നിങ്ങൾ എന്തൊക്കെ കണ്ടു


     ഒരിക്കൽ ഒരു കാട്ടുപാതയിലൂടെ നടക്കാൻ പോയിട്ട് തിരികെ വന്ന സുഹൃത്തിനോട് ഹെലൻ കെല്ലർ ചോദിക്കുകയാണ്  നിങ്ങൾ എന്തൊക്കെ കണ്ടു..? ഞാൻ പ്രത്യേകിച്ചൊന്നും കണ്ടില്ല ഇതായിരുന്നു സുഹൃത്തിന്റെ മറുപടി. ഇത്  ഹെലൻ കെല്ലറെ വല്ലാതെ അതിശയിപ്പിച്ചു കളഞ്ഞു. പൂക്കളും,ചെടികളും, വള്ളികളും, മലനിരകളുമൊക്കെയുള്ള  കാട്ടുപാതയിലൂടെ നടന്നിട്ട്  നിങ്ങൾ പ്രത്യേകിച്ച് ഒന്നും കണ്ടില്ലെന്നോ ഹെലൻ വീണ്ടും വീണ്ടും അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു.
     മറ്റൊരവസരത്തിൽ ഹെലൻ തന്റെ ഒരു സുഹൃത്തിനോട് ചോദിക്കുകയാണ് നിങ്ങളുടെ ഭാര്യയുടെ കണ്ണുകളുടെ നിറം എന്താണ്..? ആ ചോദ്യം കേട്ടപ്പോൾ അദ്ദേഹം അല്പമൊന്നു പരുങ്ങി കാരണം തന്റെ ഭാര്യയുടെ കണ്ണുകളിലേക്ക് കൃത്യമായി അദ്ദേഹം ഇതേവരെ ശ്രദ്ധിച്ചിരുന്നില്ല ആ കണ്ണുകളുടെ നിറം അദ്ദേഹം അറിഞ്ഞിരുന്നില്ല കണ്ണുണ്ടായിട്ടും കാണാതിരിക്കുക. ചെവിയുണ്ടായിട്ടും  കേൾക്കാതിരിക്കുക ഇതൊക്കെ ഹെലൻ കെല്ലർക്ക്  വിശ്വസിക്കാവുന്നതിലും  അപ്പുറമായിരുന്നു.

     അന്ധയായ തനിക്ക് 3 ദിവസത്തേക്കെങ്കിലും കാഴ്ച ലഭിച്ചാൽ താൻ കാണാൻ ഏറെ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഹെലൻ കെല്ലർ തന്റെ ഒരു  പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ആദ്യം തന്നെ അവൾ കാണാൻ ആഗ്രഹിക്കുന്നത് തന്റെ ജീവിതം അർത്ഥപൂർണമാക്കിയ കുറെയധികം നല്ല മനുഷ്യരുണ്ട് അവരുടെ  മുഖമായിരുന്നു. പിന്നീട് അവൾക്ക്  കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നത് നിഷ്കളങ്കമായ ഒരു ശിശുവിന്റെ മുഖമായിരുന്നു. പിന്നീട് സൂര്യാസ്തമയവും സൂര്യോദയവും അതുപോലെതന്നെ പ്രകൃതിയിലെ അതിശയിപ്പിക്കുന്ന കാഴ്ചകളും അങ്ങനെ അങ്ങനെ നീളുന്നു ആ ലിസ്റ്റ്...

     കാഴ്ചയും കേൾവിയും ഒന്നുമില്ലാതിരുന്ന ഹെലൻ കെല്ലറുടെ ഈ ആഗ്രഹങ്ങളെ കുറിച്ച് കേൾക്കുമ്പോൾ നാം എത്രയോ ഭാഗ്യം ചെയ്തവരാണെന്ന് തോന്നാറില്ലേ നമ്മുടെ കാഴ്ചശക്തി ഒന്നു മാത്രം പോരെ നമുക്ക് ഈ ജീവിതത്തെക്കുറിച്ച് ആനന്ദം കൊള്ളാൻ പക്ഷേ പലപ്പോഴും നമുക്ക് കിട്ടിയ ഈ  അനുഗ്രഹങ്ങളെക്കുറിച്ച് നമ്മുടെ കാഴ്ച ശക്തിയെ കുറിച്ച് നമ്മുടെ കേൾവി  ശക്തിയെക്കുറിച്ച് നമ്മുടെ സംസാര ശക്തിയെ കുറിച്ച് നമുക്ക് വേണ്ടത്ര അവബോധമില്ലാതെ  പോകുന്നു എന്നതല്ലേ  വാസ്തവം. അല്ലാഹു നമുക്ക് തന്ന നിരവധിയായ  അനുഗ്രഹങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധവും  സന്തോഷവും ഉള്ളവരാണെങ്കിൽ അതുമാത്രം മതി ജീവിതത്തിലെ നിസാരമായ പ്രശ്നങ്ങളെയൊക്കെ നമുക്ക് തന്റെടത്തോടെ, ആത്മവിശ്വാസത്തോടെ മറികടക്കാൻ അല്ലാഹുവിന്റെ  ഈ വിധത്തിലുള്ള അനുഗ്രഹങ്ങളെ കുറിച്ച് വേണ്ടത്ര ബോധ്യം ഉണ്ടെങ്കിൽ നമുക്ക് ഒരു കാലത്തും ചെറിയ ചെറിയ കാര്യങ്ങളെ കുറിച്ച് നിരാശ തോന്നിയില്ല നാം ഒരിക്കലും നഷ്ടധൈര്യരാവില്ല തീർച്ച.
🌺🌿🌺🌿🌺🌿🌺🌿🌺

ജന്നാത്തുൽ ഫിർദൗസ്
admin▪wa.me/971551782511

Comments