സംശയങ്ങളും മറുപടികളും 5
*1️⃣❓സംയോഗം ചെയ്യാന്‍ നല്ല സമയമേതാണ്..? പകല്‍ സമയത്ത് സംയോഗം ചെയ്യാന്‍ പറ്റില്ലേ..?*
*2️⃣❓ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ബിസ്മി ചൊല്ലേണ്ടത് എപ്പോള്‍..?*
*3️⃣❓സമ പ്രായക്കാര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ..? വയസ്സ് വ്യത്യാസം വേണമെന്നുണ്ടോ..?*
*4️⃣❓മാതാവ് കാഫിറാണെങ്കില്‍ ജാര സന്തതിയും കാഫിറാണോ..?*
*5️⃣❓സ്ത്രീകള്‍ക്ക് സ്വപ്ന സ്ഖലനം ഉണ്ടാകുമോ..? സ്ത്രീകള്‍ക്ക് സ്ഖലന സമയത്ത് ഇന്ദ്രിയം പുറത്തു വരുമോ..? പലപ്പോഴായി നിറമില്ലാത്ത കൊഴുത്ത ദ്രാവകം കാണുന്നു ഇത് എന്താണ്..? ഇത് നജസില്‍ ഉൾപ്പെടുമോ..? എല്ലുരുക്കം എന്നതെന്താണ്..?*
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
_അള്ളാഹുവിന്റെ തിരുനാമത്തിൽ അള്ളാഹുവിനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അള്ളാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ..._
*1️⃣❓സംയോഗം ചെയ്യാന്‍ നല്ല സമയമേതാണ്..? പകല്‍ സമയത്ത് സംയോഗം ചെയ്യാന്‍ പറ്റില്ലേ..?*
✍️🏼 _മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_
🅰️ മാസത്തിലെ ആദ്യത്തെ ദിവസം മദ്ധ്യത്തിലുള്ള ദിവസം അവസാന ദിവസം എന്നീ ദിവസങ്ങളില്‍ സംയോഗം ചെയ്യല്‍ കറാഹതാണെന്ന് ഇമാം ഗസാലി (റ) പറഞ്ഞിരിക്കുന്നു. ആ ദിവസങ്ങളില്‍ പിശാച് സന്നിഹിതനാവുമെന്നാണതിന് കാരണം...
എന്നാല്‍,
*بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتنَا*
എന്ന ദിക്റ് പിശാചില്‍ നിന്നുള്ള കാവലായത് കൊണ്ട് അത് ചൊല്ലി ഈ ദിവസങ്ങളില്‍ സംയോഗത്തിലേര്‍പ്പെടുന്നതില്‍ കറാഹതില്ലെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. അമിതമായി വയറ് നിറഞ്ഞിരിക്കുകയും അമിതമായ വിശപ്പില്ലാതിരിക്കുകയും ചെയ്യുന്ന അത്താഴ സമയം സംയോഗത്തിന് വേണ്ടി തെരെഞ്ഞെടുക്കല്‍ സുന്നത്താണ്. പകല്‍ സമയത്ത് സംയോഗം ചെയ്യുന്നതിനു പ്രത്യേക വിലക്കുകളൊന്നും വന്നിട്ടില്ല...
*2️⃣❓ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ബിസ്മി ചൊല്ലേണ്ടത് എപ്പോള്‍..?*
✍️🏼 _മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_
🅰️ ബന്ധത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുമ്പോഴാണ്
*بسم الله اللهم جنبنا الشيطان وجنب الشيطان ما رزقتنا*
എന്ന് ചൊല്ലേണ്ടത്...
(അല്ലാഹുവേ, എന്നിൽ നിന്നും ഞങ്ങൾക്ക് നീ നൽകുന്ന സന്താനത്തിൽ നിന്നും പിശാചിനെ നീ അകറ്റേണമേ) എന്ന ഈ ദിക്റ് രണ്ട് പേരും ചൊല്ലുക...
ഇന്ദ്രിയം പുറപ്പെടുന്ന സമയത്ത് ഈ ദിക്റ് അര്‍ത്ഥം സഹിതം മനസ്സില്‍ വിചാരിക്കലും സുന്നത്താണ്...
*3️⃣❓സമ പ്രായക്കാര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ..? വയസ്സ് വ്യത്യാസം വേണമെന്നുണ്ടോ..?*
✍️🏼 _മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_
🅰️ വിവാഹത്തിനു ഇസ്‍ലാം പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഏതു പ്രായത്തിലുള്ളവരെയും വിവാഹം കഴിക്കാം. പുരുഷനേക്കാള്‍ പ്രായം കുറഞ്ഞവളെയും സമപ്രായമായവളെയും പ്രായം കൂടിയവളെയും വിവാഹം ചെയ്യാവുന്നതാണ് ...
*4️⃣❓മാതാവ് കാഫിറാണെങ്കില്‍ ജാര സന്തതിയും കാഫിറാണോ..?*
✍️🏼 _മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_
🅰️ മാതാപിതാക്കളുടെ മതമനുസരിച്ചാണ് കുട്ടിയുടെ മതം നിര്‍ണയിക്കേണ്ടത്. ജാരസന്തതിയായതിനാല്‍ ശരീഅത്തനുസരിച്ച് കുട്ടിക്ക് മാതാവ് മാത്രമേ ഉണ്ടാവൂ. അത് കൊണ്ട് ഈ കുട്ടിയുടെ മതം മാതാവിന്റെ മതം തന്നെയാണ്...
*5️⃣❓സ്ത്രീകള്‍ക്ക് സ്വപ്ന സ്ഖലനം ഉണ്ടാകുമോ..? സ്ത്രീകള്‍ക്ക് സ്ഖലന സമയത്ത് ഇന്ദ്രിയം പുറത്തു വരുമോ..? പലപ്പോഴായി നിറമില്ലാത്ത കൊഴുത്ത ദ്രാവകം കാണുന്നു ഇത് എന്താണ്..? ഇത് നജസില്‍ ഉൾപ്പെടുമോ..? എല്ലുരുക്കം എന്നതെന്താണ്..?*
✍️🏼 _മറുപടി നൽകിയത് : ഡോ. അബ്ദുറഹ്മാന്‍ ചേളാരി_
🅰️ പുരുഷന്മാരില്‍ രതിമൂര്‍ച്ചയോട് അനുബന്ധിച്ച് ശുക്ലം (ഇതില്‍ പുരുഷ ബീജം ഉള്‍പ്പെടുന്നു ) പുറത്തു വരുന്നതിനെയാണ് സ്ഖലനം (ejaculation) എന്ന് പറയുന്നത്...
ഇത് ഉറക്കത്തിലും സംഭവിക്കാം. വികാര വേളകളില്‍ സ്ത്രീകളില്‍ ചില പ്രത്യേക സ്രവങ്ങള്‍ പുറപ്പെടാം. അത് സ്വപ്നത്തിലെ സന്ദര്‍ഭത്തിലെ വികാര വേളകളിലും ആകാം. ലൈംഗിക വികാരമുണ്ടാവുമ്പോള്‍ പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുമ്പ് സ്ത്രീകളില്‍ ചില പ്രത്യേക സ്രവങ്ങള്‍ ലൈംഗികാവയവങ്ങളില്‍ ലുബ്രിക്കേഷനുവേണ്ടി ഉല്‍പാദിപ്പിക്കപ്പെടും . ഇത് വഴുവഴുപ്പുള്ളതും നിറമില്ലാത്തതും ആയിരിക്കും. വികാരസമയത്ത് ഇങ്ങനെ ഉണ്ടാവുക സ്വാഭാവികമാണ്. ലൈംഗിക ബന്ധം എളുപ്പമാക്കാനുള്ള ലുബ്രിക്കേഷനുവേണ്ടി മാത്രമാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ സ്ത്രീ ബീജം അടങ്ങിയിട്ടില്ല. അതിനാല്‍ ഈ പ്രക്രിയയെ സ്ഖലനം എന്ന് വിശേഷിപ്പിക്കാനുമാവില്ല. ഇത്തരത്തില്‍ ഉറക്കത്തിലും സംഭവിക്കാം. ഇന്ദ്രിയം നജസ് അല്ലെന്നും എന്നാല്‍ ലൈംഗിക ബന്ധം പ്രയാസരഹിതമാക്കാനായി ഉല്‍പാദിപ്പിക്കപ്പെടുന്ന മേല്‍പറഞ്ഞ സ്രവം നജസ് ആണെന്നുമാണ് കര്‍മ്മശാസ്ത്രം...
എല്ലുരുക്കം (വെള്ളപോക്ക്, അസ്ഥിസ്രാവം ) എന്നത് യോനിയില്‍ നിന്ന് വെളുത്തനിറത്തില്‍ ദ്രാവകം വരുന്നതിനെ സാധാരണയില്‍ പറയുന്നതാണ്. ഇതിനെ ആയുര്‍വേദത്തിലും മറ്റും പല വിധത്തില്‍ വിവരിക്കാറുണ്ട്. എന്നാല്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ യോനിയില്‍ അണുബാധ ഉണ്ടാവുമ്പോഴാണ് ഇത്തരത്തില്‍ വെളുത്ത നിറത്തില്‍ ദ്രാവകം ഉണ്ടാവുന്നത്. ഇതിന് ശരീരത്തിലെ അസ്ഥികളുമായി ബന്ധമൊന്നുമില്ല...
കൂടുതല്‍ അറിയാനും, അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ ...
Comments
Post a Comment