കളിയിലെ ഗോൾകീപ്പർ


സ്വന്തം ടീമിനെ പരാജയത്തിന് കാരണക്കാരനായി പരിഹാസങ്ങൾ കേട്ട് മനം തകർന്ന ഫുട്ബോൾ കളിക്കാരൻ തൻ്റെ ആത്മീയഗുരുവിൻ്റെ അടുത്തെത്തി പരിഹാസങ്ങൾ എനിക്ക് താങ്ങാനാവുന്നില്ല ഗുരോ ഞാനെന്താണ് ചെയ്യേണ്ടത് ഗുരുചില ചോദ്യങ്ങൾ ചോദിച്ചു
🏀
 കളിയിലെ ഗോൾകീപ്പർ ആണല്ലേ നീ ?

 അതെ :

 🏀നിനക്ക് നേരെ പന്ത് വന്നാൽ നീ എന്താണ് ചെയ്യുക ?

.ഞാൻ പ്രതിരോധിക്കും

🏀എങ്ങനെ?

: ഒന്നുകിൽ അതേനാണയത്തിൽ തിരിച്ചടിക്കുന്നു അല്ലെങ്കിൽ കൈകൊണ്ട് തടുക്കും

🏀പന്തിനെ ഗോൾപോസ്റ്റിലേക്ക് കടക്കാൻ അനുവദിക്കുമോ ?

ഇല്ല

 🏀അനുവദിച്ചാൽ എന്താ സംഭവിക്കുക?

എൻറെ ടീം പരാജയപ്പെടുകയും എതിർടീം വിജയിക്കുകയും  ചെയ്യും

🏀എന്നാൽ ഇതുതന്നെയാണ് ജീവിതത്തിലും സംഭവിക്കുന്നത് നിൻ്റെ മനസ്സ് ഗോൾപോസ്റ്റ് ആണെങ്കിൽ അതിനു മുന്നിൽ  നിൽക്കേണ്ട ഗോൾകീപ്പർ ആണു  നീ മറ്റുള്ളവരുടെ ആക്ഷേപങ്ങളും പരിഹാസങ്ങളും നിൻ്റെ മനസ്സിനെ ലക്ഷ്യമാക്കി വരുന്ന പന്തുകളാണ് പന്തിൻ്റെവരവിനെ നമുക്ക് ഒരിക്കലും നിയന്ത്രിക്കാൻ കഴിയില്ല അതെന്തായാലും വന്നുകൊണ്ടേയിരിക്കും എന്നാൽ പന്ത് ഗോൾ പോസ്റ്റിൽ കയറാതെ നോക്കാൻ നമുക്ക് കഴിയും        (കടപ്പാട്)
💙💙💙💙💙

അലി ഖാൻ

Comments