തലയണമന്ത്രം - ഭാഗം - 7


ഇത്രയും ശബ്ദത്തിൽ ഇതിന് മുൻപ് സുബൈർ സീനത്തിനോട്  സംസാരിക്കുന്നത് ശിഫ കേട്ടിട്ടില്ല

തലയണ മന്ത്രത്തിന്റെ പുതിയ ഒരു അധ്യായം കൂടെ അവിടെ പൊട്ടി മുളച്ചെന്ന് അവളറിഞ്ഞു...

ആഷിഖിന്റെ ഓർമയിൽ നിന്ന് ഉണർന്ന അവളുടെ കാതുകളിലേക്ക് പതിയുന്ന സുബൈറിന്റെ ശബ്ദം അവൾക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ടയിരുന്നില്ല

ശിഫ പുസ്തകം മടക്കി വെച്ച് ശബ്ദമുണ്ടാക്കാതെ മെല്ലെ ഹാളിലേക്ക് നടന്നു

ശിഫ ഹാളിൽ നിന്ന് അടുക്കളയുടെ ഭാഗത്തേക്ക് നോക്കുമ്പോൾ
പുറത്തെ ചുമരിൽ ചാരി നിന്ന് താഹിറ കാത് കൂർപ്പിച്ച് എല്ലാം ഒളിഞ്ഞു കേൾക്കുന്നു

വെല്ലിമ്മ നിലത്ത് വീണു കിടക്കുന്ന കസേരയുടെ അടുത്ത് എന്താണ് ഈ നടക്കുന്നതന്നെറിയാതെ ആകപ്പാടെ അന്ധാളിച്ചു നിൽക്കുകയാണ്

സീനത്തിന്റെ അടക്കി പിടിച്ച കരച്ചിലും സുബൈറിന്റെ പരുക്കൻ ശബ്ദവും അടുക്കളയുടെ ഉള്ളറയിൽ നിന്ന് ഉയർന്നു വന്നുകൊണ്ടിരുന്നു

സീനത്തെ....  ഇരുന്ന് മോങ്ങണ്ട പറയുമ്പോ ആലോചിക്കണം

ഞാനെന്ത് പറഞ്ഞെന്ന ഇങ്ങള്  ഇങ്ങനെ തൊണ്ട കീറി പറയുന്നേ

സീനത്തെ നീ മിണ്ടരുത്   .......

സീനത്തിന് നേരെ കൈ ഉയർത്തി കൊണ്ട് സുബൈർ അലറി

ഡാ  സുബൈറേ.......എന്താടാ ഇത്
അനക്ക് പിരാന്തായ
ഇജ്ജ് എന്തൊക്കെയാ വിളിച്ചു കൂവുന്നേ  എന്ന് ചിന്തയുണ്ടോ

നിയന്ത്രണം വിട്ട  ഉമ്മാടെ ശബ്ദമുയർന്നു

ഉമ്മയുടെ ഈ ചോദ്യം കേട്ടപ്പോളാണ് സീനത്തിന് സ്ഥലകാലബോധം ഉണ്ടായത്
അവള് സുബൈറിന്റെ രൂക്ഷമായ പെരുമാറ്റത്തിൽ മനസ്സ് പതറി നിൽകുവായിരുന്നു...

ആ എനിക്ക് ഭ്രാന്താണ്
എല്ലാരും കൂടെ എന്നെ ഭ്രാന്തനാക്കുവല്ലേ
സുബൈർ സീനത്തിന്റെ  മുഖത്തേക്ക് കണ്ണ് തുറിച്ചു  നോക്കി കൊണ്ട് പറഞ്ഞു

അല്ല ഉമ്മാ ഇങ്ങള് പറയുമ്
ഞാനിന്ന് വരെ ഇവളുടെയും മക്കളുടെയും കാര്യത്തിൽ എന്തേലും കുറവ് വരുത്തിയിട്ടുണ്ടോ
എന്നിട്ട് ഓള്...  വേണ്ട എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട

എന്തേലും പറയാനും ചോദിക്കാനുമുണ്ടേൽ  എന്നോട് നേരിട്ട് ചോദിക്കണം അല്ലാതെ അപ്പുറം ഇപ്പുറം ഇരുന്ന് കുണ് കുണ് പറയലല്ല..

ഒന്നും മനസ്സിലാവാതെ സീനത്തും ഉമ്മയും മാറി മാറി മുഖത്തോട് മുഖം  നോക്കി നിന്നു

പിന്നെ  ഉമ്മക്കും മോൾക്കും ഒരു കാര്യം ഓർമ ഉണ്ടായിക്കോട്ടെ
ഇത്രയും കാലം നീയും നിന്റെ മക്കളും തിന്നതും ഉടുത്തതും ഇപ്പോ ഉറങ്ങുന്നതും എന്റെ ചോരയിലാണെന്ന്

അല്ലാണ്ട് നിന്റെ മറ്റവന്റെ വീട്ടിൽ നിന്ന് അയച്ചു തരുന്നതല്ല
അതിന്റെ നന്ദി കാണിച്ചില്ലേലും ഉപദ്രവിക്കണ്ടിരുന്നാൽ മതി

ഉമ്മാ....  ഈ ബാബു എന്തൊക്കെയാ പറയുന്നേ

 ഉമ്മയുടെ  നെഞ്ചിലേക്ക് പൊട്ടി കരഞ്ഞുകൊണ്ട് വീണു സീനത്ത്

ശിഫയുടെ കാതുകൾക്ക് വിശ്വസിക്കാൻ പറ്റാത്ത വാക്കുകൾ ആയിരുന്നു സുബൈറിന്റെ നാവിൽ നിന്ന് വീണത്

നീണ്ട നിലവിളിയോടെ ഉമ്മാടെ മാറിൽ ചാഞ്ഞ സീനത്തിന്റെ ഒരു ശബ്ദവും  പിന്നെ ഉയർന്നില്ല

സീനത്തെ..  മോളെ സീനത്തെ
ഉമ്മാടെ വാക്കുകൾ ഇടറി കൊണ്ടുള്ള വിളി ഷിഫയെ പേടിപെടുത്തി

തന്നതിനും തിന്നതിനും സുബൈർ എണ്ണി എണ്ണി കണക്ക് പറയുന്നത് പോലെ സംസാരിച്ചത് ശിഫയുടെ സമനില തകിടം മറിക്കുന്ന പോലെ ആയിരുന്നു

എല്ലാം കേട്ട് നിയന്ത്രണം വിട്ട
അവള് നേരെ അടുക്കളയിലേക്ക് ഓടി

പെട്ടന്ന് ഷിഫയെ  കണ്ട താഹിറ മുഖത്ത് ദുഃഖം വിതറി
എന്താണ് ഇക്കാ..... മതി പറഞ്ഞത് അവരെന്തെങ്കിലും പറഞ്ഞെന്ന് കരുതി..
വരിം ഇങ്ങള് ഇങ്ങോട്ട് പോരീന്നും
 പറഞ്ഞ്  മുതല കണ്ണീർ ഒലിപ്പിച്ഛ്  നേരെ സുബൈറിന്റെ നെഞ്ചിലേക്ക് ചാഞ്ഞു

എന്താണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നതെന്ന് ശെരിക്കും  മനസ്സിലാക്കിയ ശിഫ ഒന്നും പറയാണ്ട് സുബൈറിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കുന്ന താഹിറയെ ദേഷ്യത്തോടെ ഒന്ന്  നോക്കി..

ശിഫയുടെ നോട്ടത്തിന് അർത്ഥം മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല താഹിറക്ക്

പറഞ് പറഞ് ഇത്രത്തോളം ആകിയിട്ടും പൂതി തീർന്നില്ലേ സുബൈറേ..
നോക്കി നിൽക്കാണ്ട്  അവനേ കൂട്ടി കൊണ്ട് പോയി നല്ല തണുത്ത വെള്ളത്തിലൊന്നു മുക്കി എടുത്താളെ  താഹിറ ഓന്റെ മേല് ഒന്ന് താണുതോട്ടേ

ഉമ്മയുടെ ദേഷ്യം കയറിയ വാക്കുകൾ സമനില തെറ്റി നിൽക്കുന്ന സുബൈറിനെ വീണ്ടും ചൊടിപ്പിക്കുന്ന പോലെ ആയിരുന്നു

 ഉമ്മാ...  മോൾക്കും പേരകുട്ടിക്കും വക്കാലത്ത്  നിന്നോട്ട...

മതി ഇങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞത്
ഇങ്ങളങ്ങോട്ട് വന്നാണിം

താഹിറ സുബൈറിനെ വിളിച്ചോണ്ട് റൂമിലേക്ക് പോയി

^_________^_________^_________^

ഹാർട്ട്‌ ബീറ്റ് കൂടി ശ്വാസം കിട്ടാണ്ട് ബോധം കെട്ട അവസ്ഥയിൽ ഉമ്മാടെ നെഞ്ചിൽ കിടക്കുന്ന സീനത്തിന്റെ മുഖം പിടിച്ചുയർത്തി ശിഫ കൈ തട്ടി വിളിച്ചു

സ്ലാവിന്റെ അടിയിൽ ബക്കറ്റിൽ മൂടിവച്ച കുടിവെള്ളത്തിൽ ഒരു ഗ്ലാസ്‌ മുക്കി കുറച്ച് വെള്ളമെടുത്ത് സീനത്തിന്റെ മുഖത്തു തെളിച്ചു

ഉമ്മാ....  എണീക്ക് ഉമ്മാ.....

കണ്ണ് നിറഞ്ഞു ഒഴുകുന്നതിനിടയിലും വാക്കിടറാതെ
മനസ്സിനെ നിയന്ത്രിച്ചവൾ സീനത്തിന് വിളിച്ചു കൊണ്ടിരുന്നു ശിഫ

അബോധവസ്ഥയിൽ ശിഫയുടെ വിളികേട്ടങ്കിലും
സീനത്തിന്റെ ചുണ്ടിൽ ഇക്ക..  ഇക്ക..  എന്നൊരു പിറു പിറുക്കൽ മാത്രം

ഉമ്മാടെ കണ്ണ് നിറഞൊയുകി..
 9 വർഷമായി കാണാതിരുന്നിട്ടും  അവളുടെ മനസ്സിലെ ഷെരീഫിനോടുള്ള അടങ്ങാത്ത   സ്നേഹത്തിന്റെയും കാത്തിരിപ്പിന്റെയും ആയം എത്രത്തോളം ഉണ്ടെന്ന്
അബോധാവസ്ഥയിലും അവളുടെ ചുണ്ട് മന്ത്രിക്കുന്നതിൽ നിന്ന്  മനസ്സിലാക്കാമായിരുന്നു

ഇത്രേ ഏറെ വേദനിച്ചിട്ടും മനസ്സിനെ മുറിവേൽക്കുന്ന രീതിയിൽ കുറ്റപെടുത്തിയിട്ടും
ശരീഫിനോട് സ്നേഹമല്ലാതെ ഒരു തരി വെറുപ്പോ ദേഷ്യമോ ഇല്ലെന്ന് ഉമ്മ ഇപ്പോളാണ് മനസ്സിലാക്കിയത്

വെല്ലിമ്മാ.....
വെല്ലിമ്മാ ആആആആആ...........

ഇങ്ങള് സ്വപനം കാണുവാണ..

ശിഫയുടെ വിളിയിലാണ്  വെല്ലിമ്മാ അവളുടെ മുഖത്തേക്ക് നോക്കുന്നത്

ആ നിലത്ത് വീണ കിടക്കുന്ന  കസേര എടുത്ത് നേരിയിട്ടതിന് ശേഷം
വെല്ലിമ്മയും ഷിഫയും കൂടെ  സീനത്തിനെ അവടെ ഇരുത്തി

^_______^_______^_______^

ഈ നേരം അപ്പുറത്ത് റൂമിൽ സുബൈറിന്റെ നെഞ്ചിൽ കിടന്ന് കൊഞ്ചിക്കൊണ്ട് താഹിറ ഷിഫയെ കുറിച് ഓരോന്ന് പറഞ്ഞു തുടങ്ങി

ഇക്ക....  അവള് അടുക്കളയിലേക്ക് കയറി വരുമ്പോ എന്നെ എന്തൊരു നോട്ടാണ് നോക്കിയെന്നറിയോ ഇങ്ങക്ക്
   
ഇക്കാ...

മ്മ്

നിങ്ങളെന്താ ആലോചിച് കിടക്കുന്നെ....

ഹേയ് ഒന്നുല്ല്യ....

അല്ല എന്തോ ഉണ്ട്.... ഞാൻ പറയുന്നതൊന്നും ശ്രെദ്ധിക്കാണ്ട് എന്തോ ആലോജിക്കാണ്

സീനത്തിനെ കുറിച്ചാവും ല്ലേ....  ഇക്കറിയാ
ഇങ്ങൾക്ക് എപ്പോളും ഓളേം ആ ശിഫനെയും  ആലോചിച്ചിരിക്കലാണ് പണി

അതല്ല താഹിറ.....

ഞാനിന്ന് എന്തൊക്കെയാ ഓളോട്  പറഞ്ഞത്
എനിക്കെന്തോ ആ നേരത്ത്  എന്നെ തന്നെ നഷ്ടപെട്ട പോലെ ആയിരുന്നു

പാവല്ലേ അവള്....
ഞാനത്രയോക്കെ പറഞ്ഞിട്ടും അവളൊരക്ഷരം മറുത്ത് പറഞ്ഞില്ലല്ലോ...
അതാണ് എന്നെ വല്ലാണ്ടക്കിയത്

ഓഹ്..  അപ്പൊ ഓള് ഇങ്ങള് കേൾക്കെ  ഒന്നും പറയാത്തതാണോ ഇപ്പൊ കാര്യം

ഓള് ഉമ്മാനോട് ഇങ്ങളെ കുറ്റം പറഞ്ഞതോ

ഞാനിന്റെ രണ്ട് ചെവി കൊണ്ടും കേട്ടതാണ് അവള് അടുക്കളയിൽ ഉമ്മാനെ അടുത്തിരുത്തി ഇങ്ങളെ പറ്റി ഓരോന്ന് പറയുന്നത്

ഇപ്പൊ പണ്ടത്തെ പോലെയല്ല  സുബൈർ 
എന്നോടും ശിഫ മോളോടുമൊക്കെ എന്തോ ദേശ്യള്ളത്  പോലെയാണ് എന്ന്

അതിന്റെ ഒക്കെ കാരണക്കാരി ഞാനാണ് എന്ന്..
ഞാൻ പറഞ്ഞിട്ട് ആണ് ഇങ്ങള് ഫീസിന് പൈസ കൊടുക്കാഞ്ഞതും,..
ഇപ്പൊ എല്ലാം തീരുമാനിക്കുന്നത് ഇങ്ങളല്ല ഒക്കെ ഞാനാണെന്ന്..
 24 മണിക്കൂറും ഇങ്ങള് എന്റെ വാലും തൂങ്ങി നടക്കുവാണെന്ന്

അതൊക്കെ കേട്ടാൽ  പിന്നെ എനിക്ക് സഹിക്കോ

എന്നെ കുറിച് പറഞ്ഞ ഞാൻ സഹിക്കും
പക്ഷെ ന്റെ ഇക്കാനെ കുറിച് ആര് എന്ത് പറഞ്ഞാലും ഞാൻ സഹികൂല


ഇങ്ങനെയെല്ലാം സീനത്ത് പറയുന്നത് കേട്ടപ്പോ എനിക്ക് പോയി ചോതിക്കണമെന്നുണ്ടായിരുന്നു പക്ഷെ ഞാൻ എന്തേലും ചോദിച്ചാൽ അത് പിന്നെ വെല്ല്യ പ്രശ്നം ആവൂലെ ഇക്കാ
അവസാനം  ഞാനാണ് കുറ്റക്കാരി എന്ന് വരുത്തി തീർക്കും എല്ലാരും കൂടെ

ഞാൻ കാരണം ഒരു കുടുംബ പ്രശ്നം ഉണ്ടാവണ്ടാന്ന് കരുതി
എന്റെ നാവ് പൊന്തല്ലായിരുന്നു ആ സമയത്ത്
ഇങ്ങള് പറയാറില്ലേ കുറെ ഒക്കെ ക്ഷമിക്കണം എന്ന്
അതാ ഞാൻ അവിടെ എടുത്തത്..

പക്ഷെ ഇങ്ങള് എന്റെ കൂടെയുണ്ടേൽ എനിക്ക് നെഞ്ചിൽ ഇതുപ്പോലെ കിടന്ന് ഒന്ന് പൊട്ടി കരഞ്ഞാൽ മതിയായിരുന്നു

പക്ഷെ ഇങ്ങള് വീട് പണിയുടെ തിരക്കിലാകും എന്ന് കരുതി ഞാൻ ഇവിടെ ഈ മുറിയിലെ നിങ്ങളെ തലയണയും കെട്ടി പിടിച്ചു കരഞ്ഞത്....

കുറച്ച് മുന്നേ ഇങ്ങള് വന്നപ്പോ ഞാൻ അത് പറയണ്ടാന്നു വെച്ചതാ പക്ഷെ എന്റെ ഇക്കാനെ എല്ലാവരും കൂടെ കോമാളി ആകുന്നത് കാണാൻ എനിക്ക് കയ്യതോണ്ടാണ് ഞാനത് ഇങ്ങളോട് പറഞ്ഞത്

 ന്നാലും ന്നെ  വേദനിപ്പിച്ചതിന് അവളെ നാല് ചീത്ത പറഞ്ഞീലെ ഇക്ക  അപ്പോളാ ന്റെ മനസ്സ് നിറഞ്ഞേ
ന്റെ മാത്രം ഇക്കയാണ്...
ഉമ്മാാാ.....  താഹിറ സുബൈറിന്റെ കവിളിൽ അമർത്തി ചുംബിച്ചു

എന്നിട്ട് ഇപ്പൊ അതൊന്നും വേണ്ടായിരുന്നു എന്നാണോ ഇങ്ങൾക്ക് തോന്നുന്നത്
അപ്പൊ എന്നെക്കാളും ഇഷ്ടം അവളോടാണ് എന്ന് തന്നെ അല്ലെ അതിനർത്ഥം...

  അങ്ങനെ അല്ല  താഹിറ....   അവളെന്റെ പെങ്ങളല്ലേ....  അധികമായി പോയോ എന്നൊരു തോന്നൽ...

മനസ്സ് സങ്കടപെട്ട വാക്കുകളായിരുന്നു സുബൈറിന്റെ നാവിൽ നിന്നും വീണത്

അത് സാരല്ല്യ ഇക്കാ...  ഇടക്കൊക്കെ ഇങ്ങനെ ഒന്നും പറഞ്ഞില്ലേൽ അവരൊക്കെ ഇക്കാടെ തലയിൽ കയറി ഇരിക്കും...

ഇനി ഇങ്ങള് അതാലോചിച്ചോണ്ട് സങ്കടപെടണ്ട
ഇങ്ങൾക്ക് ഞാനില്ലേ
എല്ലാത്തിനും കൂടെ..

^________^_________^________^

ഷിഫയും വെല്ലിമ്മയും കൂടെ വയ്യാതിരുന്ന സീനത്തിനെ മുറിയിൽ കൊണ്ട് കിടത്തിയിരുന്നു

കുറച്ച് നേരമൊന്ന് കിടന്നതിന് ശേഷം സീനത്ത് മെല്ലെ ബോധമുണർന്നു

ശിഫ... മോളെ...

ന്തേ ഉമ്മ

മോള് പോയി കുറച്ച് വെള്ളം കുണ്ടുവന്ന
വല്ലാത്ത ദാഹം

ശിഫ വെള്ളവുമായി വരുമ്പോളേക്കും സീനത്ത്
ബാത്‌റൂമിൽ പോയി മുഖമെല്ലാം കഴുകി വന്നിരുന്നു

വെള്ളം കുടിച് കുറച്ച് നേരം ഒന്നും പറയാണ്ട് ഷിഫയെ തന്നെ നോക്കി ഇരുന്നു സീനത്ത്

ന്തേ ഉമ്മ...  ക്ഷീണമുണ്ടേൽ കിടന്നോളീം

ഹേയ്.. ക്ഷീണന്നുല്യാ...
സമയം എത്ര ആയി..
എല്ലാവരും കഴിച്ചോ മോളെ....

ആ ഉമ്മ എല്ലാവരും കിടന്നു...

എന്നിട്ട് മോളെന്തേ ഇത് വരെ ഉറങ്ങാഞ്ഞേ
നാളെ ക്ലാസ്സില്ലേ നിനക്ക്

എന്തോ...  എനിക്ക് ഉറക്കം വന്നില്ലുമ്മ..

മ്മ്...

ഞാനൊന്ന് കുളിക്കട്ടെ
ആകെ വിയർത്തിക്ക്ണ്..  നിസ്കരിച്ചിട്ടുമില്ല

കട്ടിലിൽ നിന്ന് എണീറ്റ് ബാത്റൂമിലേക്ക് നടന്നു കൊണ്ടിരിക്കുന്നതിനടക്ക് സീനത്ത് ഷിഫ കേൾക്കാനെന്ന രീതിയിൽ  പറഞു

കുളിയും നിസ്കാരവും കഴിഞ്ഞ സീനത്തിന്റെ അടുത്തേക്ക് വന്നിട്ട് ശിഫ പറഞ്ഞു

ഇങ്ങക്കുള്ള  ചോറ് ഞാൻ എടുത്ത് വെച്ചിക്കിണ്

ചോറൊന്നും എനിക്ക് വേണ്ട മോളെ എന്ന് സീനത്ത് പറഞ്ഞെങ്കിലും അത് കേട്ട ഭാഗം നടിക്കാണ്ട് ടേബിളിൽ മൂടിവച്ച ഒരു പത്രമെടുത്ത സീനത്തിന് നേരെ നീട്ടി ശിഫ..

കുറച്ച് കഴിച്ചതിന് ശേഷം
എനിക്ക് വിശപ്പില്ലെന്ന് പറഞ്ഞു അവളുടെ കയ്യിൽ തന്നെ തിരികെ കൊടുത്തു

ഭക്ഷണം കഴിക്കുന്നതിനടക്കും സീനത്തിന്റെ കണ്ണ് നിറയുന്നത് ശിഫ ശ്രെദ്ധിച്ചിരുന്നു

എന്നാൽ വീണ്ടും അതിനെ ചൊല്ലി ഓരോന്ന്  സങ്കടപ്പെടുത്തേണ്ടെന്ന് കരുതി ഒന്നും പറയാണ്ടെ
ശിഫ കട്ടിലിൽ കയറി കിടന്നു

ഉറക്കം കിട്ടാണ്ട് ശിഫ   തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടപ്പോ
സീനത്ത് അവളെ ചേർത്ത് പിടിച്ചു

എന്തെ ന്റെ കുട്ടിക്ക് ഉറക്കം കിട്ടുന്നില്ലേ.

മ്മ്....  എനിക്കെന്തോ പേടി ആകുന്നുണ്ട് ഉമ്മ
ബാബുക്കാ എന്താ ഇപ്പൊ ഇങ്ങനെയൊക്കെ...

ഇന്നത്തെ കാര്യണെങ്കിൽ  നീയാണ് സത്യം എനിക്ക് എന്താണെന്ന് പോലും അറിയില്ല  മോളെ.....
നിറവാർന്ന മിഴികളിലെ ഉപ്പ് രസം ചുണ്ടികളിൽ പടർന്ന സീനത്ത് ഹൃദയം പൊട്ടിയാണ് അത് പറഞ്ഞത്

ഞാനും ഉമ്മയും അടുക്കളയിൽ നില്കുമ്പോ പെട്ടന്ന് ബാബു  വന്നിട്ട് എന്തൊക്കെയോ പറഞ്ഞുകൊണ്ട്  അടുത്തുണ്ടായിരുന്ന കസേര ഒക്കെ ചവിട്ടി തെറിപ്പിച്ചു

എന്നോടാണോ ഉമ്മനോടാണോ ദേഷ്യം തീർക്കുന്നതെന്ന്  പോലും എനിക്കാദ്യം മനസ്സിലായില്ല ...

പിന്നെ നിന്നെയും എന്നെയും പേര് എടുത്ത് പറഞ്ഞ് കുത്തി നോവിച്ചപ്പോളാ മോളെ നമ്മളെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായത്

എല്ലായിടത്തും ഞാൻ തന്നേണ് മോളെ കുറ്റക്കാരി
എല്ലാർക്കും  എന്നെ വേണ്ടാതായി തുടങ്ങി

ഷിഫയെ വാരി പുണർന്ന സീനത്ത് തേങ്ങി തേങ്ങി കരഞ്ഞു

ഉമ്മ  കാരയല്ലിം....
ഇനിയും ഇങ്ങള് ഓരോന്ന് ചിന്തിച്ച് കൂട്ടി  പ്രഷർ കൂട്ടണ്ട...

സീനത്ത് നിറ കണ്ണുകൾ  തുടച്ചു

ഉമ്മ...
 അല്ല  ഇങ്ങള്  എന്തേലും അമ്മായിനോട് പറഞ്ഞീന്നോ

ഇല്ല മോളെ...
പാവം ന്റെ മോള് ഇന്ന് ഫീസ് ഇല്ലാഞ്ഞിട്ട് ക്ലാസ്സിൽ നിന്ന് പുറത്താക്കി എന്ന്  ഉമ്മാനോട് പറയുന്നതിനിടക്ക് താഹിറ അടുക്കളയിലേക്ക് കയറി വന്നിരുന്നു

ഓള് ഒരു ജ്ജെക് വെള്ളം എടുത്തിട്ട് ഉമ്മാനെ നോക്കി ചിരിച്ചോണ്ട് ഇറങ്ങി പോയി

 എന്റെ മുഖത്തോട്ട് ഒന്ന് നോക്കിയത് പോലുമില്ല...

അതിന് ശേഷം  ഓള് മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടില്ല
 പിന്നെ ഞാൻ എന്ത് പറയാനാ ഓളോട്....

ഇതെല്ലാം പറഞ്ഞപ്പോളും
സീനത്തിന്റെ സങ്കടം മാറിയിരുന്നില്ല...
എന്തിനാണ്  സുബൈർ എന്നെ ചീത്ത പറഞ്ഞതെന്ന് മനസ്സിലാവാത്ത കാര്യം ആലോചിച്ചോണ്ട് തിരിഞ്ഞ് കിടന്നു അവള്..

പക്ഷെ ശിഫയുടെ മനസ്സിലെ കണക്ക് കൂട്ടൽ ഏതാണ്ട് ശെരിയായ പോലെ അവളെന്തോ ആലോചിച്ച് ഒന്നും മിണ്ടാണ്ട് കണ്ണ് തുറന്ന് മുകളിലേക്കും നോക്കി കിടന്നു

ചിന്തകൾക്ക് വിരാമം കുറിച്ചുകൊണ്ട് അവളെപ്പെളോ  നിദ്രയുടെ ചിറകിലേറി

രാത്രിയുടെ യാമങ്ങളിൽ റൂമിനും പുറത്തും കൂരാ  കൂര് ഇരുട്ട് കയറിയ സമയം

പുറത്തെ ഇളം തണുത്ത കാറ്റ് തുറന്നിട്ട  ജനൽ പാളിയിലൂടെ  കട്ടിലിൽ കിടക്കുന്ന ശിഫയുടെയും സീനത്തിന്റെയും മേനിയിലേക്ക്  തിരമാല പോലെ അലയടിച്ചു കൊണ്ടിരിക്കുന്നു

കാറ്റിൽ പച്ചിലകളുടെ ശബ്ദവും കുറുക്കന്റെ ഒളിയും നേർത്ത മഞ്ഞു തുള്ളികൾ പുറത്ത് വലിച്ചു കെട്ടിയ പായയുടെ മുകളിൽ പതിയെ വീഴുന്ന  ശബ്ദവും മാത്രം

പെട്ടന്ന് ശബ്ദമുണ്ടാക്കാതെ അവരുടെ
മുറിയുടെ വാതിൽ തുറന്ന്  ആരോ അകത്ത്  കയറി
ജനൽ പാളിയിലൂടെ അകത്തോട്ട് വന്ന വെളിച്ചത്തിലൂടെ ആ രൂപത്തിന്റെ നിഴൽ ചുമരിൽ ഇളകി കൊണ്ടിരുന്നു

           ( തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳

ഭാഗം 8

Comments