ശുഭ ചിന്ത /359
പുറമേ
സംസാരിക്കുന്നതിനേക്കാൾ കൂടുതൽ എല്ലാവരും സ്വയം സംസാരിക്കുന്നവരാണ്. ആത്മ
വിശ്വാസം വളരുകയോ തളരുകയോ ചെയ്യുന്നത് സ്വയം നടത്തുന്ന ഈ സംഭാഷണത്തിലൂടെയാണ്.
നമ്മുടെ തന്നെ ചിന്തകളെ വീക്ഷിച്ചാൽ മനസ്സിലാകും, പലപ്പോഴും നമ്മൾ ഉള്ളിൽ
പഴിക്കുകയും നിഷേധത്തിന്റെയും സ്വയം വിമർശനത്തിന്റെയും സംഭാഷണങ്ങൾ നടത്തുകയും
ചെയ്യുന്നവരാണ്. മറ്റുള്ളവർ നമ്മെ പഴിക്കുന്നതിലേറെ നാം നമ്മെത്തന്നെ പഴിക്കുന്നു.
മറ്റുള്ളവർ നമ്മെ താഴ്ത്തുന്നതിലേറെ നാം നമ്മെ തന്നെ ഇകഴ്ത്തുന്നു.
ഡോ സലാം ഓമശ്ശേരി
Comments
Post a Comment