സന്തോഷം



 മുല്ലാ നസ്രുദ്ധീന്‍ വളരെ പ്രയാസപ്പെട്ട് വേച്ച് വേച്ച് നടക്കുന്നത് കണ്ട സുഹൃത്ത് കാര്യമാരാഞു. മുല്ല പറഞു ഇറുകിയ തന്‍റെ ഷൂസാണ് പ്രശ്നമുണ്ടാക്കുന്നതെന്ന്. ഷൂസ് മാറ്റിയാല്‍ പ്രശ്നം തീരില്ലേയെന്ന ചോദ്യത്തിന് മുല്ല പറഞു.
ഇൗ ഷൂ എനിക്ക് സന്തോഷവും കൂടിതരുന്നുണ്ട്.
പകല്‍ മുഴുവന്‍ വേച്ച് വേച്ച് കഷ്ടപ്പെട്ടു നടന്ന് വൈകിട്ട് ഇതൂരിവെച്ച് കിടക്കുമ്പോള്‍ സുഖമായി മാറുന്നു. ദുഖങ്ങള്‍ മാത്രം കൂട്ടിനുള്ള എനിക്ക് ഇൗയൊരു പ്രശ്നം മാറുമ്പോഴുള്ള സുഖം അനുഭവിക്കാനാകുന്നു.
മുല്ലയുടെ വാക്കുകൾ ഒറ്റനോട്ടത്തില്‍ അവാസ്ഥവമായി തോന്നാമെങ്കിലും സൂക്ഷ്മ വിശകലനത്തില്‍ ശരിയുണ്ടെന്നറിയാറാകും. സുഖദുഖങ്ങള്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
ഇരുട്ടും വെളിച്ചവുമെന്നതുപോലെ. ഒന്നില്ലെങ്കില്‍ മറ്റേതിന്‍റെ പ്രസക്തിനഷ്ടപ്പെടുന്നു. വിശക്കുന്നവനേ രുചിയറിയാറാകൂ..വിശപ്പിന്‍റെ കാഠിന്യം പോലെ രുചി യുടെ മാധുര്യവും അനുഭവിക്കാനാകും.
ഒരു ദരിദ്രന് സന്തോഷിക്കാനായി ഒട്ടനവധി ഇടങ്ങളുണ്ട്.
ഒാരോ ചെറിയ കാര്യങ്ങളും അയാൾക്ക് സന്തോഷിക്കാന്‍ കാരണമാകുന്നു. നല്ലൊരു ഭക്ഷണം, അല്പം പണം..ഒരല്പം വിശ്രമം.. അങ്ങിനങ്ങിനെ. പക്ഷേ സമ്പത്തുള്ളവനെ സംബന്ധിച്ച് സന്തോഷം കണ്ടെത്തുക പ്രയാസകരമായിരിക്കും.അയാളെ സന്തോഷിക്കുന്നതെല്ലാം കയ്യകലത്തിലാണല്ലോ.?
പകലന്തിയോളം പണിയെടുക്കുന്നൊരാള്‍ക്ക് സുഖനിദ്ര പ്രയാസമാകാറില്ല. പക്ഷേ പകല്‍ വിശ്മവാസ്ഥയുള്ളവര്‍ക്ക് ഗുളികകളെ ആശ്രയിക്കേണ്ടി വന്നേക്കാം. സന്തോഷകരമായ ജീവിതത്തിന് എല്ലാം തികഞിരിക്കുക എന്നതിലുപരി എല്ലാതും ഇല്ലാതിരിക്കുകയും ശ്രമപ്പെട്ട് എത്തിപ്പിടിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുക എന്നതുമാണ് പ്രധാനം.

Comments