സംശയങ്ങളും മറുപടികളും 4




 *1⃣❓ നിസ്കരിക്കാത്ത ഭര്‍ത്താവിനെ നിസ്കരിക്കാന്‍ ഉപദേശിക്കണോ ...?*

*2⃣❓ ആത്മഹത്യ ചെയ്തവന്റെ മേൽ മയ്യിത്ത് നിസ്കരിക്കേണ്ടതുണ്ടോ ...?*

*3⃣❓ പുകവലിക്കുന്ന ഭര്‍ത്താവിന് ശാരീരികബന്ധം വിലക്കാമോ ...?*

*4⃣❓ മതനിഷേധിയായ ഭര്‍ത്താവ് ...*

 *5⃣❓ മഹർ ഭാര്യയ്ക്ക് അവകാശപ്പെട്ടതാണല്ലോ എന്നിരിക്കെ ആ മഹർ ഉപയോഗിച്ച് ഭർത്താവ് ബിസിനസ് ചെയ്താൽ, അതിന്റെ ലാഭവിഹിതം ഭാര്യ ആവശ്യപ്പെട്ടാൽ കൊടുക്കൽ നിർബന്ധമാണ് അല്ലേ...?*

*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
_അള്ളാഹുവിന്റെ തിരുനാമത്തിൽ അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അള്ളാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ._..

 *1⃣❓ നിസ്കരിക്കാത്ത ഭര്‍ത്താവിനെ നിസ്കരിക്കാന്‍ ഉപദേശിക്കണോ ...?*

_✍🏻 മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_

🅰. നന്മ കൊണ്ട് കല്‍പിക്കലും തിന്മ വിരോധിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. മറ്റുള്ളവരെ നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുക എന്ന മഹത്തായ ഉത്തരവാദിത്വം കൂടിയാണത്. നമ്മോട് ഏറ്റവും ബന്ധപ്പെട്ടവര്‍ നമ്മോടൊപ്പം സ്വര്‍ഗത്തിലുണ്ടാവണമെന്ന് നാം ആഗ്രഹിക്കാതിരിക്കില്ല. അതിന് നാം പരസ്പരം സഹായിക്കേണ്ടതുമുണ്ട്. നന്മ കല്‍പിക്കപ്പെടാനും തിന്മ വിരോധിക്കപ്പെടാനും കൂടുതല്‍ ബന്ധപ്പെട്ടത് നമ്മോട് കൂടുതല്‍ അടുത്തവര്‍ തന്നെയാണ്...

നിസ്കരിക്കാതിരിക്കുകയെന്നത് വലിയ കുറ്റം തന്നെയാണ്. അത്തരം ആളുകളെ കല്‍പിച്ചിട്ടും നിസ്കരിക്കാതെ വന്നാല്‍ ഇസ്‍ലാമിക ഭരണം നിലനില്‍ക്കുന്നിടത്ത് കൊന്നു കളയണമെന്നാണ് നിയമം. അത്രയും ഗൗരവമുള്ള കുറ്റമാണ് നിസ്കാരമുപേക്ഷിക്കുകയെന്നത്. അത് ചെയ്യാത്തവരെ ചെയ്യാന്‍ കല്‍പിക്കല്‍ നിര്‍ബന്ധമാണ്. പക്ഷെ അത്തരം കല്‍പന മൂലം പിണക്കം പോലെ എന്തെങ്കിലും ബുദ്ധിമുട്ട് വന്ന് ചേരുമെന്ന് ഭയന്നാല്‍ ആ കടമ നിര്‍വഹിക്കേണ്ടതില്ല. നിസ്‍കരിക്കാത്ത ഭര്‍ത്താവിനെ ഭാര്യക്കും ഉപദേശിക്കാം. അത് മൂലം പിണക്കമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുമെന്ന് ഭയന്നാല്‍ അത് ചെയ്യേണ്ടതില്ല. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ☝️

*2⃣❓ആത്മഹത്യ ചെയ്തവന്റെ മേൽ മയ്യിത്ത് നിസ്കരിക്കേണ്ടതുണ്ടോ ...?*

🅰.ഉണ്ട്. മാത്രമല്ല ആത്മഹത്യ ചെയ്തവനും അല്ലാതെ മരിച്ചവനും നിസ്കാരം, കുളപ്പിക്കൽ, മറ്റു പരിപാലനങ്ങൾ  എന്നിവയിൽ ഒരുപോലെയാണ്. കാരണം മരണപ്പെട്ട എല്ലാ മുസ്ലിം പുരുഷന്റെയും സ്ത്രീയുടെയും മേൽ മയ്യിത്ത്  നിസ്കരിക്കൽ നിർബന്ധമാണ്. അവൻ നല്ലവനോ, തെമ്മാടിയോ, മഹാപിപിയോ, ആണെങ്കിലും ശരി. എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്...

എന്നാൽ ആത്മഹത്യ ചെയ്ത ഒരു മയ്യത്തിന്റെ മേൽ നിസ്കരിക്കാതെ വിട്ടുനിൽക്കുകയും എന്നിട്ട് സ്വാഹാബികൾ നിസ്കരിക്കുകയും ചെയ്തു. എന്ന് മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ വന്നിട്ടുണ്ട്. അത് ആത്മഹത്യയിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനായിരുന്നു. ഇത് നബി (സ) ക്ക് മാത്രം ബാധകവുമാണ്. മറ്റുള്ളവർ നിസ്കരിക്കിതിരിക്കേണ്ടതില്ല ...
( ഇബ്നു ഖാസിം 3/192,193 )

 *3⃣❓ പുകവലിക്കാരനായ ഭര്‍ത്താവുമായി ശാരീരികബന്ധം ഉപേക്ഷിക്കാന്‍ ഭാര്യക്ക് അനുവാദമുണ്ടോ ? പുകവലി തുടര്‍ന്നാല്‍ താന്‍ ശാരീരിക ബന്ധത്തിന് തയാറാവില്ലെന്ന് എന്റെ ഭാര്യ ശപഥം ചെയ്തിരിക്കുന്നു. ഇസ് ലാമിക ദൃഷ്ട്യാ ഭര്‍ത്താവിന് ശാരീരിക ബന്ധം വിലക്കാന്‍ ഭാര്യക്ക് അനുവാദമുണ്ടോ ...?*

🅰.നിങ്ങളുടേത് വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ്. വിവാഹ ബന്ധം ഇസ്ലാമില്‍ വളരെ പരിപാവനമായി കാണുന്ന ഒരു ബന്ധമാണ്. നിങ്ങള്‍ക്ക് സമാധാന പൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ...

തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്...(അര്‍റൂം 21 )

ദമ്പതികള്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ ഈ അടിസ്ഥാന കാര്യങ്ങളില്‍ നിന്നാണ് കുടുംബ ജീവിതം നയിക്കേണ്ടത്. ഇരു പങ്കാളികളും തങ്ങളുടെ ഇണയെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും പരമാവധി പരിശ്രമിക്കണം. അനാരോഗ്യകരവും കുറ്റകരവുമായ കാര്യങ്ങള്‍ ഉപേക്ഷിക്കണം. തന്റെ പങ്കാളിക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ജീവിക്കലും പ്രവര്‍ത്തിക്കലും ദുശ്ശീലങ്ങള്‍ ഒഴിവാക്കലും വളരെ പ്രധാനപ്പെട്ട കാര്യം തന്നെ...

പുകവലി തീര്‍ച്ചയായും പങ്കാളിക്ക് മാത്രമല്ല, അയാളുമായി ബന്ധപ്പെടുന്ന മറ്റുള്ളവര്‍ക്കും പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ടു തന്നെ അത്തരമൊരു ദുശ്ശീലം ഇല്ലാതാക്കാന്‍ ഭര്‍ത്താവിനെ ഉപദേശിക്കുന്നതും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനെയും അംഗീകരിക്കേണ്ടതാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനോട് കര്‍ക്കശമായ നിലപാടെടുക്കാന്‍ പാടില്ല. ആരോഗ്യം നശിപ്പിച്ചു കളയുന്ന ഭര്‍ത്താവിന്റെ ഈ ദുശ്ശീലം ക്രമേണ ക്രമേണ മാറ്റാന്‍ അവള്‍ പരിശ്രമിക്കട്ടെ. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും മനസ്സിനും ഇണങ്ങതും അനുയോജ്യവുമായ നടപടികളാണ് ഭാര്യ സ്വീകരിക്കേണ്ടത് ...

 *4⃣❓ രണ്ടു കുട്ടികളുള്ള കുടുംബിനിയാണ് ഞാന്‍. ഭര്‍ത്താവുമായുള്ള വിയോജിപ്പാണ് എന്റെ പ്രശ്നം. ഞങ്ങളുടെ വിവാഹം കഴിഞ്ഞശേഷമാണ് അദ്ദേഹം മുമ്പേ വിവാഹിതനും 3 കുട്ടികളുടെ പിതാവുമാണെന്ന വിവരം ഞാനറിയുന്നത്. മാത്രവുമല്ല അനറബിയായ അദ്ദേഹം ഇസ്ലാമിനെ അംഗീകരിക്കുകയോ ആരാധനകളനുഷ്ഠിക്കുകയോ ചെയ്യുന്നില്ല. മുഹമ്മദ് നബി (സ) യിലോ ഖുര്‍ആനിലോ തനിക്കു വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഞാന്‍ പലതവണ പറഞ്ഞുനോക്കിയെങ്കിലും പിന്മാറുന്നില്ല. എന്തു ചെയ്യണം ...?*

_✍🏻 മറുപടി നൽകിയത് : സൈനബുല് ഗസ്സാലി_

🅰. വിവാഹത്തിന്നു മുമ്പ് വരനെക്കുറിച്ചു പഠിക്കുന്നതില്‍ നിങ്ങളുടെ രക്ഷാധികാരികള്‍ അലംഭാവം കാണിച്ചുവെന്നു വ്യക്തം. അവരുടെ ബാധ്യത അവര്‍ നിര്‍വ്വഹിച്ചില്ല ...

ഒരു പുരുഷന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത് തെറ്റൊന്നുമല്ല. ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്തണമെന്നേയുള്ളൂ. പക്ഷെ താന്‍ വിവാഹിതനാണെന്ന വിവരം അദ്ദേഹം നിങ്ങളോട് പറയേണ്ടതായിരുന്നു. അതായിരുന്നു മാന്യത...

ഇസ്ലാമിനെ അംഗീകരിക്കുകയോ ആരാധനകളനുഷ്ഠിക്കുകയോ ചെയ്യുന്നില്ല എന്നത് ഗര്‍ഹണീയമായ പ്രശ്നം. അനറബിയായതുകൊണ്ടു മാത്രം അദ്ദേഹം ഇസ്ലാമിനെ എതിര്‍ക്കേണ്ടതില്ലല്ലോ. അനറബികളായിരുന്നു പലപ്പോഴും ഇസ്ലാമിന്റെ ഏറ്റവും പ്രധാന സംരക്ഷകര്‍. പല പണ്ഡിതന്മാരും അനറബികളായിരുന്നുവെന്നതു സത്യം. ബുഖാരിയും മുസ്ലിമും തന്നെ ഉദാഹരണം...

ഏതായാലും സര്‍വ്വ മാര്‍ഗ്ഗേണയും അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുക. ഇസ്ലാമിക വിശ്വാസം സ്വീകരിക്കാന്‍ ഉപദേശിച്ചുകൊണ്ടിരിക്കുക. വഴങ്ങുന്നില്ലെങ്കില്‍ വേര്‍പിരിയുകയേ മാര്‍ഗ്ഗമുള്ളൂ... കാരണം മുസ്ലിമല്ലാത്ത ഒരു ഭര്‍ത്താവിന്റെ കൂടെ കഴിയാന്‍ മുസ്ലിം സ്ത്രീക്ക് അനുവാദമില്ല...

 *5⃣❓ മഹർ ഭാര്യയ്ക്ക് അവകാശപ്പെട്ടതാണല്ലോ എന്നിരിക്കെ ആ മഹർ ഉപയോഗിച്ച് ഭർത്താവ് ബിസിനസ് ചെയ്താൽ, അതിന്റെ ലാഭവിഹിതം ഭാര്യ ആവശ്യപ്പെട്ടാൽ കൊടുക്കൽ നിർബന്ധമാണ് അല്ലേ...?*

_✍🏻മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_

🅰, മഹർ ഭാര്യയുടെ സമ്പത്താണ്. അതവള്‍ക്ക് ഭര്‍ത്താവിനോ മറ്റുള്ളവര്‍ക്കോ ദാനം ചെയ്യുകയോ വില്‍ക്കുകയോ അതുപയോഗിച്ച് ബിസിനസ്സില്‍ ഷെയര്‍ ചേരുകയോ ആവാം. ചോദ്യത്തില്‍ പറഞ്ഞ രൂപത്തില്‍ ഭാര്യ ഏത് നിലക്കാണ് മഹര്‍ ഭര്‍ത്താവിനു നല്‍കിയതെന്ന് നോക്കേണ്ടതുണ്ട്...

ദാനമായോ കടമായോ നല്‍കിയതാണെങ്കില്‍ അവള്‍ക്ക് ലാഭവിഹിതത്തില്‍ അവകാശമുണ്ടാവുകയില്ല. ബിസിനസില്‍ പങ്കു ചേരുകയെന്ന നിലയിലാണെങ്കില്‍ മറ്റു ഷയര്‍ ഹോള്‍ഡേഴ്സിനെപ്പോലെ ഭാര്യക്കും ലാഭവിഹിതമുണ്ടാവും. ഭാര്യയുടെ സമ്മതമില്ലാതെ നിര്‍ബന്ധപൂര്‍വ്വം മഹര്‍ എടുത്തതാണെങ്കില്‍ അത് പിടിച്ച് പറിയാണ്. لَوْ اتَّجَرَ الْغَاصِبُ فِي الْمَالِ الْمَغْصُوبِ فَالرِّبْحُ لَهُ فِي الْأَظْهَرِ  പിടിച്ച് പറിച്ച ആള്‍ ആ സമ്പത്തില്‍ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കിയാല്‍ ലാഭവിഹിതം പിടിച്ച് പറിച്ച ആള്‍ക്കാണെന്നാണ് നിയമം. (نهاية 5/184) ഈ നിയമമനുസരിച്ചും ഭാര്യക്ക് ലാഭവിഹിതമുണ്ടാവുകയില്ല ...

കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൗഫീഖ് നല്‍കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ,,,

     

Comments