തലയണമന്ത്രം - ഭാഗം - 8


പെട്ടന്ന് ശബ്ദമുണ്ടാക്കാതെ അവരുടെ
മുറിയുടെ വാതിൽ തുറന്ന്  ആരോ അകത്ത്  കയറി
ജനൽ പാളിയിലൂടെ അകത്തോട്ട് വന്ന വെളിച്ചത്തിലൂടെ ആ രൂപത്തിന്റെ നിഴൽ ചുമരിൽ ഇളകി കൊണ്ടിരുന്നു

നിശബ്ദത നിറഞ്ഞു നിന്ന റൂമിലെക്ക് അലയടിച്ചു വരുന്ന ഇളം കാറ്റിന്റെ തണുപ്പിൽ നിദ്രയുടെ യാമങ്ങലേക്ക് ആയ്ന്നിറങ്ങിയ സീനത്ത് ഒന്ന് ചെരിഞ്ഞു കിടന്നു

ആൾ രൂപം സീനത്തിന്റെ  അരികിലെത്തി
സീനത്തിന്റെ  കട്ടിലിനോട്‌ ചേർന്നിരുന്നു

 മെല്ലെ അവളുടെ നെറ്റിയിലൂടെ മുടിയിൽ  തഴുകി
ആ താഴുകലിൽ അവളൊന്നുടെ ചുരുണ്ട് കിടന്നു

 തൊട്ടപ്പുറത്ത് സീനത്തിനോട് ചേർന്ന് കിടക്കുന്ന ശിഫയുടെ നെറ്റിയിൽ അയാളൊന്ന് ചുംബിച്ചു..
ഒന്നുമറിയാത്ത അവള് ഉറക്കത്തിൽ ലയച്ചിരിക്കുവായിരുന്നു

 ശിഫയുടെ  നെറ്റിയിൽ നിന്ന് ചുണ്ടെടുത്ത് അയാൾ വീണ്ടും സീനത്തിനെ നോക്കി

അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു

പിന്നീടവളോട് ചേർന്ന് കിടന്ന്   അയാൾ  അവളെ  വാരി പുണർന്ന്  നെഞ്ചിലേക്ക് അടുപ്പിച്ഛ് കിടത്തി

നെഞ്ചിലെ ചൂടിൽ അവളവനെ മുറുകെ കെട്ടി പിടിച്ചു
അവള് പോലുമറിയാതെ അവളതിൽ അവനോട് അലിഞ്ഞു

ട്രർർർർർ

സീനത്തിന്റെ മനസ്സിൽ തെളിഞ്ഞ ആ നിമിഷങ്ങൾ അധിക നേരം നീണ്ട് നിന്നില്ല

തഹജ്ജുദ് നിസ്കരിക്കാൻ ( രാത്രിയിൽ ഒന്ന് ഉറങ്ങി എണീറ്റതിന് ശേഷമുള്ള പ്രാർത്ഥന ) ശിഫ എഴുനേൽക്കാൻ  വെക്കാറുള്ള അലാറമടിയുടെ ഉച്ചത്തിലുള്ള  ശബ്ദം   റൂമിനു ഉള്ളിൽ മുഴങ്ങിയ   നിമിഷം സീനത്ത്  ഞെട്ടി എണീറ്റു

മനസ്സിൽ വിങ്ങലും ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയും നിറഞ്ഞവൾ അവിടെ തന്നെ കിടന്നു

ഇന്നലത്തെ ആ തളർച്ചയുടെ ക്ഷീണം ബെഡിൽ നിന്ന് സീനത്തിനെ  എഴുനേൽക്കാൻ അനുവദിച്ചില്ല

ശിഫ നിസ്കരിച്ഛ് പ്രാർത്ഥിച്ചതിന് ശേഷം വീണ്ടും കിടന്നു...

^_______^_________^______^

പതിവിലും നേരത്തെ തന്നെ സീനത്ത് അടുക്കളയിൽ എത്തിയപ്പോളേക്കും
ഉമ്മ  ചായ ഉണ്ടാക്കി വെച്ചിരുന്നു

അവളാ ചായ കുടിച്  പുട്ടും കടല കറിയും ഉണ്ടാക്കി
അതിനിടയിൽ തന്നെ ഷിഫക്ക് സ്കൂളിലേക്ക് കൊണ്ട് പോകാനുള്ള ചോറും മുട്ട പൊരിച്ചതും വെണ്ടക്ക കറിയും അവളുടെ ചോറ്റുപാത്രത്തിൽ നിറച്ചു വെച്ചു

കുളി കയിഞ്ഞ് വന്ന ശിഫ ഭക്ഷണം കഴിച്ചതിന് ശേഷം ചോറ് എടുത്ത് ബാഗിൽ വെക്കുമ്പോൾ
 പതിവിൽ വിപരീതമായി ഉമ്മാനോട് സലാം പറഞ്ഞു

എല്ലാ...  എന്തെ ന്റെ കുട്ടിക്ക്
ഇന്ന് സലാം ഒക്കെ പറഞ്ഞിട്ടാണല്ലോ പോണേ
സീനത്ത് സന്തോഷം നിറഞ്ഞ ചിരി അവളുടെ മുഖത്തേക്ക് നൽകിയിട്ട് ചോദിച്ചു

ഒന്നുല്ല്യ ഉമ്മ....  ഇന്നലെ ഒരു പുസ്തകത്തിൽ വായിച്ചു എന്നും വീടിന് പുറത്തിറങ്ങുമ്പോ മാതാപിതാക്കളോട് സലാം പറഞ്ഞാൽ മലക്കുകൾ നമ്മെ തിരിച്ചു വരുന്നത് വരെ കാവൽ നിൽക്കുമെന്ന്...

മോള് പോയിട്ട് വാ......
സീനത്ത് അവളെ ചേർത്ത് പിടിച്ചൊരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു

ശിഫ വേഗത്തിൽ ബാഗെടുത്ത് പുറത്തോട്ടിറങ്ങി

സാധാരണ കാത്ത് നിൽക്കുന്ന വഴിയിൽ മുഹ്സിനയെ കാണാതായപ്പോൾ
 മുഹ്സിനയുടെ വീട്ടിലേക്ക് നടന്നു

മുഹ്സി.....  ഏടി....
ഓളിവിടെ  ഇല്ലേ..  അതോ നേരത്തെ പോയോ ബലാല്...
ശിഫ മനസ്സിൽ പിറു പിറുത്തു

സൂറത്താത്ത.....

ആഹ്   ശിഫ മോളോ 

മ്മ്..
മുഹ്സി എവടെന്നു  ഇന്ന് ഓള് ഇല്ലേ ക്ലാസ്സിന്

മുഹ്‌സിയോ ഓള് കുറച്ച് നേരത്തെ ഇവിടെന്ന് ഇറങ്ങിയല്ലോ
നിന്റെ അടുത്തോട്ടു വന്നില്ലേ

ഇല്ലല്ലോ..  ഇനി ഓൾക്ക്  രാവിലെ നേരത്തെ സ്പെഷ്യൽ ക്ലാസ് എങ്ങാനും ഉണ്ടാവുമോ ആവോ എന്നോട് ഒന്നും പറഞ്ഞിട്ടുമില്ല

അവള് നേരത്തെ പോയിട്ടുണ്ടാകുമെന്ന് കരുതി ശിഫ വേഗത്തിൽ അവിടെ നിന്നുമിറങ്ങി

സ്കൂളിൽ എത്തട്ടെ..  ബലാല്
ഇപ്പൊ ആ  സമീറയെയും ഷംസിയെയും കമ്പനി ആയി കിട്ടിയതിനു ശേഷം അവൾക്ക് എന്നോടുള്ള മിണ്ടാട്ടം കുറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നിയത് വെറുതെ അല്ല

ശെരിയാക്കി കൊടുക്കുന്നുണ്ട് കാണട്ടെ ഓളെ..

 ദേഷ്യം കയറി വേഗത്തിൽ നടന്നു അവള്

അടക്കാ തോട്ടത്തിന്റെ അടുത്തുള്ള ആ മാവിന്റെ ചോട്ടിലെത്തിയപ്പോ

ബൌ...

എന്ന് ശബ്ദമുണ്ടാക്കി  ശിഫയുടെ നേരെ ചാടി മുഹ്സി

മ്മേഹ്.....
ഷിഫായൊന്ന് ഞെട്ടി..

പേടിച്ചേ പേടിച്ചേ..
എന്നും പറഞ്ഞു കൈ കൊട്ടി ശിഫയുടെ മുഖത്ത് നോക്കി മുഹ്സി പൊട്ടി ചിരിച്ചു

എല്ലാം കൂടെ ആയപ്പോൾ ശിഫയുടെ ദേഷ്യം കൂടി

മൂച്ചി.... മൂച്ചി പെണ്ണ്.....

ഞാൻ സ്കൂളിൽ എല്ലാവരോടും പറഞ്ഞു കൊടുക്കും മോളെ
നിന്റെ പേര് മൂച്ചി പെണ്ണ് എന്നാണെന്ന്

അയ്യേ...  ഞാൻ നിന്റെ ധൈര്യം അളന്നതല്ലേ പെണ്ണെ

പോടി....  മൂച്ചി പെണ്ണെ..  ഇയ്യ് മാത്രം വെല്ല്യ ധൈര്യക്കാരി
ശിഫ അവളെ നോക്കിയൊന്ന് പുചിച്ചോണ്ട് പറഞ്ഞു

ഇയ്യെന്തേ എന്നെ കാത്ത് നിക്കണ്ട്‌ പോന്നെ...
ഉമ്മ പറഞ്ഞു ഇയ്യ് നേരത്തെ പോയെന്ന്

ആ അതോ.....
അതെ ഞാനിന്നല്ലെ വരുമ്പോ ആ ജാതിക്ക മരത്തിൻമേ രണ്ട് മൂത്ത ജാതിക്ക ഉണ്ടാർന്നു
അത് പൊട്ടിക്കാൻ നോക്കിയപ്പോ..

അതും പറഞ്ഞു മുഹ്സിന ഒന്ന് നിർത്തി

നോക്കിയപ്പോ...
ശിഫ അവളറിയാതെ അവളെ കളിയാക്കുന്ന രീതിയിൽ ആശ്ചര്യത്തോടെ എന്ന മട്ടിൽ ചോദിച്ചു

അവിടെ കുമാരേട്ടൻ ഉണ്ടായിരുന്നെടോ...
അപ്പൊ ഞാൻ വിചാരിച്ചതാ രാവിലെ കുമാരേട്ടൻ തോട്ടത്തിൽ വരുന്ന മുന്നേ ഇത് പൊട്ടിച്ച് ബാഗിൽ ആക്കാന്ന്...

എപ്പടി ഉണ്ട് എന്റെ ബുദ്ധി......

ഓളൊരു ബുദ്ധി..  ആരാന്റെ ജാതിക്കയും
മാങ്ങയൊക്കെ ഇങ്ങനെ പൊട്ടിച്ചു നടക്കുന്നോണ്ടാണ്  അന്നേ എല്ലാരും മൂച്ചി മൂച്ചി ന്ന് വിളിക്കുന്നത്..

ങേ...  എന്നാലേ ഞാനത് സഹിച്ചു
അനക്ക് മാണോ ജാതിക്ക
മുഹ്സി ബാഗിൽ നിന്ന് ഒരു ജാതിക്ക എടുത്ത് ശിഫയുടെ  മുഖത്തു നോക്കി കടിച്ചു കൊണ്ട് ചോദിച്ചു

എനിക്കൊന്നും വേണ്ട...  ആരാന്റെത് തിന്നലെ നരകത്തിലാണ് മോളെ
ഇയ്യ് തന്നെ തിന്നോ
ബാക്കി അന്റെ സമീറാക്കും ശംസിയ്ക്കും കൊണ്ട് കൊടുത്താളെ വീട്ടിലുണ്ടായതാണെന് പറഞ്ഞിട്ട്..

 അതും പറഞ്ഞ് രണ്ടാളും കൂടെ അടിപിടി കൂടി സ്കൂളിലേക്ക് പോയി

സത്യം പറഞ്ഞാൽ മുഹ്‌സിയുമായുള്ള ശിഫയുടെ സംസാരത്തിൽ ഇന്നലത്തെ സംഭവത്തിന്റെ കുറെ ഏറെ വേദന അവൾ  മറന്നിരുന്നു

പിന്നെ പത്താം  ക്ലാസ്സ് ആയതു കൊണ്ട് എല്ലാ പിരീഡും   പഠിക്കുന്ന തിരക്കും..
ആകെയുള്ള ഇന്റർവെൽ സമയത്ത് തെസ്‌റീനയും റാഹിലയും വേതാളം പോലെ പിറകെ നടന്ന്  അടിപിടിയും ആഷിഖിനെ കുറിച്ചുള്ള ഓർമപെടുത്തലും

സ്കൂളിലെത്തിയാൽ അവൾക് വേറെ ഒരു ലോകം പോലെയാണ്

വീട്ടിലെ താഹിറയുടെ മുഖമൊന്നും കാണണ്ടല്ലോ ആ ഒരു സമാധാനം വേറെയും

ഉച്ചക്ക് ചോറ് കഴിച്ചതിന് ശേഷം
സ്കൂൾ കോമ്പൗണ്ടിനോട് ചേർന്നിട്ടുള്ള കടയിൽ പുളി  അച്ചാർ വാങ്ങാൻ പോയി
മൂന്ന് പേരും കൂടെ

ഷിഫക്ക് ആകെ ഇഷ്ടമുള്ളത് ഈ പുളി അച്ചാർ മാത്രമാണ്
സീനത്ത്  എപ്പോ പുറത്ത് പോയി വരുമ്പോളും അഞ്ചാറെണ്ണം കൂടുതൽ കൊടുന്നു വെക്കും
എന്നിട്ട് ഇടക്കൊക്കെ ഓരോന്ന് കൊടുക്കും
ബാക്കി അവൾ  കട്ടും എടുക്കും

ഒരു അച്ചാർ തിന്നു തീരാൻ തന്നെ ഒരു മണിക്കൂറിൽ കൂടുതൽ സമയം വേണം
ചോദിച്ച പറയും ആസ്വദിച്ചു തിന്നണം എന്ന്
അങ്ങനെ ചില പ്രേത്യക സ്വഭാവ ശീലങ്ങളൊക്കെ ഉണ്ട് ഈ ഷിഫക്ക്


ശിഫ ഇയ്യ് ഇന്നലെ ഓനോട് അങ്ങനെ പറഞ്ഞത് ഒട്ടും ശെരിയായില്ല ...
നിന്നെ ഓന്  ഉബദ്രവിച്ചോന്നുമില്ലല്ലോ പിന്നെ എന്തിനാ ഓനോട് ബാബുക്കനോട് പറയും എന്നൊക്കെ പറഞ്ഞത്
പാവത്തിന് നല്ല വെഷമയിക്കണ്
അപ്പൊ ഓന്റെ മൊഖം ഞാൻ കണ്ടതാണ്
പാവം ആഷിഖ്
മൂന്നാളും അച്ചാർ തിന്ന് നടക്കുന്നതിടക്ക്   റാഹിലയാണ് ഇത് പറഞ്ഞത്

നിനക്ക് അത്രക്ക് ദണ്ണമുണ്ടെൽ ഇയ്യ് പറഞ്ഞോ ഓനോട്‌ ഇഷ്ടാണെന്ന്...
എന്തെ....
ശിഫ കുറച്ച് ഗൗരവത്തിലെന്ന പോലെ മറുപടി കൊടുത്തു


 ഓഹ്..  പിന്നെ ഓള് ഒരു പുണ്ണ്യാളത്തി
റാഹിലക്ക് അവളുടെ മറുപടി തീരെ പിടിച്ചില്ല

 അവള് പിന്നെ തെസരിയോട് യാസിറിന്റെ
കാര്യങ്ങളിങ്ങനെ ഓരോന്ന് ശിഫ കേൾക്കെ   ചോദിച്ചു

ഒത്തിരി ഇഷ്ടത്തോടെ യാസിറിനോടുള്ള അവളുടെ അടങ്ങാത്ത  പ്രണയത്തിന്റെ ഹർഷ മഴ പൊഴിയുന്ന പോലുള്ള അവളുടെ വാക്കുകൾ

 ശിഫ..  നിന്നോട് പറയാൻ മറന്നു
കഴിഞ്ഞ ഞാറാഴ്ച ഞാൻ ട്യൂഷൻ പോകുന്ന വഴിയിൽ യാസിർ ഒറ്റക്കാണ് വന്നേ
അന്ന് ഞങ്ങളൊത്തിരി സംസാരിച്ചു

അവന് അടുത്ത ആഴ്ച ദുബായ് പോവാണല്ലെടോ
തെസ്‌റീന  മുഖം തായ്ത്തിയാണ് അത് പറഞ്ഞത്

അവന് പോകുന്നതിൽ അവൾക്ക്  വല്ലാത്ത സങ്കടം ഉണ്ടെന്ന് ഷിഫക്ക് മനസ്സിലായി

ശിഫയുടെ മനസ്സിൽ വിള്ളലുളകൾ വരുത്തി തുടങ്ങി

തെസ്‌രി.....

എന്തെടി.......

ഈ പ്രണയം എന്ന് പറഞ്ഞാൽ സത്യത്തിൽ എന്താടി ...

ശിഫയുടെ ചോദ്യം കേട്ട് തെസ്‌റിയും റാഹിലയും മുഖത്തോട് മുഖം നോക്കി..
ഇതെപ്പന്തു പറ്റി ഇവൾക്കെന്നുള്ളൊരു ചിന്ത

എന്തെപ്പോ നിനക്ക് ഇങ്ങനെ തോന്നാൻ
ആഷിഖ് മനസ്സിൽ കൂട് വെച്ച് തുടങ്ങിയോ പെണ്ണെ

ഒന്നുല്ല്യ...  ഇയ്യ് പറ..  അനക്കല്ലേ ഇപ്പൊ പ്രണയൊക്കെ ഉള്ളത്

പറയുമ്പോലെ പടച്ചോനെ എന്താ ഈ പ്രണയം
തെസ്‌രി ഒരു നിമിഷം ഒന്നും മിണ്ടാതെ ആലോചിച്ചു
മനസ്സിൽ പറഞ്ഞു

അതിപ്പോ എന്താ
സത്യത്തിൽ എനിക്കും അറിയൂല
യാസിറിനെ എനിക്ക് നല്ല ഇഷ്ടാണ് അതന്നെ
എന്റെ പ്രണയം

പോ കുതരെ...  ഒരു വെല്ല്യ കാമുകി

ഇയ്യല്ലേ ഇപ്പൊ വെല്ല്യ എന്തൊക്കെ പറഞ്ഞീന്ന്

റാഹില......

ന്നെ വിളിക്കണ്ട...  ന്നോട് ചോദിക്കും മാണ്ട എനിക്കറിയൂല

ഹ ഹ....  അല്ലങ്കിൽ അന്നോട് ആര് ചോദിക്കാനാണ്

ഇയ്യ്‌ ആ ആണ്കുട്ടിയോളെ ടോയ്ലറ്റിന്റെ ചുമരിലൊന്ന് നോക്കിക്കേ

ശിഫ അത് പറഞ്ഞപ്പോ റാഹിലയുടെ കണ്ണിന് പിറകെ തെസ്‌റിയും അങ്ങോട്ട് നോക്കി

""അകലുംന്തോറും അടുക്കാൻ
പ്രേരിപ്പിക്കുന്ന. വിഷമാണ്
പ്രണയം ""

കണ്ട....  ആൺകുട്ടികൾ തന്നെ പറയുന്നുണ്ട് വിഷമാണെന് പിന്നെ എന്തിനാണ് മോളെ നീ അറിഞ്ഞു കൊണ്ട് ആ വിഷം ഇങ്ങനെ കഴിക്കുന്നേ

ശിഫയുടെ ആ സംസാരത്തിൽ  തെസ്‌റിയുടെ രണ്ട് കിളി കളും ഒരുമിച്ച് പോയ പോലെ ഒരു നിർത്തമായിരുന്നു അവൾക്ക് ...

ഏടി കൊഫേ...... ബലാലെ
അത് ഏതേലും നിരാശ കാമുകൻ അല്ലേൽ നല്ല തേപ്പ് കിട്ടിയ ഒരുത്തൻ എഴുതിയതാകും
അല്ലാതെ മനസ്സറിഞ്ഞു പ്രണയിച്ച ഒരാൾക്കും പ്രണയം വിഷമാണെന്ന് പറയാൻ കഴിയില്ല

ഇഷ്ടമാണെന്ന് ഞാൻ യാസിറിനോട് പറഞ്ഞപോയെല്ലാം മനസ്സറിഞ് അവന് എനിക്ക് തന്നത് പുതിയൊരു  പ്രതീക്ഷയുടെ ജീവിതമായിരുന്നു

അല്ലാതെ വിഷമല്ല...  നീ പോടി
പ്രേമം എന്താണെന്ന് നിനക്ക് അറിയണമെങ്കിലേ നീ ആരേലും പ്രേമിക്കണം
അല്ലാതെ ചുമ്മാ  പ്രേമം അതാണ് ഇതാണ് എന്ന് പറയാൻ ആർക്കും പറ്റും
 പക്ഷെ അതിന്റെ അനുഭൂതി പ്രേമിച്ചവർക്കേ അറിയൂ മോളെ...

അതിന് മറുപടി പറയാൻ കഴിഞ്ഞില്ല ഷിഫക്ക്
ഉത്തരം മുട്ടിയ പോലെ ആയിപോയി
കാരണം അവളും പല കഥകളിൽ എല്ലാം കണ്ടിട്ടുണ്ട് പ്രണയത്തിന്റെ ഓരോ വർണ്ണങ്ങൾ

അവൾക്കും അറിയാം പ്രണയം ഏത് വികാരത്തെക്കാളും ഉത്തേജകമാണെന്ന്
അതിൽ അലിഞ്ഞാൽ ലോകം കീഴടക്കിയ പ്രദീധിയും കിട്ടുമെന്ന്
പക്ഷെ അവളുടെ ഉള്ളിലെ പ്രണയത്തെ  അവള് തന്നെ ചങ്ങല കൊണ്ട് ബന്ധിപ്പിച്ചതാണ്

അത് പൊട്ടി പ്രണയം വിടരാൻ ഇനി അധിക നാൾ വേണ്ടി വരില്ല എന്നൊരു തോന്നൽ അവളെ വല്ലാണ്ട് അലട്ടി

^__________^_______^________^

ക്ലാസ് കയിഞ്ഞ് സ്കൂളിന്റെ ഗേറ്റിന് വെളിയിലേക്കിറങ്ങി തെസ്‌റീനയെ കണ്ട ഉടനെ കണ്ണ് കൊണ്ടും കൈ കൊണ്ടും എന്തൊക്കെയോ കാണിച്ച് കൂട്ടി യാസിർ

ഇത് കണ്ട ശിഫ യാസിറിന് ചുറ്റും നോക്കി
അവളുടെ കണ്ണുകൾ പല ഭാഗത്തേക്കും മാറി മാറി ചലിച്ചുകൊണ്ടിരുന്നു

സ്കൂളിന്റെ മുൻപിലുള്ള ബേക്കറിയുടെ മുൻപിൽ അവളുടെ കണ്ണുകൾ ഒന്ന് നിന്നു

മറ്റേതോ ഒരു പെൺകുട്ടിയോട് സംസാരിക്കുന്ന ആഷിഖിനെ  ഇരു കണ്ണുകളും തുറുപ്പിച്ച്  ശിഫ നോക്കി കൊണ്ടിരുന്നു

ആഷിഖ് അവളെ ശ്രെദ്ധിക്കാതെ ആ  പെൺ കുട്ടിയോട് കൊഞ്ചി കുഴയുന്നത്   കണ്ടപ്പോൾ അവൾക്ക് എന്നുമില്ലാത്തൊരു ദേഷ്യം മുഖത്ത് പടർന്നു

ഇന്നലെ അവനോട് അങ്ങനെ പെരുമാറിയപോളെക്കും അവന്ക്ക് എന്നോടുള്ള ഇഷ്ടം കുറഞ്ഞോ...  എന്നെ നോക്കുന്നുപ്പോലുമില്ല ദുഷ്ടൻ...
ഹ്മ്മ് അവള് മനസ്സിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു

കൊഞ്ചി കൊയിഞ്ഞുള്ള അവളുടെയും അവന്റെയും സംസാരം അതിര് കടക്കുന്ന പോലെ തോന്നി അവൾക്ക്
അവളുടെ  മനസ്സിനെ വല്ലാണ്ട് മുറിവേൽപ്പിക്കുന്നതിന് തെളിവായിരുന്നു ആ സമയം അവളുടെ മിഴികളിൽ നിന്ന് അടർന്നു വീണ രണ്ട് തുള്ളികൾ

ഇമ വെട്ടാതെയുള്ള അവളുടെ നോട്ടം കണ്ട റാഹില
അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു

വല്ലാതെ ഇങ്ങനെ നോക്കണ്ട പെണ്ണെ
ചിലപ്പോ മനസ്സിൽ വിഷമെങ്ങാനും കയറി കൂടിയാലോ...

അത് കേട്ടിട്ടും ഒരു ഭവ വെത്യവസവും ഇല്ലാതെ ആഷിഖിനെ തന്നെ നോക്കി നിന്നു ശിഫ

പെട്ടന്ന്............

            (   തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳

ഭാഗം 9

Comments