നിങ്ങൾ ഒരു യാചകനാണോ...


ഒരു യാചകൻ 30 വർഷത്തിലേറെയായി വഴിയരികിൽ ഇരിക്കുകയായിരുന്നു. ഒരുദിവസം ഒരു അപരിചിതൻ അയാളുടെ അരികിലൂടെ നടന്നു പോയി. യാന്ത്രികമായി തന്റെ പഴയ ബേസ്ബോൾ തൊപ്പി നീട്ടികൊണ്ട് മന്ത്രിച്ചു:  *"ചില്ലറ തരാനുണ്ടോ?"* *"നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഒന്നുമില്ല."* അപരിചിതൻ പറഞ്ഞു. പിന്നെ അദ്ദേഹം ചോദിച്ചു: *"താങ്കൾ എന്തിന്റെ പുറത്താണ് ഇരിക്കുന്നത്?"* *"ഏയ് ഒന്നുമില്ല".* യാചകൻ മറുപടി പറഞ്ഞു. അത് വെറുമൊരു പഴയ പെട്ടിയാണ്. എനിക്ക് ഓർമ്മയുള്ള കാലംമുതൽ ഞാൻ ഇതിനുമുകളിലാണ് ഇരിക്കുന്നത്. *താങ്കൾ എപ്പോഴെങ്കിലും അതിനകത്തേക്ക് നോക്കിയിട്ടുണ്ടോ?* അപരിചിതൻ ചോദിച്ചു: *"ഇല്ല"* യാചകൻ മറുപടി പറഞ്ഞു: *നോക്കിയിട്ടെന്താ കാര്യം?* അതിനകത്ത് ഒന്നുമില്ല: *"അതൊന്ന് തുറന്നു നോക്കൂ..."* അപരിചിതൻ നിർബന്ധിച്ചു. യാചകൻ പെട്ടിയുടെ അടപ്പ് ബലംപ്രയോഗിച്ച് തുറക്കുന്നതിൽ വിജയിച്ചു. അതിശയത്തോടെ, അവിശ്വാസത്തോടെ, ആഹ്ലാദത്തോടെ, അയാൾ കണ്ടു- പെട്ടിയിൽ സ്വർണ്ണം നിറഞ്ഞിരിക്കുന്നത്!

നിങ്ങൾക്ക് ഒന്നും തരാനില്ലാത്ത, നിങ്ങളോട് ഉള്ളിലേക്ക് നോക്കാൻ പറയുന്ന അപരിചിതനാണ് ഞാൻ. സാരോപദേശ കഥയിലേതു പോലെ ഏതെങ്കിലും പെട്ടിയുടെ അകത്തേക്ക് നോക്കാനല്ല ഞാൻ പറയുന്നത്- മറിച്ച് ഏറ്റവും അരികത്ത് നിങ്ങളുടെ ഉള്ളിലേക്ക് തന്നെ. *"പക്ഷേ ഞാനൊരു യാചകൻ അല്ലല്ലോ"* നിങ്ങൾ പറയുന്നത് എനിക്ക് കേൾക്കാം. എത്രയേറെ ഭൗതിക  സമ്പത്തുണ്ടെങ്കിലും തങ്ങളുടെ യഥാർത്ഥ സമ്പത്തായ ഉണ്മയുടെ ദീപ്തമായ ആനന്ദവും അതോടൊപ്പം ലഭിക്കുന്ന ആഘാതവും അചഞ്ചലവുമായ ശാന്തിയും കണ്ടെത്താത്തവർ യാചകർ തന്നെയാണ്. ഉറപ്പിനോ സുരക്ഷയ്ക്കോ സ്നേഹത്തിനോ വേണ്ടി. സുഖത്തിന്റെയോ സംതൃപ്തിയുടെയോ നുറുങ്ങുകൾക്കായി അവർ പുറത്തേക്കാണ് നോക്കുന്നത്.

Comments