പാല്‍ക്കട്ടി


ഭാര്യ ഉണ്ടാക്കിക്കൊടുക്കുന്ന പാല്‍ക്കട്ടി
ഭര്‍ത്താവ് അങ്ങാടിയില്‍ കൊണ്ടുപോയി
വിറ്റാണ് ദരിദ്രരായ വൃദ്ധ ദമ്പതികൾ
ജീവിച്ചിരുന്നത്. ഒരു കിലോ വീതം തൂക്കം വരുന്ന
പാല്‍ക്കട്ടികളായിരുന്നു അവര്‍ ഉണ്ടാക്കിയിരുന്നത്.
അങ്ങിനെയിരിക്കെ പാല്‍ക്കട്ടിയുടെ തൂക്കത്തില്‍
സംശയം തോന്നിയ കടക്കാരന്‍ ഒരു ദിവസം
അവ തൂക്കിനോക്കിയപ്പോള്‍ തൊള്ളയിരം ഗ്രാം
മാത്രമെ കണ്ടുള്ളു,
ഇതില്‍ അരിശം പൂണ്ട കടക്കാരന്‍ പിറ്റെ ദിവസം
വൃദ്ധൻ വില്പനക്കായി വന്നപ്പോള്‍ വല്ലാതെ
ശകാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തു.
പ്രയാസത്താല്‍ തലതാണുപോയ വൃദ്ധൻ
ഇപ്രകാരം പറഞ്ഞു:
സഹോദരാ, അവ തൂക്കിനോക്കാനായി
ഞങ്ങളുടെ വീട്ടില്‍ ത്രാസ് ഇല്ല,
ഒരിക്കല്‍ താങ്കളില്‍ നിന്ന് തൂക്കി വാങ്ങിയ
ഒരു കിലോ പഞ്ചസാരയുടെ തൂക്കത്തിലാണ്
ഞങ്ങള്‍ പാല്‍ക്കട്ടി ഉണ്ടാക്കിയിരുന്നത്.

Comments