സംശയങ്ങളും മറുപടികളും 3
1⃣❓ *ക്ഷണക്കത്തുകളിലും മറ്റും ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് വെക്കുന്നതിന്റെ വിധി എന്താണ്?*
2⃣❓ *പക്ഷികള്‍, മൃഗങ്ങള്‍, മല്‍സ്യങ്ങള്‍ എന്നിവയെല്ലാം സ്വൈര്യമായി വിഹരിക്കാനാണല്ലോ ഇഷ്ടപ്പെടുന്നത്. അവയെ കൂട്ടിലിട്ടു വളർത്തുന്നത് യഥാർത്ഥത്തിൽ പീഡനമല്ലേ. ഇത് അനുവദനീയമാണോ?*
*3⃣❓ഖളാആയ ഫർള് നിസ്ക്കാരം എത്ര ആണെന്ന് സംശയം ?അങ്ങനെ എങ്കിൽ അത് വീണ്ടെടുക്കൽ എങ്ങനെ സാധ്യമാകും*
4⃣❓ *എനിക്ക് കുറച്ചു വർഷം മുന്ബുള്ള നിസ്കാരം ഖദാഅ് വീട്ടാനുണ്ട് നിസ്കാരത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപം ഒന്നു വിവരിക്കാമോ?*
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
_അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ._
*ചോദ്യം ❓*
*1⃣❓ക്ഷണക്കത്തുകളിലും മറ്റും ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് വെക്കുന്നതിന്റെ വിധി എന്താണ്?*
_✍🏻മറുപടി നൽകിയത് സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_
🅰.കത്തുകളില്‍ ബിസ്‍മി എഴുതാവുന്നതാണ്. നബി തങ്ങള്‍ ഖൈസറിന് അയച്ച കത്തില്‍ بسم الله الرحمن الرحيم من محمد بن عبد الله ورسوله എന്ന് എഴുതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. ബിസ്മിയോ മറ്റു പരിശുദ്ധ നാമങ്ങളോ എഴുതപ്പെട്ട കത്തുകള്‍ മറ്റു കടലാസുകള്‍ ഇവയെ നിന്ദിക്കുന്ന വിധം പെരുമാറല്‍ നിഷിദ്ധമാണ്. അവ നിലത്തിടുകയോ അതില്‍ ചവിട്ടുകയോ അരുത്. സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാവുന്ന പക്ഷം അത് കഴുക്കിക്കളയുകയോ കരിച്ച് കളയുകയോ ചെയ്യണം. طاوس എന്നവര്‍ ബിസ്മി എഴുതപ്പെട്ട കത്തുകള്‍ ഒരുമിച്ച് കൂടിയാല്‍ അത് കരിക്കുമായിരുന്നുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
*ചോദ്യം ❓*
*2⃣❓പക്ഷികള്‍, മൃഗങ്ങള്‍, മല്‍സ്യങ്ങള്‍ എന്നിവയെല്ലാം സ്വൈര്യമായി വിഹരിക്കാനാണല്ലോ ഇഷ്ടപ്പെടുന്നത്. അവയെ കൂട്ടിലിട്ടു വളർത്തുന്നത് യഥാർത്ഥത്തിൽ പീഡനമല്ലേ. ഇത് അനുവദനീയമാണോ?*
_✍🏻മറുപടി നൽകിയത് അബ്ദുല്‍ മജീദ് ഹുദവി_
🅰.പക്ഷിമൃഗാദികളെ കൂട്ടിലടക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകം നിരോധനം ഖുര്‍ആനിലോ ഹദീസിലോ വന്നിട്ടില്ലാത്തതിനാല്‍ അത് അനുവദനീയമാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. അനസ് (റ) ന്‍റെ സഹോദരനായ അബൂഉമൈര്‍ കൊച്ചുകുട്ടിയായിരുന്നപ്പോള്‍ നുഗൈര്‍ എന്ന് പേരിട്ട് ഒരു പക്ഷിയെ വളര്‍ത്തിയിരുന്നതായി കാണാം. റസൂല്‍ (സ) അബൂഉമൈറിനെ കാണുമ്പോഴൊക്കെ നുഗൈറിന്‍റെ വിശേഷം ചോദിക്കാറുണ്ടായിരുന്നെന്നും ഒരു ദിവസം അത് മരണപ്പെട്ടതിനെ തുടര്‍ന്ന് അബൂഉമൈര്‍ ദുഖിതനായിരിക്കുന്നത് കണ്ട് റസൂല്‍ (സ) സമാധാനിപ്പിച്ചതും ഹദീസുകളില്‍ കാണാം. ഈ ഹദീസില്‍നിന്ന് മനസ്സിലാക്കാവുന്ന വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത്, റസൂല്‍ (സ) അബൂഉമൈറിനെ അങ്ങനെ ചെയ്യുന്നതില്‍നിന്ന് നിരോധിച്ചില്ലെന്നതിനാല്‍, പക്ഷികളെ കൂട്ടിലടക്കല്‍ അനുവദനീയമാണെന്ന് മനസ്സിലാക്കം എന്ന് ഫത്ഹുല്‍ബാരി പോലോത്ത ഹദീസ് വ്യാഖ്യാനങ്ങളില്‍ കാണാം. ഒരു പൂച്ചയെ കെട്ടിയിട്ട് വേണ്ടവിധം ഭക്ഷണം കൊടുക്കാതിരുന്നതിന്‍റെ പേരില്‍ ഒരു സ്ത്രീ നരകത്തില്‍ പ്രവേശിച്ചതായി അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിലും കാണാം. ഈ രണ്ട് ഹദീസുകളുടെയും വെളിച്ചത്തില്‍, വേണ്ടവിധം പരിപാലിക്കുകയും ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റുമെല്ലാം നല്‍കുകയും ചെയ്യുന്ന പക്ഷം, കൂട്ടിലടക്കല്‍ അനുവദനീയമാണെന്നും അല്ലാത്ത പക്ഷം, അത് കുറ്റകരമാണെന്നുമാണ് പണ്ഡിതര്‍ പറയുന്നത്. പക്ഷികളും മൃഗങ്ങളുമൊക്കെ സ്വൈര്യവിഹാരമാണ് ആഗ്രഹിക്കുന്നത് എന്നത് നമ്മുടെ ഭാവന മാത്രമാണ്. അവര്‍ പാറിനടക്കുന്നത് ഭക്ഷണം തേടിയാണ്. അത് നാം ഒരുക്കിക്കൊടുക്കുന്നുവെങ്കില്‍, സ്വസ്ഥായി കൂട്ടിലിരുന്ന് മറ്റു ജീവികളെയൊന്നും ഭയപ്പെടാതെ അതിന് ജീവിതം കഴിക്കാമല്ലോ എന്നും ആലോചിക്കാവുന്നതാണ്. സഹജീവികളോട് കരുണ കാണിക്കാനുള്ള സന്മനസ്സ് നാഥന്‍ പ്രദാനം ചെയ്യട്ടെ.
*ചോദ്യം ❓*
*3⃣❓ഖളാആയ ഫർള് നിസ്ക്കാരം എത്ര ആണെന്ന് സംശയം ?അങ്ങനെ എങ്കിൽ അത് വീണ്ടെടുക്കൽ എങ്ങനെ സാധ്യമാകും*
_✍🏻മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰.ഖളാഅ് ആയ നിസ്കാരം എത്രയാണ് എന്ന് അറിയില്ലെങ്കിൽ പരമാവധി ഓർത്തെടുത്ത് ഇനിയൊന്നും ബാക്കിയുണ്ടാകില്ല (അഥവാ എല്ലാം ഖളാഅ് വീട്ടിക്കഴിഞ്ഞു) എന്ന് ഉറപ്പാകുന്നത് വരേ ഖളാഅ് വീട്ടിക്കൊണ്ടിരിക്കണം..
*ചോദ്യം ❓*
*4⃣❓എനിക്ക് കുറച്ചു വർഷം മുന്ബുള്ള നിസ്കാരം ഖദാഅ് വീട്ടാനുണ്ട് നിസ്കാരത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപം ഒന്നു വിവരിക്കാമോ?* (നിർത്തത്തിൽ ചേലേണ്ടവ, റുകൂഅ്, സുജൂദ്, അത്തഹിയ്യാത്ത് )
_✍🏻മറുപടി നൽകിയത് അബ്ദുല്‍ ജലീല്‍ ബാലയില്‍ ഹുദവി വേങ്ങൂര്‍_
🅰.നിസ്കാരത്തില്‍ നിര്‍ബന്ധമായും ചൊല്ലേണ്ടത് അഞ്ച് കാര്യങ്ങളാണ്.
1) ആദ്യത്തിലേ തക്‍ബീറതുല്‍ ഇഹ്‍റാം. (الله أكبر) എന്നു പറയുക.
2) എല്ലാ റക്അതിലും നിര്‍ത്തതില്‍ സൂറതുല്‍ ഫാതിഹ (ബിസ്മി അടക്കം)
3) അവസാനത്തെ അത്തഹിയ്യാത് (തശഹ്ഹുദ്). അത്തഹിയ്യാതിന്‍റെ ചുരുങ്ങിയ രൂപം
التيحات لله إلى آخره تتمته: سلام عليك أيها النبي ورحمة الله وبركاته سلام علينا وعلى عباد الله الصالحين أشهد أن لا إله إلا الله وأن محمدا رسول الله
4) അവസാനത്തെ അത്തഹിയ്യാതിനു ശേഷം നബി (സ)യുടെ സ്വലാത്. സ്വലാതിന്‍റെ ചുരുങ്ങിയ രൂപം صلى الله على محمد
5) അവസാനം ഒരു സലാം വീട്ടല്‍ السلام عليكم
റുകൂഅ്, ഇഅ്‍തിദാല്‍, സുജൂദ്, ഇടയിലെ ഇരുത്തം എന്നിവയിലൊന്നും നിര്‍ബന്ധമായും ചൊല്ലേണ്ടതൊന്നുമില്ല. പക്ഷേ, സുബ്‍ഹാനല്ലാഹ് എന്നു പറയുന്ന സമയമെങ്കിലും അവിടെ അടങ്ങിതാമസിക്കല്‍ (ഥുമഅ്‍നീനത്) നിര്‍ബന്ധമാണ്.
മറ്റു നിര്‍ബന്ധമായവ, ഏറ്റവും ആദ്യമുള്ള നിയ്യത്, നില്‍ക്കല്‍, കൈപടം കാല്‍ മുട്ടില്‍ എത്തും വിധം റുകൂഅ്, ഇഅ്തതിദാല്‍, ഏഴു അവയവം നിലത്ത് വെച്ചും ചന്തികെട്ട് ഉയര്‍ത്തിയുമുള്ള രണ്ടു സുജൂദുകള്‍ അവക്കിടയിലെ ഇരുത്തം, അവസാനത്തെ അത്തഹിയ്യാതിനും സ്വലാതിനുമുള്ള ഇരുത്തം. ഇതെല്ലാം ക്രമമനുസരിച്ച് ചെയ്യലും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ...
Comments
Post a Comment