നഖം വെട്ടലിൽ ശ്രദ്ധിക്കേണ്ട മസ്അലകൾ
❓ നഖം വെട്ടലിൽ ശ്രദ്ധിക്കേണ്ട മസ്അലകൾ എന്തേക്കെ?
➖➖➖➖➖➖➖
❓ വെട്ടേണ്ട രൂപ എങ്ങിനെ??
കൈയ്യിൽ.......
ആദ്യം വലതു കൈയ്യിന്റെ ചൂണ്ടു വിരൽ തുടങ്ങി ചെറു വിരലുകൾ വരെയും പിന്നീട് തള്ള വിരലും..
ശേഷം
ഇടതുകയ്യി നെറ് ചെറുവിരൽ മുതൽ തള്ള വിരൽ വരെ തുടർച്ചയായി മുറിക്കുക.
👣 കാലിൽ👣
വലത് കാലിന്റെ ചെറുവിരൽ മുതൽ ഇടതു കാലിന്റെ ചെറുവിരൽ വരെ തുടർച്ചയായി വെട്ടുക.
*(തുഹ്ഫ 2/476)*
*❓ വെട്ടേണ്ട സമയം എപ്പോൾ?? ⏰*
🕰 വ്യാഴാഴ്ച്ച പകലോ വെള്ളിയാഴ്ച്ച രാവിലയോ നഖം വെട്ടൽ പുണ്യകരമാണ്
*(തുഹ്ഫ 2/476, ഫത്ഹുൽ മുഈൻ 145)*
തിങ്കളാഴ്ച്ചയും നഖം മുറിക്കൽ സുന്നത്തുണ്ട്.
*(ബാ ജൂരി 1/252, ശർവാനി 2 /
476)*
ഇടതു കൈയ്യിന്റെ നഖം മുറിക്കാൻ പലർക്കും ശീലമില്ലാത്തതിനാൽ അവർക്ക് ആ കൈയിന്റെ നഖം നീക്കാൻ മറ്റൊരാളെ ഏൽപ്പിക്കാവുന്നതാണ്.
*(ഇഹ്താഫ് - 2/412 )*
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ എന്തേക്കെ??💡
1⃣ അകാരണമായി ഒരു കാലിന്റേയോ ഒരു കൈയിനേറെയോ മാത്രം നഖം നീക്കൽ കറാഹത്ത്
*( ഫത്ഹുൽ മുഈൻ 145)*
2⃣ കൈയുടെയോ കാലുകളുടേയോ മാത്രം നഖം നീക്കൽ കറാഹത്തില്ല.
*( ശർവാനി 2 /475,76)*
3⃣ പല്ലുകൊണ്ട് നഖം മുറിക്കൽ കറാഹത്താണ്.
*(ഇഹ്താഫ് 2 / 412)*
4⃣ നഖം മുറിച്ചയുടൻ ആ സ്ഥലം കഴുകണം.
*(തുഹ്ഫ 2/476)*
5⃣വൂളൂ ഉള്ളവന്‍ നഖം മുറിച്ചാല്‍ വുളൂ പുതുക്കല്‍ സുന്നത്തുണ്ട്. *(ബുഷ്‌റല്‍ കരീം 2/10)*
ദുആ പ്രതീക്ഷയോടെ.....
AM സിദ്ധീഖ് ചെക്യാട്
📞9847763242
Comments
Post a Comment