ഹദീസുകൾ 1


1
حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، حَدَّثَنَا أَبُو جَمْرَةَ، قَالَ سَمِعْتُ زَهْدَمَ بْنَ مُضَرِّبٍ، قَالَ سَمِعْتُ عِمْرَانَ بْنَ حُصَيْنٍ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏‏ خَيْرُكُمْ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ ‏"‏‏.‏ قَالَ عِمْرَانُ لاَ أَدْرِي أَذَكَرَ النَّبِيُّ صلى الله عليه وسلم بَعْدُ قَرْنَيْنِ أَوْ ثَلاَثَةً‏.‏ قَالَ النَّبِيُّ صلى الله عليه وسلم ‏"‏ إِنَّ بَعْدَكُمْ قَوْمًا يَخُونُونَ وَلاَ يُؤْتَمَنُونَ، وَيَشْهَدُونَ، وَلاَ يُسْتَشْهَدُونَ وَيَنْذِرُونَ وَلاَ يَفُونَ، وَيَظْهَرُ فِيهِمُ السِّمَنُ ‏"‏‏

▪▫▪▫▪▫▪▫▪▫▪

ഇംറാന്‍(റ) നിവേദനം: നബിﷺഅരുളി: നിങ്ങളില്‍ ഉല്‍കൃഷ്ടന്മാര്‍ എന്റെ തലമുറയാണ്, ശേഷം അവരുമായി അടുത്തത്, ശേഷം അവരുമായി അടുത്തവര്‍. ഇംറാന്‍ പറയുന്നു. രണ്ടോ അതല്ല മൂന്നോ എന്ന് നബിﷺപറഞ്ഞതു എനിക്കറിയുകയില്ല. നബിﷺപറഞ്ഞു: നിങ്ങള്‍ക്ക് ശേഷം ഒരു സമൂഹം വരും. അവര്‍ വഞ്ചകന്മാരാണ്. വിശ്വസിക്കപ്പെടുകയില്ല. അവര്‍ സാക്ഷികളാകും. എന്നാല്‍ സാക്ഷികളാകുവാന്‍ ആവശ്യപ്പെടുകയില്ല. പ്രതിജ്ഞ ചെയ്യും. എന്നാല്‍ പൂര്‍ത്തിയാക്കുകയില്ല. തീറ്റിയിലും കുടിയിലും വിശാലത കാണിക്കുന്ന സ്വഭാവം അവരില്‍ പ്രകടമാകും.
   (ബുഖാരി)
--------------------------------------------------------------------------------------------------

2


📍حَدَّثَنَا أَبُو الْيَمَانِ، أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ حَدَّثَنِي عَطَاءُ بْنُ يَزِيدَ اللَّيْثِيُّ، أَنَّ أَبَا سَعِيدٍ الْخُدْرِيَّ ـ رضى الله عنه ـ حَدَّثَهُ قَالَ قِيلَ يَا رَسُولَ اللَّهِ، أَىُّ النَّاسِ أَفْضَلُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏ مُؤْمِنٌ يُجَاهِدُ فِي سَبِيلِ اللَّهِ بِنَفْسِهِ وَمَالِهِ ‏"‏‏.‏ قَالُوا ثُمَّ مَنْ قَالَ ‏"‏ مُؤْمِنٌ فِي شِعْبٍ مِنَ الشِّعَابِ يَتَّقِي اللَّهَ، وَيَدَعُ النَّاسَ مِنْ شَرِّهِ ‏"‏

▪▫▪▫▪▫▪▫▪▫▪

📍അബൂസഈദ്(റ) നിവേദനം: പ്രവാചകരേ! മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബിﷺ അരുളി: തന്റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുﷻവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്ന വിശ്വാസി. ശേഷം ആരാണെന്ന് വീണ്ടും ചോദിച്ചു. നബിﷺ പ്രത്യുത്തരം നല്‍കി. ഏതെങ്കിലുമൊരു മലഞ്ചെരുവില്‍ ആണെങ്കിലും അല്ലാഹുﷻവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വര്‍ജ്ജിച്ചുകൊണ്ടും ജീവിക്കുന്നവന്‍.
   【ബുഖാരി】
--------------------------------------------------------------------------------------------------
3

📍حَدَّثَنَا سُوَيْدُ بْنُ نَصْرٍ، أَخْبَرَنَا عَبْدُ اللَّهِ بْنُ الْمُبَارَكِ، أَخْبَرَنَا إِسْمَاعِيلُ بْنُ عَيَّاشٍ، حَدَّثَنِي أَبُو سَلَمَةَ الْحِمْصِيُّ، وَحَبِيبُ بْنُ صَالِحٍ، عَنْ يَحْيَى بْنِ جَابِرٍ الطَّائِيِّ، عَنْ مِقْدَامِ بْنِ مَعْدِيكَرِبَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏‏ مَا مَلأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ بِحَسْبِ ابْنِ آدَمَ أُكُلاَتٌ يُقِمْنَ صُلْبَهُ فَإِنْ كَانَ لاَ مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ ‏" ‏‏

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍മിഖ്ദാദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു. തന്റെ വയറിനേക്കാള്‍ അനര്‍ത്ഥമായ ഒരുപാത്രവും മനുഷ്യരാരും നിറച്ചിട്ടില്ല. മനുഷ്യന് തന്റെ മുതുകിനെ നിവര്‍ത്തിനിര്‍ത്തുന്ന ഭക്ഷണം മതി. ഇനി കൂടിയേ കഴിയൂ എങ്കില്‍ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊരംശം ശ്വാസോച്ഛാസത്തിനും ആയിക്കൊള്ളട്ടെ. (മൂന്നിലൊരംശത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ദൂരവ്യാപകമായ ധാരാളം വൈഷമ്യങ്ങളുണ്ടാകും)
   【തിര്‍മിദി】
--------------------------------------------------------------------------------------------------
4

📍حَدَّثَنَا زِيَادُ بْنُ أَيُّوبَ، حَدَّثَنَا يَزِيدُ بْنُ هَارُونَ، أَنْبَأَنَا الْوَلِيدُ بْنُ جَمِيلٍ الْفِلَسْطِينِيُّ، عَنِ الْقَاسِمِ أَبِي عَبْدِ الرَّحْمَنِ، عَنْ أَبِي أُمَامَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏‏ لَيْسَ شَيْءٌ أَحَبَّ إِلَى اللَّهِ مِنْ قَطْرَتَيْنِ وَأَثَرَيْنِ قَطْرَةٌ مِنْ دُمُوعٍ فِي خَشْيَةِ اللَّهِ وَقَطْرَةُ دَمٍ تُهَرَاقُ فِي سَبِيلِ اللَّهِ ‏.‏ وَأَمَّا الأَثَرَانِ فَأَثَرٌ فِي سَبِيلِ اللَّهِ وَأَثَرٌ فِي فَرِيضَةٍ مِنْ فَرَائِضِ اللَّهِ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ടു തുള്ളിയേക്കാളും രണ്ടടയാളത്തേക്കാളും അല്ലാഹുﷻവിനിഷ്ടപ്പെട്ട മറ്റൊന്നും തന്നെയില്ല.
1. അല്ലാഹുﷻവിനെ ഭയപ്പെട്ടുകൊണ്ടുള്ള കണ്ണുനീര്‍ത്തുള്ളി.
2. അല്ലാഹുﷻവിന്റെ മാര്‍ഗ്ഗത്തിൽ ചിന്തുന്ന രക്തത്തുള്ളി.
രണ്ടടയാളത്തിലൊന്ന്, രണാങ്കണത്തില്‍ വെച്ചുള്ള പരിക്ക്, രണ്ടാമത്തേത് അല്ലാഹുﷻവിന്റെ ഫര്‍ളുകള്‍ നിര്‍വ്വഹിച്ചതിലുള്ള തഴമ്പ്.
   【തിര്‍മിദി】
--------------------------------------------------------------------------------------------------
5


📍حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا أَبُو عَوَانَةَ، ح وَحَدَّثَنِي عَبْدُ الرَّحْمَنِ بْنُ الْمُبَارَكِ، حَدَّثَنَا أَبُو عَوَانَةَ، عَنْ قَتَادَةَ، عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏ مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا، أَوْ يَزْرَعُ زَرْعًا، فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ، إِلاَّ كَانَ لَهُ بِهِ صَدَقَةٌ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അനസ്(റ) നിവേദനം: നബി ﷺ അരുളി: ഏതെങ്കിലുമൊരു മുസ്ലിം ചെടി വെച്ചു പിടിപ്പിക്കുകയോ, വിത്തു വിതക്കുകയോ ചെയ്തു. അങ്ങനെ അതിന്റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അതു അവന്റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല.
   【ബുഖാരി】
--------------------------------------------------------------------------------------------------
6

📍അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ(ﷺ) പറഞ്ഞു: ഞാൻ പ്രാർത്ഥിച്ചു; എന്നിട്ട് എനിക്ക് ഉത്തരം ലഭിച്ചില്ല എന്ന് നിങ്ങൾ ധൃതിപ്പെടാതിരിക്കുവോളം നിങ്ങൾക്ക് ഉത്തരം ലഭിക്കപ്പെടും. (പ്രാർത്ഥന സ്വീകരിക്കപ്പെടും)
   【ബുഖാരി】
--------------------------------------------------------------------------------------------------
7

📍 حَدَّثَنَا يَحْيَى بْنُ أَيُّوبَ، وَقُتَيْبَةُ، وَابْنُ، حُجْرٍ جَمِيعًا عَنْ إِسْمَاعِيلَ بْنِ جَعْفَرٍ، - قَالَ ابْنُ أَيُّوبَ حَدَّثَنَا إِسْمَاعِيلُ، - أَخْبَرَنِي الْعَلاَءُ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏‏ أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ ‏"‏ ‏.‏ قَالُوا بَلَى يَا رَسُولَ اللَّهِ ‏.‏ قَالَ ‏"‏ إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ فَذَلِكُمُ الرِّبَاطُ ‏"‏ ‏.

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ ﷺ ചോദിച്ചു: നിങ്ങളുടെ പദവികൾ ഉയർത്തപ്പെടുകയും പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യുന്ന മഹത്തായൊരു കാര്യത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? അപ്പോൾ അതെ എന്ന് അവർ മറുപടി പറഞ്ഞു. ഹബീബ് ﷺ പറഞ്ഞു: നിങ്ങൾ വുളൂഅ്‌ പൂർണ്ണമായി ചെയ്യുകയും, പള്ളികളിലേക്കുള്ള കാലടികൾ വർദ്ധിപ്പിക്കുകയും, ഒരു നമസ്‌കാരം കഴിഞ്ഞാൽ അടുത്ത നമസ്‌കാരത്തിനായി പ്രതീക്ഷിക്കുകയും ചെയ്യുക. അതാണ് റിബാത്ത്, അതാണ് റിബാത്ത്. (അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലുള്ള നിതാന്ത ജാഗ്രത)
   【മുസ്‌ലിം】
-------------------------------------------------------------------------------------------------

8

*🔘~~~~~◼ ﷽ ◼~~~~~🔘*

📍حَدَّثَنَا أَبُو كَامِلٍ الْجَحْدَرِيُّ، حَدَّثَنَا عَبْدُ الْوَاحِدِ، - يَعْنِي ابْنَ زِيَادٍ - حَدَّثَنَا أَبُو مَالِكٍ الأَشْجَعِيُّ عَنْ أَبِيهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعَلِّمُ مَنْ أَسْلَمَ يَقُولُ ‏‏ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَارْزُقْنِي ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അബൂ മാലിക് (റ) വിൽ നിന്ന്‌ നിവേദനം: ഒരാൾ ഇസ്‌ലാം സ്വീകരിച്ചാൽ നബി ﷺ അദ്ദേഹത്തിന് നമസ്‌കാരം പഠിപ്പിച്ച് കൊടുക്കുകയും എന്നിട്ട് ഈ വചനങ്ങൾ പറഞ്ഞു കൊണ്ട് പ്രാർത്ഥിക്കാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു...

*اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَارْزُقْنِي*

 നാഥാ നീ എനിക്ക് പൊറുത്തുതരികയും കരുണ ചെയ്യുകയും എന്നെ നേർമാർഗ്ഗത്തിലാക്കുകയും ആരോഗ്യം പ്രദാനം ചെയ്യുകയും ആഹാരം നൽകുകയും ചെയ്യേണമേ...
   【മുസ്‌ലിം: 2697】