റജബിൻെറ ചിന്തകൾ

വിശുദ്ധിയുടെ മാസമായ റമളാൻ മാസത്തിൻെറ ആഗമനമറിയിച്ച് കൊണ്ട് പുണ്യ റജബ് മാസമിതാ ഒരിക്കൽ കൂടി കടന്നു വന്നുകഴിഞ്ഞു ...

 "അള്ളാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅ്ബാൻ വ ബല്ലിഗ്നാ ശഹ്റ റമളാൻ" (അള്ളാഹുവേ റജബിലും ശഅ്ബാനിലും നീ ഞങ്ങൾക്ക് ബർകത്ത് ചൊരിയേണമേ റമളാനെ പ്രാപിക്കാൻ നീ ഞങ്ങൾക്ക് ഉതക്കം നൽകുകയും ചെയ്യേണമേ...) ഇത് മഹാനായ നബി മുഹമ്മദ് മുസ്ഥഫാ (സ്വ) യുടെ പ്രാർത്ഥനയായിരുന്നു ...

പരിപാവനമായ ഇസ്ലാമിൽ റജബിന് സവിശേഷതയുണ്ട്. സൃഷ്ടികൾക്ക് പടച്ച റബ്ബ് വളരെയധികം അനുഗ്രഹങ്ങൾ നൽകുന്നുണ്ട് ഇൗ മാസത്തിൽ. പരിശുദ്ധ ഇസ്ലാമിൽ വളരെ അധികം പ്രാധാന്യമുള്ള ധർമ്മയുദ്ധം ഹറാമാക്കപ്പെട്ട ചതുർ മാസങ്ങളിൽ ഒന്നാണ് പുണ്യ റജബ്...

ചില മാസങ്ങൾക്കും ദിവസങ്ങൾക്കും സമയങ്ങൾക്കും ഇസ്ലാമിൽ കൂടുതൽ ആദരവും ബഹുമാനവും നൽകുന്നുണ്ട്. അക്കാരണത്താൽ തന്നെ അവയെ ബഹുമാനിക്കലും ജാഗ്രത പാലിക്കലും ആവശ്യമാണ്. എന്നാൽ പലരും അത് കണക്കിലെടുക്കാതെ പോന്നു. അതിൻെറ ഭവിഷ്യത്ത് വളരെ അധികം ഗുരുതരമാണെന്ന കാര്യം ഓർക്കാറില്ല. ഒരു പക്ഷെ അത് മനുഷ്യന്റെ അധോഗതിക്ക്  കാരണമാവുകയും ചെയ്യാം...

പുണ്യ കർമ്മങ്ങൾക്ക് കൂടുതൽ പ്രതിഫലങ്ങൾ ഫലവത്താക്കി, കർമങ്ങൾക്ക്കുറഞ്ഞ ശിക്ഷയും നൽകപ്പെടുകയെന്നത് റജബിൻെറ പ്രത്യേകതയാണ്. അള്ളാഹു പവിത്രമായി പ്രഖ്യാപിച്ച മാസങ്ങൾ, ദിവസങ്ങൾ, നിമിഷങ്ങൾ, വസ്തുക്കൾ ഇവയെ എല്ലാം തന്നെ അവൻെറ അടിമകൾ പവിത്രമായി തന്നെ കാണണം...

തിരുനബി (സ) തങ്ങളുടെ മിഅ്റാജ് യാത്ര കൊണ്ട് തന്നെ റജബ് മാസം ഇസ്ലാമിൽ പ്രധാന സ്ഥാനം നേടിയിരുന്നു. സൃഷ്ടിജാലങ്ങളിൽ വെച്ചേറ്റവും അള്ളാഹു സ്നേഹിക്കുന്ന തിരുനബി (സ്വ) യെ ലോകനേതാവായി ഉയർത്തിക്കാട്ടാൻ വേണ്ടിയുള്ള അത്ഭുതാവഹമായ സംഭവം ഇസ്റാഅ്-മിഅ്റാജ് നടന്നത് റജബ് 27ാം രാവിൽ ആയിരുന്നു. തിരുനബി (സ്വ) യുടെ 50-ാം വയസ്സിൽ മുസ്ലിം ഉമ്മത്തിന് വേണ്ടി 5 നേരത്തെ നിസ്കാരം നിർബന്ധമാക്കപ്പെട്ടതും അതേ രാവുതന്നെയായിരുന്നു. മുമ്പൊക്കെ ഇസ്റാഅ് - മിഅ്റാജ് ആത്മീയം എന്ന് ചിലർ ധരിച്ചിരുന്നുവെങ്കിലും പുതുയുഗത്തിൻെറ ശാസ്ത്രീയ കുതിപ്പും പുരോഗതിയും കാണുമ്പോൾ ആ ധാരണ മാറി അത് ശാരീരികം തന്നെ എന്ന് തിരുത്തി ചിന്തിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ സത്യ വിശ്വാസിക്കു അങ്ങനെ ചിന്തിക്കാനേ കഴിയൂ...

നവശാസ്ത്ര യുഗത്തിൽ സാധാരണ മനുഷ്യർ ഗോളാന്തര യാത്ര തുടങ്ങുമ്പോൾ ലോകജേതാവായി അള്ളാഹു ഉയർത്തിക്കാട്ടിയ തിരുനബി (സ)ഒന്നു കൊണ്ടും അതിൽചെറുതാവാൻ പാടില്ല. അതുകൊണ്ട് തന്നെ ഉലകത്തിൽ ഒരാൾക്കും സാധിക്കാത്ത വിധം പുണ്യ റസൂൽ മുഹമ്മദ് മുസ്ഥഫാ (സ) ഗോളാന്തര യാത്ര നടത്തിയിട്ടുണ്ട്. അതാണ് ശരി...

സത്യവിശ്വാസികൾ അന്നും ഇന്നും റജബ് മാസത്തിന് വളരെ പ്രാധാന്യം നൽകി വരുന്നു. അത് പൂർവ്വോപരി പ്രചരിപ്പിക്കേണ്ടത് വിശ്വാസിയുടെ കടമയാണ്...

ഈ മാസത്തിൽ പരമാവധി തെറ്റുകളിൽ നിന്ന് മാറി നിൽക്കാൻ വിശ്വാസികളായ നാം ശ്രമിക്കണം. കൂടുതൽ ബർകത്തിനായി ഒറ്റയായും കൂട്ടമായും പ്രാർത്ഥിക്കണം. റമളാന് വേണ്ടി മാനസികമായി നാം ഒരുങ്ങണം. നമ്മുടെ കുടുംബത്തെക്കൂടി നാം ഈ പുണ്യം കരസ്ഥമാക്കുന്നതിൽ പങ്കാളികളാക്കാൻ നാം ശ്രമിക്കണം. റജബ് 27 ന് മിഅ്റാജ് നോമ്പ് അനുഷ്ഠിക്കാൻ നമ്മളും കുടുംബവും തയ്യാറാവണം. അങ്ങനെ നോമ്പിലൂടെ ഒരു ആത്മീയ യാത്ര സാദ്ധ്യമാക്കുക. പുണ്യ അവസരങ്ങൾ ഫലവത്താക്കാൻ നാഥൻ തുണക്കട്ടെ...

ആമീൻ യാ റബ്ബൽ ആലമീൻ,,,,,,

നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം എന്ന ദുആ വസിയ്യത്തോടെ :
📚 ഇൽമിന്റെ വെളിച്ചം📚
Admin desk ...

അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ...
ആമീൻ,,,,,,,,,

Comments