അച്ചടക്കം
🗳 *നാല് കാര്യം ഉത്തമരിൽ കാണുന്ന സ്വഭാവമാണ്. നിശ്ശബ്ദത, വിനയം, ദൈവ സ്മരണ, അച്ചടക്കം*(നബി വചനം )
🗳 *അച്ചടക്കം മാന്യന്റെ ആഭരണമാണ്*(ഖലീഫ അലി )
🗳 *പതിവാചാരങ്ങൾ ലംഘിക്കുന്നത് അച്ചടക്ക രാഹിത്യവും പാപവുമാണ്*(ഇമാം ശാഫീ )
🗳 *സത്യത്തിൽ പിതാവ് മരണപ്പെട്ടവനല്ല. വിജ്ഞാനവും അച്ചടക്കവും ഇല്ലാത്തവനാണ് അനാഥൻ*(ഉമറുൽ വർധി )
🗳 *ലജ്ജയും അച്ചടക്കവും വൈകാതെ സമൂഹത്തിൽ നിന്നും ഉയർന്നു പോകും*(സുയൂ ത്തി)
▪▪▪▪▪▪▪▪▪
🌳🍂🌳🍂🌳🍂🌳🍂🌳
കോട്ടു വായിടുമ്പോൾ അച്ചടക്കം
حَدَّثَنَا آدَمُ بْنُ أَبِي إِيَاسٍ، حَدَّثَنَا ابْنُ أَبِي ذِئْبٍ، حَدَّثَنَا سَعِيدٌ الْمَقْبُرِيُّ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ ـ رضى اله عنه ـ عَنِ النَّبِيِّ صلى الله عليه وسلم إِنَّ اللَّهَ يُحِبُّ الْعُطَاسَ، وَيَكْرَهُ التَّثَاؤُبَ، فَإِذَا عَطَسَ فَحَمِدَ اللَّهَ، فَحَقٌّ عَلَى كُلِّ مُسْلِمٍ سَمِعَهُ أَنْ يُشَمِّتَهُ، وَأَمَّا التَّثَاوُبُ فَإِنَّمَا هُوَ مِنَ الشَّيْطَانِ، فَلْيَرُدَّهُ مَا اسْتَطَاعَ، فَإِذَا قَالَ هَا. ضَحِكَ مِنْهُ الشَّيْطَانُ "
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബിﷺപറഞ്ഞു: തുമ്മൽ അല്ലാഹുﷻ ഇഷ്ടപ്പെടുന്നു. കോട്ടുവായിടുന്നത് വെറുക്കുന്നു. നിങ്ങളിലൊരാൾ തുമ്മി 'അൽഹംദുലില്ലാഹ്' എന്നു പറഞ്ഞാൽ, അതുകേട്ട എല്ലാ മുസ്ലിംകളുടെയും ബാദ്ധ്യതയാണ് 'യർഹമുകല്ലാഹ്' (അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ) എന്നു പറയൽ. എന്നാൽ കോട്ടുവായ് പിശാചിൽ നിന്നുള്ളതാണ്. നിങ്ങൾ കോട്ടുവായിടുമ്പോൾ പരമാവധി അതിനെ തടുക്കുക. നിങ്ങൾ കോട്ടുവായിടുമ്പോൾ പിശാച് ചിരിക്കുന്നു...
【ബുഖാരി】
നിന്നു കൊണ്ട് കുടിക്കരുത്
حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا عَبْدُ الأَعْلَى، حَدَّثَنَا سَعِيدٌ، عَنْ قَتَادَةَ، عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ نَهَى أَنْ يَشْرَبَ الرَّجُلُ قَائِمًا . قَالَ قَتَادَةُ فَقُلْنَا فَالأَكْلُ فَقَالَ ذَاكَ أَشَرُّ أَوْ أَخْبَثُ
▪▫▪▫▪▫▪▫▪▫▪
അനസി(റ)ല്‍ നിന്ന് നിവേദനം: നിന്നു കൊണ്ട് കുടിക്കുന്നത് നബി ﷺ വിലക്കി. ഖത്താദത്ത്(റ) പറഞ്ഞു: അപ്പോള്‍ ഞങ്ങള്‍ അനസി(റ) നോട് ചോദിച്ചു: (നിന്നുകൊണ്ട്) ഭക്ഷിക്കലോ? അവിടുന്ന് പറഞ്ഞു: അതേറ്റവും ചീത്തയാണ്.
【മുസ്ലിം】
Comments
Post a Comment