കുളി

രാത്രി കുളി
📚📚📚📚📚📚
ശരീരത്തിലടിഞ്ഞു കൂടിയ വിയർപ്പും അമിത എണ്ണയും മൃതകോശങ്ങളും അഴുക്കും ബാക്ടീരിയയും നീക്കുകയാണ് കുളി കൊണ്ടുദ്ദേശിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ പ്രഭാതത്തേക്കാൾ വൈകുന്നേരങ്ങളിലാണ് കുളിക്കേണ്ടത്. കുളി ഒഴിവാക്കി മേൽ കഴുകുന്നതാണ് രാത്രി നല്ലത്.

രാവിലത്തെ കുളി ഉന്മേഷത്തിനും രാത്രിയിലെ കുളി സുഖകരമായ ഉറക്കത്തിനും സഹായിക്കും. ശരീരത്തിന്റെ താപവ്യതിയാനങ്ങൾ നമ്മുടെ സർക്കേഡിയൻ താളക്രമത്തെ സ്വാധീനിക്കുന്നതു മൂലമാണ് കുളി വ്യത്യസ്തമായ ഫലം നൽകുന്നത്. പൊതുവേ വൈകുന്നേരമാകുമ്പോൾ ശരീരതാപം കുറഞ്ഞുതുടങ്ങും. ഉറങ്ങുന്നതിനു മുമ്പ് കുളിക്കുമ്പോൾ താൽക്കാലികമായി ശരീരോഷ്മാവ് കൂടുമെങ്കിലും തോർത്തിക്കഴിയുമ്പോഴേക്കും ശരീരം തണുത്തു തുടങ്ങും. ഈ സുഖകരമായ തണുപ്പു സർക്കേഡിയൻ താളക്രമത്തെ സ്വാധീനിച്ച് വേഗം ഉറക്കം വരുത്തും.



ഭക്ഷണശേഷം കുളി
📚📚📚📚📚📚
ഭക്ഷണശേഷം ഉടനെ കുളിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുമെന്ന് ആധുനികവൈദ്യം പറയുന്നു. ഉണ്ടയുടനെ കുളിക്കുന്നത് വയർ സ്തംഭനം ഉണ്ടാക്കുമെന്നാണ് ആയുർവേദം പറയുന്നത്. അതിനാലാണ് ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണമെന്നു പഴഞ്ചൊല്ലു പറയുന്നത്.

രാവിലെയോ വൈകിട്ട് ആറു മണിക്കു മുമ്പോ കുളിക്കാനാണ് ആയുർവേദം പറയുന്നത്. നട്ടുച്ചയ്ക്കുള്ള കുളി ആയുർവേദപ്രകാരം നിഷിദ്ധമാണ്. വൈകിട്ട് ആറു മണി കഴിഞ്ഞ് കുളിക്കുന്നവരിൽ ജലദോഷം, കൈവേദന, കഴുത്തുവേദന എന്നീ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ രാത്രി കുളിക്കേണ്ടി വന്നാൽ തന്നെ ശരീരം മാത്രം കഴുകുക, മുടി കഴുകിയാൽ അത് ഉണക്കിയിട്ടേ ഉറങ്ങാൻ കിടക്കാവൂ


Dr.Salamomassery

Comments