തലയണമന്ത്രം - ഭാഗം - 6


അടക്കാ തോട്ടത്തിന്റെ മറവിലേക്ക് നടന്നകലുന്നതിന്  തൊട്ട് മുൻപേ അവളൊന്ന്  നിന്നു

യാസിറിന്റെ നെഞ്ച് പിടച്ചു
റബ്ബേ ന്റെ നൂറ്......

ആഷിഖിന്റെ ഖൽബിലും ചുണ്ടിലും ചിരി പടർന്നു...

ചെരുപ്പിൽ  എന്തോ തറച്ച പോലെ തോന്നിയ അവളവിടെ ഒന്ന് കുനിഞ്ഞു ചെരുപ്പിന്റെ അടിയിലെന്തെലും ഉണ്ടോന്ന് നോക്കി

ഈ നേരം യാസിർ പൊട്ടി ചിരിച്ചു
എടുക്കട മോനെ നൂറ്
അവന് ആഷിഖിനെ കളിയാക്കികൊണ്ട് പറഞ്ഞു

ഇത് കണ്ട ആഷിഖ് ആണേൽ നിലത്ത് കിടന്നിരുന്ന ഒരു കല്ലിൽ  "ഷെഹ്‌......"  എന്നും പറഞ്ഞൊരു തട്ട്

ഈ നേരം ശിഫ  ചെരുപ്പ് നേരെയിട്ട് മെല്ലെ അവളുടെ മിഴികൾ  വിദൂരതയിൽ നിൽക്കുന്ന ആഷിഖിനെ തിരിഞ്ഞു

പക്ഷെ അവളെ ശ്രെദ്ധിക്കാതെ  ആഷിഖും യാസിറും  പുറം തിരിഞ്ഞു  നികുന്നതാണ് അവളവിടെ കണ്ടത്

ചെറു നിരാശയോടെ മുഖം തായ്ന്ന
 അവളാ തോട്ടത്തിന്റെ മറവിലേക്ക് നടന്നകന്നു

തിരിഞ്ഞു നോക്കിയ ആഷിഖിന് അവളുടെ നിഴല് പോലും പിന്നെ കാണാൻ കഴിഞ്ഞില്ല
അപ്പോളേക്കും അവന്റെ കണ്ണെത്താ മറവിലേക്ക് മറഞ്ഞിരുന്നവൾ

ശിഫ തിരിഞ്ഞ് നോക്കിയത് തെസരിയും റാഹിലയു കണ്ടിരുന്നില്ല

തോട്ടം കയിഞ്ഞ് കുറച്ച് ദൂരമെത്തിയപ്പോളേക്കും തെസരിയും റാഹിലയും അവരുടെ വീടുകളിലേക്കുള്ള ഇടവഴിയിലേക്ക് മാറി നടന്നു

ഒറ്റക്ക് നടക്കുന്ന ശിഫയുടെ  മനസ്സിലേക്ക്  ആഷിഖിന്റെ മുഖം തെളിഞ്ഞു വന്നു

ആ കൈ തടഞ്ഞു വെച്ച രംഗം അവളുടെ കണ്ണിൽ വീണ്ടും കാണുന്ന  പോലെ
ചുണ്ടിൽ ചിരി വിടർന്നു
മനസ്സിൽ അവളുടെ  ആഗ്രഹങ്ങളെ തച്ചുടക്കുന്നത് സമാനമായി  അവനോടുള്ള പ്രണയത്തിന്റെ വിത്ത് മുളച്ചത് പോലെ തോന്നി തുടങ്ങി അവൾക്ക്

അധിക സമയം വേണ്ടി വന്നില്ല
ഉമ്മനെയും അനിയത്തിയേയും ആലോചിച്ചപ്പോൾ അതവള് വീണ്ടും പറിച്ചു കളഞ്ഞു

ശിഫയുടെ നോട്ടം പ്രതീക്ഷിച്ച ആഷിഖിന് നൂറ് രൂപ പോയതിലായിരുന്നില്ല സങ്കടം
രണ്ട് വർഷത്തിൽ കൂടുതലായി അവളുടെ പിറകെയുള്ള നടത്തം തുടങ്ങിയിട്ട്
എന്നിട്ട് പോലും അവൾക്ക് അവനോട് ഒരു തരി ഇഷ്ടം പോലുമില്ലന്നുള്ള രീതിയിലുള്ള അവളുടെ സംസാരവും പവരുമാറ്റവും അവനേ മാനസികമായി ഒരുപാട് തളർത്തി

ഹൃദയം നീറുന്ന വേദനയിലും ഇത് വരെ അവളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുക മാത്രമാണ് അവന് ചെയ്തിട്ടുള്ളത്
അവളോടുള്ള ഇഷ്ടം അത്രത്തോളം വളർന്നിരുന്നു അവന്റെ ഖൽബിൽ..

*---------*---------*---------*

ഉമ്മ........  ഉമ്മ...........

എന്നും വിളിച്ചോണ്ട് അവള് വീടിന്റെ സിറ്റ് ഔട്ടിലൂടെ കയറി

ബാഗ് ഹാളിലെ ടേബിളിൽ വെച്ചോണ്ട് അടുക്കളയിലേക്ക് ചെന്നു
 
സീനത്ത് രാത്രി ഉമ്മക്കും ഉപ്പക്കും പിന്നെ  സുബൈറിനും  കഴിക്കാനുള്ള ചപ്പാത്തി ഉണ്ടാക്കി കൊണ്ടിരിക്കുവാണ്

അവള് മെല്ലെ സീനത്തിനെ പിറകിൽ നിന്ന് കെട്ടി പിടിച്ചു

ഉമ്മാ....  ആരൂല്ല്യേ ഇവിടെ

ആഹ്..  ആരിത് ഉമ്മാന്റെ  കുട്ടി വന്നോ

വന്നല്ലോ....

എന്താണ് പതിവില്ലാത്തൊരു സന്തോഷം

ങേ...  എന്തെ ന്റമ്മാനെ എനിക്ക് കെട്ടി പിടിക്കാനും പാടില്ലേ

ഓഹ്..  നീ ആ ചായ എടുത്ത് കുടിക്ക്
ഞാനീ ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞിട്ട് ചോറ് തരാം

അടുപ്പിന്റെ അപ്പുറത്തുള്ള കോൺഗ്രീറ്റ് സ്ലാവിലെ ചിരവ വെച്ചതിന് തൊട്ട് അടുത്തായിട്ട് കയറി ഇരുന്ന്‌ അടുത്തുള്ള പത്രത്തിൽ നിന്ന് നേരിയ ചൂടുള്ള ചായയും കുടിച്ചോണ്ട്  ഉമ്മാനോട് കുശലം പറഞ്ഞു

അമ്മായി ഓടെന്നു....  ഇങ്ങള് തന്നെ ആണല്ലോ ഇന്നും അടുക്കളയിൽ
വേറെ ആരൂല്ല്യേ ഇവിടെ

അമ്മായിയും ബാബുക്കയും  എങ്ങോട്ടോ പോയിക്കണ്
വെല്ലിമ്മ വെല്ലിപ്പയും മ്മളെ ശാന്ത ചേച്ചിടെ മോള് പ്രസവിച്ചു കിടക്കുന്നുണ്ടെന്ന് പറഞ്ഞിട്ട് അങ്ങോട്ട് പോയതാണ്

ഓഹ്..

അല്ല ഷിഫെ.... 

ന്തേ ഉമ്മ.....
ചായ ഗ്ളാസ്സും ചുണ്ടത്ത് വെച്ചോണ്ട് അവള് വിളി കേട്ടു

ഇന്നലെ എന്താ ന്റെ കുട്ടിക്ക് പറ്റിയെ
ഞാനാകെ പേടിച്ചു

... ഒന്നും പറയാണ്ട് ചായ ഗ്ലാസ്‌ അവിടെ വെച്ച് മിണ്ടാതെ മുഖം തായ്ത്തി ശിഫ

ഏടി....  നീ കേട്ടില്ലേ ഞാൻ ചോദിച്ചത്
ചപ്പാത്തി പരത്തികൊണ്ടിരിക്കുന്നതിനിടക്ക്‌
സീനത്ത് പിന്നേം ചോദിച്ചു

 അത് പിന്നെ ഇന്നലെ ...
അതൊന്നുല്ല്യ ഉമ്മാ

നീ എന്നെ ദേഷ്യം പിടിപ്പിക്കാണ്ടു പറഞ്ഞോ
കയ്യിൽ ചൂട് ചട്ടകമാണ്

അതല്ല ഉമ്മാ...  അമ്മായിക്ക് അത്ര ഇഷ്ടല്ല്യ ബാബുക്കാ ഇങ്ങനെ എനിക്ക് ഫീ തരുന്നതും എന്നെ ഇങ്ങനെ സ്നേഹിക്കുന്നതും

ഓഹ് പിന്നെ......  ഇപ്പൊ എന്താ നിനക്ക് ഇങ്ങനെ ഒരു തോന്നൽ
താഹിറ എന്തേലും പറഞ്ഞോ നിന്നോട്

ഹേയ്..  എന്നോടൊന്നും പറഞ്ഞില്ല പക്ഷെ ബാബുക്കാനോട് പറയുന്നത് ഞാൻ കേട്ടു

സീനത്ത് ചപ്പാത്തി പരത്തുന്നത് ഒരു നിമിഷം നിർത്തി..
മെല്ലെ അവളുടെ മുഖത്തേക്ക് ആശ്ചര്യത്തോടെ  ഒന്ന് നോക്കി

മുഖം വിളറാതെ ശിഫയുടെ കണ്ണ് നിറഞ്ഞിരുന്നു

മ്മ്...  നോക്കണ്ട
സത്യാണ് ഉമ്മാ....  അമ്മായി  അങ്ങനെ പറഞ്ഞു
എന്നിട്ട് ഫീ കൊണ്ട് പോകാത്തതിന് എന്നെ ഇന്ന് പുറത്താക്കി

അല്ലാഹുവേ... എന്നിട്ടോ

അങ്ങനെ ഗീത ടീച്ചർ ആണ് പൈസ തന്നത്...
പാവാണ് ടീച്ചർ....  ഞാൻ കുറെ വേണ്ടന്ന് പറഞ്ഞു
പക്ഷെ കേട്ടില്ല

സീനത്തിന് ഒന്നും പറയാൻ കിട്ടാണ്ടായി
ചപ്പാത്തി കോൽ കയ്യിൽ പിടിച്ചോണ്ട് ശിഫയുടെ അടുത്തേക്ക് വന്നു

മോളെ......

നിറ കണ്ണുകളോടെ പൊടി പുരണ്ട  കൈകൾ കൊണ്ടവളുടെ മുഖത്തു തടവിക്കൊണ്ട് ചോദിച്ചു

എന്നിട്ടെന്താ ന്റെ കുട്ടി  ഇന്നലെ എന്നോട്  പറയാഞ്ഞേ

അതൊന്നുല്ല്യ ഉമ്മാ... 
ഇനി അതാലോചിച്ച് മനസ്സ് വിഷമിപ്പിക്കണ്ട

പത്താം ക്ലാസ് കഴിഞ്ഞ ഞാൻ ഉപ്പാടെ തറവാട്ടിലേക്ക് പോകാം
സെലിപ്പയും കുഞ്ഞോൻപ്പയും
എപ്പോളും പറയാറുണ്ട് അവിടെ ചെന്ന് നിൽക്കാൻ 

എന്നെയും ഷഹാനയെയും ഒരുമിച്ച് നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാവും അമ്മായി അങ്ങനെ പറഞ്ഞത്

ഇനി ഇങ്ങള് അതാലോച്ചിചോണ്ട് ഇരിക്കേണ്ട
പടച്ചോനില്ലേ എല്ലാത്തിനും പരിഹാരമുണ്ടാകും

സീനത്തിന്റെ മുഖം വല്ലാണ്ടായി
ശിഫ സ്കൂൾ വിട്ട് വന്നു കയറിയ സമയത്തെ പോലെ ആയിരുന്നില്ല 
കണ്ണൊക്കെ നിറഞ്ഞു തുളുമ്പുന്നുണ്ട്
തിരിച്ചു ഷിഫയോട് സംസാരിക്കാൻ വാക്കുകൾ കിട്ടാണ്ട് വല്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു

അത് മനസ്സിലാക്കിയ ശിഫ

ഉമ്മാ....  എനിക്ക് വിശക്കുന്നുണ്ടിട്ട
ഇങ്ങള് പോയി വേഗം ചപ്പാത്തി ഉണ്ടാക്കി കാണിം

 അപ്പോളേക്കും ഞാൻ പോയി മേലൊക്കെ ഒന്ന് കഴുകി നിസ്കരിച്ചോണ്ട് വരാം...

അവള് ആ സ്ലാവിൽ നിന്ന് ഉമ്മാടെ തോളിൽ കൈ വെച്ചോണ്ട് ചാടി ഇറങ്ങി
നേരെ റൂമിലോട്ട് പോയി

സീനത്തിന് പിന്നെ ശെരിക്കും അങ്ങോട്ട് ഒരു അസ്വസ്ഥത ആയ പോലെ
വല്ലാത്ത ഒരു തളർച്ച
താഹിറയെ കുറിച്ചാലോചിച്ചപ്പോൾ മനസ്സും ശരീരവും വയ്യാണ്ടായി

ഇതിനായിരുന്നല്ലേ ഇന്നലെ താഹിറ
ഷിഫയെ തിരഞ്ഞു വന്നത്

എന്നാലും ന്റെ മോള് എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടാവും
എന്തെല്ലാം ആലോചിച് അവളാ ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞിട്ട് നേരെ ശിഫയുടെ റൂമിലേക്ക് പോയി

*________^_________^

കുളി കയിഞ്ഞ് നിസ്കാര പായയിൽ ഇരുന്ന് മുഖം പൊത്തി കരഞ്ഞു പ്രാർത്ഥിക്കുന്ന ഷിഫയെ ആണ് അവിടെ കണ്ടത്

പ്രാർതഥനയുടെ ശബ്ദം കേൾക്കുന്നില്ലേലും ഇടക്ക് ഉപ്പ ഉമ്മാ എന്ന് പറഞ്ഞു കരയുന്നുണ്ടായിരുന്നു അവള്

ഈ ചെറു പ്രായത്തിൽ തന്നെ ഇത്രമാത്രം വേദന അനുഭവിക്കുന്ന മോളെ കുറിച്ചോർത്ത് അവളുടെ മിഴികൾ ചാലിട്ടൊഴുകി

 ഈ പ്രായത്തിൽ ന്റെ  ഉപ്പാടെ പുന്നാര മകളായിരുന്നു ഞാൻ പക്ഷെ ന്റെ കുട്ടി
ഇത്ര കാലായിട്ടും അവളുടെ ഉപ്പാടെ സ്നേഹവും വാത്സല്യവും ഒന്നും അറിഞ്ഞിട്ടില്ലല്ലോ നാഥാ......

സീനത്തിന്റെ മനസ്സിലേക്ക് അവളുടെ ചെറുപ്പകാലവും ശിഫയുടെ ഈ അവസ്ഥയും ഓടി വന്നു

ഉമ്മാടെ ഇടറിയ ശബ്ദം കേട്ട് ശിഫ മുഖമുയർത്തി നോക്കി

ബെഡിലിരുന്ന്  തുടയിൽ കൈ മുട്ട് കുത്തി മുഖം പൊത്തി തേങ്ങി തേങ്ങി കരയുവാണ് സീനത്ത് 

ശിഫ നിസ്കാര കുപ്പായം ഊരാതെ ഉമ്മാടെ അടുത്തേക്ക് വേഗത്തിൽ വന്നിരുന്നു

ഉമ്മയുടെ കൈ പിടിച്ചു മാറ്റി

കരയല്ലേ ഉമ്മാ....  ഇങ്ങളിത്ര കാലം കരഞ്ഞില്ലേ
മതി ഇനി കരഞ്ഞത്
ഇനി ഒരു കണ്ണീരിനും വിട്ട് കൊടുക്കൂല ന്റെ ഉമ്മാനെ

അവള് ഉമ്മാനെ വാരി പുണർന്നു

കുറച്ച് നേരം ഒന്നും പരസ്പരം പറയാണ്ട് രണ്ട് പേരും കെട്ടിപിച്ചോണ്ട്  കരഞ്ഞു

സീനത്തെ........  ഏടി

ഉമ്മാടെ നീട്ടി വിളി കേട്ടാണ് സീനത്ത് ശിഫയിൽ നിന്നും പിടി വിടുന്നത്

നേരം ഇരുട്ടീട്ടും കോഴി കൂട് ഒന്നും അടക്കാണ്ട് എവടെ പോയി കിടക്ക നീ
കുറുക്കൻ മാരെ നല്ല ശല്ല്യണ്ടെന്ന് ഇയ്യന്നല്ലേ ഇന്നലെ പറഞ്ഞീന്നെ

ഉമ്മാന്റെ ശബ്ദം റൂമിന് അടുത്തേക്ക് വരുമ്പോളേക്കും സീനത്ത് മുഖം തുടച്ചോണ്ട് റൂമിന് വെളിയിലേക്കിറങ്ങി

ആഹാ..  ഇയ്യ് ഇതിന്റെ ഉള്ളിൽ പെറ്റു കിടക്കുവായിരുന്ന
പോയി ആ കോഴിക്കൂട് അടച്ചാണ്
മൂന്നരത്തെ ലൈറ്റും ഇട്ടോ....



 ^_______^________^_______^

നിസ്കാര കുപ്പായം ഊരി മുഖം കഴുകി ശിഫ നേരെ അടുക്കളയിൽ പോയി ചോറെടുത്തു

കൈ തട്ടി ഒരു പ്ലേറ്റ് താഴെ വീണ ശബ്ദം കേട്ട് സീനത്ത് കോഴി കൂടിനവിടെ നിന്ന് ഉറക്കി വിളിച്ചു പറഞ്ഞു

ശിഫേ.....  ആ അടുക്കളന്റെ വാതിലടച്ചേ പൂച്ച കയറീക്കണ്

ഉമ്മാ പൂച്ചയും കോഴിയും ഒന്നുമല്ല
 ഞാൻ തന്നേണ് ചോറ് എടുക്കാൻ വന്നേ

എന്നാലേ ആ അച്ചാർ  കുപ്പിയുടെ അടുത്തുള്ള മൂടി വെച്ച പ്ലേറ്റിൽ മീൻ പൊരിച്ചതുണ്ട് അതിൽ നിന്ന് ഒരു കഷ്ണം എടുത്തോട്ടാ

  ശിഫ രണ്ട് പപ്പടവും ഒരു മീൻ പൊരിച്ചതും എടുക്കുന്നതിനിടക്ക് മനസ്സിൽ ചിന്തിച്ചു

ഉമ്മാ എനിക്കയിട്ട് മാറ്റി വെച്ചതാണ് മീൻ പൊരിച്ചത്
ഉമ്മാക്ക് അറിയാം മീൻ പൊരിച്ചതും അച്ചാറും ഇല്ലേൽ ഞാൻ അങ്ങനെ തിന്നൂലന്ന്

ഒണക്ക മാങ്ങയിൽ വെളുത്തുള്ളി കുറുക്കി എടുത്തിട്ട്  ഉണ്ടാക്കിയ ഉമ്മാടെ സ്പെഷ്യൽ അച്ചാർ കൂട്ടി നല്ലൊരു പിടുത്തം ചോറു തിന്നു
ഉച്ചക്ക് ദോശ ആയതോണ്ട് അവൾക്ക് നല്ലം വിശന്നിരുന്നു



 മഹരിബ് ( വൈകുന്നേരത്തെ പ്രാർത്ഥന ) നിസ്‍കാരം കഴിഞ്ഞിട്ട്  ഉപ്പാനെ കണ്ടു കിട്ടാൻ വേണ്ടി അവള് എന്നും പാരായണം ചെയ്യാറുള്ള  യാസീൻ ( ഖുർആനിലെ ഒരു അധ്യായം ) പാരായണം ചയ്തു..  ഇരു കൈകളും ഉയർത്തി പിടിച്ചു പ്രാർത്ഥിച്ചു കഴിഞ്ഞതിന് ശേഷം റൂമിൽ കയറി പുസ്തകം എടുത്ത് പഠിച്ചു

നാളത്തെ വിഷയം  ഓരോന്നെടുത്തു പഠിച്ചു

ബയോളജി ടെക്സ്റ്റ്‌ ബുക്ക്‌ എടുത്ത് അവള് മറിച്ചു നോക്കി കൊണ്ടിരിക്കുന്നതിനിടക്ക് ഹൃദയത്തിന്റെ ഭാഗം വരച്ച സ്ഥലത്ത്  തെസ്‌റീന  എഴുതി വെച്ച ആഷിഖിന്റെ പേര് അവളുടെ കണ്ണിൽ പതിഞ്ഞു

 A+S  ( ആശിഖ് + ഷിഫാന )
എന്ന് എഴുതിയത് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ചിരി വിടർന്നു

കണ്ണിലും മനസ്സിലും ഒരു പോലെ പ്രണയ കാവ്യം നിറമാർന്നത് പോലെ ഒരു തോന്നൽ

കൈ തടഞ്ഞു വെച്ച് അവന് അവളെ നോക്കിയ ആ നോട്ടം അവളുടെ ഖൽബിൽ നിറഞ്ഞു നിന്നു

ഞാൻ ബാബുക്കനോട് പറയുമെന്ന് പറഞ്ഞപ്പോളും ഒരു പേടിയും ഇല്ലാണ്ട് പുഞ്ചിരിച്ച് എന്നെ തന്നെ അവനെന്താ ഇങ്ങനെ നോക്കി നിന്നെ..

 9 ഇൽ പഠിക്കുമ്പോൾ യാസിറിനോട് ആഷിഖ് പറഞ്ഞിട്ടുണ്ടല്ലോ എന്റെ വാലിട്ടെഴുതിയ  കണ്ണ് കാണാൻ നല്ല മൊഞ്ച് ആണെന്ന്

ആ കണ്ണിലെ മൊഞ്ച് ആണോ അവനിന്ന് വൈകുന്നേരം എന്റെ കണ്ണിൽ തിരഞ്ഞത്

അവളുടെ മിഴികൾ  മെല്ലെ അടഞ്ഞു
ആഷിഖിന്റെ മുഖം ഖൽബിൽ തെളിഞ്ഞു വന്നു
എട്ടാം ക്ലാസ് മുതൽ അവളുടെ പിറകെ നടന്ന അവനിലെ ഓരോ നിമിഷങ്ങളും മാറി മാറി ഖൽബിൽ തിരമാല പോലെ അലയടിച്ചു

പ്രണയത്തിന്റെ മഴ വർഷിക്കുന്ന പോലെ അവളുടെ ഹൃദയം എല്ലാം മറന്ന്നു..
തെസരിയും റാഹിലയും പറയുന്ന പോലെ അവൾക്ക് തന്നെ തോന്നി തുടങ്ങി അവളുടെ ഖൽബിലെ ഏതോ ഒരു കോണിൽ അവനോടുള്ള ഇഷ്ടം മറഞ്ഞിരിക്കുന്നുണ്ടെന്ന്...
*******
സീനത്തെ..... 
നിന്റെ വാക്ക് അതിര് കടക്കുന്നു

സുബൈറിന്റെ ശക്തമായ ശബ്ദം അവളുടെ ചിന്തകളെ തട്ടി തെറുപ്പിച്ചു

അടുക്കളയുടെ ഭാഗത്ത് നിന്നുള്ള സീനത്തിന്റെ നീണ്ട കരച്ചിലും
സുബൈറിന്റെ ഉച്ചത്തിലുള്ള സംസാരവും
അവളുടെ ഖൽബിലെ  ആ ഓർമകളെ പാടെ മായിച്ചു കളഞ്ഞു

ഇത്രയും ശബ്ദത്തിൽ ഇതിന് മുൻപ് സുബൈർ സീനത്തിനോട് ശബ്ദംമുയർത്തി സംസാരിക്കുന്നത് ശിഫ കേട്ടിട്ടില്ല

തലയണ മന്ത്രത്തിന്റെ പുതിയ ഒരു അധ്യായം കൂടെ അവിടെ പൊട്ടി മുളച്ചെന്ന് അവളറിഞ്ഞു...
                   (   തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳

ഭാഗം 7

Comments