തലയണമന്ത്രം - ഭാഗം - 5
പിയൂൺ ഇറങ്ങി
പോയതിന് പിന്നാലെ
ശരണ്യയും സുധീഷും
ജംഷീലയും കൂടെ പോയി
ശിഫ ഗീത
ടീച്ചറുടെ മുൻപിൽ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച് നിന്നു
ഷിഫാ.... നീ പോകുന്നില്ലേ..
ഹോം വർക്ക്
ഉച്ചക്ക് മുൻപേ സ്റ്റാഫ് റൂമിൽ കൊടുന്നു കാണിച്ചാൽ മതി
അവളുടെ
മുഖഭാവം കണ്ടിട്ടാവണം ടീച്ചർ അങ്ങനെ
പറഞ്ഞത്
മനസ്സില്ല
മനസ്സോടെ അവളും ഓഫീസിലേക്ക് നടന്നു
ഇത് ഇവിടെ
നടക്കില്ല, നിന്റെ സ്ഥിരം പരിപാടിയാണ് ഇത്
ഫീസ്
അടക്കാണ്ടിരുന്നാൽ പുറത്താക്കുമെന്ന് നിനക്ക് അറിയാം അത് കൊണ്ടല്ലെ നീ ഈ ലാസ്റ്റ്
ഡേറ്റ് ആയിട്ടും അടക്കാത്തത്
അച്ഛൻ
ഗൾഫിലല്ലേ എന്നിട്ടും നീ കാശില്ലാന്ന് പറഞ്ഞാലെങ്ങനെയാ
ഇന്ന്
തല്ക്കാലം നിന്നെ പുറത്താക്കുന്നില്ല
ആ വരാന്തയിൽ
നിൽക്ക്
അമ്മയെ ഞാൻ
വിളിച്ചോളാം പത്താം ക്ലാസുകാരനെ ഇങ്ങനെ വിട്ടാൽ മതിയൊന്ന് ഞാനൊന്ന് നോക്കട്ടെ
ശിഫ അകത്തോട്ട് കയറി ചെല്ലുമ്പോൾ സുധീഷിനെ
കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുവാണ് പ്രിൻസിപ്പൾ..
ശിഫയുടെ
കാലുകൾ ഇടറി....
മെല്ലെ
മെല്ലെ അവളകത്തോട്ട് കയറി
ഇതെല്ലാം
കേട്ട് ഒന്നും അറിയാത്ത പോലെ ശരണ്യയും ജംശീലയും മുഖം പൊത്തി എന്തൊക്കെ പറഞ്ഞു ചിരിച്ചോണ്ട് ഓഫീസിനു
പുറത്തോട്ടുമിറങ്ങി
ശിഫ
അടുത്തെയെപ്പോൾ പ്രിൻസിപ്പൾ മുഖം ഉയർത്തി
ഒന്ന് നോക്കി
സുധീഷിനോടുള്ള
അയാളുടെ സംസാരം കേട്ടിട്ട് അവളാകെ പേടിച്ചിട്ടുണ്ട്
ഹൃദയം പെട
പെടാന്ന് മിടിക്കുന്നു
എന്താ...
കുട്ടി ഫീസ് കൊടുന്നിട്ടുണ്ടോ അതോ ഇന്നും എന്തേലും എസ്ക്യൂസ് ആണോ ?
പ്രിൻസിപ്പളിന്റെ
ചോദ്യത്തിന് തല കുനിച് മൗനം പിടിച്ച
ചുണ്ടുകളിലൂടെ ഉപ്പ് കലർന്ന കണ്ണുനീർ
തുള്ളികൾ ഒലിച്ചിറങ്ങി
ഇവിടെ നിന്ന്
മോങ്ങിയിട്ടൊന്നും ഒരു കാര്യവുമില്ല
ഫീ
യില്ലേൽ ക്ലാസ്സിൽ കയറേണ്ട
ഓഫീസിനു
മുൻപിൽ നിന്നാൽ മതി
എല്ലാവർക്കും
ഒരേ നിയമമാണ്
ഇന്ന്
ലാസ്റ്റ് ഡേറ്റ് ആണെന്ന് അറിയാഞ്ഞിട്ടൊന്നുമല്ലലോ
പൊട്ടാനായി
നിൽക്കുന്ന പർവതം പോലെ നിൽക്കുന്ന അവളുടെ കാതുകളിലേക്ക് ഒട്ടും ദയ ഇല്ലാത്ത അയാളുടെ വാക്കുകൾ അവളുടെ
ഹൃദയം കുത്തി നോവിച്ചു
ഇരു കൈ
കൊണ്ടും മുഖം പൊത്തി കരഞ്ഞു ശിഫ
**----------**----------**
വരാന്തയിലൂടെ
പോകുന്ന പെൺകുട്ടികളുടെ നോട്ടത്തിലും ചിരിയിലും അവനേ കളിയാക്കലിന്റെ രുചി ഉള്ള പോലെ തോന്നി സുധീഷിന്
ഫസ്റ്റ്
പിരീഡ് കയിഞ്ഞ് സ്റ്റാഫ് റൂമിൽ പോകുന്ന
ഗീത ടീച്ചർ ഓഫീസ് റൂമിൽ മുഖം തായ്ത്തി
നിൽക്കുന്ന ഷിഫയെ കണ്ടു..
എന്ത്
പറ്റിയെന്നറിയാൻ വാതിൽ മറവിൽ നിന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു ടീച്ചർ
ഒന്നും
തിരിച്ചു കാണിക്കാതെ മുഖം തായ്ത്തി അവിടെ തന്നെ നിന്നു ശിഫ
എന്തോ
ചോദിക്കാനെന്ന രീതിയിൽ പ്രിൻസിപ്പാളിന്റെ അടുത്തേക്ക് വന്നു ടീച്ചർ
ക്ലാസ്സ്
ടെസ്റ്റിനെ കുറിച് സംസാരിച്ച ശേഷം പോകാൻ നിൽക്കുമ്പോൾ ശിഫയുടെ അടുത്ത് ചെന്ന്
കാര്യം തിരക്കി
ഫീ യുടെ
പ്രേശ്നമാണെന്ന് പറഞ്ഞപ്പോൾ പ്രിൻസിപ്പാളുമായി ടീച്ചർ സംസാരിച്ചു
അത്യാവിശ്യം
പഠിക്കുന്ന കുട്ടിയാണ് ഇത് വരെ കംപ്ലയിന്റ്സ് ഒന്നുമില്ല എന്ന പറഞ്ഞ ടീച്ചറുടെ
നിർബന്ധ പ്രകാരം നാളെ ഫീ കൊടുത്താൽ മതി എന്ന് പറഞ്ഞു
എന്തുപറ്റി
ശിഫ... എന്താ മോളിങ്ങനെ
വയ്യാണ്ടായിരിക്കുന്നെ..
ഫീസ് ഇന്ന്
ഇല്ലേൽ നാളെ തരാമെന്ന് പറഞ്ഞാൽ പോരെ എന്തിനാ ഇങ്ങനെ മിണ്ടാണ്ട് തല തായ്ത്തി
നില്കുന്നെ
അവളുടെ
കരഞ്ഞു കലങ്ങിയ കണ്ണുകളിലെ കണ്ണ് നീർ തുള്ളിയിൽ ഹൃദയം നീറുന്നുണ്ടെന്ന്
മനസ്സിലാക്കിയ ഗീത ടീച്ചർ അവളുടെ കൈ പിടിച്ചു
സ്റ്റാഫ് റൂമിലേ ഒഴിഞ്ഞ ഭാഗത്തേക്ക് കൂട്ടി കൊണ്ട് പോയി
അവളോട്
ചേർന്നൊരു ഒഴിഞ്ഞ ഭാഗത്തെ ബെഞ്ചിൽ ഇരുന്ന് ടീച്ചർ
വാത്സല്യത്തോടെ
അവളുടെ മുടിയിൽ തലോടി
ഇനി പറ
മോളേ.... എന്താ പ്രശ്നം
ഫീ എല്ലാ
മാസവും നിന്റെ മാമൻ അടക്കുന്നതല്ലേ..
പിന്നെ ഈ
പ്രവിശ്യമെന്തെ
ഇത് കേട്ട
അവളൊന്ന് ഞെടുങ്ങി
ബാബുക്കയാണെന്നും
ഫീ അടക്കുന്നതെന്ന കാര്യം ടീച്ചർ എങ്ങനെ അറിഞ്ഞെന്ന ഭാവത്തിൽ
നിറഞ്ഞ
കണ്ണുകൾ മിഴിച്ചു ടീച്ചറെ ഒന്ന് നോക്കി
നീ ഇങ്ങനെ
നോക്കണ്ട.. എന്നോട് ഉമ്മ എല്ലാ
കാര്യങ്ങളും പറഞ്ഞിട്ടുണ്ട്
എന്തുണ്ടെലും
എന്നോട് പറഞ്ഞോ സങ്കടപെടണ്ട
മോളേ
ഗീത
ടീച്ചറുടെ ചോദ്യം
അവളുടെ
മനസ്സിലേക്ക് ഇന്നലെ ഉണ്ടായിരുന്ന സംഭവങ്ങൾ മിന്നലടിച്ച പോലെ തെളിഞ്ഞു വന്നു
മുഖം
തായ്ത്തി... അവളുടെ മിഴികൾ വാർന്നൊലിച്ചു
അയ്യേ... ഷിഫമോളെന്തിനാ കരയുന്നെ അതിന് ഞാനൊന്നും
പറഞ്ഞില്ലാലോ
പത്താം
ക്ലാസ്സിൽ പഠിക്കുന്ന കുട്ട്യോളിങ്ങനെ കരയോ
ഇങ്ങനെ
കരഞ്ഞാൽ എനിക്കും സങ്കടാവും എന്താണേലും എന്നോട് പറ മോളേ
ഫീസ് അടക്കാൻ
എന്തേലും ബുദ്ധിമുട്ടുണ്ടോ
ടീച്ചറുടെ
വാക്കുകളും സാനിധ്യവും അവൾക്ക് ആശ്വാസം നൽകിയത് പോലെ
ഒരാളുടെ
മുൻപിലും അവളുടെ ബാബുക്കാനേ മോശക്കാരനാക്കി സംസാരിക്കാൻ അവൾക് കഴിയില്ലായിരുന്നു
അത്രക്ക് ഇഷ്ടമാണ് അവൾക് ബാബുക്കാനേ
അത് കൊണ്ട്
തന്നെ അവള് ഇന്നലെ നടന്ന സംഭവങ്ങൾ ടീച്ചറിൽ നിന്നും മറച്ചു വെച്ചു
വീട് പണി
നടക്കുന്നത് കൊണ്ട് ബാബുക്കാക്ക് പണത്തിന് ബുദ്ധിമുട്ടാണെന്നും രണ്ട് ദിവസം കഴിഞ്ഞാൽ എല്ലാം ശെരിയാകുമെന്നും പറഞ്ഞു
അവൾ
പക്ഷെ
ഒത്തിരി കുട്ടികളെ കണ്ടും പഠിപ്പിച്ചും പരിചയമുള്ള ടീച്ചറുടെ മുന്പിലെ അവളുടെ
വാക്കുകൾ സത്യസന്ധമല്ലെന്ന് ടീച്ചറിന് മനസ്സിലായെങ്കിലും അത് പുറത്ത് കാണിക്കാതെ
ഒന്നും
തിരിച്ഛ് പറയാണ്ട് ബാഗിൽ നിന്നും ഫീ അടക്കാൻ ആവശ്യമായ പണം എടുത്ത് അവളുടെ കയ്യിൽ
കൊടുത്തു
ഉള്ളൻ കൈകളിൽ
ടീച്ചർ തന്ന പണം കണ്ടവള്
വാക്കുകൾ
കിട്ടാണ്ട് വിതുമ്പി.....
അള്ളാഹ് വേണ്ട ടീച്ചർ... ഇത് വേണ്ട
ടീച്ചറുടെ
കയ്യിലേക്ക് അത് തിരകെ വെച്ചോണ്ട് അവള് പറഞ്ഞു
അതെന്താ
മോളേ.. ഞാൻ തന്നതാണെന്ന് പറയണ്ട ഓഫീസിൽ
മോള് ഇത് അടച്ചോ തല്ക്കാലം
പിന്നെ
തിരിച്ചു തരുന്നത് ആലോചിച്ചിട്ടാണേൽ സങ്കടപെടണ്ട
നീ നല്ല
കുട്ടിയായി പഠിച്ചു മിടുക്കി ആയി ജോലി ഒക്കെ ചെയ്ത് കയ്യിൽ പണമുണ്ടാകുമ്പോ എനിക്ക്
തന്നാൽ മതി
അത് വരെ
എന്നെ മറക്കാണ്ടിരിക്കാൻ ഞാൻ തരുന്ന ഒരു
സമ്മാനമായി കരുതിയാൽ മതി ഇത്
ഗീത
ടീച്ചറുടെ ആ വാക്കുകൾ അവളുടെ മനസ്സിനെ പിടിച്ചുണർത്തി..
പക്ഷെ ആ പണം
വാങ്ങാൻ അവളുടെ മനസാക്ഷി സമ്മതിച്ചില്ല...
പണം തിരികെ
കൊടുത്ത് എണീറ്റ് പോകാൻ നിന്ന അവളെ യശ്ചര്യത്തോടെ നോക്കി ടീച്ചർ
ഞാൻ മോൾക്ക്
ആരുമല്ലാത്തതു കൊണ്ടാണോ ഈ പണം വാങ്ങാത്തെ
പണം തിരികെ
നൽകിയതിൽ ഒത്തിരി സങ്കടപെട്ടുകൊണ്ട് ടീച്ചർ ചോദിച്ചു
ടീച്ചറിൽ
നിന്ന് അങ്ങനെ ഒരു ചോദ്യം അവളൊരിക്കലും പ്രേധീക്ഷിച്ചില്ല
ഇത്ര മാത്രം
സ്നേഹത്തോടെ സ്വന്തം മാമന്റെ ഭാര്യ ആയ
താഹിറ പോലും അവളോട് സംസാരിച്ചിട്ടില്ല
ടീച്ചർ......
അവരുടെ
സംസാരത്തിനിടയിലേക്ക് വർഗീസേട്ടൻ കയറി വന്നു
എന്തെ
വർഗീസേട്ട
10 D യിലെ റോയ് സർ
ഇന്ന് ലീവാണ് ടീച്ചറോട് അവിടെ ഒന്ന്
അവരുടെ
സംസാരത്തിൽ ഗൗരവം തോന്നിയത് കൊണ്ടാകണം വർഗീസേട്ടൻ മുഴുവൻ പറയുന്ന മുന്നേ ശിഫയുടെ
മുഖത്തേക്ക് നോക്കി നിന്നു
ആ....
ഞാൻ വരാം
വർഗീസേട്ടൻ
പൊക്കൊളു.....
പുസ്തകം
എടുത്ത് പോകാൻ നിൽക്കുന്നതിനിടെ ടീച്ചർ അവളുടെ തോളിൽ കൈ തട്ടി പറഞ്ഞു
എന്ത്
സങ്കടമുണ്ടേലും എന്നോട് പറയാം
നീയും എന്റെ
മോളും എനിക്ക് ഒരുപ്പോലെയാണ്
അവള് തിരകെ
കൊടുത്ത പണം അവളുടെ കയ്യിൽ തന്നെ ഏല്പ്പിച്ചു...
ഞാൻ
തന്നതാണെന്ന് ആരോടും പറയണ്ടാട്ടോ ഷിഫെ
അവളുടെ
മറുപടിക്ക് കാത്ത് നില്കാതെ ടീച്ചർ സ്റ്റാഫ് റൂമിന് വെളിയിലേക്കിറങ്ങുന്നത്
ശിഫ കണ്ണ്
മിഴിച്ചു നോക്കി നിന്നു
ഫീ അടച്ച്
മുഖമൊക്കെ കഴുകി ക്ലാസ്സ് റൂമിലേക്ക് ചെന്ന ഷിഫയെ എവടെ ആയിരുന്നു ഇത്ര നേരം എന്ന്
ചോദിച്ചോണ്ട് തെസ്‌റീനയും റാഹിലയും വിഷമം തിരക്കി
ആരോടും
പറയരുതെന്ന് ടീച്ചർ പറഞ്ഞത്കൊണ്ട്
ഒന്നുമില്ലെന്ന്
പറഞ്ഞവള് ഒഴിഞ്ഞു മാറി
ഉച്ചക്ക് ഊണ്
കഴിക്കാൻ നേരം
അടിപിടിയും
ബഹളവും കളിയാക്കലും എല്ലാം കൂടി
ആയപ്പോളെക്കും
അവളുടെ മൈന്റോക്കെ ഏകദെശം ഒന്ന് റെഡി ആയി
*--------*---------*-----------*
ക്ലാസ്
കയിഞ്ഞു പോകുമ്പോൾ ശിഫയുടെ കൂടെ
തെസ്‌റീനയും
റാഹിലയുമാകും എന്നും ഉണ്ടാവുക
മുഹ്സി
അവളുടെ ക്ലാസ്സിലെ കൂട്ടുകാരോടപ്പം മാങ്ങക്ക് കല്ലെറിഞ്ഞും തെണ്ടി തിരിഞ്ഞും
വീട്ടിലേക്ക് പോകും
ഒരു തനി മരം കയറി പെണ്ണായത് ആയത് കൊണ്ട് അവളെങ്ങനെ ആടി
പാടിയെ വീട്ടിൽ പോകു...
സ്കൂളിന്റെ
മുൻപിൽ തന്നെ നിൽക്കുന്നുണ്ട്
തെസ്‌റീനയുടെ
കാമുകൻ യാസിറും
അവന്റെ
കൂട്ടുകാരൻ ആഷിഖും
ഈ ആഷിഖ്
എട്ടാം ക്ലാസ് മുതൽ ശിഫയുടെ പിറകെയുണ്ട്
അവളുടെ
വീടിന്റെ നാല് വീട് അപ്പുറത്താണ് അവന്റെ വീട്
പക്ഷെ ഇന്നേ
വരെ നേരിട്ട് അവന് അവളോട് ഇഷ്ടം പറഞ്ഞിട്ടില്ല
പക്ഷെ
ഷിഫക്ക് അറിയാം അവന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം
എന്നും
മുടങ്ങാതെ രാവിലെയോ വൈകീട്ടോ അവന് വരും
മുഖം
തായ്ത്തി വരുന്ന ഷിഫയെ കണ്ടപ്പോൾ അവനേ ശ്രദ്ധിക്കാൻ എന്ന രീതിയിൽ യാസിറിനോട്
ഉറക്കെ ശബ്ദമുണ്ടാക്കി സംസാരിച്ചു ആഷിഖ്
ആ ശബ്ദം
കേട്ട അവളൊന്ന്
മെല്ലെ
മുഖമുയർത്തി അവനേ ഒന്ന് നോക്കി
ആഷിഖിന്റെ
ഖൽബിൽ കൂട് കൂട്ടിയ ഇശ്‌ഖിന്റെ കൊട്ടാരത്തിലെ അഴകിന്റെ റാണിയുടെ നോട്ടം അവന്റെ
ഹൃദയത്തിലേക്ക് ആയ്ന്നിറങ്ങി
അവന്റെ
ചുണ്ടുകൾ അവൾക്കു മുൻപിൽ അവനുപോലും അറിയാണ്ട് പുഞ്ചിരിച്ചു
അവന്റെ ചിരി
കണ്ടില്ലെന്ന് നടിച്ചവൾ റാഹിലയോട് കുശലം പറഞ്ഞു നടന്നു നീങ്ങി
ആളൊഴിഞ്ഞ
പറമ്പിലൂടെ നടക്കുന്ന അവരുടെ പിറകിൽ ബോഡിഗാർഡ് എന്ന രീതിയിൽ ആഷിഖും യാസിറും പിറകെ
നടന്നു
ഇടക്കൊക്കെ
തെസ്‌റീന തിരിഞ്ഞു നോക്കുന്നുണ്ട്
യാസിറിനെ
ശിഫ
ആഷിഖിനെയൊന്ന് നോക്കുക പോലും ചെയ്യാണ്ട് നടത്തത്തിന് വേഗത കൂട്ടി
ഏടി...
ശിഫ.... നിനക്ക് ആഷിഖിനെ ഇഷ്ടമല്ലേ
എത്ര
കലാമയെടി അവന് പിറകെ നടക്കുന്നെ നിനക്കൊന്ന് പറഞ്ഞൂടെ അവനോട്
തെസ്‌റിയുടെ
വാക്കുകൾ കേട്ട ശിഫ
മിഴികൾ
കൂർപ്പിച്ചവൾ തെസരിയെ രൂക്ഷമായൊന്ന്
നോക്കി
നിന്നോട്
പറഞ്ഞോ അവന് എന്നെ ഇഷ്ടമാണെന്നു
ഇല്ലെല്ലോ
അത്രക്ക്
ചങ്കൂറ്റമുണ്ടെൽ അവന് ആദ്യം
എന്നെയിഷ്ടമാണെന്ന് എന്റെ മുഖത്തു നോക്കി
പറയട്ടെ അപ്പൊ കൊടുക്കാം ഞാൻ മറുപടി
അവനൊരിക്കലും അവളുടെ മുഖത്തു നോക്കി അത്
പറയില്ലാന്നു ഉറപ്പുള്ളത് കൊണ്ടാകാണം
അവളെങ്ങനെ പറഞ്ഞത്
പ്രണയത്തിന്റെ
ഒരു മൊട്ട് പോലും ശിഫയുടെ ഹൃദയത്തിൽ തളിരിട്ടിട്ടില്ല ഇത്ര കാലമായിട്ടും
അവൾക്ക്
പഠിക്കണം
ഉമ്മനെയും അനിയത്തിയേയും സ്വന്തമായി ഒരു
വീട്ടിലേക്ക് മാറ്റണം
അവരെ പൊന്ന്
പോലെ നോക്കണം
മനഃസമാധാനമായി
ആരുടേയും കുത്ത് വാക്കുകളില്ലാതെ ഒരു രാത്രിയെങ്കിലും കിടന്നുറങ്ങണം
ആരുടെ
മുൻപിലും തല കുന്നിക്കത്തെ ഉമ്മനെയും അനിയത്തിയേയും സ്നേഹ്ച്ചു ജീവിക്കണം
ഇത് വരെയുള്ള
ജീവിതത്തിൽ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അർഹതിയില്ലന്ന് അവള് സ്വയം
മനസ്സിലാക്കിയതാണ്
അർഹതിയില്ലാത്തതിനെ
ആഗ്രഹിക്കരുതെന്ന് അവളുടെ ഉമ്മ എപ്പോളും പറയുന്നതാണ്
ആഗ്രഹിച്ചാൽ
അത് കിട്ടണം പ്രണയിച്ചാൽ ഒന്നിക്കണം
പക്ഷെ
അവൾക്കറിയാം ഉപ്പയില്ലാത്ത അവള് ഇന്ന് ജീവിക്കുന്നത് കൂടെയുള്ളവരുടെ ദയ കൊണ്ട് മാത്രമാണെന്ന്
അത് കൊണ്ട്
മറ്റുള്ളവരെ കണ്ണീരിലാക്കി സ്വന്തം ഇഷ്ടം തുറന്ന് പറഞ്ഞു ഒരാളെയും ജീവിതത്തിൽ
സ്വന്തമാക്കാൻ കഴിയില്ല എന്ന് നന്നായി അറിയാം ഈ പത്താം ക്‌ളാസ്സുകാരിക്ക് .. ആർക്കും സ്വയം ഒരു ബാധ്യത ആയി മാറാൻ
അവളൊരിക്കലും ആഗ്രഹിച്ചിരുന്നില്ല
പക്ഷെ ഈ
ആഷിഖിന്റെ സാനിധ്യം അവൾക്കൊരു ശല്യമായി തോന്നിയിട്ടില്ല ഒരിക്കലും
പക്ഷെ പ്രണയം
അത് ലക്ഷ്യങ്ങളെ തകർക്കുമെന്ന് എവിടെയോ വായിച്ചറിഞ്ഞതിന്റെ പേരിൽ അവന്റെ സാനിധ്യം
കണ്ടെന്നും കണ്ടില്ലെന്നും നടിച്ചു നടന്നവൾ
**-------**--------**
കുമാരേട്ടന്റെ
അടക്ക തോട്ടം എത്തുന്നതിനു തൊട്ട് മുൻപുള്ള മാവിൻ ചുവട് എത്തിയപ്പോൾ ആഷിഖ് അവളുടെ
മുൻപിലേക്ക് നിന്ന് കൈ കൊണ്ട് തടഞ്ഞു നിർത്തി
ഒരു നിമിഷം
അവളൊന്ന് ഞെട്ടി
പ്രണയം
ജ്വലിക്കുന്ന അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു
കണ്ണുകളിലേക്ക്
സൂക്ഷിച്ചു നോക്കിയാൽ പ്രണയം ഹൃദയത്തിൽ പടരുമെന്ന് തെസ്‌റീന പറയാറുള്ളത് കൊണ്ടാകണം
അവള്
പെട്ടന്ന് മുഖം മാറ്റി...
അവളുടെ
ദേഷ്യം പിടിച്ച കണ്ണുകൾ ചുവന്നു കവിളുകൾ
തുടുത്തു പേടികൊണ്ടവളുടെ ചെറു റോസാപൂ
പോലുള്ള ചുണ്ടുകൾ വിറച്ചു
ആഷിഖെ.... വഴിയിൽ നിന്ന് മാറുന്നുണ്ടോ
ഇല്ലേൽ ഞാൻ
ബാബുക്കനോട് പറയും
മുഖത്തു
നോക്കാതെ അവളത് പറഞ്ഞൊപ്പിച്ചു
ഇങ്ങനെ
ആണേലും ആ പേര് ഒന്ന് വിളിച്ചല്ലോ എന്ന ഒരു സമാധാനം അവനിലുണ്ടായി
ഇത്തിരി
ഇഷ്ടം അവളുടെ ഖൽബിൽ ഇല്ലേൽ അവളെന്റെ
മുഖത്തു നോക്കുമായിരുന്നു
പൊട്ടി
തെറിച്ചു സംസാരിക്കുമായിരുന്നു
പക്ഷെ
ഇതിപ്പോ നാണവും പേടിയും കയറിയ മുഖമാണ് ആഷിഖ് അവിടെ കണ്ടത്
ചിരിച്ചുകൊണ്ട്
കൈ മാറ്റി മാറി നിന്ന് ആഷിഖ് അവള് നടന്നു നീങ്ങുന്നത് നോക്കി നിന്നു
യാസിറെ....
അവൾക്ക്
എന്നോട് ഇച്ചിരി ഇഷ്ടം ഉണ്ടേൽ അവളൊന്ന് തിരിഞ്ഞു നോക്കും എന്നെ
തിരിയൂല മോനെ അത് ശിഫ ആണ് ... എനിക്കറിയാം അവളെ
ബെറ്റിനുണ്ടോ
നീ......
രണ്ട് പേരും
കൂടെ 100 രൂപക്ക് ബെറ്റ് വെച്ചു
ഇമ വെട്ടാതെ അവളുടെ ഒരു നോട്ടത്തിനായി ആഷിഖ്
ആ വഴിയോരത്തേക്ക് നോക്കി നിന്നു
അടക്കാ
തോട്ടത്തിന്റെ മറവിലേക്ക് നടന്നകലുന്നതിന്
തൊട്ട് മുൻപേ അവളൊന്ന് നിന്നു
അവിടെ
യാസിറിന്റെ
നെഞ്ച് പിടച്ചു
റബ്ബേ ന്റെ
നൂറ്......
ആഷിഖിന്റെ
ഖൽബിലും ചുണ്ടിലും ചിരി പടർന്നു...
( തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
ഭാഗം 6
Comments
Post a Comment