വിധിയോർത്ത് വിഷമിക്കാതിരിക്കുക
ഒരു രാജാവ്
ഒരു ആശാരിയെ വധശിക്ഷക്ക് വിധിച്ചു ...
വിധി കേട്ട് ആ പാവം മനുഷ്യന് ആ രാത്രി
ഉറങ്ങാൻ കഴിഞ്ഞില്ല...
ഇത് കണ്ട് അയാളുടെ ഭാര്യ പറഞ്ഞു:
"'അല്ലയോ
പ്രിയതമാ..നിങ്ങൾ ഉറങ്ങുക, എല്ലാ ദിവസവും ഉറങ്ങുന്ന പോലെ..
ദൈവം ഒന്നേ ഉള്ളൂ എന്നാൽ വാതിലുകൾ
ധാരാളമുണ്ട് '..!!
ഇത് കേട്ട ആ
മനുഷ്യന്റെ ഹൃദയം ശാന്തമായി...
കണ്ണുകളെ നിദ്ര തഴുകി..
വാതിലിൽ
രാജാവിന്റെ ഭടൻമാർ മുട്ടുന്നത് കേട്ടാണ് അയാൾ ഉറക്കമുണർന്നത്..
ഭയം കൊണ്ട് മുഖം വിറളി..
വേദനയോടെയും, ദുഃഖത്തോടെയും അവസാനമായി ഭാര്യയെ നോക്കികൊണ്ട്,
വിറയ്ക്കുന്ന
കൈകളോടെ വാതിൽ തുറന്നു.. ഭടൻമാരുടെ നേരെ രണ്ട് കയ്യും നീട്ടിക്കൊണ്ട് ബന്ധിക്കാൻ
ആവശ്യപ്പെട്ടു..
ഇത് കണ്ട
ഭടൻമാർ പറഞ്ഞു.: "രാജാവ് മരിച്ചു, നീ
അദ്ദേഹത്തിന് വേണ്ടി ഒരു ശവമഞ്ചം ഉണ്ടാക്കണം"..
ഇത് കേട്ട്
ആശാരിയുടെ മുഖം സന്തോഷം കൊണ്ട്
വിവർണ്ണമായി..
ഭാര്യയെ നോക്കിയപ്പോൾ അവൾ പുഞ്ചിരിച്ചു
കൊണ്ട് അപ്പോഴും പറഞ്ഞു:
" അല്ലയോ
പ്രിയതമാ .. എല്ലാ രാത്രിയും ഉറങ്ങുന്ന പോലെ നീ ഉറങ്ങുക .. ദൈവം ഒന്നേ ഉള്ളൂ .
വാതിലുകൾ അനവധിയുണ്ട് "..
ഡോ. നാബ്ലുസി പറയുന്നു: '"മനുഷ്യർ
ചിന്തിച്ച് വ്യകുലരാകുന്നു.. ദൈവം തമ്പുരാൻ കാര്യങ്ങളെ നിയന്ത്രിക്കുന്നു..
Comments
Post a Comment