല ഉമ്മ ടെൻഷൻ ആവണ്ട
പിന്നെ...ഉമ്മാ.... എന്റെ വിവാഹകാര്യം എല്ലാം ഞാൻ അവിടെ വന്നിട്ട് തീരുമാനിച്ചാൽ മതി
അത് എന്താ മോനേ...?
എനിക്കി ഒന്നൂടി ആലോചിക്കണം
( തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment