തലയണമന്ത്രം - ഭാഗം - 9
പെട്ടന്ന്.....
ശിഫയുടെ ഇമ വെട്ടാതെയുള്ള നോട്ടത്തിന് മുൻപിലൂടെ അടുത്തുള്ള ടുടോറിയൽ കോളേജിലെ പയ്യന്മാരുടെ ബൈക്ക് ചീറി പാഞ്ഞു വന്നു തെസ്‌രിയെ ഇടിച്ചു തെറുപ്പിച്ചു
ഉമ്മാഹ്...........
എന്ന തെസ്‌റിയുടെ നീണ്ട നിലവിളി മാത്രം അവിടെ മുഴങ്ങി
വണ്ടി വരുന്ന ശ്രെദ്ധയില്ലാതെ റോഡ് ക്രോസ്സ് ചെയ്തു യാസിറിന്റെ അടുത്തേക്ക് നടക്കുവായിരുന്നു തെസ്‌റി..
അവളുടെ കാലിൽ ഇടിച്ച ബൈക്കിന്റെ ടയർ തെന്നി സ്പീഡിൽ നിലത്തൂടെ നിരങ്ങി ബൈക്കിലെ രണ്ട് പയ്യന്മാരും തെറിച്ചു വീണു
ബൈക്കിന്റ ഇടിയുടെ ശക്തിയിൽ റോഡിന്റെ ഒരറ്റത്തേക്ക് ഉമ്മാഹ്..... എന്ന് ഉറക്കെ വിളിച്ചവള് തെറിച്ചു വീഴുന്ന തെസ്‌റിയുടെ അടുത്തേക്ക് ഷിഫയും റാഹിലയും യാസിറും അടുത്ത് ബസ്സ് കാത്തു നിന്ന റമീസ ടീച്ചറും ഓടി വന്നവളെ പൊക്കി മടിയിൽ ഇരുത്തിയപ്പോളേക്കും അവളുടെ ബോധം നഷ്ടപ്പെട്ടിരുന്നു
തലയിൽ നിന്ന് അവളുടെ രക്തം ശിഫയുടെ കൈകളിലൂടെ വാർന്നൊലിച്ചു
ശിഫയും റാഹിലയും തെസ്‌രി തെസ്‌രി എന്ന് മാറി മാറി ഉറക്കെ നില വിളിക്കുമ്പോളാണ് ആഷിഖ് ആ പെണ്കുട്ടിയോടുള്ള സംസാരത്തിൽ നിന്ന് ശ്രെദ്ധ തിരിച്ച് അവരുടെ അടുത്തേക്ക് ഓടി വരുന്നത്
അവരുടെ അരികിലേക്ക് ആഷിഖ് ഓടിയെത്തുന്നതിന് മുൻപേ ശിഫയും റമീസ ടീച്ചറും കൂടെ അവളെ പൊക്കി എടുത്ത് അടുത്തുള്ള ഓട്ടോയിൽ കയറ്റി
റമീസ ടീച്ചറും റാഹിലയും ഷിഫയും കൂടെ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ ഓട്ടോയിൽ കയറി യാസിർ കൂടെ കയറാൻ നിന്നെങ്കിലും റമീസ ടീച്ചർ വേണ്ടെന്ന് പറഞ്ഞു
യാസിർ എന്താ ചെയ്യണ്ടേ എന്നറിയാതെ നിറ കണ്ണുകളോടെ ആഷിഖിന്റെ മുഖത്തേക്ക് ഒന്ന് നോക്കി
ബാക്കി ഉള്ള കുട്ടികളെല്ലാം ഇത് കണ്ട് പേടിച് മുഖം പൊത്തി കരയുകയാണ്
നാട്ടുകാരിൽ കുറച്ച് പേര് അവരെ ഇടിച്ച ബൈക്കിലെ പയ്യന്മാരെ പൊക്കി എടുത്ത് മറ്റൊരു വണ്ടിയിൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി
പിന്നെ ഒന്നും ആലോചിക്കാതെ ആഷിഖ് ബൈക്ക് എടുത്തു..
യാസറതിൽ കയറി അവനോട് വേഗം വണ്ടി എടുക്കാൻ പറഞ്ഞു
ആഷിഖ് ഓട്ടോയുടെ പിന്നാലെ വേഗത്തിൽ വിട്ടു
യാസിർ ആഷിഖിനെ മുറുകെ ചുറ്റി പിടിച്ചിട്ടുണ്ട്
ആ ചുറ്റി പിടിച്ചുള്ള യാസിറിന്റെ നെഞ്ചിലെ മിടിപ്പ് ആഷിഖിന്റെ ശരീരം മുഴുവനും മുഴങ്ങിക്കൊണ്ടിരുന്നു
തലയിൽ നിന്ന് രക്തം വാർന്നു ശിഫയുടെ കൈകളിലിൽ നിന്ന് ഒലിച്ചു ഡ്രെസ്സിലൂടെ ഓട്ടോയുടെ നിലത്ത് ഇറ്റി വീഴുന്നുണ്ടായിരുന്നു
ഷിഫയും റാഹിലയും കരഞ്ഞു കൊണ്ട് ഉറക്കി തെസ്‌രി തെസ്‌രി എന്ന് വിളിച്ചു കരയാൻ തുടങ്ങി
റമീസ ടീച്ചർ എന്ത് പറഞ്ഞു ആശ്വസിപ്പിച്ചിട്ടും അവരുടെ കണ്ണു നീർ വാർന്നില്ല
ടീച്ചറുടെ കണ്ണുകളും നിറഞ്ഞു കവിഞ്ഞു
അതിനടയിൽ ശിഫയുടെ കണ്ണു നീർ തുള്ളികൾ തെസ്‌റിയുടെ നെറ്റിയിൽ വീണു
ഓട്ടോയിലുള്ള അവരുടെ ഉച്ചത്തിലുള്ള നിലവിളിയുടെ ശബ്ദത്തിൽ പെട്ടന്ന് ബോധം വന്ന പോലെ തെസ്‌രി വേദന കൊണ്ട് ഉമ്മ ഉമ്മാ.. എന്ന് കരഞ്ഞുകൊണ്ട് പുളഞ്ഞു
അവളുടെ വേദന കൊണ്ടുള്ള നിലവിളി ശിഫയുടെ കൈ കാലുകൾ വിറപ്പിച്ചു
തെസ്‌റിയിൽ നിന്ന് അതിക നേരം നീണ്ടു നിന്നില്ല ആ വേദനയുടെ തേങ്ങൽ
അവളുടെ ബോധം വീണ്ടും നഷ്ടമായി
ബൈക്കിൽ നിന്ന് യാസിർ ആഷിഖിനോട് ഇടറിയ ശബ്ദത്തിൽ വേഗം വേഗം എന്ന് പറഞ്ഞു കൊണ്ടിരുന്നു
യാസിറിന്റെ മുഴുവൻ ശക്തിയും ചോർന്ന് ആകെ തളർന്ന രൂപമായി മാറി
ഹോസ്പിറ്റൽ എത്തിയ ഓട്ടോയിൽ നിന്ന് റമീസ ടീച്ചർ ചാടി ഇറങ്ങി
അതിനോടപ്പം തന്നെ ബൈക്കും വന്നു നിന്നു
അത്യാഹിത വിഭാഗത്തേക്ക് അവളെ കൊണ്ട് ഓടിയ അവരുടെ കൂടെ യാസിറും ആഷിഖും ചെന്നു
രക്തം വാർന്നൊലിക്കുന്ന അവളെ സ്ട്രെക്ച്ചറിൽ കിടത്തി.. അവളെ കൊണ്ട് ഹോസ്പിറ്റലിലുള്ളവർ നേരെ അകത്തു കയറ്റി കതകടച്ചു
പുറത്തെ നീളത്തിലുള്ള കസേരയിലിരുന്നു കരയുന്ന ഷിഫയേയും റാഹിലയെയും റമീസ ടീച്ചർ ഒന്നുമുണ്ടാകില്ല പേടിക്കേണ്ടെന്ന് പറഞ്ഞു സമാധാനിപ്പിച്ചു
ഹോസ്പിറ്റലിലുവർ അവരെ തന്നെ നോക്കുന്നത് കണ്ടപ്പോൾ ഉള്ളിലെ നീറ്റൽ അടക്കി പിടിച്ച് മുഖം പൊത്തി അവിടെ ഇരുന്നു ശിഫ
യാസിർ എന്തെന്ന് അറിയാത്ത ആവലാതിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ടിരുന്നു
ആഷിഖ് ശിഫയുടെ മുഖത്തേക്കും യാസിറിന്റെ മുഖത്തേക്കും മാറി മാറി നോക്കുന്നുണ്ടായിരുന്നു
കഴിഞ്ഞ പിറന്നാളിന് യാസിറിന്റെ കൈ വിരലിൽ തെസ്‌റീന കൊടുത്ത മോതിരത്തിന്മേൽ ചുണ്ടകൾ അമർത്തിപ്പിടിച്ച് നിറ കണ്ണുകളോടെ ആഷിഖിന്റെ അടുത്തുള്ള കസേരയിൽ ഇരുന്നവൻ കരഞ്ഞു
കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഒരു നേഴ്‌സ് പുറത്തേക്കിറങ്ങി വന്നു
ആരാ ആ കുട്ടിയുടെ ബന്ധു.....
ഇത് കേട്ട
യാസിറും റമീസ ടീച്ചറും ഒരുമിച്ച് എഴുനേറ്റ് നിന്നു
ടീച്ചർ വേഗത്തിൽ നേഴ്സിന്റെ അരികിലേക്ക് ചെന്നു
ബന്ധുക്കളാരും വന്നിട്ടില്ല... വിളിച്ചു പറഞ്ഞിട്ടേ ഒള്ളു
ഞാൻ അവളുടെ ടീച്ചർ ആണ്
എന്ത് പറ്റി... എന്തേലും പ്രശ്നം ഉണ്ടോ
ആവലാതി കൊണ്ട് ടീച്ചർ വിറക്കുന്നുണ്ടായിരുന്നു
B+ve ബ്ലഡ് വേണം.... ഒത്തിരി ബ്ലഡ് പോയിട്ടുണ്ട്
ചേച്ചി ... അവൾക് ബോധം വന്നോ
ശിഫ എണീറ്റ് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നേഴ്സിന്റെ അടുത്ത് ചെന്ന് ചോദിച്ചു
ഇല്ല ഒന്നും പറയാൻ ആയിട്ടില്ല... തലയിൽ ബ്ലീഡിങ് ഉണ്ട്.. പിന്നെ കയ്യിൽ പൊട്ടും
ഒന്നും ഇപ്പോൾ പറയാൻ കഴിയില്ല... വേഗം നിങ്ങള് ബ്ലഡിനുള്ള കാര്യങ്ങൾ ചെയ്യൂ
എന്ത് ചെയ്യണമെന്നറിയാതെ അവർ പരസപരം നോക്കി കൊണ്ട് നിന്നു
ബ്ലൂഡിന് വേണ്ടി ആരെ വിളിക്കും എന്ന ചോദ്യം അവരെ അലട്ടി
എന്ത് പറ്റി.. എന്താ നേഴ്‌സ് പറഞ്ഞെ
നേഴ്‌സ് അകത്തേക്ക് പോയതിന് ശേഷം ആഷിഖ് അവരുടെ അടുത്ത് വന്നു ചോദിച്ചു
ഈ ആഷിഖും യാസിറും അതെ സ്കൂളിലെ പൂർവ വിദ്യാർതകൾ ആയത് കൊണ്ട് തന്നെ അവരെ റമീസ ടീച്ചറിന് നന്നായി അറിയാമായിരുന്നു
ടീച്ചർ അവനോട് ബ്ലഡിന്റെ കാര്യം പറഞ്ഞു
B+ve ആണെന്ന് പറഞ്ഞപ്പോൾ തന്നെ
ആഷിഖ് അവന്റേത് അതാണെന്ന് പറഞ്ഞു
അത് കെട്ട ഉടനെ ശിഫയുടെ മനസ്സിൽ എന്തന്നില്ലാത്ത സന്തോഷം നിറഞ്ഞു
അവന് ആ നേരം ഷിഫയെ ശ്രെദ്ധിക്കാതെ നേഴ്‌സിനെ വിളിച്ചു കാര്യം പറഞ്ഞ് ബ്ലഡ് എടുക്കാനുള്ള കാര്യങ്ങൾ ചെയ്തു
ഇതിനിടക്ക് ശിഫ റമീസ ടീച്ചറോട് രണ്ട് പേരുടെ വീട്ടിലേക്ക് വിളിച്ച് നേരം വയുകുമെന്ന് പറയാൻ പറഞ്ഞു
സീനത്തിന്റെ ഫോൺ ബെല്ലടിക്കുന്ന സമയത്ത് അവള് അടുക്കളയിൽ രാത്രിക്കുള്ള ചപ്പാത്തി പരത്തിക്കൊണ്ടിരിക്കുവായിരുന്നു
ഫോണെടുത്തപ്പോൾ തന്നെ കാര്യങ്ങൾ ടീച്ചർ പറഞ്ഞപ്പോ സീനത്തിന്റെ കൈ കാലുകൾ വിറച്ചു
ഷിഫയെ പോലെത്തന്നെ ഒത്തിരി ഇഷ്ടമാണ് അവളുടെ ഫ്രണ്ട്സിനോടും സീനത്തിന്
ചപ്പാത്തി ഉണ്ടാക്കൽ പാതി വഴിയിൽ നിർത്തി നേരെ ഉമ്മാടെ അടുത്ത് ചെന്ന് കാര്യങ്ങൾ പറഞ്ഞു
ഉമ്മാനോട് കൂടെ ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞെങ്കിലും വീട് പൂട്ടി പോയാൽ സുബൈറും താഹിറയും വരുന്ന സമയത്ത് ആരുമുണ്ടാകില്ലന്ന് കരുതി ഉമ്മാ അവളോട് അയൽവാസിയിലെ ആരെയെങ്കിലും കൂട്ടി പോകാൻ പറഞ്ഞു
സീനത്ത് കൈ കാലുകൾ കഴുകി ഒരു അബായ എടുത്തിട്ട് നേരെ മുഹ്സിനയുടെ വീട്ടിലേക്ക് ചെന്നു
മുഹ്സി കാര്യങ്ങൾ ഒന്നും വ്യക്തമായി അറിഞ്ഞിട്ടില്ലായിരുന്നു
ഏതോ ഒരു കുട്ടിയെ ബൈക്ക് ഇടിച്ചെന്ന മാത്രമേ അവൾക്കറിയൂ അത് അവളുടെ ഉമ്മാനോട് പറഞ്ഞിട്ടുമുണ്ട്
പക്ഷെ അത് തെസ്രിക്കാണെന്നും കുറച്ച് സീരിയസ് ആണെന്നും കൂടെ അറിഞ്ഞപ്പോൾ അവൾക്ക് പേടി ആയി
ഷിഫയും റമീസ ടീച്ചേരുമെല്ലാം അവിടെ ഉണ്ട് അങ്ങോട്ട് പോകാൻ എന്റെ കൂടെ വരുമോ എന്ന് സീനത്ത് ചോദിച്ചപ്പോൾ ഉമ്മാടെ സമ്മതത്തോടെ അവളും കൂടെ പോയി
രണ്ട് പേരും കൂടെ ഹോസ്പിറ്റലിൽ എത്തിയപ്പോൾ യൂണിഫോം എല്ലാം രക്തത്തിൽ കലർന്ന നിറ കണ്ണുകളോടെയുള്ള ഷിഫയേയും റാഹിലെയുമാണ് ആദ്യം കണ്ടത്
സീനത്ത് ഓടി ചെന്ന് ഷിഫയെ കെട്ടി പിടിച്ചു ആകെ പാടെ പേടിച് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സീനത്തിനെ കെട്ടി പിടിച്ചവൾ ഉമ്മാ നമ്മളെ തെസ്‌രി എന്ന് പറഞ്ഞു പൊട്ടി കരഞ്ഞു
ഉമ്മയെയും മുഹ്‌സിയെയും കണ്ടതിനു ശേഷം അവളൊന്ന് ഏറെ കുറെ സമാധാനപ്പെട്ടു
അപ്പോളും തെസ്‌റിയുടെ അവസ്ഥ എന്താണെന്ന് ഡോക്ടർ ഒന്നും പറഞ്ഞിരുന്നില്ല
കുറച്ച് സമയത്തിന് ശേഷം ആകെപ്പാടെ ഒരു നീണ്ട നിലവിളി ആയിരുന്നു ഹോസ്പിറ്റലിൽ മുഴുവനും
തെസ്‌റിയുടെ ഉമ്മയും വെല്ലിമ്മയും എളാപ്പയും എല്ലാരും കൂടെ മോളെ എന്ന് പറഞ്ഞു ഉച്ചത്തിൽ നിലവിളിച്ചു
എത്ര നിർബന്ധിച്ചിട്ടും അവളെ കാണിക്കാൻ ഡോക്ടർ മാർ തെയ്യാറിയില്ല
ICU വിലാണ്... ഉടനെ തലക്ക് ഓപ്പറേഷൻ വേണം
എന്ന് മാത്രമേ അവർ പറയുന്നുള്ളു
കണ്ടുനിന്നവരും മറ്റ് രോഗികളുമെല്ലാം തെസ്‌റിയുടെ വീട്ടുകാരുടെ നീണ്ട നിലവിളിയിൽ മൗനം കൊണ്ടു
ബ്ലഡ് കൊടുത്ത് വന്ന ആഷിഖ് യാസിറിന്റെ അടുത്ത് വന്നിരുന്നു
സീനത്തിന് അറിയാം ആഷിഖിനെ
അവരുടെ വീടിന്റെ രണ്ട് മൂന്ന് വീട് അപ്പുറത്താണല്ലോ ആഷിഖിന്റെ വീട്
അവനാണ് ബ്ലഡ് കൊടുത്തത് എന്നൊക്കെ അറിഞ്ഞപ്പോ വല്ലാത്ത ഒരു സ്നേഹത്തോടെ അവനേ നോക്കി ചിരിച്ചു സീനത്ത്
ഈ നേരം സീനത്തിന്റെ തോളിൽ കിടന്ന് കരയുകയായിരുന്നു ശിഫ..
വാടി തളർന്ന പൂ പോലെ ആയ അവളെ കണ്ട ആഷിഖിന്റെ ഉള്ള് പിടച്ചു
കരഞ്ഞു കലങ്ങിയ കണ്ണിലേക്കു അവന്ക് നോക്കുമ്പോൾ തന്നെ അവന് സങ്കടം വന്നു
താഴെ പോയി ഒരു ബോട്ടിൽ വെള്ളം വാങ്ങി അത് സീനത്തിന് നേരെ നീട്ടി ആഷിഖ്
അവളോട് കുറച്ച് വെള്ളമെങ്കിലും കുടിക്കാൻ പറ ഉമ്മ
എന്ന് പറഞ്ഞ ആഷിഖിനെ അവള് ഒന്ന് നോക്കി
അവന്റെ കണ്ണുകളിലെ അവളോടുള്ള ഇഷ്ടം അവളറിഞ്ഞു
പക്ഷെ എന്തെന്നറിയാതെ അവളുടെ കണ്ണുകൾ വീണ്ടും കലങ്ങി
ഒന്നുമുണ്ടാകില്ല അവളോട് കരയണ്ടെന്ന് പറയാൻ പറഞ്ഞു ആഷിഖ് സീനത്തിനോട്
ഇത് കേട്ട ശിഫയുടെ കരച്ചിൽ അവളൊന്ന് അടക്കി പിടിച്ചു
ആ നേരത്തുള്ള അവന്റെ പെരുമാറ്റവും സാനിദ്ധ്യവും ബ്ലഡ് കൊടുക്കാൻ അവന് കാണിച്ച ആത്മാർത്ഥയും അവളുടെ മനസ്സിലേക്ക് അലയടിച്ചു
അവന് നേരെ യാസിറിന്റെ അരികിൽ ചെന്നിരുന്നു
അവന്റെ കൈകൾ മുറുകെ പിടിചച്ചു ...
യാസിർ സങ്കടവും വിങ്ങലും മനസ്സിൽ അടക്കി പിടിച്ചു
തെസ്‌റിയുടെ ഉമ്മ കരഞ്ഞു കരഞ്ഞു അവശയായി ബോധം നഷ്ടപ്പെട്ടു
അവരെ മറ്റ് ചിലർ ചേർന്ന് അപ്പുറത് കൊണ്ടു കിടത്തി ഗ്ലു കോസ് കയറ്റി...
ക്ഷീണത്തിൽ മോളെ മോളെ എന്ന് കരഞ്ഞു കൊണ്ടു കിടന്നു അവളുടെ ഉമ്മയുടെ സമാധാനിപ്പിക്കാൻ ആർക്കും കഴിയുന്നില്ലായിരുന്നു
ഓപ്പറേഷനുള്ള കാര്യങ്ങൾ നടന്നു
24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ലെന്നു കേട്ടപ്പോൾ ഷിഫയോട് സീനത്ത് വീട്ടിലേക്ക് പോവാം എന്ന് പറഞ്ഞു
പക്ഷെ തെസ്‌റിയുടെ അഭാവത്തിൽ അവൾക്ക് പോകാൻ മനസ്സ് വരുന്നുണ്ടായിരുന്നില്ല
വെല്ലിമ്മ ഒറ്റക്കാണ് ബാബുക്കയും താഹിറയും വീട്ടിലില്ല വെല്ലിമ്മ പേടിക്കും വെല്ലിപ്പ പള്ളിയിൽ നിന്ന് വരാൻ എന്തായാലും 8 മണി കഴിയും മോള് എന്ന് പറഞ്ഞു അവളെ മനസ്സിലാക്കി വീട്ടിലേക്ക് പുറപ്പെടാൻ നേരം
അവള് ആഷിഖിന്റെ മുഖത്തേക്ക് ഒന്ന് നോക്കി
ചിരിച്ചു കൊണ്ട് പോയി വാ അവൾക്ക് ഒന്നുമുണ്ടാകില്ലേ ഞങ്ങളവിടെ ഇല്ലേ എന്ന ഭാവത്തിൽ അവന്റെ കണ്ണുകൾ അവളോട് സംസാരിച്ചു
ആ നേരം മുതൽ അവളുടെ മനസ്സ് മുഴുവനും തെസ്‌റിയും ആഷിഖും മാത്രമായി
റാഹിലയോട് പോവുകയാണെന്ന് പറഞ്ഞു..
റമീസ ടീച്ചറെ അവള് കെട്ടി പിടിച്ചു
ഒന്നുമുണ്ടാകില്ല മോള് സമാധാനായിട്ട് പൊക്കോ എന്ന് പറഞ്ഞു ടീച്ചർ അവളെ സമാധാനിപ്പിച്ചു
ഉമ്മാടെ പിറകെ മുഹ്‌സിയുടെ കൈ പിടിച്ചു ആ ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ നടക്കുന്നതിനിടക്ക് അവള് ഒരുപാട് തവണ ആഷിഖിനെ മാറി മാറി നോക്കി
അവളെ തന്നെ നോക്കി ഇരിക്കുന്ന അവളുടെ മനസ്സിൽ വല്ലാത്തൊരിഷ്ടം പൊട്ടി മുളച്ചു
ശിഫ... ഇയ്യെന്തിനാ ഇങ്ങനെ അവനേ തന്നെ നോക്കുന്നെ
മുഹ്‌സിയുടെ ചോദ്യം കേട്ട ഉടനെ ശിഫയൊന്ന് പരുങ്ങി
ഹേയ് ഒന്നുമില്ലടി.. പാവാ ആഷിഖ് അവനാ തെസ്‌റിക്ക് ബ്ലഡ് ഒക്കെ കൊടുത്തേ
സ്നേഹമുള്ളവനാ.....
ഓഹ് പിന്നെ.. നിന്നെ കാണിക്കാൻ വേണ്ടി കൊടുത്തതാകും പെണ്ണെ അതൊക്കെ
ആണ്കുട്ടികളെ ഒരു അടവാണ്
നിന്റെ മനസ്സിൽ കയറിക്കൂടാൻ ഉള്ള ചാൻസ് മുതലെടുത്തതാകും അത്
ഷിഫക്ക് അവളുടെ വാക്കുകൾ തീരെ ഇഷ്ടമായില്ല
അവൾക്ക് ദേഷ്യം തോന്നി മുഹ്സിനയോട്
പക്ഷെ ഉമ്മ മുന്പിലുണ്ടായത് കൊണ്ട് അവളുടെ വാക്കുകൾക്ക് ഒന്ന് മൂളി കൊടുക്കുക മാത്രേ ശിഫ ചെയ്തൊള്ളൂ
ഓട്ടോയിൽ കയറി വീട്ടിലേക്ക് പോകുന്നതിനിടക്ക് സീനത്ത് ഓട്ടോ കാരനോട് പതിയെ പോയ മതിയെന്ന് പറഞ്ഞു
മോളെ ... റോഡ് മുറിഞ്ഞു നടക്കുമ്പോൾ നിങ്ങള് ശ്രെദ്ധിക്കാണെ നിങ്ങൾക്ക് എന്തേലും സംഭവിച്ച പിന്നെ ഞങ്ങള്ക്ക് ആരുമില്ല അത് എപ്പോളും ആലോചിക്കണം
സീനത്തിന്റെ ചുമലിൽ കിടക്കുന്ന ശിഫയുടെ കവിളിൽ തലോടി രണ്ട് പേരോടും കൂടെയായി സീനത്ത് പറഞ്ഞു
വീടിന് മുൻപിൽ ഓട്ടോ നിന്ന പാട് സിറ്റ് ഔട്ടിൽ ഇരുന്നിരുന്ന താഹിറ അകത്തേക്ക് വേഗത്തിൽ കയറി
മുഹ്‌സിയെ അവളുടെ വീട്ടിൽ ആക്കി കൊടുത്ത് രണ്ട് പേരും കൂടെ സിറ്റ് ഔട്ടിലൂടെ അകത്തേക്ക് കയറിയ ഉടനെ സുബൈർ പൊട്ടി തെറിച്ചു
എവടെ ആയിരുന്നെടി ഇത്ര നേരം ........
ഉമ്മനെയും ഇവിടെ ഒറ്റക്കാക്കി ഉമ്മേം മോളും കൂടെ എവടെ പോയതാ
നാട് ചുറ്റലും തെണ്ടി തിരയലും തുടങ്ങിയോ ഇപ്പൊ
സീനത്ത് ഉമ്മാടെ മുഖത്തേക്ക് ഒന്ന് ദയനീയമായി നോക്കി
ഞാൻ ഉമ്മാനോട് പറഞ്ഞിട്ടാണല്ലോ പോയത്
ശിഫയുടെ ക്ലാസ്സിലെ ഒരു കുട്ടി ആക്‌സിഡന്റ് ആയിക്കണ് അപ്പൊ ഹോസ്പിറ്റലിൽ പോവാണെന്ന്
ഏതേലും കുട്ടി അവിടെ ആക്‌സിഡന്റ് ആയതിന് നീ ഉമ്മാനേം തനിച്ചാക്കി പോവാൻ നിക്കണോ..
അടുക്കളയിലെ പണി ഒന്നും തീർക്കാണ്ടു ഓടി പോവാൻ നിന്റെ മോള്ക്ക് ഒന്നുമല്ലല്ലോ വണ്ടി തട്ടിയത്
ഈ ഇട ആയിട്ട് രണ്ടാള്ക്കും കുറച്ച് കൂടുന്നുണ്ട്
നിന്റെ മോള് നിന്റെ മോള് എന്ന വാക്ക് ശിഫയുടെ കാതിൽ പതിഞ്ഞപ്പോൾ
അവളുടെ കണ്ണുകൾ ചാലിട്ടൊഴുകി
ബാബുക്കടെ മനസ്സിൽ അത്രത്തോളം ഞാൻ ആരുമല്ലാതായി എന്ന തോന്നൽ അവളുടെ തേങ്ങലിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല
ഏടി..... നിന്റെ കയ്യും കാലുമൊന്നുമല്ലലോ മുറിഞ്ഞത്... ഇത്ര മോങ്ങാൻ
സ്കൂളിൽ പോയാൽ നേരത്തിന് വീട്ടിൽ വന്നോളണം അല്ലാതെ അതും ഇതും പറഞ്ഞു തെണ്ടി തിരിയലല്ല
ഓളൊരു ജന സഹായി വന്ന്ക്കണ്
തിരിച്ചൊന്നും പറഞ്ഞില്ല സീനത്തും ഷിഫയും..
അമ്മായിയുടെ അടുത്ത പണി ആണ് ഇതെന്ന് ശിഫ ഊഹിച്ചു.. ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല ബാബുക്കാക്ക് അമ്മായിയിൽ അത്രത്തോളം വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്ന് അവൾക് മനസ്സിലായി
ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിൽക്കുന്ന താഹിറയെ കണ്ടപ്പോൾ ഷിഫക്ക് കൊല്ലാനുള്ള ദേശ്യം ഉണ്ടായിരുന്നു
പക്ഷെ എല്ലാം ഉള്ളിലൊതുക്കി ഒരു പാവയെ പോലെ അനങ്ങാതെ അവടെ നിന്നു ശിഫ
ഇരു കൈ കൊണ്ടും മുന്നിൽ ചുറ്റി പിടിച്ചു ബാഗ് അവള് എടുത്ത് മാറ്റി റൂമിലേക്ക് നടക്കുമ്പോളാണ് സുബൈർ അവളുടെ യൂണിഫോമിൽ പറ്റി പിടിച്ച രക്ത കറ കാണുന്നത്
സീനത്ത് എല്ലാം കേട്ട് സഹിച് നിന്നു
ശിഫ റൂമിലേക്ക് പോയ നേരം സീനത്ത് അടുക്കളയിലേക്ക് കയറി ചെന്ന് നോക്കി
ആ ചപ്പാത്തിയുടെ കോൽ പോലും തൊട്ട് നോകിയിട്ടില്ല താഹിറ...
അടക്കി പിടിച്ച അവളുടെ മനസ്സ്സിലെ വിങ്ങൽ പുറത്ത് കാണിക്കാതെ അവള് ബാക്കിയുള്ള പണികളെല്ലാം തീർത്തു മുറിയിലേക്ക് ചെന്നു...
കുളി കയിഞ്ഞ് നിസ്കാര പായയിൽ ഇരുന്ന് തെസ്‌റിക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു ശിഫ
നിറഞ്ഞ കണ്ണുകളോടെ അവള് തെസ്‌റീനക് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു
സീനത്ത് തോർത്തുമുണ്ടെടുത്ത് ബാത്റൂമിലേക്ക് നടക്കാൻ തുനിഞ്ഞ നേരം സീനത്തിന്റെ ഫോൺ മുഴങ്ങി
നിസ്കാര പായയിൽ നിന്ന് എണീറ്റ് ഷിഫാ ആ ഫോണെടുത്തു നോക്കി
റമീസ ടീച്ചർ
അവള് സീനത്തിനെ നോക്കി
തെസ്‌റിയ്ക്ക് ഇനി എന്തേലും പറ്റിയോ എന്ന് കരുതി ശിഫയുടെ ഹൃദയം മിടിച്ചു
ഹലോ.........
ഇടറിയ റമീസ ടീച്ചറുടെ ശബ്ദം അവളുടെ കാതിൽ പതിഞ്ഞു....
( തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
ഭാഗം 10
Comments
Post a Comment