കൊടുക്കുന്നവരുടെ ജീവിതം


കൊടുക്കുന്നവരുടെ ജീവിതം
☘☘☘☘☘☘

അളവില് മായം ചേര്ക്കുന്ന, ആവശ്യക്കാരെ ഞെക്കിപ്പിഴിയുന്ന, കൊള്ളലാഭം കൊയ്യുന്ന, പഴകിയ സാധനങ്ങള് വില്ക്കുന്ന, പൂഴ്ത്തി വെയ്ക്കുന്ന കച്ചവടക്കാരുടെയൊക്കെ അന്ത്യം വളരെ ദയനീയമാണ്. അതിന്റെ ഒരായിരം ഉദാഹരണങ്ങള് നമുക്ക് ചുറ്റിലും ഉണ്ട്.
🙈
         ഉടായിപ്പുകളില് നിന്നും ഇനിയും മടങ്ങി വരാത്തവര്ക്ക് റോക്ക് ഫെല്ലറുടെ ജീവ ചരിത്രം സാക്ഷിയാണ്.
"റോക്ക് ഡി ഫെല്ലറെ " അറിയാത്തവര് നമ്മുടെ ഇടയില് വിരളമായിരിക്കും. ബിൽഗേറ്റ്സിനും മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യന് എന്ന് പേരെടുത്ത അദ്ദേഹം 1839 ല്ജനിച്ചു 1937 ല് തന്റെ 98 ാം വയസ്സില് ലോകത്തോട് വിട പറഞ്ഞ മനുഷ്യനാണ്. 52 ാമത്തെ വയസ്സില് ഇനി ഒരു ജന്മ ദിനം ഇല്ലാ എന്ന് കണക്കു കൂട്ടി സകല പ്രത്യാശകളും അസ്തമിച്ച അദ്ദേഹം മരണ കിടക്കയില് നിന്നും ഉയിർത്തെഴുന്നേറ്റു ശിഷ്ട ജീവിതം സ്വർഗ്ഗീമാക്കിയ കഥ, കഥയല്ലത്.. ജീവിതമാണ്.. ചരിത്രമാണ്.
🐴🐴🐴🐴🐴🐴🐴

എണ്ണപ്രകൃതി വാതക വ്യവസായത്തിലേക്ക് കാലെടുത്തു വെയ്ക്കുമ്ബോള് കൗമാരം കടന്നിട്ടില്ലാത്ത ഫെല്ലർ ആരോഗ്യ വാനായിരുന്നു  40 വയസ്സിലെത്തിയപ്പോൾ താണ്ടാനിനി ഉയരങ്ങള് ഇല്ലെന്നായി. ലോകത്തിലെ ഏറ്റവും വലിയ വ്യവസായ പ്രമുഖന് അപ്രാപ്യമായി ഒന്നും ഇല്ലായിരുന്നു. ധന സമ്പാദന മാർഗത്തിനായി അദ്ദേഹം പയറ്റാത്ത അടവുകളും കുറവായിരുന്നു. പക്ഷേ അതിന് വേണ്ടി നഷ്ടപ്പെടുത്തേണ്ടി വന്നത് മനസ്സും ആരോഗ്യവും ആഹ്ലാദവും കുടുംബവും.
👨‍❤‍💋‍👨👨‍❤‍💋‍👨👨‍❤‍💋‍👨👨‍❤‍💋‍👨👨‍❤‍💋‍👨👨‍❤‍💋‍👨

ഫെല്ലറുടെ പ്രതിമാസ വരുമാനം അഞ്ചു മില്ല്യന് ഡോളറായിരുന്നു. ഇന്നത്തെ അല്ല 1800 കളിലെ അഞ്ചു മില്ല്യന് എന്നോർക്കണം. പക്ഷേ, വിധി അദ്ദേഹത്തോടു ഒട്ടും അനുതാപം കാട്ടിയില്ല.

അമ്പതു വയസ്സായപ്പോള് കഠിനമായ ഒരു രോഗത്തിന് അടിമപ്പെട്ടു ഫെല്ലർ കിടപ്പിലായി. ഓറഞ്ച് നീരിലും ബ്രഢ്ഡിലും ഭക്ഷണം ഒതുങ്ങി. ശയ്യ സിമന്റു തറയിലെ ബെഡ് ഷീറ്റിലായി. ആരെയും ഹൃദയം തുറന്നു സ്നേഹിക്കുന്നവനായിരുന്നില്ല ഫെല്ലർ. അത് കൊണ്ട് തന്നെ ആർദ്രമായ ഒരു ഹൃദയവും

ഫെല്ലരെ തേടി വന്നില്ല. കരുണാമയമായ ഒരു കണ്ണും ഫെല്ലരെ കണ്ടില്ല. അമ്പത്തി രണ്ടാമത്തെ വയസ്സില്, ഇനി ഒരു ജന്മദിനം എനിക്കില്ല എന്ന് ഫെല്ലർ കണക്കു കൂട്ടി. പത്രക്കാർക്ക് ചരമ കോളം എഴുതി വെച്ച് ഫെല്ലർ ഒന്ന് കണ്ണടച്ച് കിട്ടാന് വേണ്ടി കാത്തു നിന്നു. ആർജിച്ച ഡോളറിന്റെ കൂമ്പാരം അദ്ദേഹത്തെ നോക്കി പല്ലിളിച്ചു.

ഭക്ഷണം കഴിക്കാതെ, ശരിയാം വണ്ണം ഉറങ്ങാതെ അദ്ദേഹം എല്ലും തോലുമായി. മുടി കൊഴിഞ്ഞു. മുഖത്തെ മിനി മിനുപ്പു മാഞ്ഞു. മനുഷ്യരെ പറ്റിച്ചും ഇല്ലാകഥകള് പറഞ്ഞും ചുളുവിനു സാധനങ്ങള് കൈവശപ്പെടുത്തിയും പണം ഇങ്ങനെ സ്വരൂപിച്ചു കൂട്ടുമ്പോൾ ഫെല്ലർ ഒരിക്കലും കരുതിയില്ല, പണം കൊണ്ട് നേടാന് പറ്റാത്ത പലതും ലോകത്ത് ഉണ്ടെന്ന്.

ഒരു രാത്രിയില് അദ്ദേഹം ഉറങ്ങാതെ കിടക്കുമ്പോൾ പെട്ടെന്നൊരു ബോധോധയം ഉണ്ടായി. താന് സമ്പാദിച്ചതത്രയും തന്റെ മരണ ശേഷം ഉപയോഗിക്കാന് കഴിയില്ലല്ലോ. എല്ലാം മണ്ണിൽ ഉപേക്ഷിച്ചു പോകേണ്ടാവനാണല്ലോ ഞാൻ... പണം കെട്ടി നിർത്താന് ഉള്ളതല്ല അത് മറ്റുള്ളവര്ക്ക് കൂടി അവകാശപ്പെട്ടതാണെന്നുള്ള ചിന്ത അന്നാദ്യമായി അദ്ദേഹത്തിനുണ്ടായി.
💞💞💞💞💞
 പിന്നീട് ആദ്ദേഹം നിയമം പാസ്സാക്കുകയായി... അഗതികൾക്ക് കൊടുക്കാനുള്ളത്, ആശരണർക്കുള്ളത്, ആലംബഹീനർക്ക്, അനാഥകൾക്ക്, തെരുവിന്റെ മക്കൾക്ക്, കടം കൊണ്ട് വലഞ്ഞവർക്ക്, കച്ചവടം ചെയ്തു തുലഞ്ഞവർക്ക്... വിദ്യാഭ്യാസത്തിനു, വൈദ്യശാസ്ത്രത്തിനു,  വർണവിവേചനത്തിനു, പെനിസിലിന് കണ്ടു പിടിക്കുന്നതിനു, മലേറിയ,  ക്ഷയം, ടിഫ്തീരിയ തുടങ്ങിയ അന്നത്തെ മാരക രോഗങ്ങള്ക്കുള്ള മരുന്ന് കണ്ടു പിടുത്തങ്ങൾക്കൊക്കെ സഹായമായത് ഫെല്ലറുടെ മന:പരിവര്ത്തനത്തിന്റെ കാശായിരുന്നു.
മാനവികത ഇവിടെ വിളയാടാന് അദ്ദേഹം വാരി എറിഞ്ഞ പണചാക്കുകള്ക്ക് കയ്യും കണക്കും ഇല്ല.
💙💙💙💙💙💙
നാം കാണുന്ന നമ്മുടെ ഇന്നത്തെ ജീവിതം ഇങ്ങനെ നടു നിവർന്നു നില്ക്കാന് ഫെല്ലറുടെ പണം ഒട്ടൊന്നുമല്ല നമ്മെ സഹായിച്ചിട്ടുള്ളത്. ഉപഭോക്താകളെ പറ്റിക്കുക, കള്ളം പറയുക, വീണിടത്ത് കിടന്നുരുളുക, അവശ്യ സാധനങ്ങളുടെ ഡിമാൻ്റ് വർധിപ്പിക്കുക എന്നുള്ള സകല വിപണന തന്ത്രങ്ങളും ഫെല്ലർ ഉപേക്ഷിച്ചു. ''കിട്ടുക'' എന്നുള്ള ചിന്താ ധാര തന്നെ അദ്ദേഹം മാറ്റി, പകരം ജീവിതത്തെ ''കൊടുക്കുക'' എന്നതിലേക്ക് പുന:പ്രതിഷ്ടിച്ചു.
💙💙💙💙💙💙
അപ്പോഴേക്കും ഏഴ്അത്ഭുത പരിവർത്തനംഅദ്ദേഹത്തിൽ സംഭവിച്ചിരുന്നു ബ്രെഡിൽ നിന്ന് കഞ്ഞിയിലേക്കും തറയില് നിന്നും ബെഡ്ഡിലേക്കും ശേഷം സാധാരണ ജീവിതത്തിലേക്കും മെെല്ലമെല്ലെ മാറിത്തുടങ്ങി.
52 ല് അസ്തമിച്ചു പോകുമെന്ന് കരുതി ചരമ കോളം തയ്യാറാക്കി കാത്തു നിന്നവരൊക്കെ അത്ഭുത പ്രതിഭാസത്തിനു മുമ്പേ പരലോകം പൂകി.


'കൊടുക്കുന്ന' ലോകത്ത് അദ്ദേഹം 98 വയസ്സ് വരെ പിന്നെയും ജീവിച്ചു. 'ആരുണ്ടെനിക്ക് കടം തരാന്..'' എന്ന് ചോദിച്ച ഈശ്വരന് അദ്ദേഹം കയ്യറിഞ്ഞ് കൊടുത്തു.. പകരം HEALTH IS LOST, EVERY THING LOST എന്ന് നാം പറയാറുള്ള ആയൂരാരോഗ്യം സൃഷ്ടാവ് അദ്ദേഹത്തിന് പ്രതിഫലമായി കൊടുത്തു. ഈശ്വരന് കൊടുത്തവനെ ഇശ്വരൻപതിന്മടങ്ങ് കൊടുത്ത് സഹായിക്കുന്നു എന്നുള്ളതിന്റെ ചെറിയൊരു തെളിവാണ്
 റോക്ക് ഡി ഫെല്ലരുടെ ജീവിതം.    

         ശുഭം

അലി ഖാൻ

Comments