ആ വായു പുറത്തേക്കു കളയൂ
ഒരു കാർ നിർമ്മാണ കമ്പനിയിലെ എഞ്ചിനീയർ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു
കാർ ഡിസൈൻ ചെയ്തു. ആ കമ്പനിയുടെ CEO ആ ഡിസൈനിൽ
വളരെയധികം ആകൃഷ്ടനാവുകയും ആ എൻജിനീയറെ ഒരു പാട് പ്രശംസിക്കുകയും ചെയ്തു.
കമ്പനിയുടെ
നിർമ്മാണ യൂണിറ്റിൽ നിന്നും ഷോറൂമിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുമ്പോഴാണ്,
പുറത്തേക്ക് കടക്കാനുള്ള വാതിലിന്റെ ഉയരത്തേക്കാൾ രണ്ട് ഇഞ്ച് കൂടുതൽ ഉയരം
കാറിനുണ്ട് എന്ന് അവർ ശ്രദ്ധിക്കുന്നത്.
ഇക്കാര്യം
ആദ്യമേ ശ്രദ്ധിക്കാത്തതിൽ ആ എൻജിനീയർ ഒരു പാട് വിഷമിച്ചു.
നിർമ്മാണ യൂണിറ്റിൽ നിന്നും ആ കാർ എങ്ങനെ പുറത്തേക്ക് എത്തിക്കും എന്നതിൽ CEO യ്ക്ക് ആശയക്കുഴപ്പമായി.
അപ്പോൾ
കമ്പനിയുടെ പെയിന്റർ പറഞ്ഞു : 'കാറിന്റെ ബോഡിയിൽ കുറച്ച് സ്ക്രാച്ച് വരുമെങ്കിലും
നമുക്ക് എങ്ങനെയെങ്കിലും കാർ പുറത്തേക്ക് എടുക്കാം. എന്നിട്ട് സ്ക്രാച്ചുകൾ
പിന്നീട് പെയിന്റ് ചെയ്ത് ശരിയാക്കാം.'
ആ എഞ്ചിനീയർ
പറഞ്ഞു : നമുക്ക് 'പുറത്തേക്കുള്ള വാതിലിന്റെ ഒരല്പം പൊളിച്ചു കൊണ്ട് കാർ ആദ്യം
പുറത്തേക്ക് എടുക്കാം. എന്നിട്ട് ആ വാതിൽ വീണ്ടും ശരിയാക്കിയാൽ മതി.'
എന്നാൽ ഈ അഭിപ്രായങ്ങളിൽ ഒന്നും കമ്പനിയുടെ CEO തൃപ്തനായിരുന്നില്ല. വാതിൽ തകർക്കുന്നതും, കാറിന് സ്ക്രാച്ച്
വരുത്തുന്നതും നല്ല അടയാളമായി അദ്ദേഹത്തിന് തോന്നിയില്ല.
അവിടുത്തെ വാച്ച്മാൻ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം
പതുക്കെ CEO യെ സമീപിച്ചു കൊണ്ട് പറഞ്ഞു. 'നിങ്ങൾക്ക്
പ്രശ്നമില്ലെങ്കിൽ ഞാനൊരു ഉപായം പറയാം.'
അവരെല്ലാവരും
അത്ഭുതപ്പെട്ടു..! ഈ രംഗത്തെ പ്രഗത്ഭർക്ക് പോലും നല്ലൊരു വഴി നിർദ്ദേശിക്കാൻ കഴിയാത്തപ്പോൾ, കേവലം ഒരു
വാച്ച്മാൻ എന്ത് പറയാനാണ്..!
വാച്ച്മാൻ
പറഞ്ഞു : 'കമ്പനിയുടെ പുറത്തേക്കുള്ള വാതിലിനെക്കാൾ വളരെ കുറച്ച് ഇഞ്ചുകൾ
മാത്രമാണ് കാറിന് ഉയരക്കൂടുതലുള്ളത്. അത് കൊണ്ട് തന്നെ, കാറിന്റെ ടയറുകളിലെ വായു
കുറച്ചൊന്ന് വെളിയിലേക്ക് കളഞ്ഞാൽ സ്വാഭാവികമായും കാറിന്റെ ഉയരം കുറയുകയും നമുക്ക്
വാതിലിലൂടെ കാർ ഒരു കേടും കൂടാതെ ഷോറൂമിലേക്ക് കൊണ്ട് പോകാനും സാധിക്കും.'
എല്ലാവരും
അറിയാതെ കൈയടിച്ചു പോയി..!!
പ്രശ്നങ്ങളെ
വിലയിരുത്തേണ്ടത് എല്ലായ്‌പ്പോഴും പ്രഗത്ഭരുടെ വീക്ഷണകോണിലൂടെ മാത്രമാവരുത്. ഒരു
സാധാരണക്കാരന്റെ കാഴ്ചപ്പാടുകളിലൂടെയും പ്രത്യേക സാഹചര്യങ്ങളിൽ ചിലപ്പോൾ നമുക്ക്
എളുപ്പ വഴികൾ തുറന്ന് കിട്ടിയേക്കാം.
ജീവിതത്തിൽ
ഉണ്ടാകുന്ന പ്രശ്നങ്ങളും ഇത് പോലെ തന്നെയാണ്. വീർപ്പ് മുട്ടലിലൂടെ അടക്കി
പിടിച്ചിരിക്കുന്ന അനാവശ്യവായുവിനെ ഒന്ന് പുറത്തേക്ക് കളയുക. അത് നമ്മുടെ
അഹന്തയാവാം, ദേഷ്യമാവാം, ആശയക്കുഴപ്പങ്ങളാവാം, നിരാശകളാവാം..!!
ആത്യന്തികമായി
ജീവിതത്തിൽ എളുപ്പം കൈവരാനും ആശയക്കുഴപ്പങ്ങൾ ഇല്ലാതാവാനും നമ്മുടെ തന്നെ
മനോഭാവമാകുന്ന ഉയരത്തെ ക്രമീകരിക്കാൻ, ഉള്ളിൽ വീർപ്പ് മുട്ടി നിൽക്കുന്ന വായുവിനെ
ഒരൽപം തുറന്ന് വിട്ട് ആയാസം കൈവരിക്കുക.
"കാലാവസ്ഥ
മാറുന്നു"... "ജീവിത സാഹചര്യങ്ങളും മാറുന്നു"...
ഈ ജീവിതം
മനോഹരമാണ്. നമ്മിലേക് കടന്ന് വരുന്ന ഓരോ നിമിഷവും ആസ്വദിക്കുക.
Comments
Post a Comment