തലയണമന്ത്രം - ഭാഗം - 4


വാതിൽ പൊളിയിൽ ഉച്ചത്തിൽ തട്ടുന്ന ശബ്ദം ശിഫയുടെ കാതുകളിൽ മുഴങ്ങി

സമയം 8 കഴിഞ്ഞു 5 മിനിറ്റ് ആയിട്ടുണ്ട്
9:30 ന് മുൻപേ സ്കൂളിൽ എത്തണം ഇല്ലേൽ 10 രൂപ ഫൈൻ ആണ്

അവള് ശടകുട ചാടി എണീറ്റു വാഷ് റൂമിലേക്ക് ഓടി

സീനത്ത് മുഖം കഴികി നേരെ അടുക്കളയിലേക്കും

അടുക്കളയിൽ നിന്ന് പാത്രത്തിന്റെ ശബ്ദത്തേക്കാൾ ഉമ്മാന്റെ പിറു പിറുപ്പാണ് കൂടുതൽ  കേൾക്കുന്നത്

ഒന്നിനും ഒരു ഉത്തരവാദിത്യവുമില്ല മൂട്ടിൽ സൂര്യൻ ഉദിക്കുവോളം നേരം കിടന്നുറങ്ങും
അവൾക് വയ്യന്നറിഞ്ഞാലെലും ഒന്ന് വന്നൂടെ

എന്താ ഉമ്മ ഇങ്ങളിങ്ങനെ ഒറ്റക്ക് പിറുപിറുക്കുന്നെ
ഉറങ്ങി പോയതാണ് ഉമ്മ..  അല്ലാണ്ട് മടി പിടിച്ചു കിടന്നതൊന്നുമല്ല
സീനത്ത് ഉമ്മാടെ മുഖത്ത് നോക്കി ചിരിച്ചോണ്ട് പറഞ്ഞു

ആഹാ...  തമ്പുരാട്ടി എഴുന്നെള്ളിയോ
താഹിറക്ക് വയ്യാന്നു  അറിയുന്നതല്ലേ സീനത്തെ
എന്നാലെലും നിനക്കൊന്ന് നേരത്തെ എണീറ്റ് വന്നൂടെ

മരുമകളെ ന്യായീകരിച്ചുള്ള ഉമ്മയുടെ സംസാരം സീനത്തിന് അത്ര പിടിച്ചില്ലേലും അവളത് കാര്യമാക്കാതെ അടുപ്പിനടുത്തേക്ക് ചെന്നു

അടുപ്പത്ത് ചായക്കുള്ള വെള്ളം തിളക്കുന്നുണ്ട്

ഇന്നലെ അരച്ച് വെച്ച ദോശമാവ് എടുത്ത് ഒന്ന് നന്നായിട്ട് ഇളക്കി
ദോശ ചട്ടി അടുപ്പത്തോട്ട് വെച്ചു

സീനത്തെ..... 

വാതിൽ പടിയിൽ നിന്നും തല അകത്തേക്കിട്ട് താഹിറയുടെ മധുരമായ വിളി

വയ്യാത്തോണ്ടാ ഞാനിന്ന് അടുക്കലിയിലേക്ക് വരാഞ്ഞേ...  വല്ലാത്ത നടുവേദന
കിടന്നോടത്ത് നിന്ന് പൊന്താൻ കഴിയണ്ടേ

സാരല്ല്യ താഹിറ ...  നീ പോയി കിടന്നോ
മേല് ഇളക്കണ്ട.......

സീനത്തിന് എല്ലാരോടും സഹതാപമാണ്
റൂമിന് പുറത്ത് അവളുടെ വിശാദ മുഖം ആരും ഇത് വരെ കണ്ടിട്ടില്ല
എന്ത് ബുദ്ധിമുട്ടാണേലും പ്രയാസമാണേലും
ഉള്ളിൽ തീ എരിയുമ്പോളും അവള് ചിരിച്ചോണ്ട്
നിൽക്കും
അതെ ഇവിടേം അവള് ചെയ്തേ
ശെരിക്കും നടുവേദനയാണ്  സീനത്തിനെ രാവിലേ തളർത്തി കിടത്തിയത്
പക്ഷെ അത് പുറത്ത് കാണിക്കാതെ പതിവ് പോലുള്ള ജോലി വീണ്ടും തുടർന്നു

ഈ നേരം താഹിറ മുറിയിൽ പോയി മനോരമ ആഴ്ചപ്പതിപ്പിലെ നോവലും വായിച്ചോണ്ട് കിടക്കുവാണ്

*----------*-----------*-----------*

ഷിഫാന കുളിയെല്ലാം കയിഞ്ഞ് നേരെ അടുക്കളയിലേക്ക് ഓടി വന്നു

ഇന്നലെ രാത്രിയിലെ ഒരു ഭാവങ്ങളും ഇല്ല ഉമ്മയുടെയും മകളുടെയും മുഖത്ത്

ഉമ്മാ.... 

ഇന്നിനി ഇപ്പൊ ചോറ് ഉണ്ടാവൂല്ലല്ലോ

ആ ഇനി ഇപ്പൊ ചോറ് ഇല്ലാത്ത ഒരു കുറവ് മാത്രേ ഒള്ളു..
ദോശയും തക്കാളി കൂട്ടാനും കൊണ്ടോയ്ക്കോ ശിഫ

തക്കാളി കൂട്ടാനോ.......
ഇങ്ങൾക്കറിയൂലെ അത് കൊണ്ടോയ ഒരു തരി എനിക്ക് കിട്ടൂല ഒക്കെ ഓള്മാര്  എടുത്തോണ്ടുവും

സാരല്യടി എണീക്കാൻ നേരം വൈകിയൊണ്ട് അല്ലെ ...   ആ കുട്ട്യോളെങ്കിലും തിന്നോട്ടെ


സീനത്തിന്റെ  തക്കാളി കൂട്ടാന്ക്ക് നല്ല
ഡിമാൻഡ് ആണ് ശിഫയുടെ ഫ്രണ്ട്‌സ്ന്റെ ഇടയിൽ

  ചോറ്റു പാത്രം തുറക്കേണ്ട താമസം   മുട്ട പൊരിച്ചതും തക്കാളി കൂട്ടാനും അപ്പൊ കട്ടൊണ്ടോവും  തെസ്‌റീനയും റാഹിലയും
അത്രക്ക് കൈ പുണ്ണ്യമാണ് സീനത്തിന്

ശിഫ....... ഏടി......... 

അള്ളാഹ്...  മുഹ്‌സിനാന്റെ വിളിയാണല്ലോ അത്

അടുക്കളയിൽ നിന്നോണ്ട് ദോശ കഴിച്ചിരുന്ന ശിഫ അര കഷ്ണം ബാക്കി വെച്ച പ്ലേറ്റ് സീനത്തിന്റെ കയ്യിൽ കൊടുത്തിട്ട്  ബാഗും എടുത്ത് സിറ്റ്ഔട്ടിലേക്ക് ഓടി

 
9 മണി ആയിട്ടും ഷിഫയെ കാണാഞ്ഞിട്ട് തിരഞ്ഞു വന്നതാണ് അവളുടെ ബെസ്റ്റ് ഫ്രണ്ടും അയൽവാസിയുമായ മുഹ്സിന
അവളെക്കാൾ ഒരു ക്ലാസ് താഴെയാണ് മുഹ്സിനയെങ്കിലും ശിഫയുടെ  
 ഹൃദയത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരി അവളാണ്

രണ്ടുപേരിലുമുണ്ടാകുന്ന  ഓരോ സങ്കടങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും എല്ലാം അവർ പരസ്പരം പങ്കുവെക്കാറുണ്ട്
അത്രയും ആത്മാർത്ഥ സുഹൃത്തുക്കളാണ് ഷിഫയും മുഹ്‌സിയും

ശിഫയുടെ  വീട്ടിൽ നിന്ന് റോഡിലൂടെ  20 മിനുട്ട് നടക്കാനുണ്ട് സ്കൂളിലേക്ക്

പക്ഷെ കുമാരേട്ടന്റെ അടക്ക തോട്ടത്തിനരികിലൂടെ ഉള്ള  ഇടവഴിയിലൂടെ നടന്നാൽ  വെയിലും കൊള്ളാണ്ട്  വേഗത്തിൽ സ്കൂളിലെത്താം

മൂവാണ്ടൻ മാവും  ജാതിയും  പറിങ്കി മാവും നിറഞ്ഞ ഒരുപാട് മരങ്ങളുമുള്ള ഒരു വലിയ തോട്ടത്തിലൂടെ രണ്ട് പേരുംകൂടെ കൈ പിടിച്ചോണ്ട് നടന്നു

ഒരു തനി മരം കയറിയാണ് മുഹ്സിന
തോട്ടത്തിലെ ജാതിയും മാങ്ങയും എല്ലാം പറിച് ബാഗിൽ നിറയ്ക്കും എന്നിട്ട് വീട്ടിലുണ്ടായതാണെന്ന് പറഞ്ഞ് ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും കൊണ്ട് കൊടുക്കലാണ് അവളുടെ സ്ഥിരം പരിപാടി

പക്ഷെ ഷിഫക്ക് അതെല്ലാം പേടി ആയിരുന്നു

മുഹ്സി..... 

മ്മ്...

ഏടി...... മൂച്ചിപ്പെണ്ണേ....

എന്താടി...  അന്നോട് ആയിരം വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മൂച്ചി മൂച്ചി എന്ന് വിളിക്കരുതെന്ന്

നിന്റെ വിളി കേട്ടിട്ട് ഇപ്പൊ എല്ലാരും അങ്ങനെയാ വിളിക്കുന്നെ പണ്ടാറേ..

ഈ.......  സ്നേഹം കൊണ്ടല്ലെടി
ശിഫ പല്ല് ഇളിച്ചോണ്ട് കളിയാക്കി

എന്താ ഇയ്യ് പറയാൻ വന്നേ...  എന്തോ പ്രേശ്നണ്ടല്ലോ എന്താണ് പെണ്ണെ എന്നോട് പറയാൻ കൊള്ളാത്ത വല്ല രഹസ്യമാണോ

അതല്ല മുഹ്സി... 

ഇന്നലെ വീട്ടിൽ നടന്ന സംഭവങ്ങൾ ഓരോന്ന് വള്ളി പുള്ളി വിടാതെ അവളോട് പറഞ്ഞു ശിഫ
പറഞ്ഞ് കഴിഞ്ഞപ്പോൾ രണ്ടു പേരുടെയും കണ്ണ് നിറഞ്ഞിരുന്നു

പിന്നെ കുറച്ച് നേരം വെറും ചളി നിറഞ്ഞ തമാശ പറഞ്ഞോണ്ടിരുന്നു മുഹ്സി
ശിഫയുടെ മുഖത്ത് ചിരി വിടരുന്ന വരെ അത് തുടർന്നു

പെണ്ണെ ഇങ്ങനെ കഥ പറഞ്ഞോണ്ട് നടന്ന നാളെയെ അവിടെ എത്തുവൊള്ളു
മുഹ്സി നടത്തത്തിന് വേഗത കൂട്ടി

അടക്കാ തോട്ടം കയിഞ്ഞ് ഒരു മുള്ള് വേലിയിൽ തീർത്ത  ഇടവഴിയിലൂടെ   നടക്കുമ്പോൾ ശിഫയുടെ വേഗത വീണ്ടും  കുറഞ്ഞു

ഇടക്കിടക്ക് തിരിഞ്ഞു ആരുടെയോ മുഖം തിരയുന്നുപോലെ

വല്ലാണ്ട് നോക്കണ്ട പെണ്ണെ ഓന് ഇന്ന് വന്നിട്ടില്ല
മുഹ്സി കാളിയാക്കി

അതിനെ ചൊല്ലി അങ്ങോട്ടും ഇങ്ങോട്ടും  കളിയാക്കി സ്കൂളിലെത്തിയത് അറിഞ്ഞില്ല രണ്ടാളും

**__________**____________**

ഗീത ടീച്ചർ ക്ലാസ്സിലേക്ക് കയറിവരുമ്പോൾ ആൺകുട്ടികൾ ആരും അവരവരുടെ ബെഞ്ചിൽ ആയിരുന്നില്ല
തല തെറിച്ച ബാക്ക് ബെഞ്ചിലെ മൂന്നാളും ഡെസ്കിന്റെ മുകളിലായിരുന്നു

ഗുഡ് മോർണിംഗ് ടീച്ചർ

എന്ന ശബ്ദം കാതിൽ പതിഞ്ഞപ്പോളാണ്
പകുതിയിൽ കൂടുതൽ കുട്ടികളും ടീച്ചർ ക്ലാസ്സിൽ എത്തിയ വിവരം അറിയുന്നത്

------------------------ == ----------------------

പ്രെസെന്റ് എടുക്കൽ കഴിഞ്ഞപാട് അഹ്‌സന അസ്‌ലം എന്ന കുട്ടി ഒരു പൊതിയുമായി ടീച്ചറുടെ അടുക്കലേക്ക് പോയി

ടീച്ചർ......  ഇന്നലെ എന്റെ ഉപ്പച്ചി  ഗൾഫിൽ നിന്ന് വന്നു
ഇത് ടീച്ചർക്ക് തരാൻ പറഞ്ഞതാ

വില കൂടിയ ഒരു പേന ടീച്ചർക്ക് സമ്മാനായി കൊടുത്തു അഹ്‌സന

ഇത് കണ്ടിരുന്ന എല്ലാവരുടെ മുഖത്തും നല്ല സന്തോഷമായിരുന്നു
ശിഫയുടെ മുഖം ഒഴികെ

അധികമൊന്നുമില്ലേലും അവളൊരു നിമിഷം ഉപ്പാനെ വീണ്ടുമോർത്തു
മറ്റുള്ളവരുടെ മുൻപിൽ ചിരി വിടർത്താൻ ശ്രേമിച്ചേലും അറിയാതെ അവളുടെ 
കണ്ണുകൾ നിറഞ്ഞു
ആരും കാണാതിരിക്കാൻ ഷാളിന്റെ ഒരറ്റം കൊണ്ട് കണ്ണ് തുടച്ച ഷിഫയെ കണ്ട  തെസ്‌റീന ചേർത്ത് പിടിച്ചു

എല്ലാവരും ബുക്ക്‌ എടുത്തേ
ടീച്ചറുടെ ശബ്ദമുയർന്നു

നമ്മളിന്നലെ സ്പന്ദനം എന്ന വിഷയമല്ലേ പഠിച്ചത്

അതിലെ രണ്ട് ചോദ്യങ്ങൾ  ഹോം വർക്ക് തന്നിരുന്നല്ലോ
എഴുതിയവരൊക്കെ വന്ന് കാണിച്ചേ അല്ലാത്തവർ അവടെ എണീറ്റ് നിന്നാൽ മതി
ഇനി ഇപ്പൊ ആരും എഴുതാൻ നിൽക്കണ്ട 

ഫസ്റ്റ് പിരീഡ് തന്നെ കയറി വന്ന ഗീത ടീച്ചറെ ചോദ്യം കേട്ടപ്പോൾ ശിഫയുടെ കണ്ണിൽ മിന്നൽ അടിച്ചപോലെ

ശിഫയുടെ മുഖം കണ്ടപാട് അപ്പുറവും ഇപ്പുറവും ഇരിക്കുന്ന തെസ്‌റീനയും റാഹിലയും കാര്യം തിരക്കി.. സ്കൂളിലെത്തിയ അവളുടെ നിഴല് പോലെ ഉണ്ടാകുന്ന രണ്ടുപേരാണ്  തെസരിയും റാഹിലയും

 അവളൊന്നും പറയണ്ട് മുഖം തായ്ത്തി 

ഇന്നലെ രാത്രിയിൽ വീട്ടിലുണ്ടായ സംഭവങ്ങൾക്കിടയിൽ  ഹോം വർക്കിന്റെ കാര്യം ആകെ മറന്നിരുന്നു ശിഫ

ഈ നേരത്താണ്
ബാക്ക് ബെഞ്ചിലേ ആഷിക്കും രാഹുലും ആകെ വെപ്പ്രാളെ പെടുന്നത്

തൊട്ട് മുന്പിലെ ബെഞ്ചിൽ നിന്ന് എഴുതിയവന്റെ നോട്ട് വാങ്ങി എഴുതാൻ നോക്കുന്ന രാഹുലിനെ ഗീത ടീച്ചർ ചോക്ക് കൊണ്ടെറിഞ്ഞു

ഗീത ടീച്ചർ കൈ തണ്ടയിൽ നുള്ളിയാൽ അവിടെ പിന്നെ രോമം പോലും മുളക്കില്ല അമ്മാതിരി നുള്ളാണ്
ഇത് പേടിച്ചിട്ടാണ് എല്ലാവരും ടീച്ചറെ ക്ലാസ്സിൽ മരിയാതക്ക് ഇരിക്കുന്നത്

നുള്ളലിന്റെ സുഖം കൂടിയപ്പോ
രണ്ട് കാലും മാറി മാറി കുത്തിയും പൊന്തിയും
രാഹുല് തുള്ളി ചാടി
  പെൺകുട്ടികളുടെ  മുൻപിൽ ഹീറോ എന്ന് തെളിയിക്കാൻ വേണ്ടി അളിഞ്ഞ ഒരു ഇളിയും മുഖത്തു വെച്ച് പിടിപ്പിച്ച പോലെ

ഇത് കണ്ട് പെൺകുട്ടികളുടെ ഇടയിൽ നിന്നും ചിരി ഉയർന്നു

രാഹുലിനെ നുള്ളുന്നത് കണ്ടപ്പോൾ ശിഫയുടെ മുഖം വിളറി
പേടിച് എണീറ്റ് നില്കാൻ നേരം
തെസ്‌രി തടഞ്ഞു
അവളുടെ ബുക്ക്‌ വാങ്ങി എഴുതാൻ തുനിഞ്ഞ തെസ്‌റിയുടെ കയ്യിൽ നിന്ന് ബുക്ക്‌ വാങ്ങി അവളെണീറ്റു നിന്നു

രാഹുലിന്റെ അടുത്ത് നിന്ന് തിരിഞ്ഞ ഗീത ടീച്ചർ
പെട്ടന്നാണ്  എണീറ്റവരുടെ കൂട്ടത്തിൽ മുഖം തായ്ത്തി നിൽക്കുന്ന ഷിഫയെ കണ്ടത്

ക്ലാസ്സിലെ പഠിപ്പിസ്റ്റ് അല്ലേലും ഇന്നേ വരെ ഒരു ടീച്ചറും കംപ്ലയിന്റ് പറഞ്ഞിട്ടില്ല
അത്യാവശ്യം നന്നായി പഠിക്കുന്ന ആവശ്യത്തിന് മാത്രം സംസാരിക്കുന്ന അവളെ ഒത്തിരി ഇഷ്ടമായിരുന്നു എല്ലാ ടീച്ചർക്കും പ്രേത്യേകിച്ചു ഗീത ടീച്ചറിന്
കാരണം... കണക്കിൽ അത്രയും മിടുക്കി ആയിരുന്നു അവള്

എല്ലാവരുടെ പുസ്തകവും നോക്കി കഴിഞ്ഞ ടീച്ചർ മുഖം തായ്ത്തി നിൽക്കുന്ന ഷിഫയെ അടുത്തേക്ക് വിളിച്ചു

രണ്ട് കൈ കൊണ്ടും നോട്ട് ബുക്ക്‌  നെഞ്ചിൽ പറ്റി പിടിച്ചോണ്ട്  മുഖം തായ്ത്തി അവള് മെല്ലെ ടീച്ചറെ അരികിലേക്ക് നടന്നു

അധികമൊന്നും സംസാരിക്കില്ലേലും എപ്പോളും പുഞ്ചിരി വിടർന്ന ശിഫയുടെ മുഖത്തെ വിഷാദം ടീച്ചറെ വല്ലാണ്ട് അസ്വസ്ഥയാക്കി

അധികമൊന്നുമല്ലേലും ശിഫയുടെ കുറെ ഏറെ കാര്യങ്ങൾ സീനത്ത് മീറ്റിഗിന് വന്ന സമയത്ത് പറഞ്ഞ ഒരു അറിവുണ്ട് ഗീത ടീച്ചറിന്
അതുകൊണ്ട് തന്നെ അവളോട്‌ ഒരു പ്രേത്യേക സ്ഥാനം ടീച്ചറുടെ ഹൃദയത്തിലുണ്ടായിരുന്നു,
പക്ഷെ
അതൊരിക്കൽ അവള് കാണുന്ന രീതിയിൽ പുറത്ത് എടുത്തിട്ടില്ല

എന്ത് പറ്റി...  നിനക്ക് അറിയില്ലേ ഈ ഭാഗം
അറിയാഞ്ഞിട്ടാണെൽ എന്നോട് പറഞ്ഞൂടെ
ടീച്ചറുടെ മൃദലമായ സംസാരം അവളുടെ മുഖം ഉയർത്തിച്ചു

പെട്ടന്ന് പിയൂൺ വർഗീസേട്ടൻ ക്ലാസ്സിലേക്ക് കയറി വന്നിട്ട്  ഗീത ടീച്ചറുടെ കയ്യിൽ എന്തോ ഒരു പേപ്പർ കൊടുത്തു

അതെടുത്തു ഒന്ന് പതുക്കെ വായിച്ച ശേഷം
ടീച്ചർ  ശിഫയുടെ മുഖത്തേക്ക് ഒന്ന് നോക്കി
എന്നിട്ട് അത് വീണ്ടും ഉറക്കെ വായിച്ചു

ശരണ്യ,  സുധീഷ്,  ജംഷീല , ഷിഫാന
നിങ്ങളെ നാല് പേരോടും ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു പ്രിൻസിപ്പാൾ ..... !
                   (   തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳

ഭാഗം 5

Comments